scorecardresearch

Dream11 IPL 2020: ഡ്രീം11-ലും ചൈനീസ് ബന്ധം ഒഴിയുന്നില്ല, കൂടെ ധന നഷ്ടവും

ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്ക് എതിരെ രാജ്യത്ത് പൊതുജന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വിവോയുമായുള്ള ടെറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ബിസിസിഐ ഉഭയകക്ഷി സമ്മത പ്രകാരം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഐപിഎല്ലിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ തേടേണ്ടി വന്നത്.

ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്ക് എതിരെ രാജ്യത്ത് പൊതുജന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വിവോയുമായുള്ള ടെറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ബിസിസിഐ ഉഭയകക്ഷി സമ്മത പ്രകാരം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഐപിഎല്ലിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ തേടേണ്ടി വന്നത്.

author-image
Shamik Chakrabarty
New Update
dream11 ipls 2020, ഡ്രീം11 ഐപിഎല്‍ 2020, ipl, ഐപിഎല്‍, ipl 2020, ഐപിഎല്‍ 2020, dream11, ഡ്രീം11,dream 11, ഡ്രീം 11, dream11 ipl title sponsor, ഡ്രീം11 ഐപിഐല്‍ സ്‌പോണ്‍സര്‍, dream11 ipl title sponsorship, ഡ്രീം11 ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ്, dream xi, dream xi ipl 2020, dream xi ipl 2020 sponsor, dream xi ipl 2020 title sponsor, ipl sponsorship, ipl sponsorship 2020, ipl title sponsorship 2020, ipl title sponsor, ipl title sponsor 2020 news, ഐപിഎല്‍ 2020 ടൈറ്റില്‍ സ്‌പോണ്‍സര്‍, uae ipl title sponsor, യുഎഇ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍, ipl season 12 sponsorship, ഐപില്‍ സീസണ്‍ 12 സ്‌പോണ്‍സര്‍ഷിപ്പ്, iemalayalam, ഐഇമലയാളം

Dream11 IPL 2020: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഒരു ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം 11 സ്വന്തമാക്കി. ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്ക് എതിരെ രാജ്യത്ത് പൊതുജന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വിവോയുമായുള്ള ടെറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ബിസിസിഐ ഉഭയകക്ഷി സമ്മത പ്രകാരം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഐപിഎല്ലിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ തേടേണ്ടി വന്നത്. ഡ്രീം 11-നും ചൈനീസ് ബന്ധമുണ്ടെന്നതാണ് രസകരമായ വസ്തുത.

Advertisment

Dream11 IPL 2020: What are the sponsorship amount and duration?സ്‌പോണ്‍സര്‍ഷിപ്പ് തുകയും കാലാവധിയും എത്രയാണ്?

ഐപിഎല്‍ 2020-ലെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഡ്രീം 11 ആയിരിക്കുമെന്നും 222 കോടി രൂപയാണ് സ്‌പോണ്‍സര്‍ഷിപ്പ് വകയില്‍ ബിസിസിഐയ്ക്ക് ലഭിക്കുന്നതെന്നും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനായ ബ്രിജേഷ് പട്ടേല്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഡിസംബര്‍ 31 വരെയാണ് സ്‌പോണ്‍സര്‍ഷിപ്പ് കാലാവധി. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലാണ് (യുഎഇ) ഐപിഎല്‍ നടക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ഐപിഎല്‍ മാറ്റിവച്ചാലും ഈ വര്‍ഷം അവസാനം വരെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഡ്രീം 11 ആയിരിക്കും.

Advertisment

ഡ്രീം11-നെ കൂടാതെ എഡ്യൂടെക് കമ്പനികളായ ബൈജൂസും അണ്‍അക്കാദമിയും ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടാനുള്ള ലേലത്തില്‍ പങ്കെടുത്തിരുന്നുവെന്ന് പട്ടേല്‍ പറഞ്ഞു.

Dream11 IPL 2020: How much shortfall the BCCI is facing? എത്ര രൂപയുടെ കുറവാണ് ബിസിസിഐയ്ക്ക് ഉണ്ടാകുന്നത്?

വിവോയും ബിസിസിഐയും അഞ്ചുവര്‍ഷത്തേക്കുള്ള കരാറില്‍ 2018-ലാണ് ഏര്‍പ്പെട്ടത്. 2,199 കോടി രൂപയുടെ കരാര്‍. ബിസിസിഐയ്ക്ക് വര്‍ഷം 439.80 കോടി രൂപ കമ്പനി കരാര്‍ പ്രകാരം നല്‍കും. ഡ്രീം11-ന് കരാര്‍ നല്‍കിയതും 222 കോടി രൂപയ്ക്ക് ആയതിനാല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വകയില്‍ ബിസിസിഐയ്ക്ക് 217.80 കോടി രൂപയുടെ നഷ്ടം ഈ വര്‍ഷം ഉണ്ടാകും.

Dream11 IPL 2020: What is the BCCI’s reaction to the loss?നഷ്ടത്തോട് ബിസിസിഐയുടെ പ്രതികരണം എന്താണ്?

പോസിറ്റീവായ രീതിയിലാണ് ബിസിസിഐയെ കാണുന്നത്. കാരണം, പകരക്കാരനായ സ്‌പോണ്‍സറെ കണ്ടെത്താന്‍ കുറഞ്ഞ സമയമേ ലഭിച്ചുള്ളൂ. കൂടാതെ, കോവിഡ്-19 മൂലം സാമ്പത്തിക മാന്ദ്യം നേരിടുകയുമാണ്.

Read Also: യുഎഇയിലെ ഐപിഎല്‍; ബിസിസിഐ ലാഭിക്കുന്നത് 3000 കോടി രൂപ

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ക്ക് 200-ല്‍ അധികം കോടി രൂപ ലഭിച്ചതില്‍ സന്തോഷമുണ്ട്. കാരണം, ഇത് ഈ വര്‍ഷത്തെ ഐപിഎല്ലിനുള്ളതാണ്. കരാറിന് ഡിസംബര്‍ വരെ മാത്രമാണ് വിലയുള്ളത്, പട്ടേല്‍ പറഞ്ഞു.

Dream11 IPL 2020: But Dream11, too, has Chinese connection?പക്ഷേ, ഡ്രീം11-നും ചൈനീസ് ബന്ധം?

അതേ. ചൈനയിലെ ഇന്റര്‍നെറ്റ് വമ്പനായ ടെന്‍സെന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് ഡ്രീം11-ലെ നിക്ഷേപകരാണ്. ഒരു ബില്ല്യണില്‍ അധികം മൂല്യമുള്ള ഇന്ത്യയിലെ ആദ്യത്തെ ഗെയിമിങ് സ്റ്റാര്‍ട്ട്അപ്പാണ് ഡ്രീം11. എന്നാല്‍, ഡ്രീം11 ഇന്ത്യന്‍ കമ്പനിയാണ് എന്ന വസ്തുതയ്ക്കാണ് ബിസിസിഐ പ്രാധാന്യം നല്‍കുന്നത്.

Read in English: IPL-Dream 11 deal Explained: Rs 217 crore less, and Chinese connection stays

Bcci Ipl 2020 Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: