Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

ക്രൂഡ് ഓയിൽ വില കുറയാൻ കാരണമെന്താണ്; ഇന്ത്യയിലെ എണ്ണവിലയെ ബാധിക്കുമോ?

കോവിഡ് രോഗബാധ വീണ്ടും വർധിക്കുന്നതും എണ്ണ ഉൽപാദനം വർദ്ധിപ്പിക്കാനുള്ള ഒപെക്+ തീരുമാനവും ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായി

ക്രൂഡ് ഓയിൽ വില ബാരലിന് 63 ഡോളർ എന്ന നിലയിലേക്ക് കുറഞ്ഞിരിക്കുകയാണ്. മാർച്ചിലെ ബാരലിന് 70 ഡോളറായിരുന്നു വില.  കോവിഡ് -19 വൈസ് വീണ്ടും വ്യാപിക്കുന്നത് കാരണം യാത്രാ വിലക്കുകൾ പ്രഖ്യാപിച്ചതോടെ എണ്ണയുടെ ആവശ്യകതയിലുണ്ടായ കുറവുകളടക്കം എണ്ണവില കുറയുന്നതിനെ സ്വാധീനിച്ചു.

എന്തുകൊണ്ടാണ് ക്രൂഡ് ഓയിൽ വില കുറയുന്നത്?

കോവിഡ് -19 അണുബാധ വീണ്ടും വർധിക്കുന്നതും എണ്ണ ഉൽപാദനം വർദ്ധിപ്പിക്കാനുള്ള ഒപെക് പ്ലസ് (എണ്ണ ഉൽപാദകരുടെ കൂട്ടായ്മ) തീരുമാനവും ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായി. ഘട്ടംഘട്ടമായി ഉൽപാദന വെട്ടിക്കുറവ് പിൻവലിക്കുന്നതായി ഒപെക് പ്ലസ് പ്രഖ്യാപിച്ചു. ജൂലൈയിൽ മൊത്തം ക്രൂഡ് ഓയിൽ ഉൽപാദനം പ്രതിദിനം 1.1 ദശലക്ഷം ബാരലായി ഉയർത്തുന്ന തരത്തിലാണ് ഇത്.

യുഎസ് ക്രൂഡ് ഓയിൽ ഉൽപാദന ശേഷി പ്രതിദിനം 11 ദശലക്ഷം ബാരലായി ഉയർന്നിരുന്നു. ഫെബ്രുവരിയിലെ അസാധാരണമായ തണുത്ത കാലാവസ്ഥയെത്തുടർന്ന് യുഎസ് ക്രൂഡ് ഓയിൽ ഉൽ‌പാദനം പ്രതിദിനം 9.7 ദശലക്ഷം ബാരലായി കുറഞ്ഞശേഷമാണ് ഈ കരകയറൽ.

എന്നാൽ വിതരണത്തിൽ ഉയർച്ചയുണ്ടാവുകയും ആവശ്യകതയിൽ സമാനമായ ഉയർച്ചയുണ്ടാവുകയും ചെയ്യുന്ന സാഹചര്യം വിലയെ സ്വാധീനിക്കുമെന്ന് വിദഗ്ധർ പറയുന്നു. ആഗോള മാക്രോ ഇക്കണോമിക് സാഹചര്യം കണക്കിലെടുത്ത് എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾക്ക് വിതരണത്തിലെ വെട്ടിക്കുറക്കൽ നിലനിർത്താൻ ബുദ്ധിമുട്ടാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

“എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾക്കു പോലും സാമ്പത്തിക പരിമിതികൾ നേരിടുന്ന ഒരു മാക്രോ ഇക്കണോമിക് പശ്ചാത്തലത്തിൽ വിതരണ അച്ചടക്കം നിയന്ത്രിക്കാൻ പ്രയാസമാണ്,” അംബിറ്റ് ക്യാപിറ്റലിലെ വിശകലന വിദഗ്ധൻ വിവേകാനന്ദ് സുബ്ബരാമൻ പറഞ്ഞു, അസംസ്കൃത എണ്ണ അടുത്ത കാലാവധിയിൽ ബാരലിന് 60 മുതൽ 65 ഡോളർ വരെയുള്ള വിലയുള്ള പരിധിയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ നിയന്ത്രണങ്ങളും ലോകമെമ്പാടുമുള്ള വാക്സിൻ വിതരണ യജ്ഞങ്ങളും കാരണം പ്രതീക്ഷകൾ വർധിച്ചതോടെ അസംസ്കൃത എണ്ണവില ഒക്ടോബറിൽ 40 ഡോളറിൽ നിന്ന് മാർച്ച് ആദ്യം 70 ഡോളറായി ഉയർന്നിരുന്നു. അസംസ്കൃത എണ്ണ വില ഉയർത്തുന്നതിനായി ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കുകയും ചെയ്തിരുന്നു ഉൽപ്പാദക രാഷ്ട്രങ്ങൾ. അസംസ്കൃത എണ്ണ വില ഉയർത്താൻ പ്രധാന എണ്ണ ഉൽപ്പാദന രാജ്യങ്ങൾ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ വെട്ടിക്കുറവ് വരുത്തുകയും ചെയ്തിരുന്നു. യുഎസ് അസംസ്കൃത എണ്ണ ഉൽപാദനത്തിലെ ഇടിവും ആഗോള വില ഉയർത്താൻ കാരണമായി.

ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു?

രാജ്യാന്തര അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവ് ആറുമാസത്തെ വാഹന ഇന്ധനവിലയെ മാറ്റിമറിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യമെമ്പാടും എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. എണ്ണ വിപണന കമ്പനികൾ മാർച്ച് 23 മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ലിറ്ററിന് 60 പൈസ കുറച്ചിട്ടുണ്ട്. എണ്ണ വിപണന കമ്പനികൾ 24 ദിവസത്തെ പ്രതിദിന വില പരിഷ്കരണത്തിന് ശേഷം വില കുറച്ചത് വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുമാണ്. ഒൻപത് ദിവസമായി ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് 90.56 രൂപയായി തുടരുന്നു. പെട്രോളിന് ലിറ്ററിന് 80.87 രൂപയായും തുടരുന്നു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Crude oil prices falling will impact fuel prices india

Next Story
ഇന്ത്യയിൽനിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലൻഡ്; മറ്റ് രാജ്യങ്ങളും സമാന നടപടിയിലേക്ക് കടക്കുമോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com