scorecardresearch
Latest News

മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷം

കോവിഡ് മഹാമാരിയുടെ ഏറ്റവും മോശമായ സാഹചര്യം ഇന്ത്യ മറികടന്നതായി തോന്നുന്നെങ്കിലും സര്‍ക്കാരിന്റെ രണ്ടാം ടേമിന്റെ ശേഷിക്കുന്ന കാലയളവില്‍ ആഭ്യന്തര തലത്തിലും വിദേശത്തുമായി നിരവധി വെല്ലുവിളികള്‍ ഉയരുകയാണ്

Narendra Modi, NDA government, 8 years of Modi govt

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ന് എട്ടു വര്‍ഷം തികയ്ക്കുകയാണ്. 2019-ല്‍ തുടര്‍ഭരണം പിടിച്ചശേഷം സര്‍ക്കാര്‍ അജന്‍ഡയിലെ പ്രധാന കാര്യങ്ങളെല്ലാം നടപ്പാക്കി. കോവിഡ് മഹാമാരിയുടെ ഏറ്റവും മോശമായ സാഹചര്യം ഇന്ത്യ മറികടന്നതായി തോന്നുന്നു. അതേസമയം, രണ്ടാം മോദി സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലയളവില്‍ ആഭ്യന്തര തലത്തിലും വിദേശത്തുമായി നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നുവരുകയാണ്. വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാം.

സമ്പദ് വ്യവസ്ഥ: പ്രതീക്ഷയും വെല്ലുവിളിയും

സീറോ കോവിഡ് നയം ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്കു ഭീഷണിയാകുന്നതിനാല്‍, ആ സ്ഥാനത്ത് അല്‍പ്പസമയം പിടിച്ചുനില്‍ക്കാനുള്ള യാഥാര്‍ത്ഥ്യബോധത്തോടെ, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ കാണപ്പെടുന്നു. എന്നാല്‍ കോവിഡിനു മുമ്പുള്ള ഇന്ത്യന്‍ വളര്‍ച്ചയ്ക്കു തടസമായ ചില ഘടനാപരമായ പ്രശ്‌നങ്ങള്‍, വഷളായിക്കൊണ്ടിരിക്കുന്ന പണപ്പെരുപ്പ വര്‍ധനയ്ക്കും അനിശ്ചിതമായ ബാഹ്യ അന്തരീക്ഷത്തിനും ഇടയില്‍ കനത്ത ഭാരം തുടരുകയാണ്.

യുഎഇയുമായും ഓസ്ട്രേലിയയുമായും ഉടമ്പടികളില്‍ ഒപ്പുവച്ചുകൊണ്ടും യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവയുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തുകൊണ്ട് ഒറ്റപ്പെട്ട വ്യാപാര നിലപാടില്‍നിന്ന് ഇന്ത്യ 24 മാസമായി പിന്മാറിയിരിക്കുയാണ്. നൂതന യുപിഐ പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ച ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളുടെ റീബൂട്ട് നടക്കുന്നു. കൂടാതെ നൂറിലധികം യൂണികോണ്‍ കമ്പനികള്‍ ഉയര്‍ത്തിയ സ്റ്റാര്‍ട്ട്-അപ്പ് രംഗത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

29 സെറ്റ് തൊഴില്‍ നിയമങ്ങള്‍ക്കു പകരം നാല് വിശാലമായ തൊഴില്‍ നിയമങ്ങളെന്ന വലിയ പദ്ധതി നടപ്പാക്കല്‍ ഘട്ടത്തിനരികെയാണ്. അതേസമയം, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക് റപ്പ്റ്റസി കോഡി(ഐ ബി സി) പ്രകാരമുള്ള പാപ്പരത്ത പരിഹാര പ്രക്രിയ കാലതാമസം നേരിടുകയാണ്. ജി എസ് ടി ഘടന പ്രശ്‌നമായി തുടരുന്നു. ഈ വര്‍ഷാവസാനം പ്രാവര്‍ത്തികമായേക്കാവുന്ന 5ജി ടെലികോം ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ അടുത്ത തരംഗത്തിനു പ്രധാനമായേക്കാം. കല്‍ക്കരി മേഖലയില്‍ വാണിജ്യ ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഉല്‍പ്പാദനം പരിമിതമാണ്.

ഡേറ്റ സംരക്ഷണ നിയമത്തിന്റെ അഭാവം നടന്നുകൊണ്ടിരിക്കുന്ന നിരവധി ഡിജിറ്റല്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിനു തടസമാണ്. സ്വകാര്യ നിക്ഷേപം മോശമായി തുടരുന്നു. നിര്‍ബന്ധിത ഔപചാരികവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങളെ ബാധിച്ചു. ഭൂ, കാര്‍ഷിക പരിഷ്‌കാരങ്ങള്‍ ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. കോവിഡിനാനന്തര തിരിച്ചുവരവിനുശേഷവും ഉപഭോഗത്തില്‍ കുറവനുഭപ്പെടുന്നതു തുടരുകയാണ്. പണം ചെലവഴിക്കുന്നതില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിള്ളല്‍ നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന പണപ്പെരുപ്പം മൂലം കൂടുതല്‍ വഷളാകാം. എയര്‍ ഇന്ത്യയുടെയും എല്‍ഐസിയുടെയും ഓഹരി വിറ്റഴിക്കലിന് ഉത്തേജനം നല്‍കിയെങ്കിലും ബിപിസിഎല്ലിന്റെ വന്‍ തോതിലുള്ള സ്വകാര്യവല്‍ക്കരണം പരാജയപ്പെട്ടു.

വിദ്യാഭ്യാസം: ദേശീയ നയം, പുതിയ എന്‍ട്രന്‍സ്

സര്‍ക്കാരിന്റെ രണ്ടാം ടേമിലെ മന്ദഗതിയിലുള്ള ആദ്യ രണ്ടു വര്‍ഷത്തിനു ശേഷം, സമീപ മാസങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് വളരെയധികം കാര്യങ്ങളാണ് നടക്കുന്നത്. 2020 ജൂലൈയില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചെങ്കിലും അതു നടപ്പാക്കുന്നതു മന്ദഗതിയിലാണ്. പ്രധാനമായും കോവിഡ് സാഹചര്യം കൊണ്ടാണിത്.

കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ ഒരു പൊതു പ്രവേശന പരീക്ഷയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം എക്‌സിറ്റ് ഓപ്ഷനുകളുള്ള നാല് വര്‍ഷത്തെ മള്‍ട്ടി ഡിസിപ്ലിനറി അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാം അല്ലെങ്കില്‍ രണ്ട് ഡിഗ്രി പ്രോഗ്രാമുകള്‍ പോലും ഒരേസമയം പഠിക്കാന്‍ കഴിയും. പ്രോഗ്രാമിന്റെ 40 വരെ ഓണ്‍ലൈനായി പഠിക്കാന്‍ യുജിസി അനുവദിക്കുന്നു. എന്നാല്‍ ചില പ്രഖ്യാപനങ്ങള്‍ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. ഉദാഹരണത്തിന്, ഉച്ചഭക്ഷണ പദ്ധതി അധിക വിഹിതമൊന്നും നല്‍കാതെ, പിഎം പോഷണ്‍ എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ്.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍ സി എഫ്) തയാറാക്കുന്നതിനായി സമിതി രൂപീകരിച്ചു. അടുത്ത വര്‍ഷത്തോടെ എന്‍സിഎഫ് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഒരൊറ്റ നിയന്ത്രണ ഏജന്‍സിയായി ‘ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ’ രൂപീകരിക്കുന്നതിനുള്ള ബില്‍ ഏതാണ്ട് തയാറായിക്കഴിഞ്ഞു.

അധ്യാപക നിയമനം വൈകുകയാണ്. 2019-ല്‍ പ്രഖ്യാപിച്ച നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇതുവരെ സജ്ജമായിട്ടില്ല. വിദ്യാഭ്യാസത്തിനായുള്ള പൊതുചെലവ് 2014-ല്‍ വാഗ്ദാനം ചെയ്ത ജിഡിപിയുടെ ആറ് ശതാനത്തിന് അടുത്തെങ്ങും എത്തിയിട്ടിലെന്നു മാത്രമല്ല, കുറഞ്ഞുവരികയുമാണ്. ഐഐഎമ്മുകള്‍ ഒഴികെ, മറ്റ് കേന്ദ്രഭരണ സ്ഥാപനങ്ങള്‍ക്കൊന്നും പൂര്‍ണ സ്വയംഭരണാവകാശം നല്‍കിയിട്ടില്ല. ബി ജെ പി വാഗ്ദാനം ചെയ്ത 50 സ്ഥാപനങ്ങളില്‍ 20 എണ്ണം പോലും ആരംഭിച്ചിട്ടില്ല.

  • എഴുത്ത്: ദീപ്തിമാൻ തിവാരി, ലിസ് മാത്യു, ശുഭജിത് റോയ്, ഹരികിഷൻ ശർമ, അനിൽ ശശി

പൂർണരൂപം ഇംഗ്ലിഷിൽ വായിക്കാം: Explained: Eight years of Modi Govt

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Eight years of modi govt