എല്ലാ CRZ നിയമങ്ങളിലും, വേലിയേറ്റ രേഖയിൽനിന്നും 500 മീറ്ററോളം വരുന്ന പ്രദേശത്തെ നിയന്ത്രണ മേഖലയായി നിർവചിച്ചിട്ടുണ്ട്. ജനസംഖ്യ, പാരിസ്ഥിതിക സെൻസിറ്റിവിറ്റി, കടലിൽ നിന്നുള്ള ദൂരം, മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ ഈ മേഖലയിൽ ബാധകമാണ്.

തീരദേശ നിയന്ത്രണം സോൺ (സിആർഎച്ച്) മാനദണ്ഡങ്ങൾ ലംഖിച്ചതിനു, കഴിഞ്ഞ ആഴ്ച സുപ്രീം കോടതി കേരളത്തിലെ എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് അപ്പാർട്ട്മെന്റ്റ് സമുച്ചയങ്ങൾ ഒരു മാസത്തിനകം പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരുന്നു. കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റി (MCZMA) നൽകിയ സ്‌പെഷ്യൽ ലീവ് പെറ്റീഷന്റെ (SLP) അടിസ്ഥാനത്തിലാണ് വിധി വന്നത്. CRZ നിയമങ്ങൾ നിർമിക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെങ്കിലും, അത് നടപ്പിലാക്കേണ്ടത് തീരദേശ മാനേജ്മെന്റ് അധികാരികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളാണ്. അതുപോലെ തന്നെ കേന്ദ്ര നിയമങ്ങൾക്ക് അനുസരിച്ച് ഓരോ സംസ്ഥാനങ്ങളും അവരവരുടെ തീരദേശ പരിപാലന പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുമാണ്.

Also Read: കൊച്ചി മരട് നഗരസഭയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവ്

CRZ നിയമങ്ങൾ

സമുദ്രത്തിന് സമീപമുള്ള ദുർബലമായ ജൈവ വ്യവസ്ഥകൾ സംരക്ഷിക്കാനായി, സമുദ്രത്തിനോട് ചേർന്നുള്ള മാനുഷികവും വ്യവസായികവുമായിട്ടുള്ള പ്രവർത്തനങ്ങൾ CRZ നിയമങ്ങൾ പരിപാലിക്കുന്നു. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ചട്ടങ്ങൾ ആദ്യം രൂപപ്പെട്ടത് 1991-ലാണ്. വലിയ നിർമ്മാണങ്ങൾ, പുതിയ വ്യവസായങ്ങൾ സ്ഥാപിക്കൽ, അപകടകരമായ വസ്തുക്കളുടെ സംഭരണവും നീക്കം ചെയ്യലും, ഖനനം, വീണ്ടെടുക്കൽ, അണകെട്ടൽ എന്നിവ തീരദേശത്തിന്റെ നിശ്ചിത ദൂരത്തേക്ക് ഇവ നിയന്ത്രിക്കുന്നു. അടിസ്ഥാനപരമായ ആശയം എന്നതാണെന്നുവെച്ചാൽ: കടലിനടുത്ത് ചേർന്നിരിക്കുന്ന പ്രദേശങ്ങൾ അങ്ങേയറ്റം സൂക്ഷ്മത നിറഞ്ഞതാണ്, സമുദ്ര ജലാശയ ജീവിത രൂപങ്ങളും, ജീവികളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ്. അതുപോലെ തന്നെ ഈ മേഖല കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിലും അപകടങ്ങൾ നേരിടുന്നു. ഇതൊക്കെ കാരണം ഈ മേഖലയെ അനിയന്ത്രിതമായ വികസനത്തിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്.

എല്ലാ CRZ നിയമങ്ങളിലും, വേലിയേറ്റ രേഖയിൽനിന്നും 500 മീറ്ററോളം വരുന്ന പ്രദേശത്തെ നിയന്ത്രണ മേഖലയായി നിർവചിച്ചിട്ടുണ്ട്. മേഖലയിലെ ജനസംഖ്യ, പാരിസ്ഥിതിക സെൻസിറ്റിവിറ്റി, കടലിൽ നിന്നുള്ള ദൂരം, ദേശീയോദ്യാനം അല്ലെങ്കിൽ വന്യജീവി മേഖലയെന്ന പദവിയോ ആ പ്രദേശത്തിന് ഉണ്ടോ എന്നിങ്ങനെ പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഈ മേഖലയിൽ ബാധകമാണ്.

നിരവധി ഭേദഗതികൾക്ക് ശേഷവും 1991-ലെ ഈ നിയമങ്ങൾ അങ്ങേയറ്റം നിയന്ത്രണമേർപ്പെടുത്തുന്നതാണെന്ന് സംസ്ഥാനങ്ങൾ കണ്ടെത്തി. ഈ നിയമങ്ങൾ കർശനമായി പാലിച്ചാൽ തീരദേശത്തിനടുത്തായി താമസിക്കുന്നവർക്ക് സാധാരണയായൊരു വീട് വയ്ക്കാനോ, അടിസ്ഥാനപരമായ വികസനപ്രവർത്തനങ്ങൾ നടത്താനോ സാധിക്കില്ലായെന്ന് അവർ കണ്ടെത്തി. 1991 ലെ നിയമങ്ങൾ വ്യാവസായിക അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കും തടസ്സങ്ങൾ സൃഷ്ടിച്ചു.

CRZ നിയമങ്ങളുടെ രൂപാന്തരം

2011-ൽ കേന്ദ്രം പുതിയ CRZ നിയമങ്ങൾ ചില ഉത്കണ്ഠകൾ പരിഹരിച്ചുകൊണ്ടു കൊണ്ടുവരികയുണ്ടായി. ഈ നിയമങ്ങളും അപര്യാപ്‌തമാണെന്ന് കണ്ടപ്പോൾ, പുതിയ നിയമങ്ങൾ നിർമിക്കാനായി 2014-ൽ ഭൗമ ശാസ്ത്ര സെക്രെട്ടറിയായ ശൈലേഷ് നായകിന്റെ നേതൃത്വത്തിൽ ആറംഗ കമ്മിറ്റിയെ പരിസ്ഥിതി മന്ത്രാലയം രൂപപ്പെടുത്തുകയുണ്ടായി. 2015 കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. അതോടൊപ്പം ചെന്നൈ ആസ്ഥാനമായി സ്ഥിതി ചെയ്യുന്ന സുസ്ഥിര തീരദേശ മാനേജ്മെന്റിന്റെ നാഷണൽ സെന്റർ സംശയങ്ങൾ മാറ്റാനായി ഇന്ത്യയുടെ മുഴുവൻ തീരദേശമേഖലയ്ക്കും വേണ്ടി വേലിയേറ്റ രേഖ നിർവചിക്കുകയുണ്ടായി. അതിൽ നിന്നും മാറി സർവ്വേ ഓഫ് ഇന്ത്യ, പ്രധാനമായും ദുരന്ത നിവാരണ പദ്ധതികൾക്കായി തീരദേശത്തിനു അനുപാതമായി അപകട രേഖ നിർവചിക്കുകയുണ്ടായി.

ഇതിനെ അടിസ്ഥാനപ്പെടുത്തിയും മറ്റ് നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയം 2018 ഡിസംബർ മാസത്തിൽ പുതിയ CRZ നിയമങ്ങൾ പുറപ്പെടുവിച്ചു. ഇത് കെട്ടിടനിര്മാണത്തിലെ ചില നിയന്ത്രണങ്ങൾ മാറ്റുകയും, ക്‌ളിയറൻസ് നടപടികൾ കഴിവുറ്റതാക്കുകയും, തീരദേശ മേഖലയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നിലവിലെ സാഹചര്യം

തീരദേശ പരിസ്ഥിതിയുടെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെ പുതിയ CRZ നിയമങ്ങൾ സർക്കാർ ഈ വർഷം ജനുവരിയിൽ അറിയിച്ചിരുന്നു.

CRZ-III (ഗ്രാമീണ മേഖല) എന്നറിയപ്പെടുന്ന സ്ഥലത്തിന് രണ്ടു പ്രത്യേക വിഭാഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 2011-ലെ സെൻസസ് പ്രകാരം 2,161 ചതുരശ്ര അടി ജനസാന്ദ്രതയുള്ള, ജനവാസം കൂടുതലുള്ള മേഖലകൾ (CRZ-IIIA), വേലിയേറ്റ രേഖ നിന്നും 50 മീറ്റർ വരെ വികസനങ്ങൾ പാടില്ലാത്ത മേഖലയാണ്. ഇത് മുൻപ് 200 മീറ്റർ ആയിരുന്നു. CRZ-IIIB കാറ്റഗറിയിൽ (ജനസംഖ്യ സാന്ദ്രതയ്ക്ക് 2,161 ചതുരശ്ര അടിയിൽ താഴെയുള്ള മേഖല) ഉള്ള മേഖലകളിൽ വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ വരെ വികസനം പാടില്ലാത്ത മേഖലയായി തുടരും.

പ്രധാനപ്പെട്ട തീരപ്രദേശങ്ങൾക്ക് അടുത്തുള്ള ദ്വീപുകൾക്കും, കായല്‍ ദ്വീപുകൾക്കും, 20 മീറ്റർ വരെയുള്ള സ്ഥലത്ത് വികസന പ്രവർത്തനങ്ങൾ പാടില്ലായെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

കേരളത്തിലെ സ്ഥിതി

CRZ നിയമങ്ങൾ ലംഖിച്ച റിസോർട്ടുകളും അപ്പാർട്മെന്റുകളും നശിപ്പിക്കാനായി കോടതി ഉത്തരവിറക്കിയ സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ തല്പരകക്ഷികൾ കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയോ അല്ലെങ്കിൽ സുപ്രീം കോടതിയിൽ ആശ്വാസം കണ്ടെത്തുകയോ ചെയ്തിട്ടുണ്ട്.

2014 ൽ കൊച്ചിയിലെ ഡിഎൽഎഫിന്റെ നദീതടപ്രദേശ പാർപ്പിട സമുച്ചയം പൊളിച്ചുമാറ്റാനായി കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിടുകയുണ്ടായി. എന്നാലൊരു ഡിവിഷൻ ബെഞ്ച് ഈ വിധി റദ്ദാക്കി, പക്ഷേ നിർമാതാക്കളോട് ഒരു കോടി രൂപ പിഴ അടയ്ക്കാൻ നിർദേശിച്ചു. KCZMA അപ്പീൽ നൽകിയത് പ്രകാരം 2018-ൽ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചു.

2013-ൽ 350 കോടി വിലവരുന്ന ആലപ്പുഴയിലെ റിസോർട്ട് നീക്കം ചെയ്യാൻ ഹൈക്കോടതി വിധിക്കുകയുണ്ടായി. സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കി.

CRZ നിയമങ്ങൾ പാലിക്കാത്തതിന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രി നിയമക്കുരുക്കിൽ ആയിരുന്നു. എന്നാൽ ആശുപത്രിയുടെ നിർമാണം പൂർത്തിയായതിന് ശേഷം ഫയൽ ചെയ്യപ്പെട്ട പൊതുതാത്പര്യ ഹർജി 2003-ൽ ഹൈക്കോടതി തള്ളിയത് ആശുപത്രിക്ക് ആശ്വാസമായി.

കോവളം ബീച്ചിലെ ഏകദേശം 26 റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും CRZ നിയമങ്ങൾ ലംഘിച്ചതിന് നോട്ടീസ് നൽകപ്പെട്ടിട്ടുണ്ട്. കൊച്ചി മുൻസിപ്പൽ കോർപറേഷൻ മേഖലയിൽ മുപ്പത്തിയഞ്ച് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook