/indian-express-malayalam/media/media_files/uploads/2021/05/Drdo-1.jpg)
ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച കോവിഡ് പ്രതിരോധ മരുന്ന് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി ആദ്യ ബാച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും ചേർന്ന് തിങ്കളാഴ്ച പുറത്തിറക്കി. കോവിഡ് വലിയ രീതിയിൽ ബാധിച്ച രോഗികളിൽ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ മേയ് ഒന്നിന് അംഗീകാരം നൽകിയിരുന്നു.
രൂപീകരണം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസ് ന്യുഡൽഹിയും ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ)യും ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീ എന്ന ഫാർമ കമ്പനിയുമായി സഹകരിച്ചാണ് മരുന്ന് നിർമ്മിച്ചത് എന്ന് ആഭ്യന്തര മന്ത്രാലയം ഈ മാസം ആദ്യം പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
പ്രവർത്തിക്കുന്നത് എങ്ങനെ
ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് വേഗം ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതായും അവർക്ക് അനുബന്ധ ഓക്സിജനെ ആശ്രയിക്കേണ്ടി വരുന്നത് കുറയുന്നതായും മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.
വൈറസ് ബാധിച്ച കോശങ്ങളിലേക്ക് മരുന്ന് അടിഞ്ഞുകൂടി വൈറസ്സിന്റെ വൈറൽ സിന്തസിസും ഊർജ്ജ ഉൽപാദനവും നിർത്തി വൈറസിന്റെ വളർച്ചയെ തടയും. വൈറസ് ബാധിച്ച കോശങ്ങളിലേക്ക് മാത്രമായി അടിഞ്ഞുകൂടുന്നത് ഈ മരുന്നിനെ വേറിട്ടതാക്കുന്നുവെന്നും "കോവിഡ് -19 ബാധിതർക്ക് ഈ മരുന്ന് വളരെയധികം ഗുണം ചെയ്യുമെന്നും" വാർത്താക്കുറിപ്പിൽ പറഞ്ഞു.
ക്ലിനിക്കൽ ട്രയലുകൾ
കോവിഡിന്റെ ആദ്യ ഘട്ട വ്യാപന സമയത്ത്, ഏപ്രിൽ 2020ൽ ഇൻമാസ് - ഡിആർഡിഒ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ മൈക്രോബയോളജി (CCMB)യുമായി ചേർന്ന് ഇതിന്റെ ലബോറട്ടറി പരിശോധനകൾ ആരംഭിച്ചിരുന്നു. അതിൽ നിന്ന് ഇതിലെ തന്മാത്രകൾ കൊറോണ വൈറസ് രോഗത്തിന് കാരണമാകുന്ന സാർസ്-കോവ്-2 വൈറസിനെതിരെ പ്രവർത്തിക്കുമെന്നും വൈറസിന്റെ വളർച്ച തടയുമെന്നും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മേയ് 2020ൽ ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യയുടെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) 2-ഡിജിയുടെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ കോവിഡ് രോഗികളിൽ നടത്താൻ അനുമതി നൽകിയിരുന്നു.
മേയ് മുതൽ ഒക്ടോബർ വരെ ഡിആർഡിഒയും അവരുടെ വ്യവസായ പങ്കാളികളായ ഡിആർഎലും ചേർന്ന് 110 രോഗികളിൽ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടത്തിയെന്ന് സർക്കാർ പറഞ്ഞു. ഇതിൽ ഫേസ് 2എ ആറ് ആശുപത്രികളിലും ഫേസ് 2ബി രാജ്യത്തെ 11 ആശുപത്രികളിലുമാണ് നടത്തിയത്.
രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകളുടെ ഡാറ്റകളുടെ അടിസ്ഥാനത്തിൽ സർക്കാർ 2020 നവംബറിൽ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് അംഗീകാരം നൽകി. 2020 ഡിസംബറിനും 2021 മാർച്ചിനും ഇടയിൽ അവസാന ഘട്ട ട്രയലുകൾ ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 27 കോവിഡ് ആശുപത്രികളിലെ 220 രോഗികളിൽ നടത്തിയെന്ന് സർക്കാർ പറഞ്ഞു.
Read Also: വീട്ടിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പരിചരണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ട്രയൽ ഡാറ്റ
രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ മരുന്നിന്റെ സുരക്ഷിതത്വവും ഫലക്ഷമതയും എത്രമാത്രമെന്ന് അറിയാനുള്ളതായിരുന്നു. 2-ഡിജി കോവിഡ് രോഗികളിൽ സുരക്ഷിതമാണെന്നും രോഗികളിൽ കാര്യമായ മാറ്റം കണ്ടുവെന്നും സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു.
2-ഡിജി നൽകി ചികിൽസിച്ച രോഗികളിൽ സാധാരണയുള്ള രോഗക്ഷമനത്തെക്കാൾ വേഗത്തിലുള്ള രോഗലക്ഷണങ്ങളോടെയുള്ള രോഗക്ഷമാനം ദൃശ്യമായെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വളരെ കൂടിയ അനുപാതം രോഗികൾ ലക്ഷണങ്ങളോടെ തന്നെ മെച്ചപ്പെട്ടതിനോടൊപ്പം ഓക്സിജൻ ഉപയോഗത്തിൽ (42% vs 31%)സാധാരണ രോഗികളിൽ നിന്നും മൂന്ന് ദിവസത്തെ വ്യത്യാസത്തിൽ മുക്തരായെന്നും സർക്കാർ പറഞ്ഞു. 65 വയസ്സിനു മുകളിലുള്ള രോഗികളിലും ഇതേ രീതി തന്നെയാണ് കണ്ടത്.
ഗുണങ്ങൾ
സർക്കാർ പറയുന്നത് പ്രകാരം, 2-ഡിജി ഒരു സാധാരണ തന്മാത്രയും ഗ്ലുക്കോസിന് തുല്യമായ രൂപവുമാണ്, ഇത് എളുപ്പത്തിൽ ഉത്പാദിപ്പിക്കാനും വലിയ അളവിൽ ലഭ്യമാക്കാനും സാധിക്കും. വെള്ളത്തിൽ അലിയിച്ച് കഴിക്കാവുന്ന പൊടിയുടെ രൂപത്തിലാണ് മരുന്ന് ലഭ്യമാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us