Latest News

കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കാലക്രമേണ കുറയുന്നതായി പഠനം

2020 ഡിസംബർ മുതൽ 2021 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നടത്തിയ പഠനങ്ങളിലാണ് ഈ ഫലം ലഭിച്ചത്

Link passport to vaccine certificate, link vaccine certificate with passport, passport vaccination, update passport on Cowin, explained, Indian Express, വാക്സിൻ, കോവിഡ് വാക്സിൻ, വാക്സിൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, വാക്സിൻ സർട്ടിഫിക്കറ്റ് പാസ്പോർട്ട്, ie malayalam

കോവിഡ് -19 വാക്സിനുകൾ ഫലപ്രദമായി തുടരുമ്പോഴും സമീപ മാസങ്ങളിൽ അവയുടെ ശക്തി കുറഞ്ഞതായി പഠനം. യുഎസിലെ എട്ട് കേന്ദ്രങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ ഫലം ലഭിച്ചത്.

2020 ഡിസംബർ മുതൽ 2021 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച മുൻനിര പ്രവർത്തകരുടെ ഒരു വലിയ ഗ്രൂപ്പിൽ വാക്സിൻ ഫലപ്രാപ്തി 80 ശതമാനം ആണെന്ന് ശാസ്ത്രജ്ഞർ കണക്കാക്കി. മുൻ സർവേകളിൽ ഇത് 91 ശതമാനം ആയിരുന്നെന്ന് യൂട്ടാ ഹെൽത്ത് യൂണിവേഴ്സിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു. ആർടി-പിസിആർ ടെസ്റ്റിംഗിനെ അടിസ്ഥാനമാക്കിയാണ് ഇവ കണക്കാക്കിയത്. ആശുപത്രിയിൽ പ്രവേശിക്കുന്നതും മരണപ്പെടുന്നതും ഉൾപ്പെടെയുള്ള സാഹചര്യങ്ങളിലേക്ക് എത്തുന്ന ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ കാര്യക്ഷമതയിൽ മാറ്റങ്ങൾ ഉണ്ടോ എന്ന് ഇതിൽ പരിശോധിച്ചിട്ടില്ല.

രോഗപ്രതിരോധ ശേഷി കുറയുന്നതാവും ഈ മാറ്റത്തിനുള്ള കാരണങ്ങളിലൊന്നെന്ന് ഗവേഷകർ പറയുന്നു. വൈറസിനെതിരേ ശരീരത്തിൽ വാക്സിൻ-സജീവമാക്കിയ പ്രതിരോധത്തിന്റെ ശക്തി കുറയുന്നതാണ് അത്. 2021 ജൂൺ മുതൽ യുഎസിൽ കോവിഡ് -19 ന്റെ ഏറ്റവും സാധാരണമായ കാരണമായി മാറിയ ഡെൽറ്റ വകഭേദത്തിന് എതിരായി വാക്സിനുകൾ ഫലപ്രദമല്ലെന്ന വസ്തുതയും വ്യത്യാസത്തിൽ പ്രതിഫലിപ്പിച്ചേക്കാം.

Read More: ഡെല്‍റ്റ വകഭേദം ചുറ്റുപാടും; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) മോർബിഡിറ്റി മോർട്ടാലിറ്റി വീക്ക്‌ലി റിപ്പോർട്ടിൽ ഓഗസ്റ്റ് 24 -ന് ഈ പഠനം പ്രസിദ്ധീകരിച്ചു.

ഹീറോസ് നെറ്റ്‌‌വർക്ക് യുഎസിലെ സോൾട്ട് ലേക്ക് സിറ്റി (യൂട്ടാ) ഫീനിക്സ്, ടക്സൺ, അരിസോണയിലെ മറ്റ് പ്രദേശങ്ങൾസ, മയാമി (ഫ്ലോറിഡ); പോർട്ട്ലാൻഡ് (ഒറിഗോൺ); ഡുലുത്ത് (മിനെസോട്ട); ടെംപിൾ (ടെക്സസ്) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു പഠനം നടത്തിയത്. നെറ്റ്‌വർക്ക് 4,136 ഹെൽത്ത്‌കെയർ ജീവനക്കാർ, മുൻനിര പ്രവർത്തകർ തുടങ്ങിയവരെ നിരീക്ഷിച്ചു. പഠനത്തിൽ പങ്കെടുക്കുന്നവർ ആഴ്ചതോറും ആർടി-പിസിആർ ടെസ്റ്റിംഗിനായി സാമ്പിളുകൾ സമർപ്പിച്ചു. 2,976 പേർക്ക് പഠന കാലയളവിനുള്ളിൽ പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്തു, ഫൈസർ-ബയോടെക് (65 ശതമാനം), മോഡേണ (33 ശതമാനം), അല്ലെങ്കിൽ ജോൺസൺ & ജോൺസൺ (രണ്ട് ശതമാനം) വാക്സിനുകളാണ് ഇവർ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായ ഈ രണ്ട് ഗ്രൂപ്പുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങളാണ് പഠനത്തിൽ നിരീക്ഷിച്ചത്. ഇതിൽ 2020 ഡിസംബർ 14 മുതൽ 2021 ഓഗസ്റ്റ് 14 വരെയുള്ള ഫലങ്ങളാണുള്ളത്.

Read More: ആഭ്യന്തര വിമാന യാത്ര; ഓരോ സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങൾ അറിയാം

വാക്സിനേഷൻ എടുക്കാത്തവരെ പങ്കെടുപ്പിച്ച പഠനത്തിൽ പങ്കെടുത്തവരിൽ നടത്തിയ ആകെ 181,357 പരിശോധനകളിൽ ആകെ 194 കോവിഡ് ബാധകൾ സ്ഥിരീകരിച്ചു.

പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തിയവരിൽ ആകെ നടത്തിയ 454,832 പരിശോധനകളിൽ 34 കോവിഡ് രോഗബാധകൾ സ്ഥിരീകരിച്ചു.

ആ കാലയളവിൽ പഠനത്തിൽ പങ്കാളികളായ വാക്സിനേഷൻ നടത്തിയ എല്ലാവർക്കും വാക്സിനുകൾ 80 ശതമാനം ഫലപ്രദമായിരുന്നു. എന്നാൽ പ്രാഥമിക വാക്സിനേഷൻ കഴിഞ്ഞ് അഞ്ചോ അതിലധികമോ മാസങ്ങൾക്ക് ശേഷം കുറഞ്ഞ ഫലപ്രാപ്തിയിലേക്ക് കാലക്രമേണ വാക്സിനുകൾ തീവ്രത കുറയുമെന്ന് പഠനവുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Covid vaccine us study finds covid 19 vaccine potency down with time

Next Story
ഡെല്‍റ്റ വകഭേദം ചുറ്റുപാടും; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾcovid19, coronavirus, covid19 kerala, home isolation, home isolation directions kerala, covid treatment home isolation, covid treatment kit, home isolation directions veena george, quarantine directions, covid home isolation guidelines, indian express malayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com