scorecardresearch

സ്കൂളുകളിലെ കോവിഡ് വ്യാപനവും സമൂഹ വ്യാപനവും; ബന്ധം കണ്ടെത്തി പഠനം

രോഗവ്യാപനം വരികയാണെങ്കിൽ അത് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്

രോഗവ്യാപനം വരികയാണെങ്കിൽ അത് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്

author-image
WebDesk
New Update
Coronavirus, Coronavirus outbreak in schools, Coronavirus schools community transmission

സ്കൂളുകളിലെയും ചൈൽഡ് കെയർ സെന്ററുകളിലെയും കോവിഡ് -19 കേസുകൾ പ്രധാനമായും സാമൂഹ്യ വ്യാപനം വഴി വരുന്നവയെന്ന് പഠനം. ഓസ്‌ട്രേലിയയിലെ മർഡോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംസിആർഐ) ആണ് വിക്ടോറിയ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം പഠനം നടത്തിയത്. ‘കോവിഡ് -19 ഇൻ വിക്ടോറിയൻ സ്‌കൂൾസ് റിപ്പോർട്ട്’ എന്ന പേരിലുള്ള പഠന റിപ്പോർട്ട് എംസിആർഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Advertisment

ജനുവരി 25 മുതൽ ഓഗസ്റ്റ് 31 വരെ വിക്ടോറിയയിലെ ചൈൽഡ് കെയർ സെന്ററുകൾ, പ്രൈമറി, സെകൻഡറി സ്കൂളുകൾ എന്നിവയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് -19 കേസുകളുമായും രോഗം പൊട്ടിപ്പുറപ്പെട്ടതുമായും ബന്ധപ്പെട്ട സർക്കാർ രേഖകളിലെ വിവരങ്ങൾ ഇതിൽ വിശകലനം ചെയ്യുന്നു. സാമൂഹികമായി കോവിഡ് വ്യാപനം കൂടുതലായിരുന്ന മേഖലകളിലാണ് സ്കൂളുകളിലും ചൈൽഡ് കെയർ സെന്ററുകളിലും രോഗം പൊട്ടിപ്പുറപ്പെടാൻ കൂടുതൽ സാധ്യതയെന്ന് ഇവ പരിശോധിച്ചപ്പോൾ കണ്ടെത്തി. സമൂഹ വ്യാപനമാണ് കോവിഡ് -19 സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ഇത് നിർദ്ദേശിക്കുന്നു.

പ്രധാന കണ്ടെത്തലുകൾ:

  • എൻറോൾ ചെയ്ത 10 ലക്ഷം വിദ്യാർത്ഥികളിൽ 337 പേർക്ക് (0.03 ശതമാനം) സ്കൂളിൽ അണുബാധ പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ട് രോഗം വന്നു.
  • വിക്ടോറിയയിലെ മൊത്തം 19,901 അണുബാധകളിൽ 1,635 അണുബാധകൾ ശിശു സംരക്ഷണവും സ്കൂളുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്കൂളുകളുമായി ബന്ധപ്പെട്ട കേസുകൾ വിക്ടോറിയയിലെ മൊത്തം അണുബാധയുടെ എട്ട് ശതമാനം ആണ്.
  • സ്കൂളിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിനാൽ രോഗബാധിതരായ 139 ജീവനക്കാരിലും 373 കുട്ടികളിലും എട്ട് പേരെ (നാല് ജീവനക്കാരും നാല് വിദ്യാർത്ഥികളും) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • ശിശു സംരക്ഷണത്തിലെയും സ്കൂളുകളിലെയും അണുബാധകൾ വളരെ അപൂർവമായാണ് ഏറ്റവും ദുർബലരായവരിൽ വരുന്ന അണുബാധകളുമായി ബബന്ധപ്പെട്ടിരിക്കുന്നത്.

വ്യാപനത്തിന്റെ ദിശ നിർണ്ണയിക്കാൻ റിപ്പോർട്ടിന് കഴിഞ്ഞില്ലെങ്കിലും, അഥവാ അടുത്ത അധ്യയന കാലയളവിൽ സ്കൂളുകളിൽ രോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമുണ്ടായാൽ ഈ വിവരങ്ങൾ ശേഖരിക്കാനാവുമെന്ന് കരുതുന്നതായി പഠനത്തിന്റെ രചയിതാക്കൾ പറഞ്ഞു. രോഗവ്യാപനം വരികയാണെങ്കിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിച്ച് അത് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികളും റിപ്പോർട്ടിൽ പറയുന്നു. അധ്യാപകർ, വിദ്യാർത്ഥികൾ, വിശാലമായ സമൂഹം എന്നിവ കഴിയുന്നത്ര സുരക്ഷിതരാണെന്ന് ഉറപ്പാക്കിക്കൊണ്ട്, ദൈനംദിന ജീവിതത്തിലെ തടസ്സങ്ങൾ പരമാവധി കുറയ്ക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാതൃകകൾ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതികൾ.

Advertisment
Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: