scorecardresearch

45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ: ഏതെല്ലാം രോഗങ്ങളുള്ളവർക്ക് അപേക്ഷിക്കാം?

വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ സ്വയം രജിസ്ട്രേഷൻ സംവിധാനം ഉണ്ടായിരിക്കും. ഗുണഭോക്താക്കൾ കോ-വിൻ 2.0 ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വാക്സിനേഷനായി രജിസ്റ്റർ ചെയ്യണം.

വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ സ്വയം രജിസ്ട്രേഷൻ സംവിധാനം ഉണ്ടായിരിക്കും. ഗുണഭോക്താക്കൾ കോ-വിൻ 2.0 ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വാക്സിനേഷനായി രജിസ്റ്റർ ചെയ്യണം.

author-image
WebDesk
New Update
Covid vaccine, Covid vaccine comorbidities, Covid vaccine age group, Covid vaccine second phase, Covid, Vaccine, Co-Win,കോവിഡ് വാക്സിൻ, കോവിഡ് വാക്സിൻ കോമോർബിഡിറ്റികൾ, കോവിഡ് വാക്സിൻ പ്രായപരിധി, കോവിഡ് വാക്സിൻ രണ്ടാം ഘട്ടം, കോവിഡ്, വാക്സിൻ, കോ-വിൻ, ie malayalam

മാർച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാംഘട്ട കോവിഡ് വാക്സിൻ വിതരണത്തിൽ 60 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും ആണ് കുത്തിവയ്പ് നൽകുകയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Advertisment

കേന്ദ്ര സർക്കാർ കണക്കനുസരിച്ച്, ഏകദേശം 27 കോടി ആളുകൾ ഈ വിഭാഗങ്ങളിൽ പെടുന്നു. വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ സ്വയം രജിസ്ട്രേഷൻ സംവിധാനം ഉണ്ടായിരിക്കും, അതായത് ഗുണഭോക്താക്കൾ കോ-വിൻ 2.0 ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വാക്സിനേഷനായി രജിസ്റ്റർ ചെയ്യണം.

45 നും 59 നും ഇടയിൽ പ്രായമുള്ള ആർക്കൊക്കെ വാക്സിൻ ലഭിക്കും

ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, രക്താതിമർദ്ദം, ക്യാൻസർ, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളുള്ളവർ ഡിസെബിലിറ്റികളുള്ളവർ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More: മുതിർന്നവർക്കുള്ള കോവിഡ് വാക്സിൻ വിതരണം ഒന്നു മുതൽ; ആർക്കെല്ലാം അപേക്ഷിക്കാം, നടപടികൾ എന്തെല്ലാം?

Advertisment

ഹൃദയ സംബന്ധമായ അസുഖങ്ങളിൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഹൃദയസ്തംഭനം അനുഭവിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തവർ, അതുപോലെ തന്നെ ലെഫ്റ്റ് വെൻട്രിക്കുലാർ സിസ്റ്റോളിക് ഡിസ്ഫങ്ഷൻ അനുഭവിക്കുന്നവർ, കഠിനമായി ശ്വാസകോശ ധമനികളിലെ രക്താതിമർദ്ദം (പി‌എ‌എച്ച്) അല്ലെങ്കിൽ ഇഡിയൊപാത്തിക് പി‌എ‌എച്ച് ഉള്ളവർ അപകടകരമായ നിലയിലോ മിതമായ നിലയിലോ വാൽ‌വ്യൂലർ ഹൃദ്രോഗമുള്ളവർ എന്നിവർക്ക് ഈ വിഭാഗത്തിൽ കുത്തിവയ്പ്പിനായി അപേക്ഷിക്കാം. അർഹതയുണ്ട്. പോസ്റ്റ്-കാർഡിയാക് ട്രാൻസ്പ്ലാൻറിന് വിധേയരായവർ ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഡിവൈസുകൾ ഉപയോഗിക്കുന്നവർ എന്നിവരെയും പരിഗണിക്കും.

രക്തസമ്മർദ്ദം അല്ലെങ്കിൽ പ്രമേഹം, പൾമണറി ആർട്ടറി ഹൈപ്പർ‌ടെൻഷൻ, ആൻ‌ജീന, അല്ലെങ്കിൽ കൊറോണറി ആർട്ടറി രോഗങ്ങൾ എന്നിവ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് / പെർക്കുറ്റേനിയസ് ട്രാൻസ്‌ലൂമിനൽ കൊറോണറി ആൻജിയോപ്ലാസ്റ്റി / മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവ ഉള്ളവർ അല്ലെങ്കിൽ സിടി അല്ലെങ്കിൽ എം‌ആർ‌ഐ സ്കാനിൽ കണ്ടെത്തിയ ഒരു സ്ട്രോക്ക് ബാധ ഉള്ളവർ എന്നീ വിഭാഗങ്ങളിലുള്ളവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 വർഷത്തിലേറെയായി പ്രമേഹ രോഗികളോ പ്രമേഹം മൂലമുണ്ടാകുന്ന സങ്കീർണതകൾ അനുഭവിക്കുന്നവരോ രക്താതിമർദ്ദത്തിന്റെ പ്രശ്നം ഉള്ളവരോ ആയവരെയും പരിഗണിക്കും.

കൂടാതെ, വൃക്ക സംബന്ധമായ അസുഖങ്ങളുടെ അവസാന ഘട്ടത്തിലുള്ളവർ, ഹെമോഡയാലിസിസ് / തുടർച്ചയായ ആംബുലേറ്ററി പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നവർ, ഡീകോംപൻസേറ്റഡ് സിറോസിസ് രോഗികൾ എന്നിവർക്കും അപേക്ഷിക്കാം. വൃക്ക, കരൾ, ഹെമറ്റോപോയിറ്റിക് സ്റ്റെം സെൽ എന്നിവയുടെ മാറ്റിവയ്ക്കൽ നടത്തിയ ആളുകൾക്കോ അല്ലെങ്കിൽ അവയ്ക്കായുള്ള വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്കോ വാക്സിനേഷന് അപേക്ഷിക്കാം.

വളരെക്കാലമായി ഓറൽ കോർട്ടികോസ്റ്റീറോയിഡുകൾ അല്ലെങ്കിൽ ഇമ്യൂണോ സപ്രസന്റ് മരുന്നുകൾ ഉപയോഗിക്കുന്ന ആളുകൾക്കും വാക്സിനേഷന് അർഹതയുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ, എച്ച്ഐവി അണുബാധയുള്ളവർ അല്ലെങ്കിൽ പ്രാഥമിക രോഗപ്രതിരോധ ശേഷി ഇല്ലാത്തവർ എന്നിവരെയും കുത്തിവയ്പിന് അനുവദിക്കും. സിക്കിൾ സെൽ രോഗങ്ങൾ, അസ്ഥി മജ്ജയിലെ പ്രശ്നങ്ങൾ, അപ്ലാസ്റ്റിക് അനീമിയ, തലസീമിയ മേജർ എന്നിവ ഉള്ളവരും ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് ശേഷം കാര്യമായ കാൻസർ കണ്ടെത്തിയവരോ അല്ലെങ്കിൽ നിലവിൽ കാൻസർ ചികിത്സയിൽ ഏർപ്പെട്ടിരിക്കുന്നവരോ ആയവർക്കും വാക്സിൻ ലഭിക്കും.

ശാരീരികമോ, മാനസികമോ ആയ ഡിസബിലിറ്റികളുള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും വാക്സിനേഷൻ ലഭിക്കും.

മാത്രമല്ല, ആസിഡ് ആക്രമണത്തിന് ഇരയായവർക്കും മസ്കുലർ ഡിസ്ട്രോഫി ബാധിച്ചവർക്കും യോഗ്യത ലഭിക്കും.

എന്ത് രേഖകൾ ഹാജരാക്കണം?

രോഗാവസ്ഥകൾ വ്യക്തമായി പട്ടികപ്പെടുത്തുന്നതും അവരുടെ അവസ്ഥ അവരെ കോവിഡ് -19 അണുബാധയ്ക്ക് കൂടുതൽ ഇരയാക്കുമെന്ന് വ്യക്തമാക്കുന്നതുമായ ഏതെങ്കിലും മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് അവർക്ക് ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദമായ പ്രോട്ടോക്കോളുകൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: