കൊറോണ വൈറസ് പ്രധാനമായും വായുവിലൂടെയാണ് പടരുന്നതെന്ന് കഴിഞ്ഞ വർഷം മുതലുള്ള നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ധനസഹായത്തോടെ നടത്തിയ മറ്റ് പഠനങ്ങളും ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ്.
ഇപ്പോൾ, വിദഗ്ധരുടെ ഒരു സംഘം ലഭ്യമായ ഗവേഷണങ്ങൾ പരിശോധിക്കുകയും അവരുടെ വിലയിരുത്തൽ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കൊറോണ വൈറസിന്റെ പ്രാഥമിക പ്രക്ഷേപണ മാർഗം യഥാർഥത്തിൽ വായുവിലൂടെയാണെന്നതിന് ശക്തമായ, സ്ഥിരമായ തെളിവുകൾ ഉണ്ടെന്നാണ് ഈ വിലയിരുത്തൽ.
ഈ പഠനം സൂചിപ്പിക്കുന്നതെന്താണ്?
പ്രക്ഷേപണം വായുവിലൂടെയുള്ളതാണെങ്കിൽ, പൊതുജനാരോഗ്യ നടപടികൾ അത് കണക്കിലെടുക്കേണ്ടതുണ്ട്. ഇത് ഗൌരവമായി കൈകാര്യം ചെയ്തില്ലെങ്കിൽ ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വം പ്രതിസന്ധിയിലാകും.
“ആഴത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കും ആവർത്തിച്ചുള്ള കൈകഴുകലിനും പ്രാധാന്യം അൽപ്പം കുറയ്ക്കാം. (പക്ഷേ ഇപ്പോഴും അടിസ്ഥാന ശുചിത്വ നടപടികൾ പിന്തുടരുക),” ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ. ത്രിഷ ഗ്രീൻഹാൾഗ് പ്രബന്ധത്തിന്റെ പ്രധാന രചയിതാവ് ഇമെയിൽ വഴി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “നാം വെന്റിലേഷൻ മുന്നിലും മധ്യത്തിലും സ്ഥാപിക്കേണ്ടതുണ്ട് (ഉദാ. ഓപ്പണിംഗ് വിൻഡോകൾ, കാർബൺ ഡൈ ഓക്സൈഡ് മോണിറ്ററുകൾ); ആവശ്യമുള്ളപ്പോൾ വായു ശുദ്ധീകരണം നടത്തുക; വീടിനകത്ത് ധരിക്കുന്ന മികച്ച ഫിറ്റിംഗ് മാസ്കുകൾ; ജപ്പാനീസ് 3 സി എന്ന് വിളിക്കുന്ന അടുത്ത സമ്പർക്കം (close contact), തിരക്കേറിയ സ്ഥലങ്ങൾ(crowded places), അടഞ്ഞ [മോശമായി വായുസഞ്ചാരമുള്ള] ഇടങ്ങൾ(closed places) എന്നിവ ഒഴിവാക്കുക,” അവർ പറഞ്ഞു.
വിദഗ്ധർ എങ്ങനെയാണ് ഈ നിഗമനത്തിലെത്തിയത്?
നിലവിലുള്ള ഗവേഷണങ്ങൾ അവലോകനം ചെയ്തുകൊണ്ട്, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് വിദഗ്ധർ വൈറസ് പ്രാഥമികമായി വായുവിലൂടെ കൈമാറുന്നു എന്ന അനുമാനത്തെ കൂട്ടായി പിന്തുണയ്ക്കുന്ന 10 തെളിവുകൾ കണ്ടെത്തി.
- സൂപ്പർ-സ്പ്രെഡിംഗ് ഇവന്റുകൾ ഗണ്യമായ വൈറസ് ട്രാൻസ്മിഷന് കാരണമാകുന്നു. അത്തരം സംഭവങ്ങൾ മഹാമാരിയുടെ പ്രാഥമിക ഉറവിടങ്ങളായിരിക്കാം എന്നാണ് ഇവർ പറയുന്നത്. കച്ചേരികൾ, ക്രൂയിസ് ഷിപ്പുകൾ മുതലായവയിലെ മനുഷ്യരുടെ പെരുമാറ്റങ്ങളെക്കുറിച്ചും മറ്റ് വേരിയബിളുകളെക്കുറിച്ചും വിശദമായ വിശകലനങ്ങൾ കാണിക്കുന്നു.
2. അടുത്തുള്ള മുറികളിലെ ആളുകൾക്കിടയിൽ വൈറസിന്റെ ദീർഘദൂര പ്രക്ഷേപണം ക്വാറന്റൈൻ ഹോട്ടലുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ തമ്മിൽ നേരിൽ കണ്ടിട്ടു പോലുമില്ലാത്ത സാഹചര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്.
3. ചുമയോ തുമ്മലോ ഇല്ലാത്ത ലക്ഷണങ്ങൾ ഒന്നുമില്ലാത്ത ആളുകളിൽ നിന്നും ഇത് പകരുന്നുണ്ട്. ലോകത്തെ ആകെ കേസുകളിൽ മൂന്നിലൊന്ന് അല്ലെങ്കിൽ 59% ഇത്തരത്തിലാകാനാണ് സാധ്യത. ഇത് വൈറസിന്റെ വായുവിലൂടെയുള്ള പ്രക്ഷേപണത്തെ സൂചിപ്പിക്കുന്നു.
4. വീടിന് പുറത്തേക്കാൾ, വൈറസിന്റെ പ്രക്ഷേപണം വീടിനകത്ത് കൂടുതലാണ്. ഇത് ഇൻഡോർ വെന്റിലേഷൻ വഴി ഗണ്യമായി കുറയുന്നു. രണ്ട് നിരീക്ഷണങ്ങളും പ്രധാനമായും വായുവിലൂടെയുള്ള പ്രക്ഷേപണ മാർഗത്തെ പിന്തുണയ്ക്കുന്നു.
5. അണുബാധ വഹിക്കാൻ സാധ്യമായ മറ്റു വസ്തുക്കളിലൂടെ കൊറോണ വൈറസ് പകരുന്നു എന്നതിന് തെളിവുകൾ വളരെ പരിമിതമാണ്.
6. “ഞങ്ങളുടെ അറിവിലേക്ക്” ഒരു പഠനവും വായുവിലൂടെ സഞ്ചരിക്കുന്ന വൈറസിന്റെ പ്രക്ഷേപണത്തിന്റെ സിദ്ധാന്തത്തെ നിരാകരിക്കുന്നതിന് ശക്തമായ അല്ലെങ്കിൽ സ്ഥിരമായ തെളിവുകൾ നൽകിയിട്ടില്ല.
പ്രാഥമിക മാർഗ്ഗമായി വായുവിലൂടെയുള്ള പ്രക്ഷേപണത്തെ ചൂണ്ടിക്കാണിച്ച എല്ലാ ഗവേഷണങ്ങൾക്കും ഒപ്പം മറ്റ് പഠനങ്ങളും തെളിവുകൾ അനിശ്ചിതത്വത്തിലാണെന്ന് കണ്ടെത്തി. കഴിഞ്ഞ വർഷം ജൂലൈയിൽ 200 ഓളം ശാസ്ത്രജ്ഞരുടെ ഒരു സംഘം ലോകാരോഗ്യസംഘടനയ്ക്ക് വായുവിലൂടെ പകരുന്നതിനെക്കുറിച്ച് കത്തെഴുതിയിരുന്നു; ഗായക പരിശീലനം അല്ലെങ്കിൽ റെസ്റ്റോറന്റുകൾ പോലുള്ള ചില സാഹചര്യങ്ങളിൽ വായുവിലൂടെ പകരുന്നത് “തള്ളിക്കളയാനാവില്ല” എന്ന് ലോകാരോഗ്യ സംഘടന പിന്നീട് സമ്മതിച്ചു.