scorecardresearch

വായുവിലൂടെയുള്ള കോവിഡ് വ്യാപനം: സിഎസ്ഐആർ കണ്ടെത്തലുകളും നിർദേശങ്ങളും ഇങ്ങനെ

സെന്റർ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ കീഴിൽ ഹൈദരാബാദിലും ചണ്ഡിഗഡിലുള്ള ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്

സെന്റർ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ കീഴിൽ ഹൈദരാബാദിലും ചണ്ഡിഗഡിലുള്ള ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്

author-image
WebDesk
New Update
airborne Covid spread, airborne transmission of Covid, coronavirus update, Indian express

കോവിഡ്- 19 വായുവിലൂടെ പകരുന്നത് സംബന്ധിച്ച നിർണായക കണ്ടെത്തലുകളുമായി ഹൈദരാബാദിലെയും മൊഹാലിയിലെയും സിഎസ്ഐആർ ലബോറട്ടറികളുടെ പഠന ഫലം. കോവിഡ് ബാധിച്ച വ്യക്തിയുമായി അധിക നേരം ഇടപെടുന്നത് ഒഴിവാക്കുകയും ആവശ്യത്തിന് സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ വായുവിലൂടെയുള്ള കൊറോണ വൈറസ് വ്യാപനം വളരെ കുറവായിരിക്കുമെന്ന് പഠനത്തിൽ പറയുന്നു.

Advertisment

സാർസ്-കോവ്2 വൈറസിന്റെ വ്യാപനം പ്രധാനമായും നടക്കുന്നത് സമ്പർക്കം വഴിയും സംസാരിക്കുമ്പോഴും, ചുമ, തുമ്മൽ എന്നിവയിലൂടെയും പുറത്തുവരുന്ന തുള്ളികളിലൂടെയുമാണ്. എന്നാൽ പിന്നീട് പല പഠനങ്ങളിലും, റൂം, അല്ലെങ്കിൽ വാഹനങ്ങൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ ആവശ്യമായ അകലം പാലിച്ച് ഒരുമിച്ചുണ്ടായിരുന്നവർക്കിടയിലും രോഗവ്യാപനം നടന്നതായി കണ്ടെത്തി. യഥാർത്ഥത്തിൽ അപകടസാധ്യത മേഖലയായി കണക്കാക്കപ്പെട്ടിരുന്ന രണ്ടോ മൂന്നോ അടിവരെയുള്ള അകലത്തേക്കാൾ വളരെ കൂടിയ ദൂരത്തേക്ക് വൈറസ് സഞ്ചരിക്കാമെന്ന് ഇവ സൂചിപ്പിക്കുകയും ചെയ്തു.

സെന്റർ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സി‌എസ്‌ഐആർ) കീഴിൽ ഹൈദരാബാദിലുള്ള ആൻഡ് ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി, ചണ്ഡിഗഡിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജി എന്നിവയിലെ ശാസ്ത്രജ്ഞരാണ് വായുവിലൂടെ കൊറോണ വൈറസ് പകരുന്നതിന്റെ വ്യാപ്തിയെക്കുറിച്ച് ഇപ്പോൾ പഠനം നടത്തിയത്. രണ്ട് നഗരങ്ങളിലെയും ആശുപത്രികളിൽ നടത്തിയ പഠനത്തിൽ,  രോഗബാധിതരായ ആളുകൾ കൂടുതലുള്ള അടച്ച മുറികളിൽ വൈറസ് ബാധ വായുവിലൂടെ പകരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. എന്നാൽ സാധാരണ സാഹചര്യങ്ങളിൽ വൈറസ് രോഗബാധിതരിൽ നിന്ന് നാലടിയിൽ കൂടുതൽ ദൂരത്തേക്ക് പടർന്നതായി കണ്ടെത്താനായില്ല. മാസ്കുകൾ ഈ അവസരത്തിലും വളരെ ഫലപ്രദമാണെന്നും, ആശുപത്രികളിലെ ഇടങ്ങളെ കോവിഡ്, നോൺ-കോവിഡ് ഇടങ്ങളായി വേർതിരിക്കുന്നത് ഒരു നല്ല മാർഗമാണെന്നും പഠനത്തിൽ പറയുന്നു.

“നമുക്ക് ഇവ അറിയില്ലായിരുന്നു എന്നല്ല, എന്നാൽ ശാസ്ത്രീയമായ കാഴ്ചപ്പാടിൽ നിന്ന് ഇക്കാര്യം സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങൾ തയ്യാറാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,” സി‌എസ്‌ഐ‌ആർ ഡയറക്ടർ ജനറൽ ശേഖർ മാണ്ഡെ പറഞ്ഞു.

കണ്ടെത്തലുകൾ

Advertisment

ഹൈദരാബാദ്, ചണ്ഡീഗഡ് നഗരങ്ങളിലെ ആറ് ആശുപത്രികളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 64 വായു സാമ്പിളുകളായ പഠനത്തിനായി ശാസ്ത്രജ്ഞർ ശേഖരിച്ചത്. ഒപ്പം കോവിഡ് ബാധിതരോട് അടച്ചിട്ട മുറിയിൽ മാസ്കില്ലാതെ സമയം ചിലവഴിക്കുകയും ഫോണിൽ പറയുകയും ചെയ്ത് അത്തരത്തിലുള്ള 17 മുറികളിലെ വായു സാമ്പിളുകളും ശേഖരിച്ചു. ആശുപത്രികളിലെ കോവിഡ് പ്രദേശങ്ങളിൽ നിന്ന് എടുത്ത നാല് സാമ്പിളുകളും അടച്ച മുറിയിൽ നിന്ന് ഒരെണ്ണവും വൈറസ് അടങ്ങിയിരിക്കുന്നതായി കണ്ടെത്തി.

“കോവിഡ് ഇതര മേഖലകളിലൊന്നും വൈറസ് കണ്ടെത്താനായില്ല, ഇത് ആശുപത്രി പരിസരത്തെ കോവിഡ്, നോൺ-കോവിഡ് കെയർ ഏരിയകളായി വേർതിരിക്കുന്നത് ഫലപ്രദമാണ് എന്നതിന് വസ്തുനിഷ്ഠമായ തെളിവുകൾ നൽകുന്നു,” നിലവിൽ ഒരു പ്രീപ്രിന്റ് സെർവറിലുള്ള പഠനത്തിൽ പറയുന്നു.

“മുറിയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുതലായിരിക്കുമ്പോൾ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്ന് കണ്ടെത്തി… ആശുപത്രിയിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് മനസ്സിലാക്കിയതിൽ എടുത്തുപറയേണ്ട ഒരു കാര്യം, പോസിറ്റീവ് ആയ സാമ്പിളുകളിൽ നാലിൽ മൂന്നും, സാമ്പിൾ കുറഞ്ഞത് രോഗബാധയുള്ളയാളിൽ നിന്ന് 10 അടി എങ്കിലും അകലെ നിന്നുള്ളവയായിരുന്നു എന്നതാണ്… ഒരു അടഞ്ഞ സ്ഥലത്ത് കോവിഡ് പോസിറ്റീവ് രോഗികളുടെ സാന്നിദ്ധ്യം കുറേ കാലത്തേക്ക് ഉണ്ടാവുകയാണെങ്കിൽ വായുവിലെ എയറോസോൾ കണികകളുടെ അളവ് കാര്യമായി വർദ്ധിപ്പിക്കുന്നതിന് അത് കാരണമാകുമെന്നതിന്റെ സൂചകമായിരിക്കാം അത്,”പഠനത്തിൽ പറയുന്നു.

“സാധാരണ” അവസ്ഥയിൽ, വായു പ്രവാഹത്തിന്റെ ദിശകളില്ലാതെ, വൈറസ് വായുവിൽ അധികം സഞ്ചരിക്കില്ലെന്നും പഠനം കണ്ടെത്തി.

“കോവിഡ് പോസിറ്റീവ് വ്യക്തികൾ മുറിയിൽ കുറച്ച് സമയം (20 മിനിറ്റ്) ചെലവഴിച്ചപ്പോൾ 4 അടി അകലത്തിൽ പോലും വൈറസ് കണ്ടെത്താൻ കഴിഞ്ഞില്ല. കോവിഡ് ബാധിച്ച ഒരാൾ കുറഞ്ഞ സമയം ഈ വായുവുമായി സമ്പർക്കത്തിൽ വന്നാൽ അപകട സാധ്യത കാര്യമായി വർദ്ധിച്ചേക്കില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. എട്ട് അടി, 12 അടി അകലങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു,”പഠനത്തിൽ പറയുന്നു.

ശിപാർശകൾ

ഈ പഠനത്തെയും മറ്റ് ചില പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളും അടിസ്ഥാനമാക്കി, സി‌എസ്‌ഐആർ ചില ശിപാർശകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. പൊതു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുമ്പോളും, പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീടുകളിലും ആശുപത്രികളിലും സ്വീകരിക്കേണ്ട മുൻകരുതലുകളുമാണ് സി‌എസ്‌ഐആർ മുന്നോട്ട് വയ്ക്കുന്നത്.

പൊതു ഗതാഗത മാർഗങ്ങൾ: കോവിഡ് ബാധിച്ചയാളുമായി കുറച്ച് സമയം (30 മിനുറ്റ് വരെ) മാത്രമാണ് സമ്പർക്കത്തിൽ വരുന്നതെങ്കിലും ഒപ്പം വേണ്ടത്ര മുൻകരുതലെടുത്തിട്ടുണ്ടെങ്കിലും അപകട സാധ്യത താരതമ്യേന കുറവാണ്. ഇത് കണക്കിലെടുക്കുമ്പോൾ, മെട്രോ / ലോക്കൽ ട്രെയിനുകളിലോ ബസുകളിലോ കുറച്ച് സമയം യാത്ര ചെയ്യുന്നത് സുരക്ഷിതമായിരിക്കും. ഒരാൾ‌ക്ക് കൂടുതൽ സമയം‌ യാത്ര ചെയ്യേണ്ടിവന്നാൽ‌, അപകടസാധ്യത കുറയ്ക്കാൻ വാഹനങ്ങൾ മാറിമാറിക്കയറി യാത്ര ചെയ്യാവുന്നത്. ഉദാഹരണത്തിന് ഒരു മണിക്കൂർ യാത്രയാണെങ്കിൽ അര മണിക്കൂർ വീതം സമയം എടുക്കുന്ന തരത്തിൽ രണ്ട് ബസ്സുകളിലോ ട്രെയിനുകളിലോ മാറിമാറിക്കയറി യാത്ര പൂർത്തിയാക്കാം.

പൊതു ശൗചാലയങ്ങൾ: ഫ്ലഷ് ചെയ്യുമ്പോൾ വായുവിൽ കൂടുതൽ നേരം നിൽക്കാൻ കഴിയുന്ന എയറോസോൾ കണികകൾ ഉത്പാദിപ്പിക്കപ്പെടാം. ഒപ്പം വൈറസ് മലവിസർജനത്തിലൂടെ പുറന്തള്ളപ്പെടുമെന്നും കണ്ടെത്തിയിട്ടുണ്ട്. പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ മാസ്കുകൾ എല്ലായ്പ്പോഴും വേണം. കഴിയുമെഹങ്കിൽ ഒരാൾ ടോയ്ലറ്റ് ഉപയോഗിച്ച് അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം അടുത്തയാൾ അത് ഉപയോഗിക്കണം. ഉപയോഗത്തിന് ശേഷം വൃത്തിയാക്കുന്നത് സംബന്ധിച്ച് ചിത്രങ്ങൾ സഹിതമുള്ള നിർദ്ദേശങ്ങൾ ടോയ്‌ലറ്റുകളിൽ നൽകണം. മതിയായ വ്യക്തി ശുചിത്വം പാലിക്കണം.

വീടും ആശുപത്രിയും: സാമൂഹിക അകലം പാലിച്ചിട്ടുണ്ടെങ്കിലും അടച്ച ഇടങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് അപകടകരമാണ്. തുറന്നതും നന്നായി വായുസഞ്ചാരമുള്ളതുമായ ഇടങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത കുറവാണ്. ഒരു വീട്ടിൽ, ഒരു വ്യക്തിക്ക് കോവിഡ് -19 സ്ഥിരീകരിച്ച് അവരെ ഹോം ക്വാറന്റൈനിലേക്ക് മാറ്റാൻ ഡോക്ടർമാർ പറയുകയാണെങ്കിൽ അവരെ ഒരു മുറിയിൽ ഐസോലേഷനിലേക്ക് മാറ്റണം അരുപയോഗിച്ച ടോയ്‌ലറ്റ് മറ്റുള്ളവർ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: