scorecardresearch

കോവിഡ് കാരണം വന്ന ജീവിതശൈലി മാറ്റങ്ങളും അതിനെടുത്ത സമയവും; പഠനഫലം അറിയാം

തുടക്ക കാലത്ത് ചെറുപ്പക്കാർക്കാണ് കോവിഡ് നിയന്ത്രണ മാർഗങ്ങളുമായി പെട്ടെന്ന് പരിചിതരാവാൻ കഴിഞ്ഞത്, പിന്നീട് മാറ്റം വന്നു

തുടക്ക കാലത്ത് ചെറുപ്പക്കാർക്കാണ് കോവിഡ് നിയന്ത്രണ മാർഗങ്ങളുമായി പെട്ടെന്ന് പരിചിതരാവാൻ കഴിഞ്ഞത്, പിന്നീട് മാറ്റം വന്നു

author-image
WebDesk
New Update

കോവിഡ് -19ന്റെ ആദ്യ മാസങ്ങളിൽ മുതിർന്ന വ്യക്തികളിലെ പെരുമാറ്റ രീതികളിൽ എന്തൊക്കെ മാറ്റങ്ങൾ വന്നെന്ന് വിശകലനം ചെയ്തുള്ള നിർണായക വിവരങ്ങളുമായി യുഎസ് സർവകലാശാലയുടെ പഠനം.

Advertisment

കോവിഡ് ഒരാളിൽ ഏതുതരത്തിൽ ബാധിക്കുന്നുവെന്നതിൽ പ്രായം എത്രത്തോളം പ്രധാന ഘടകമാവുന്നു, കോവിഡ് വ്യാപനത്തിന്റെ ആദ്യ മാസങ്ങളിൽ മുതിർന്ന ആളുകളിലെ സ്വഭാവ രീതിയിൽ ഏതു തരം മാറ്റങ്ങൾ വന്നു എന്നീ കാര്യങ്ങളാണ് പഠനത്തിൽ പരിശോധിച്ചത്.

യുഎസിലെ സതേൺ കാലിഫോർണിയ സർവകലാശാലയിലെ (യു‌എസ്‌സി) ലിയോനാർഡ് ഡേവിസ് സ്കൂളിൽ നിന്നുള്ള ഗവേഷണത്തിന്റെ ഫലം പിഎൽഒഎസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കണ്ടെത്തലുകളിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു:

  • മാർച്ചിലെ കാര്യങ്ങൾ പരിശോധിച്ചാൽ പ്രായമായവർ ചെറുപ്പക്കാരെപ്പോലെ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളോട് അത്ര പരിചിതരായില്ല. മാസ്ക് ധരിക്കുക, ഇടക്കിടെ കൈ കഴുകുക, രോഗവ്യാപന സാധ്യതയുള്ളവരിൽനിന്ന് അകന്നു നിൽക്കുക, പോതു ഇടങ്ങൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളോട് പൊരുത്തപ്പെടുന്ന കാര്യത്തിൽ ചെറുപ്പക്കാരേക്കാൾ പിറകിലായിരുന്നു പ്രായം കൂടിയവർ. എന്നാൽ മേയ് ആയപ്പോഴേക്കും പ്രായമായവർ ഈ ശീലങ്ങൾ തങ്ങളുടെ ജീവിതചര്യയുടെ ഭാഗമാക്കുന്നതിൽ കൂടുതൽ മുന്നേറി.
  • മാസ്ക് ധരിക്കുന്നത് ഒഴികെയുള്ള പ്രതിരോധ മാർഗങ്ങളുടെ കാര്യത്തിൽ അവ പ്രായമായവർ മാർച്ച് മാസത്തിൽ സ്വീകരിച്ചുവെങ്കിലും ഏപ്രിലിനുശേഷം ഇവ കുറച്ചുകൊണ്ടുവന്നു. അതേസമയം, മാസ്കുകളുടെ ഉപയോഗം കാലക്രമേണ വർധ ച്ചുകൊണ്ടിരുന്നു.
  • പ്രായമായ ആളുകൾ അവരുടെ വീടിന് പുറത്തുള്ള ആളുകളുമായി അടുത്ത ബന്ധം പുലർത്തുന്നതിനുള്ള സാധ്യത കുറവാണ്. കൂടാതെ ഏപ്രിലിൽ മറ്റ് ആളുകളുടെ വീടുകളിലേക്ക് പോകാനുള്ള സാധ്യതയും കുറവായിരുന്നു. എന്തായാലും, കോവിഡ് വ്യാപനം വർധിച്ചതോടെ ചെറുപ്പക്കാരും പ്രായമായവരും ഈ അപകടത്തെ പ്രതിരോധിക്കുന്ന പെരുമാറ്റരീതികളിലേക്ക് മാറിക്കൊണ്ടിരുന്നു.
Advertisment
Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: