ഒവൈസിയുടെ പാർട്ടിയുമായി ദിനകരൻ സഖ്യമുണ്ടാക്കുമ്പോൾ

വി.കെ.ശശികല രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചപ്പോഴും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുമായി മുന്നോട്ട് പോവാനായിരുന്നു ദിനകരന്റെ തീരുമാനം

Tamil Nadu elections, Tamil Nadu polls, T T V Dhinakaran, Asaduddin Owaisi, T T V Dhinakaran Asaduddin Owaisi alliance, AIAMK AIMIM alliance, ദിനകരൻ, ഒവൈസി, എഐഎംഐഎം, എഎംഎംകെ, തമിഴ്നാട്, തമിഴ്നാട് തിരഞ്ഞെടുപ്പ്, ie malayalam

ടി ടി വി ദിനകരന്റെ രാഷ്ട്രീയ കക്ഷിയായ അമ്മ മക്കൾ മുന്നേട്ര കഴകം (എഎംഎംകെ) തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉൽ-മുസ്‌ലിമീനുമായി (എഐഐഎം) സഖ്യമുണ്ടാക്കും. ഇത് സംബന്ധിച്ച് ഇരു കക്ഷികളും ധാരണയിലെത്തി.

മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി.കെ.ശശികല രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ശശികലയുടെ മരുമകൻ കൂടിയായ ദിനകരൻ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യവും അതിനു ശേഷം ചർച്ചയായിരുന്നു. ശശികല രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചപ്പോഴും ദിനകരൻ തന്റെ തിരഞ്ഞെടുപ്പ് പദ്ധതികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, എന്തുകൊണ്ടാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പുതിയതായി പ്രവേശിക്കുന്ന ഒവൈസിയുടെ പാർട്ടിയെ ദിനകരൻ സഖ്യകക്ഷിയായി തിരഞ്ഞെടുത്തത്?

എന്തുകൊണ്ട് എഐഎംഐഎം

ഒരു പ്രധാന തമിഴ് പാർട്ടിയുമായും സഖ്യമുണ്ടാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ദിനകരന്റെ പാർട്ടി. കാരണം സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് മറ്റു കക്ഷികൾ ഇതിനകം മുന്നേറിയിരുന്നു. ദിനകരന്റെ സഖ്യകക്ഷികളാവാൻ സാധ്യതയുള്ളവരും ശശികല കുടുംബവുമായി ദീർഘനാളായി സൗഹൃദം പുലർത്തിയിരുന്നവരുമെല്ലാം ദിവസങ്ങൾക്ക് മുമ്പ് തന്നെ മറ്റ് സഖ്യങ്ങളിൽ ചേർന്നിരുന്നു. വിജയിക്കാനുള്ള ശരിക്കുമുള്ള സാധ്യതയില്ലെങ്കിലും, ഈ തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികൾക്ക് ഒരു സന്ദേശം നൽകുന്നത് പരിഗണിക്കുകയാണെങ്കിൽ, ദിനകരന് എ‌ഐ‌ഐ‌എമ്മുമായുള്ള സഖ്യത്തിലൂടെ മറ്റു കക്ഷികളുടെ വോട്ട് പങ്കാളിത്തം കുറയ്ക്കാനാവും.

തിരഞ്ഞെടുപ്പ് ധാരണ

എഎംഎംകെയുമായുള്ള ധാരണയുടെ ഭാഗമായി എഐഐഎമ്മിന് മുസ്‌ലിം ജനസംഖ്യയുള്ള മൂന്ന് സീറ്റുകൾ നൽകും. വനിയമ്പാടി, ശങ്കരപുരം, കൃഷ്ണഗിരി എന്നിവയാണ് സീറ്റുകൾ. എഎംഎംകെ കഴിയുന്നത്ര സീറ്റുകളിൽ മത്സരിക്കുമെന്നും ദിനകരൻ പറഞ്ഞു.

Read More: വനിതാ പ്രാതിനിധ്യം വർധിച്ചു, മുസ്ലീം പ്രാതിനിധ്യം കുറഞ്ഞു… തൃണമൂൽ സ്ഥാനാർത്ഥി പട്ടിക അർത്ഥമാക്കുന്നത്

എഐഎംഐഎമ്മിന് തമിഴ്‌നാട്ടിൽ കൂടുതൽ സാന്നിധ്യമില്ല. എന്നിരുന്നാലും, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകൾ നേടിയ വനിയമ്പാടിയിൽ പാർട്ടി സാന്നിധ്യം പ്രകടിപ്പിച്ചേക്കാം. എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഖ്യം കാരണം ഈ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയുടെ പക്കലേക്ക് ഒഴുകാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഒവൈസിയുടെ പാർട്ടിക്ക് ഈ വോട്ടുകൾ ആകർഷിക്കാനായേക്കും.

മുസ്‌ലിംകളുടെ വോട്ട്

അന്തരിച്ച ജെ.ജയലളിതയ്ക്ക് ന്യൂനപക്ഷ സമുദായങ്ങളുടെ സാമാന്യം ഭേദപ്പെട്ട പിന്തുണ ലഭിച്ചിരുന്നെങ്കിലും, ബിജെപിയുമായുള്ള സഖ്യം കാരണം എഐഎഡിഎംകെയ്ക്ക് ഇപ്പോൾ ആ വോട്ടുകൾ ലഭിക്കാറില്ല.

മറുവശത്ത്, തമിഴ്‌നാട്ടിലെ മിക്കവാറും എല്ലാ മുസ്‌ലിം പാർട്ടികളും ഡിഎംകെ ക്യാമ്പിലാണ്. കടയനല്ലൂർ, രാമനാഥപുരം, അംബൂർ എന്നിവിടങ്ങളിൽ കാര്യമായ അടിത്തറയുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ), രാമനാഥപുരം, പാളയംകോട്ട എന്നിവിടങ്ങളിൽ സ്വാധീനമുള്ള എം എച്ച് ജവാഹിരുല്ലയുടെ മനിതനേയ മക്കൾ കച്ചി (എംഎംകെ) എന്നിവ അതിൽ ഉൾപ്പെടുന്നു.

Read More: പുതുച്ചേരിയിൽ സംഭവിച്ചത്; ബിജെപി പ്രയോഗിച്ച രാഷ്ട്രീയ തന്ത്രങ്ങൾ ഇവയെല്ലാം

നാഗപട്ടണം ആസ്ഥാനമായ മനിതനേയ ജനനായക കക്ഷി (എംജെകെ) എന്ന മറ്റൊരു പാർട്ടിയിൽ നിന്നുള്ള തമീം അൻസാരി 2016 ൽ എഐഎഡിഎംകെ ചിഹ്നത്തിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹവും ഡിഎംകെയ്ക്ക് പിന്തുണ നൽകി. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി തമീം അൻസാരിക്ക് ടിക്കറ്റ് ലഭിക്കും. എഐഎഡിഎംകെയുടെ ബിജെപി സഖ്യത്തിനെതിരെ അൻസാരി ശക്തമായ വിയോജിപ്പ് ഉന്നയിച്ചിരുന്നു. പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ വിമർശനം ഉന്നയിച്ച അദ്ദേഹം ആ വിഷയത്തെ എഐഎഡിഎംകെ എതിർക്കാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Dhinakaran owaisi alliance tamil nadu elections

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express