/indian-express-malayalam/media/media_files/uploads/2023/06/pm-modi-visits-joe-biden.jpg)
പ്രധാനമന്ത്രിയായശേഷം ഏഴ് തവണ മോദി അമേരിക്കയിൽ എത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇത് ആദ്യ സന്ദർശനമാണ് ഫൊട്ടൊ:എഎൻഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക യുഎസ് സന്ദർശനത്തിൽ ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജനറൽ ഇലക്ട്രിക് എയ്‌റോസ്‌പേസും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും തമ്മിലുള്ള മെഗാ ഡീൽ പ്രഖ്യാപിച്ചു. തദ്ദേശീയമായ കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് എംകെ2 ജിഇയുടെ എഫ് 414 എൻജിൻ ഇന്ത്യയിൽ നിർമ്മിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇത് സാങ്കേതിക നിഷേധ വ്യവസ്ഥയുടെ അവസാനത്തെ സൂചിപ്പിക്കുന്നു.
ജെറ്റ് എഞ്ചിനുകൾ കൂടാതെ, ഡ്രോണുകൾ വാങ്ങുന്നതിനുള്ള ഡീലുകൾ, ബഹിരാകാശ ദൗത്യം, ഇന്ത്യയിൽ ചിപ്പുകൾ നിർമ്മിക്കൽ എന്നിവയും പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.
എന്നാൽ യുദ്ധവിമാനങ്ങൾക്കായുള്ള എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള കരാർ വളരെ പ്രധാനമാണ്. ജിഇയുടെ എഫ്414 സൈനിക വിമാന എഞ്ചിൻ അത്യാധുനിക യുദ്ധവിമാനങ്ങളായ ബോയിങ് സൂപ്പർ ഹോർനെറ്റ്, സാബ് ഗ്രിപെൻ എന്നിവയെ ശക്തിപ്പെടുത്തുന്നു. ചുരുങ്ങിയത് 11 "നിർണ്ണായക" സാങ്കേതിക വിദ്യകളെങ്കിലും ഇന്ത്യയിലേക്ക് കൈമാറുന്നതിലേക്ക് ഈ കരാർ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡൽഹിയെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും നിർണായ ഭാഗമാണ്. കാരണം ഇത് സാങ്കേതിക നിഷേധ അവസാനമാണ് മറ്റൊരു തുടക്കവും. ഇന്ത്യയ്ക്ക് നിർണായക സാങ്കേതികവിദ്യകൾ നഷ്ടപ്പെട്ടിരുന്നു. 1960കളിൽനിന്നു 1990കളിൽ എത്തിയപ്പോൾ അത് രൂക്ഷമായി.
1974ൽ, ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന് ശേഷം, ന്യൂക്ലിയർ സപ്ലയേഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കരിച്ചിരുന്നു. എന്നാൽ ഇന്ത്യ ഈ എലൈറ്റ് ക്ലബിന് പുറത്തായിരുന്നു.
1998ലെ ആണവപരീക്ഷണത്തിന് ശേഷം പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ആഗോളതലത്തിൽ എതിർപ്പ് നേരിടുകയും പരീക്ഷണങ്ങൾ നടത്താനുള്ള ഇന്ത്യൻ നീക്കത്തെ വിമർശിക്കാൻ യുഎസ് നേതൃത്വം നൽകുകയും ചെയ്തു. ജസ്വന്ത് സിങ്-സ്ട്രോബ് ടാൽബോട്ട് ചർച്ചകൾ 2000 മാർച്ചിൽ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സന്ദർശനത്തിലേക്ക് നയിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു.
ജോർജ്ജ് ഡബ്ല്യു ബുഷിന്റെ വർഷങ്ങളിൽ ഇന്ത്യ-യുഎസ് ആണവ കരാർ ഉണ്ടായി. അത് ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളെ തന്ത്രപരമായ പാതയിലേക്ക് ഉയർത്തി. "ഇത് ആണവ മുഖ്യധാരയിൽ നിന്നും സാങ്കേതിക നിഷേധ ഭരണത്തിൽ നിന്നും ഇന്ത്യയുടെ പതിറ്റാണ്ടുകൾ നീണ്ട ഒറ്റപ്പെടലിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു," 2008 സെപ്തംബറിൽ, ഇൻഡോ-യുഎസ് ആണവ കരാറിന് എൻഎസ്ജി ഇളവ് നൽകിയതിന് ശേഷം, പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു.
ഇന്ത്യയും യുഎസും "ചരിത്രത്തിന്റെ നിസംഗത" മറികടന്നു. ഒപ്പം എക്കാലത്തെയും ശക്തമായ സാമ്പത്തിക, പ്രതിരോധ ബന്ധങ്ങൾക്ക് ആഹ്വാനം ചെയ്തതായി 2016 ജൂണിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് കോൺഗ്രസിൽ പറഞ്ഞു. ആറ് വർഷത്തിന് ശേഷം, ജെറ്റ് എഞ്ചിൻ ഇടപാടും നിർണായക സാങ്കേതിക വിദ്യകളുടെ പങ്കുവയ്ക്കലും "സാങ്കേതിക-നിഷേധ വ്യവസ്ഥയുടെ" അവസാനവും "ചരിത്രത്തിന്റെ നിസംഗത" മറികടക്കലും അടയാളപ്പെടുത്തി.
2022 മെയ് മാസത്തിൽ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയും പ്രഖ്യാപിച്ച, ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ് (ഐസിഇടി) പ്രാരംഭം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലിന്റെയും ജേക്ക് സള്ളിവന്റെയും നേതൃത്വത്തിൽ 2023 ജനുവരിയിൽ ആരംഭിച്ചിരുന്നു.
പ്രതിരോധം, ബഹിരാകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ നിർണായക മേഖലകളിൽ പങ്കുവെക്കേണ്ട സാങ്കേതികവിദ്യകൾ ഈ സംരംഭം പരിശോധിക്കുന്നു.
പ്രധാനമന്ത്രിയായി ഏഴ് തവണ മോദി അമേരിക്കയിൽ എത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇത് ആദ്യ സന്ദർശനമാണ്. സാങ്കേതികവിദ്യകൾ പങ്കിടുന്നതിനുള്ള മുൻകൈയാണ് ഇതിന്റെ പ്രധാന ഘടകമായി മാറുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.