scorecardresearch

പൂച്ചയ്ക്കുള്ള കൊറോണവൈറസ് മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുന്നു

Covid-19 Vaccine: കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയാണ് ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നത്

covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, cat coronavirus, can cats get covid 19, പൂച്ചകള്‍ക്ക് കൊവിഡ്-19 ബാധിക്കുമോ, coronavirus cat drug, പൂച്ചകള്‍ക്കുള്ള കൊറോണ വൈറസ് മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുന്നു, cats coronavirus human trials, sarscov2 research, കൊറോണവൈറസ് മരുന്ന് പരീക്ഷണം,iemalayalam

പൂച്ചകളെ ബാധിക്കുന്ന കൊറോണവൈറസിനുള്ള മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ശാസ്ത്ര ലോകം. കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയാണ് ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

വൈറസ് വിഭജിച്ച് പുതിയവ രൂപംകൊള്ളുന്നത് തടയാന്‍ ഈ മരുന്ന് കഴിയും. അതുവഴി രോഗബാധയേയും ഈ മരുന്ന് തടയുന്നു.

2003-ലെ സാഴ്‌സ് രോഗ ബാധ സമയത്ത് ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതേക്കുറിച്ച് ആദ്യം പഠിച്ചത്. പിന്നീട്, വെറ്ററിനറി ഗവേഷകര്‍ വികസിപ്പിച്ച ഈ മരുന്ന് പൂച്ചകളുടെ മരണ കാരണമാകുന്ന കൊറോണവൈറസ് രോഗത്തെ ഭേദമാക്കി.

സാഴ്‌സ്-കോവി-2-വില്‍ ഈ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠിക്കുകയും കണ്ടെത്തലുകള്‍ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Read Also: Covid-19 vaccine tracker, August 29: കോവിഡ് വാക്സിൻ ഈ വർഷം തന്നെ എത്തുമെന്ന് യുഎസും യുകെയും

ടെസ്റ്റ് ട്യൂബിലും മനുഷ്യരുടെ കോശങ്ങളിും ഈ മരുന്ന് എങ്ങനെ സാഴ്‌സ്-കോവി-2-വിന് എതിരെ ഈ മരുന്നിലെ ഘടകങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പഠനം നടത്തി.

ഗവേഷകര്‍ മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനു വേണ്ടിയുള്ള ഗുണനിലവാരത്തിലും അളവിലും മരുന്ന് ഗവേഷകര്‍ വെറ്ററിനറി മരുന്ന് കമ്പനിയുമായി ചേര്‍ന്ന് ഉല്‍പാദിപ്പിച്ചു.

Read in English: Explained: Drug used for cat coronavirus on trial against SARS-CoV-2

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Drug used for cat coronavirus on trial against sars cov 2