scorecardresearch

സാമ്പത്തിക ശാസ്ത്ര നൊബൽ 2023: വിവാഹം, രക്ഷാകർതൃത്വം, ഗർഭനിരോധന ഗുളിക എന്നിവ തൊഴിൽ മേഖലയിൽ സ്ത്രീകളെ എങ്ങനെ സ്വാധീനിക്കുന്നു

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, ജോലി അന്വേഷിക്കുന്നതും ജോലി ചെയ്യുന്നതിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്. മാത്രമല്ല, അവർ തൊഴിൽ ശക്തിയിൽ ചേരുമ്പോൾ, അവർക്ക് ലഭിക്കുന്നത് പുരുഷന്മാരേക്കാൾ കുറവ് വരുമാനം മാത്രമാണ്. ഇതിന് പിന്നിലെ കാരണങ്ങളാണ് ഗോൾഡിൻ വർഷങ്ങളായി പഠിച്ചുകൊണ്ടിരുന്നത്

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, ജോലി അന്വേഷിക്കുന്നതും ജോലി ചെയ്യുന്നതിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്. മാത്രമല്ല, അവർ തൊഴിൽ ശക്തിയിൽ ചേരുമ്പോൾ, അവർക്ക് ലഭിക്കുന്നത് പുരുഷന്മാരേക്കാൾ കുറവ് വരുമാനം മാത്രമാണ്. ഇതിന് പിന്നിലെ കാരണങ്ങളാണ് ഗോൾഡിൻ വർഷങ്ങളായി പഠിച്ചുകൊണ്ടിരുന്നത്

author-image
Udit Misra
അപ്‌ഡേറ്റ് ചെയ്‌തു
New Update
Claudia Goldin | Economics Nobel | Harvard University | Economics Professor

ലോകമെമ്പാടും സ്ത്രീകൾ തൊഴിൽ വിപണിയിൽ വളരെ കുറവാണെന്നതാണ് വസ്തുത. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, ജോലി അന്വേഷിക്കുന്നതും, ജോലി ചെയ്യുന്നതിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്. മാത്രമല്ല, അവർ തൊഴിൽ ശക്തിയിൽ ഉൾപ്പെടുമ്പോഴും, പുരുഷന്മാരേക്കാൾ കുറവ് വരുമാനം മാത്രമാണ് അവർക്ക് ലഭിക്കുന്നത്

ഹാർവാർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ക്ലോഡിയ ഗോൾഡിൻ, 2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം -ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനുള്ള 2023 ലെ സ്വെറിജസ് റിക്സ്ബാങ്ക് പുരസ്‌ക്കാരം - നേടി. "സ്ത്രീകളുടെ തൊഴിൽ വിപണി ഫലങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ മെച്ചപ്പെടുത്തിയതിനാണ്," ഗോൾഡിന് പുരസ്‌കാരം ലഭിച്ചതെന്ന് അവാർഡ് പ്രഖ്യാപിക്കുന്ന റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പറഞ്ഞു.

Advertisment

അവർക്ക് മുമ്പ്, രണ്ട് വനിതാ ഗവേഷകർ- 2009 ൽ എലിനോർ ഓസ്ട്രോമും 2019 ൽ എസ്തർ ഡുഫ്ലോയും - ഈ ബഹുമതി നേടിയിട്ടുണ്ട്. 1969 മുതലാണ് ഈ അവാർഡ് നൽകി തുടങ്ങിയത്. ഇത് 26-ാം തവണയാണ് ഈ പുരസ്‌കാരം ഒറ്റ വ്യക്തിക്കായി ലഭിക്കുന്നത്. 11 മില്യൺ സ്വീഡിഷ് ക്രോണർ (അല്ലെങ്കിൽ 8.3 കോടി രൂപ) സമ്മാനത്തുക അടങ്ങുന്നതാണ് അവാർഡ്.

ആരാണ് ക്ലോഡിയ ഗോൾഡിൻ?

സാമ്പത്തിക ശാസ്ത്ര നൊബേൽ നേടിയത് ക്ലോഡിയ ഗോൾഡിനെ തേടി വന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കാം, പക്ഷേ ഗോൾഡിൻ ഈ രംഗത്തെ ഒരു മാര്‍ഗ്ഗദര്‍ശകയാണ്. 1990-ൽ ഹാവാർഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ജോലി നഷ്ടപ്പെടാതെ തന്നെ അക്കാദമിക് ഗവേഷണം നടത്താനുള്ള പ്രത്യേകമായ നിയപരവും ഭരണപരവുമായ പ്രത്യേക പദവി (ടെന്യൂർ) ലഭിച്ച ആദ്യ വനിതയായി അവർ ചരിത്രം സൃഷ്ടിച്ചു. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം പിരിച്ചുവിടാൻ കഴിയുന്ന ഒരു യൂണിവേഴ്സിറ്റി പ്രൊഫസറായി സ്ഥിരമായ നിയമനത്തെ സൂചിപ്പിക്കുന്നതാണ് ഇത്.

സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് പഠിക്കുന്നതിലെ അഗ്രഗാമിയാണ് ക്ലോഡിയ ഗോൾഡിൻ. ഈ വിഷയത്തിൽ അണ്ടർസ്റ്റാൻഡിംഗ് ദി ജെൻഡർ ഗ്യാപ്പ്: ആൻ ഇക്കണോമിക് ഹിസ്റ്ററി ഓഫ് അമേരിക്കൻ വുമൺ (ഓക്സ്ഫോർഡ്, 1990), കരിയർ & ഫാമിലി: വിമൻസ് സെഞ്ച്വറി- ലോങ് ജേണി ടുവേർഡ് ഇക്വിറ്റി തുടങ്ങിയ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Advertisment

ക്ലോഡിയ ഗോൾഡിന് അവാർഡ് ലഭിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

"നൂറ്റാണ്ടുകളായി സ്ത്രീകളുടെ വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്ക് ക്ലോഡിയ ഗോൾഡിൻ നൽകിയിട്ടുണ്ട്. ക്ലോഡിയയുടെ ഗവേഷണം മാറ്റത്തിന്റെ കാരണങ്ങളും നിലനിൽക്കുന്ന ലിംഗ വ്യത്യാസത്തിന്റെ പ്രധാന ഉറവിടങ്ങളും വെളിപ്പെടുത്തുന്നു. എന്ന് ക്ലോഡിയ ഗോൾഡിനെ അവാർഡിന് തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കുമ്പോൾ, അക്കാദമി ജൂറി അഭിപ്രായപ്പെട്ടു,

ലോകമെമ്പാടും സ്ത്രീകൾ തൊഴിൽ വിപണിയിൽ വളരെ കുറവാണെന്നതാണ് വസ്തുത. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, ജോലി അന്വേഷിക്കുന്നതും, ജോലി ചെയ്യുന്നതിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്. മാത്രമല്ല, അവർ തൊഴിൽ ശക്തിയിൽ ഉൾപ്പെടുമ്പോഴും, പുരുഷന്മാരേക്കാൾ കുറവ് വരുമാനം മാത്രമാണ് അവർക്ക് ലഭിക്കുന്നത്.

ഈ ഫലങ്ങൾ എന്താണ് വിശദീകരിക്കുന്നത്? സ്ത്രീകൾ തൊഴിൽ സേനയിൽ ചേരുന്നതിന് കാരണമെന്ത്, അവർ അത് ഉപേക്ഷിക്കാൻ കാരണമെന്ത്? സാമ്പത്തിക വളർച്ചയും തൊഴിൽ വിപണിയിലെ സ്ത്രീകളുടെ ഇടപെടലും തമ്മിലുള്ള രേഖീയ ബന്ധമാണോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ ജോലിയുള്ള സ്ത്രീകളുടെ അനുപാതം എല്ലായ്‌പ്പോഴും കൂടുമോ, അതോ അതും കുറയുമോ? വിദ്യാഭ്യാസം, വിവാഹം, കുട്ടികൾ എന്നിവയുടെ പങ്കിനെക്കുറിച്ച്? അതുപോലെ, സ്ത്രീകൾക്കും പുരുഷന്മാർക്കും തമ്മിലുള്ള ശമ്പള ഘടന എങ്ങനെ, എന്തുകൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു?

ഏതൊരു സമ്പദ്‌വ്യവസ്ഥയ്ക്കും അതിന്റെ നയരൂപകർത്താക്കൾക്കും ഇവയെല്ലാം പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. ഇവയ്ക്ക് ഉത്തരം നൽകാൻ, ക്ലോഡിയ ഗോൾഡിൻ അമേരിക്കയിലെ ചരിത്രപരമായ വിവരങ്ങൾ പരിശോധിക്കാൻ തുടങ്ങി. "ക്ലോഡിയ ഗോൾഡിൻ ആർക്കൈവുകളിൽ മുങ്ങിത്തപ്പി യുഎസിൽ നിന്ന് 200 വർഷത്തിലേറെയുള്ള ഡാറ്റ ശേഖരിച്ചു, കാലക്രമേണ വരുമാനത്തിലും തൊഴിൽ നിരക്കിലുമുള്ള ലിംഗ വ്യത്യാസങ്ങൾ എങ്ങനെ, എന്തുകൊണ്ട് മാറിയെന്ന് കാണിക്കാൻ അവർക്ക് സാധിച്ചു അതുവഴി ഗോൾഡിൻ കണ്ടെത്തിയ കാര്യങ്ങൾ ലോകത്തിന്റെ ധാരണയെ അടിസ്ഥാനപരമായി തന്നെ മാറ്റിമറിച്ചു.," അക്കാദമി വിലയിരുത്തി.

ഉദാഹരണത്തിന്, 1990-ൽ ഗോൾഡിന്റെ പുതിയൊരു ഉൾക്കാഴ്ചയുണ്ടാക്കിയ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതിന് മുമ്പ്, സാമ്പത്തിക വളർച്ചയും ശമ്പളമുള്ള ജോലിയിലുള്ള സ്ത്രീകളുടെ എണ്ണവും തമ്മിൽ വ്യക്തമായ നല്ല ബന്ധമുണ്ടെന്ന് - ഇരുപതാം നൂറ്റാണ്ടിലെ ഡാറ്റയെ അടിസ്ഥാനമാക്കി - പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഗോൾഡിൻ നടത്തിയ പഠനം തെളിയിച്ചു.

തൊഴിൽ കമ്പോളത്തിലെ സ്ത്രീ പങ്കാളിത്തം ഈ മുഴുവൻ കാലയളവിലും വർദ്ധിക്കുന്ന പ്രവണതയല്ല, പകരം "യു കർവ്" രൂപപ്പെടുത്തുന്നുവെന്ന് ഗോൾഡിൻ കാണിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു കാർഷിക സമൂഹത്തിൽ നിന്ന് വ്യാവസായിക സമൂഹത്തിലേക്കുള്ള പരിവർത്തനത്തോടെ വിവാഹിതരായ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞു, എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സേവന മേഖലയുടെ വളർച്ചയോടെ അത് വർദ്ധിക്കാൻ തുടങ്ങി. വീടിനും കുടുംബത്തിനും വേണ്ടിയുള്ള സ്ത്രീകളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ഘടനാപരമായ മാറ്റത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മാനദണ്ഡങ്ങളുടെയും ഫലമായി ഗോൾഡിൻ ഈ മാതൃക വിശദീകരിച്ചു,” അക്കാദമി പറഞ്ഞു

അതുപോലെ, ഗർഭനിരോധന ഗുളികകളുടെ ലഭ്യത കരിയർ ആസൂത്രണത്തിന് പുതിയ അവസരങ്ങൾ സാധ്യമാക്കിയെന്ന് ക്ലോഡിയ ഗോൾഡിൻ സമർത്ഥിച്ചു

പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വരുമാന വിടവ് എന്ന വിഷയത്തിൽ, ഡാറ്റ കാണിക്കുന്നത്, ആധുനികവൽക്കരണം, സാമ്പത്തിക വളർച്ച, ഇരുപതാം നൂറ്റാണ്ടിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന അനുപാതം എന്നിവ ഉണ്ടായിരുന്നിട്ടും, വളരെക്കാലമായി വരുമാന വിടവിലെ വർധനവ് പരിഹരിക്കപ്പെട്ടില്ല.

"ഗോൾഡിൻ പറയുന്നതനുസരിച്ച്, ആജീവനാന്ത തൊഴിൽ അവസരങ്ങളെ സ്വാധീനിക്കുന്ന, വിദ്യാഭ്യാസപരമായ തീരുമാനങ്ങൾ, താരതമ്യേന ചെറുപ്പത്തിൽ തന്നെ എടുക്കുന്നതാണ്. യുവതികളുടെ പ്രതീക്ഷകൾ മുൻ തലമുറകളുടെ അനുഭവങ്ങളാൽ രൂപപ്പെട്ടതാണെങ്കിൽ - ഉദാഹരണത്തിന്, കുട്ടികൾ വലുതാകുന്നതുവരെ ജോലിയിലേക്ക് മടങ്ങാത്ത അവരുടെ അമ്മമാർ - വികസനം മന്ദഗതിയിലാകും, ”നൊബേൽ പ്രഖ്യാപനത്തിൽ പറയുന്നു.

ചരിത്രപരമായി, വരുമാനത്തിലെ ലിംഗ വ്യത്യാസത്തിന്റെ ഭൂരിഭാഗവും വിദ്യാഭ്യാസത്തിലെയും തൊഴിൽപരമായ തിരഞ്ഞെടുപ്പുകളിലെയും വ്യത്യാസങ്ങളാൽ വിശദീകരിക്കാം. എന്നിരുന്നാലും, ഈ വരുമാന വ്യത്യാസത്തിന്റെ ഭൂരിഭാഗവും ഇപ്പോൾ ഒരേ തൊഴിലിലുള്ള പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ളതാണെന്നും ഇത് പ്രധാനമായും ആദ്യത്തെ കുട്ടിയുടെ ജനനത്തോടെയാണെന്നും ക്ലോഡിയ ഗോൾഡിൻ തെളിയിച്ചു.

"തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്ക് മനസ്സിലാക്കുന്നത് സമൂഹത്തിന് പ്രധാനമാണ്. ക്ലോഡിയ ഗോൾഡിന്റെ ഗംഭീരമായ ഗവേഷണത്തിന് നന്ദി, അടിസ്ഥാന ഘടകങ്ങളെക്കുറിച്ചും ഭാവിയിൽ ഏതെല്ലാം തടസ്സങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇപ്പോൾ നമുക്ക് കൂടുതലറിയാം, ”സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാര സമിതിയുടെ അധ്യക്ഷനായ ജേക്കബ് സ്വെൻസൺ പറഞ്ഞു.

Nobel Prize Gender Economics Women

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: