scorecardresearch

ഗുരുതര കോവിഡിനെതിരെ ഫലപ്രദം നാലാം ഡോസ് വാക്സിനോ? പഠനം പറയുന്നതിങ്ങനെ

ഏപ്രില്‍ പത്തു മുതലാണ് ഇന്ത്യയില്‍ മൂന്നാം ഡോസ് വാക്സിന്‍ വിതരണം ചെയ്തു തുടങ്ങിയത്

ഏപ്രില്‍ പത്തു മുതലാണ് ഇന്ത്യയില്‍ മൂന്നാം ഡോസ് വാക്സിന്‍ വിതരണം ചെയ്തു തുടങ്ങിയത്

author-image
WebDesk
New Update
H3N2, why are flu cases increasing, precautions, steps, rise in influenza, is flu dangerous, how to stay safe from flu, H3N2 symptoms

ആഗോളതലത്തില്‍ വിവിധ വാക്സിനുകളുടെ പഠനത്തില്‍ കരുതല്‍ ഡോസുകള്‍ കോവിഡിനെതിരെ അധിക സുരക്ഷിതത്വം നല്‍കുമെന്ന് തെളിയിക്കുന്നു. എന്നാല്‍ ഇസ്രായേലില്‍ നിന്നുള്ള പുതിയ പഠനത്തില്‍ നാലാം ഡോസ് വാക്സിന്‍ ഗുരുതര കോവിഡിനെതിരെ പ്രതിരോധം നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അണുബാധ തടയുന്നതില്‍ അത്ര ഫലപ്രദമല്ല. ഏപ്രില്‍ പത്തു മുതലാണ് ഇന്ത്യയില്‍ മൂന്നാം ഡോസ് വാക്സിന്‍ വിതരണം ചെയ്തു തുടങ്ങിയത്.

ഇസ്രായേല്‍ വാക്സിന്‍ ഡ്രൈവ്

Advertisment

ഈ വര്‍ഷം ജനുവരി രണ്ട് മുതലാണ് ഇസ്രായേലില്‍ 60 വയസിന് മുകളിലുള്ള വര്‍ക്ക് നാലാം ഡോസ് വാക്സിന്‍ നല്‍കി തുടങ്ങിയത്. ഫൈസര്‍ വാക്സിനാണ് ഉപയോഗിക്കുന്നത്. ഒമിക്രോണ്‍ വകഭേദം വ്യാപിച്ചിരുന്ന ജനുവരി 10 മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവിലാണ് പഠനം നടത്തിയിരിക്കുന്നത്. ദി ന്യു ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

60 വയസിന് മുകളിലുള്ള 12.5 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. നാലാമത്തെ ഡോസ് സ്വീകരിച്ച് എട്ട് ദിവസത്തിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ മൂന്ന് ഡോസ് സ്വീകരിച്ചവരുടെ നിരക്കുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.

കണ്ടെത്തലുകള്‍

നാലാമത്തെ ഡോസ് സ്വീകരിച്ചവരിലെ കോവിഡിന്റേയും രോഗം ഗുരുതരമാകുന്നതിന്റേയും നിരക്ക് മൂന്ന് ഡോസ് മാത്രം സ്വകരിച്ചവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. രോഗം ബാധിക്കുന്നതില്‍ കാര്യമായ പ്രതിരോധം കാണിക്കുന്നില്ല. എന്നാല്‍ രോഗം ഗുരുതരമാകുന്നില്ലെന്നാണ് കണ്ടെത്തല്‍.

Advertisment

ഒരു ലക്ഷം പേരില്‍ ഗുരുതരമായ കോവിഡിന്റെ കണക്കെടുക്കുമ്പോള്‍ നാല് ഡോസ് എടുത്തവര്‍ 1.5 ശതമാനം മാത്രമാണ്. 3.9 ശതമാനമാണ് മൂന്ന് ഡോസ് സ്വീകരിച്ചവര്‍. നാല് ഡോസ് സ്വീകരിച്ചതിന് നാല് ആഴ്ചകള്‍ക്ക് ശേഷം കോവിഡ് ഗുരുതരമാകുന്ന രോഗികളുടെ എണ്ണം മൂന്ന് ജോസ് സ്വീകരിച്ചവരെക്കാള്‍ 3.5 മടങ്ങ് കുറവായിരുന്നു.

നാലാമത്തെ ഡോസിന് ശേഷം ആറ് ആഴ്ചയ്ക്കുള്ളിൽ ഗുരുതരമായ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം കുറയുന്നില്ല. ഈ നിരക്ക് മൂന്ന് ഡോസ് സ്വീകരിച്ചവരെക്കാള്‍ രണ്ട് മടങ്ങ് കുറവായിരുന്നു. എന്നാല്‍ പിന്നീടുള്ള ആഴ്ചകളില്‍ പ്രതിരോധ ശേഷി കുറയുന്നതായും പഠനം വ്യക്തമാക്കുന്നു.

Also Read: എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കാം; പ്രതിരോധ മാര്‍ഗങ്ങളും മുൻകരുതൽ നടപടികളും അറിയാം

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: