scorecardresearch

‘വേശ്യ’ക്ക് പകരം ‘സ്ത്രീ’ എന്ന് മാത്രം, ‘പൂവാലശല്യം’ ഇനി ‘തെരുവിലെ ലൈംഗികാതിക്രമം’: ഭാഷാപ്രയോഗങ്ങളില്‍ മാറ്റവുമായി സുപ്രീം കോടതി

പുതിയ വാക്കുകളും ഭാഷാപ്രയോഗങ്ങളും ഉള്‍പ്പെടുത്തിയുള്ള കൈപ്പുസ്തകം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കി

പുതിയ വാക്കുകളും ഭാഷാപ്രയോഗങ്ങളും ഉള്‍പ്പെടുത്തിയുള്ള കൈപ്പുസ്തകം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കി

author-image
WebDesk
New Update
Supreme Court | Handbook | Explained

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലിംഗവിവേചനമുള്ള ഭാഷാപ്രയോഗങ്ങള്‍ ഒഴിവാക്കി സുപ്രീം കോടതി. ഇതിന് പകരമായി പുതിയ വാക്കുകളും ഭാഷാപ്രയോഗങ്ങളും ഉള്‍പ്പെടുത്തിയുള്ള കൈപ്പുസ്തകം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കി.

Advertisment

"ജുഡീഷ്യൽ വ്യവഹാരത്തിന്റെ ഭാഷ, സ്ത്രീകളെക്കുറിച്ചുള്ള പഴഞ്ചൻ അല്ലെങ്കിൽ തെറ്റായ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നിടത്ത്, അത് ലിംഗഭേദമില്ലാതെ എല്ലാ വ്യക്തികൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്ന നിയമത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും പരിവർത്തന പദ്ധതിയെ തടയുന്നു," കൈപ്പുസ്തകത്തില്‍ പറയുന്നു.

എന്താണ് കൈപ്പുസ്തകവും പുതിയ മാറ്റങ്ങളും

സ്ത്രീകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകൾ തിരിച്ചറിയുന്നതിനും മനസിലാക്കുന്നതിനും ജഡ്ജിമാരെയും നിയമ സമൂഹത്തെയും സഹായിക്കാനായി തയാറാക്കിയ 30 പേജുള്ള ഒരു ബുക്ക്‌ലെറ്റാണ് സുപ്രീം കോടതി കൈപ്പുസ്തകം.

സ്ത്രീകളെക്കുറിച്ച് ഉപയോഗിക്കുന്ന സാധാരണ സ്റ്റീരിയോടൈപ്പിക്കൽ വാക്കുകളും ശൈലികളും കൈപ്പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അവയിൽ പലതും വിധിന്യായങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടാറുണ്ട്.

Advertisment

ഉദാഹരണത്തിന്, ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള 2017-ലെ സുപ്രീം കോടതി വിധിയിൽ, ബലാത്സംഗം (Rape) എന്ന് പറയുന്നതിന് പകരം റാവിഷ്ഡ് (Ravished) എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്.

അഭിസാരിക എന്നതിന് പകരം വിവാഹത്തിന് പുറമെ മറ്റ് പുരുഷനുമായി പ്രണയമോ ലൈംഗിക ബന്ധമൊ ഉള്ള സ്ത്രീയെന്നാണ് ഇനി ഉപയോഗിക്കേണ്ടത്. ബന്ധത്തിന് പകരം വിവാഹത്തിന് പുറത്തുള്ള ബന്ധമെന്നും വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ, അനുസരണയുള്ള ഭാര്യ എന്നിവയ്ക്ക് പകരം ഭാര്യ എന്ന് മാത്രം ഉപയോഗിക്കാനാണ് പുതിയ നിര്‍ദേശം.

publive-image

ജഡ്ജിമാര്‍ ശരിയായ വാക്കുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം

ഒരു ജഡ്ജി ഉപയോഗിക്കുന്ന ഭാഷ നിയമത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനത്തെ മാത്രമല്ല, സമൂഹത്തെക്കുറിച്ചുള്ള അവരുടെ ധാരണയെയും പ്രതിഫലിപ്പിക്കുന്നുവെന്നാണ് കൈപ്പുസ്തകം പറയുന്നത്.

“ഇത്തരം പ്രയോഗങ്ങളുടെ ഉപയോഗം ഒരു കേസിന്റെ ഫലത്തെ മാറ്റുന്നില്ലെങ്കിലും, സ്റ്റീരിയോടൈപ്പിക്കല്‍ ഭാഷ നമ്മുടെ ഭരണഘടനാ ധാർമ്മികതയ്ക്ക് വിരുദ്ധമായ ആശയങ്ങളെ ശക്തിപ്പെടുത്തിയേക്കാം. നിയമത്തില്‍ ഭാഷ നിർണായകമാണ്. നിയമത്തിന്റെ മൂല്യങ്ങൾ ആശയവിനിമയം നടത്തുന്ന വാക്കുകളിലൂടെയാണ്. വാക്കുകൾ നിയമനിർമ്മാതാവിന്റെയോ ജഡ്ജിയുടെയോ ആത്യന്തിക ഉദ്ദേശ്യം കൈമാറുന്നു,” കൈപ്പുസ്തകം വ്യക്തമാക്കുന്നു.

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: