scorecardresearch

ഡ്രോണുകൾക്കായി വ്യോമമേഖല ഭൂപടം, മൂന്ന് സോണുകൾ- അറിയേണ്ടതെല്ലാം

രാജ്യമെമ്പാടുമുള്ള റെഡ്, യെല്ലോ, ഗ്രീൻ സോണുകൾ ഈ ഭൂപടത്തിൽ കാണാം

drone airspace map, drone airspace map explained, new drone airspace map, drone rules, drone rules explained, new drone rules, ഡ്രോൺ നിയമം, ഡ്രോൺ, ഡ്രോൺ നിയന്ത്രണം, malayalam news, malayalam latest news, news in malayalam, latest news in malayalam, ie malayalam

രാജ്യത്ത് ഡ്രോണുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി വ്യോമയാന മന്ത്രാലയം ഇന്ത്യയുടെ ഒരു വ്യോമമേഖല ഭൂപടം പുറത്തിറക്കിയിരിക്കുകയാണ്. സിവിലിയൻ ഡ്രോൺ ഓപ്പറേറ്റർമാർക്ക് തങ്ങൾ ഡ്രോൺ പറത്താനുദ്ദേശിക്കുന്ന പ്രദേശം നിരോധിത മേഖലയോ നിയന്ത്രണങ്ങളുള്ള മേഖലയോ ആണോ എന്ന് പരിശോധിക്കുന്നതിന് ഈ ഭൂപടം ഉപയോഗിക്കാനാവും.

ഡ്രോണുകൾ പറത്താൻ അനുമതിയില്ലാത്ത നോ-ഫ്ലൈ സോണുകൾ, ഡ്രോൺ പറത്തുന്നതിന് ഔദ്യോഗിക നടപടികളോ നിയന്ത്രണങ്ങളോ ആവശ്യമായ പ്രദേശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഈ ഭൂപടത്തിൽ ലഭ്യമാവും. ‘മാപ്പ് മൈ ഇന്ത്യ’യും ഐടി സേവന സ്ഥാപനമായ ഹാപ്പിയസ്റ്റ് മൈൻഡ്സും ചേർന്നാണ് ഈ ഭൂപടം വികസിപ്പിച്ചിരിക്കുന്നത്. ഇത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാവും.

രാജ്യമെമ്പാടുമുള്ള റെഡ്, യെല്ലോ, ഗ്രീൻ സോണുകൾ ഈ ഇന്ററാക്ടിവ് ഭൂപടത്തിൽ കാണാം. റെഡ്, യെല്ലോ സോണുകളായി പ്രഖ്യാപിക്കാത്ത മേഖലകളിലെ 400 അടി വരെയുള്ള വ്യോമമേഖലകൾ ഗ്രീൻ സോണിൽ പെടുന്നു. പ്രവർത്തന നിരതമായ ഒരു വിമാനത്താവളത്തിന്റെ എട്ട് മുതൽ 12 കിലോമീറ്റർ വരെയുള്ള ദൂരപരിധിയിൽ 200 അടി വരെ ഉയരത്തിലുള്ള വ്യോമമേഖലയാണ് ഇതിൽ ഉൾപ്പെടുക.

ഗ്രീൻ, യെല്ലോ, റെഡ് സോണുകൾ രേഖപ്പെടുത്തിയ ഭൂപടം

ഗ്രീൻസോണിൽ 400 അടിക്ക് മുകളിലുള്ള വ്യോമമേഖല യെല്ലോ സോണിൽ വരുന്നു. വിമാനത്താവളത്തിന്റെ എട്ട് മുതൽ 12 കിലോമീറ്റർ വരെയുള്ള ദൂരപരിധിയിൽ 200 അടിക്ക് മുകളിലുമാണ് യെല്ലോ സോൺ.

Also Read : അർജുൻ മാർക്ക് വൺ എ: പ്രതിരോധ മന്ത്രാലയം പുതുതായി വാങ്ങുന്ന യുദ്ധ ടാങ്കുകളുടെ പ്രത്യേകതകളും പ്രാധാന്യവും

ഒരു വിമാനത്താവളം. വിമാനത്താവളത്തിന്റെ ചുറ്റളവിൽ നിന്ന് 45 കിലോമീറ്റർ നേരത്തെയുണ്ടായിരുന്ന യെല്ലോ സോൺ 12 കിലോമീറ്ററായി കുറച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രം ഡ്രോണുകൾ പ്രവർത്തിപ്പിക്കാനാവുന്ന ‘നോ ഡ്രോൺ മേഖല’യാണ് റെഡ് സോൺ.

ഓരോ സോണിന്റെയും നിയമങ്ങൾ എന്തൊക്കെയാണ്?

ഗ്രീൻ സോണുകളിൽ, 500 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ല, അതേസമയം യെല്ലോ സോണുകളിലെ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട എയർ ട്രാഫിക് കൺട്രോൾ അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ എയർ ഫോഴ്സ്, ഇന്ത്യൻ നേവി, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് മുതലായവയെ അത്തരം അനുമതിക്കായി ബന്ധപ്പെടാം.

Also Read: വിദേശ യാത്ര: പുതിയ മാറ്റങ്ങൾ ഇന്ത്യൻ യാത്രക്കാരെ ബാധിക്കുന്നതെങ്ങനെ?

എയർസ്പേസ് മാപ്പ് എങ്ങനെ പരിശോധിക്കാം?

ഡിജിസിഎയുടെ ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ (digitalsky.dgca.gov.in/home) മാപ്പ് ലഭ്യമാണ്, ഇത് കാലാകാലങ്ങളിൽ അംഗീകൃത സ്ഥാപനങ്ങൾ അപ്ഡേറ്റ് ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. “ഡ്രോൺ പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുന്ന ഏതൊരാളും മേഖലയുടെ അതിർത്തിയിലെ മാറ്റങ്ങൾക്ക് ഏറ്റവും പുതിയ വ്യോമമേഖല മാപ്പ് നിർബന്ധമായും പരിശോധിക്കണം,” എന്നും സർക്കാർ പറഞ്ഞു.

തയ്യാറാക്കിയത്: പ്രണവ് മുകുൾ

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Drone airspace map india explained