/indian-express-malayalam/media/media_files/uploads/2023/09/Anil-Kapoor-.jpg)
Delhi HC protects Anil Kapoor’s personality rights from misuse by third parties
രജനികാന്തിന്റെ പേര്, അമിതാഭ് ബച്ചന്റെ ഗാംഭീര്യമാർന്ന ശബ്ദം, ഇപ്പോൾ അനിൽ കപൂറിന്റെ ശൈലി. സെലിബ്രിറ്റികൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ചില വ്യക്തിത്വ അവകാശങ്ങളുടെ ഉദാഹരണങ്ങൾ ഇവയാണ്. മൂന്നാം കക്ഷികളുടെ (ഉടമയോ സ്രഷ്ടാവോ അല്ലാതെയുള്ള) ദുരുപയോഗത്തിൽ നിന്ന് തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന അനിൽ കപൂറിന്റെ ഹർജി ഡൽഹി ഹൈക്കോടതി അനുവദിച്ചു.
എന്താണ് വ്യക്തിത്വ അവകാശം?
പേര്, ശബ്ദം, ഒപ്പ്, ഇമേജസ് (ചിത്രങ്ങൾ) അല്ലെങ്കിൽ പൊതുജനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുന്ന മറ്റേതെങ്കിലും സവിശേഷതകൾ ഒരു സെലിബ്രിറ്റിയുടെ വ്യക്തിത്വത്തിന്റെ അടയാളങ്ങളാണ്, വിശാലമായ അർത്ഥത്തിൽ അവയെ "വ്യക്തിത്വ അവകാശങ്ങൾ" എന്ന് പറയാം. ഇവയിൽ ഒരു പോസ്, ഒരു രീതി അല്ലെങ്കിൽ അവരുടെ വ്യക്തിത്വത്തിന്റെ ഏതെങ്കിലും വശം എന്നിവ ഉൾപ്പെടാം.
പല സെലിബ്രിറ്റികളും അവരുടെ വ്യക്തിത്വത്തിലെ ചില വശങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുന്നതിന് വ്യാപാരമുദ്രയായി പോലും രജിസ്റ്റർ ചെയ്യുന്നു. ഉദാഹരണത്തിന്, ഉസൈൻ ബോൾട്ടിന്റെ "ബോൾട്ടിങ്" അല്ലെങ്കിൽ മിന്നൽ വേഗത്തിലുള്ള പോസ് രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയാണ്.
ഈ വ്യതിരിക്തമായ ഫീച്ചറുകളുടെ ഉടമയ്‌ക്കോ സ്രഷ്‌ടാവിനോ മാത്രമേ അതിൽ നിന്ന് വാണിജ്യപരമായ നേട്ടം ഉണ്ടാക്കാൻ അവകാശമുള്ളൂ എന്നതാണ് ഈ ആശയം. സെലിബ്രിറ്റികൾക്ക് വാണിജ്യ ലാഭവിഹിതം ആകർഷിക്കുന്നതിൽ എക്‌സ്‌ക്ലൂസിവിറ്റി നിർണായക ഘടകമാണ്. അതിനാൽ അവയുടെ അനധികൃത ഉപയോഗം പ്രത്യക്ഷമായി തന്നെ അവരുടെ വരുമാന നഷ്ടത്തിന് കാരണമാകുന്നു.
അനധികൃതമായി മറ്റൊരാൾ അഥവാ മൂന്നാം കക്ഷി (ഉടമയോ സ്രഷ്ടാവോ അല്ലാത്ത ഒരാൾ) അവരുടെ വ്യക്തിത്വ അവകാശങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ സെലിബ്രിറ്റികൾക്ക് കോടതിയെ സമീപിക്കാനും നിരോധന ഉത്തരവ് തേടാനും കഴിയും.
നിയമം എങ്ങനെയാണ് വ്യക്തിത്വ അവകാശത്തെ സംരക്ഷിക്കുന്നത്?
വ്യക്തിത്വ അവകാശങ്ങളോ അവയുടെ സംരക്ഷണമോ ഇന്ത്യയിലെ ഏതെങ്കിലും നിയമത്തിൽ വ്യക്തമായി പരാമർശിച്ചിട്ടില്ല, എന്നാൽ സ്വകാര്യതയ്‌ക്കും സ്വത്തവകാശത്തിനുമുള്ള അവകാശത്തിന് കീഴിലാണ്. ഡൽഹി ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിൽ പോലും ഈ നിയമം ഇന്ത്യയിൽ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്.
ഒരു സെലിബ്രിറ്റിയുടെ വ്യക്തിത്വം ഒരു ഇൻജക്ഷൻ വഴി വഞ്ചനയിൽ നിന്ന് സംരക്ഷിക്കപ്പെടാൻ അർഹനാണോ എന്ന് തീരുമാനിക്കുമ്പോൾ,വ്യാപാരമുദ്രകളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ബൗദ്ധിക സ്വത്തവകാശത്തിലെ പല ആശയങ്ങളും വ്യാപാരമുദ്രകളുടെ സംരക്ഷണത്തിനായി ഉപയോഗിക്കാം.
അനിൽ കപൂറിന്റെ കാര്യത്തിൽ, കപൂറിന്റെ പേര്, സാദൃശ്യം, ചിത്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫെയ്‌സ് മോർഫിങ് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് 16 സ്ഥാപനങ്ങളെ വിലക്കിക്കൊണ്ടുള്ള എക്‌സ്-പാർട്ടി വിധി ഡൽഹി ഹൈക്കോടതി അനുവദിച്ചു.
പരാതിക്കാരിൽ മറുഭാഗത്തെ കേൾക്കാതെ തന്നെ നൽകുന്ന നിരോധന ഉത്തരവാണ് എക്‌സ്-പാർട്ടി ഇൻജംങ്ഷൻ. ഓമ്‌നിബസ് ഇൻജംഗ്ഷൻ എന്നത് ഏതെങ്കിലും അനധികൃത ഉപയോഗത്തിനെതിരെ നൽകിയിട്ടുള്ള ഒരു നിരോധനത്തെ (പ്രത്യേകമായി പേരിടാത്ത വസ്തുവിന്റെ വിനിയോഗമോ നിലയോ വ്യക്തമാക്കുന്ന വ്യവസ്ഥ) സൂചിപ്പിക്കുന്നു- ഹർജിയിൽ പരാമർശിച്ചിട്ടില്ലാത്തവ പോലും ഇതിൽ ഉൾപ്പെടാം.
ഇൻജംങ്ഷൻ സുഗമമായ ഉപയോഗത്തിന് തടസ്സമായി പ്രവർത്തിക്കുന്നു. കോടതി നിരോധന ഉത്തരവ് നൽകിയാലും ഒരു സെലിബ്രിറ്റിക്ക് എല്ലാ ദുരുപയോഗങ്ങളും ട്രാക്ക് ചെയ്ത് നടപടിയെടുക്കുന്നത് എളുപ്പമല്ല. അവ നീക്കം ചെയ്യുന്നതിനായി സെലിബിക്ക് ഗൂഗിൾ പോലുള്ള ഒരു ഓൺലൈൻ സംവിധാനത്തിന് ഇത്തരം അനധികൃത ഉപയോഗം നീക്കം ചെയ്യാനുള്ള ഉത്തരവ് നൽകണം. ഈ നിയമ പ്രക്രിയകൾക്ക് ഗണ്യമായ ചെലവുണ്ടാകുമെങ്കിലും സെലിബ്രിറ്റിക്കുള്ള വരുമാന നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ അത് ഗുണകരമായിരിക്കും.
/indian-express-malayalam/media/media_files/uploads/2023/09/Anil-Kapoor.jpg)
ഇന്ത്യൻ കോടതികൾ ഇതുവരെ എങ്ങനെയാണ് തീരുമാനമെടുത്തത്?
തന്റെ പേര്, ഫൊട്ടോഗ്രാഫുകൾ, സംസാരിക്കുന്ന രീതി, ആംഗ്യങ്ങൾ തുടങ്ങിയവയിലെ തന്റെ വ്യക്തിത്വം സംബന്ധിച്ച അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ കപൂർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
കപൂറിന്റെ അഭിഭാഷകനും ബൗദ്ധിക സ്വത്തവകാശ വിദഗ്ധനുമായ പ്രവീൺ ആനന്ദ് വാദിച്ചത് നിരവധി എതിർ കക്ഷികൾ ലാഭം നേടുന്നതിനായി കപൂറിന്റെ പേരും വ്യക്തിത്വത്തിന്റെ ഘടകങ്ങളും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നായിരുന്നു. ഉദാഹരണമായി, "ഝകാസ്" (Jhakaas) എന്ന പ്രയോഗം, കപൂറിന്റെ ഈ ട്രേഡ്മാർക്ക് ഡയലോഗ് മറാഠി വാക്കാണ്, എന്നാൽ ഹിന്ദി സിനിമകളിൽ കപൂർ ഇത് ജനപ്രിയമാക്കി. കപൂർ പദപ്രയോഗം നടത്തുന്ന രീതി അദ്ദേഹത്തിന്റെ മാത്രം ശൈലിയാണ് എന്ന് സാധൂകരിക്കുന്ന വാര്‍ത്ത റിപ്പോർട്ടുകൾ അഭിഭാഷകൻ കോടതിക്ക് മുമ്പാകെ അവതരിപ്പിച്ചു.
അനധികൃത ഉപയോഗത്തെ "ന്യായമായ ഉപയോഗത്തിൽ" നിന്ന് വേർതിരിച്ചു കൊണ്ട് അഭിഭാഷകനായ പ്രവീൺ ആനന്ദ് ഇങ്ങനെ ചൂണ്ടിക്കാട്ടി. ന്യായമായ ഉപയോഗം, ഉദാഹരണത്തിന് വാർത്തകളിലെ ചിത്രീകരണം, അധ്യാപന സാമഗ്രികൾ അല്ലെങ്കിൽ മറ്റ് വാണിജ്യേതര ഉപയോഗങ്ങൾ അല്ലെങ്കിൽ മിമിക്രി അല്ലെങ്കിൽ ആക്ഷേപഹാസ്യം പോലെയുള്ള കലാപരമായ ഉപയോഗങ്ങൾ, ഇത് ഒരു പകർപ്പാണ്, പക്ഷേ കേവലം പുനർനിർമ്മാണം അല്ല. എന്നാൽ, ഒരു മൂന്നാം കക്ഷി (ഉടമയോ സ്രഷ്ടാവോ അല്ലാതെയുള്ള കക്ഷി) അതിൽ നിന്ന് ലാഭം നേടാൻ ഉപയോഗിക്കുന്നുവെങ്കിൽ, അതിനെ "ന്യായമായ ഉപയോഗം" എന്ന് അവകാശപ്പെടാൻ കഴിയില്ല.
അമിതാഭ് ബച്ചൻ ഉൾപ്പെട്ട സമാനമായ കേസ് 2022 നവംബറിൽ ഡൽഹി ഹൈക്കോടതി പരിഗണിച്ചിരുന്നു. "ബിഗ് ബി" പോലെയുള്ള അദ്ദേഹത്തിന്റെ വ്യത്യസ്ത പേരുകൾ ഉപയോഗിക്കുന്നത് മുതൽ "കംപ്യൂട്ടറിനെ 'കമ്പ്യൂട്ടർ ജി' എന്നും "ലോക്ക് കിയാ ജായേ" എന്നും വിളിക്കുന്ന അദ്ദേഹത്തിന്റെ തനതായ ശൈലി വരെ, ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വ അവകാശങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
ഇതിനായി അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട 2012ലെ ഒരു കേസിലെ ഉത്തരവിനെയാണ് ഹൈക്കോടതി ഈ കേസിലും അവലംബിച്ചത്. തനിഷ്‌ക്കിന്റെ പരസ്യത്തിലെ അമിതാഭ് ബച്ചന്റെ ചിത്രങ്ങൾ മുസാഫർനഗർ ആസ്ഥാനമായുള്ള ഒരു ജ്വല്ലറി ഉപയോഗിച്ചതിനെതിരെ തനിഷ്‌ക്കിന്റെ ഉടമസ്ഥരായ ടാറ്റ കമ്പനിയായ ടൈറ്റൻ ഇൻഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നടൻ രജനികാന്ത് ഉൾപ്പെട്ട സമാനമായ കേസിൽ 2015-ൽ, മദ്രാസ് ഹൈക്കോടതി, "വ്യക്തിത്വാവകാശം സെലിബ്രിറ്റി പദവി നേടിയ വ്യക്തികളിൽ നിക്ഷിപ്തമാണ്" എന്ന് നിരീക്ഷിച്ചിരുന്നു. തന്റെ പേരും ചിത്രവും സംഭാഷണ ശൈലിയും തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതാണെന്ന് കാണിച്ച് 'മേൻ ഹൂ രജനികാന്ത്' (Main hoon Rajnikanth) എന്ന സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ രജനീകാന്ത് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
സിനിമയുടെ ടൈറ്റിൽ മുതൽ സിനിമ കാണുന്ന പൊതുജനങ്ങൾ അത് ആ നടൻ മാത്രമാണ് തിരിച്ചറിയുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നടന് ഉയർന്ന പ്രശസ്തി ഉണ്ടെന്ന് സമ്മതിച്ച നിർമ്മാതാക്കളോട് രജനികാന്ത് ഒരു പൊതുനാമമാണെന്ന് പറയാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
എപ്പോഴാണ് കോടതിക്ക് ഒരു ഇൻജംങ്ഷൻ നൽകാൻ കഴിയുക?
ടൈറ്റൻ കേസിൽ, ഹൈക്കോടതി അതിന്റെ ഉത്തരവിൽ "പബ്ലിസിറ്റി അവകാശം ലംഘിക്കുന്നതിനുള്ള ബാധ്യത ഉൾപ്പെടുന്ന അടിസ്ഥാന ഘടകങ്ങൾ" എന്തൊക്കെയാണെന്ന് പട്ടികപ്പെടുത്തി.
പ്രാഥമികമായി, അവകാശം സാധുവായിരിക്കണം. "ഒരു മനുഷ്യന്റെ സ്വത്വത്തിലോ വ്യക്തിത്വത്തിലോ ഹർജിക്കാരന് നിർബന്ധിത അവകാശം ഉണ്ട്" എന്ന വാദം കോടതി അംഗീകരിച്ചു എന്നാണ് അർത്ഥമാക്കേണ്ടത്.
രണ്ടാമതായി, ആരോപിക്കപ്പെടുന്ന അനധികൃത ഉപയോഗത്തിൽ സെലിബ്രിറ്റിയെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയണം എന്നതാണ്. “എതിർകക്ഷിയുടെ അനധികൃത ഉപയോഗത്തിൽ സെലിബ്രിറ്റി തിരിച്ചറിയപ്പെടണം എന്ന ലക്ഷ്യത്തോടെയുള്ള പരസ്യാവകാശ ലംഘനത്തിന് വ്യാജമോ ആശയക്കുഴപ്പമോ വഞ്ചനയോ നടത്തി എന്നതിന് തെളിവ് ആവശ്യമില്ല, പ്രത്യേകിച്ചും സെലിബ്രിറ്റിയെ തിരിച്ചറിയാൻ കഴിയുമ്പോൾ,” ഹൈക്കോടതി പറഞ്ഞു.
സെലിബ്രിറ്റിയെ തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെയെന്ന് തെളിയിക്കാൻ, സെലിബ്രിറ്റി അറിയപ്പെടുന്ന ആളാണെങ്കിൽ ലളിതമാണ്. പരസഹായമില്ലാതെ തന്നെ ആളെ തിരിച്ചറിയാൻ കഴിയുമെന്നത് ("അൺ എയ്ഡഡ് ഐഡന്റിഫിക്കേഷൻ") മതി എന്ന് ഹൈക്കോടതി പറഞ്ഞു. അല്ലാത്തപക്ഷം, "എതിർകക്ഷിയുടെ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ അതുകൊണ്ട് കൈവരിച്ച മൂല്യവുമായി ബന്ധപ്പെട്ടുള്ള ജ്യോമെട്രിക്കൽ റേറ്റ് ഉൾപ്പടെയുള്ള നിരവധി ഘടകങ്ങളുടെ" തെളിവുകൾ വാദി കൊണ്ടുവരേണ്ടതുണ്ട്.
"വാദിയുടെ വ്യക്തിത്വം ഉപയോഗിച്ച് വിനിമയം നടത്താനുള്ള പ്രതിയുടെ ഉദ്ദേശ്യം, അതിൽ നിന്ന് ഇന്നതാണെന്ന് കരുതാം" എന്ന് പ്രമാണീകരിക്കുന്നതാണ് മറ്റൊരു തെളിവ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.