scorecardresearch
Latest News

കോവിഡ്-19 ഡെൽറ്റ വകഭേദം എന്താണ്; എന്തുകൊണ്ട് ആശങ്ക ഉയർത്തുന്നു?

ഇപ്പോഴത്തെ മറ്റ് വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് ഡെൽറ്റ വകഭേദത്തിന് കൂടുതൽ വ്യാപിക്കാനാവുമെന്ന് ആദ്യകാല തെളിവുകൾ സൂചിപ്പിക്കുന്നു

Delta variant, Coronavirus variants, Delta strain of Covid, Indian strain of Covid, UK Delta variant, Indian Express, ഡെൽറ്റ വേരിയന്റ്, കോവിഡ്-19, ie malayalam

ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗം (പിഎച്ച്ഇ) സാർസ്-കോവി-2 വൈറസ് വകഭേദങ്ങളുടെ വിവരം വിശകലനം ചെയ്തുകൊണ്ടുള്ള ഒരു പഠനത്തിൽ അടുത്തിടെ കണ്ടെത്തിയത് 61 ശതമാനം കോവിഡ് സാമ്പിളുകളും ഇപ്പോൾ ഡെൽറ്റ വേരിയന്റിൽ (B.1.617.2) ആണെന്നാണ്. ഇതിനർത്ഥം, കഴിഞ്ഞ വർഷം യുകെയിൽ കുതിച്ചുചാട്ടത്തിന് കാരണമായ ആൽഫ വേരിയന്റിനേക്കാൾ കൂടുതൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയന്റാണ് യുകെയിലെ കോവിഡ് ബാധിതരിൽ കൂടുതലായി കാണുന്നത് എന്നാണ്.

എന്താണ് കോവിഡ് -19 ഡെൽറ്റ വകഭേദം?

ഒന്നിലധികം സാർസ്-കോവി-2 വകഭേദങ്ങൾ ആഗോളതലത്തിൽ പ്രചരിക്കുന്നു. അതിലൊന്നാണ് ഈ വർഷം ആദ്യം ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 ശ്രേണിയിലുള്ളവ. ഡെൽറ്റ വേരിയൻറ് എന്നറിയപ്പെടുന്ന അതിന്റെ ഉപ-ശ്രേണിക്ക് (B.1.617.2) മറ്റ് സമകാലിക വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപിക്കാനാവുമെന്ന് ഇവ സംബന്ധിച്ച ആദ്യകാല തെളിവുകൾ സൂചിപ്പിക്കുന്നു.

Read More: സംസ്ഥാനത്ത് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി

ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) ഈ വകഭേദത്തിന് ഡെൽറ്റ എന്ന ലേബൽ നൽകിയിട്ടുണ്ട്. ഈ വകഭേദത്തിന്ഖെ “കാര്യമായി വർദ്ധിച്ച വ്യാപനനിരക്ക്” സംബന്ധിച്ച് നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

Read More: ഒരു സെക്കൻഡിൽ കോവിഡ് പരിശോധനാ ഫലം; പുതിയ സംവിധാനവുമായി ഗവേഷകർ

“ഈ വേരിയന്റുമായി ബന്ധപ്പെട്ട് രോഗം പൊട്ടിപ്പുറപ്പെടുന്നത് റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചുവരുന്നത് സംബന്ധിച്ചും പഠനം നടത്തും” എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോവിഡ് -19 വൈറസിന്റെ ഹാനികരമായ മാറ്റം ലോകാരോഗ്യ സംഘടന ഒരു വകഭേദത്തെ വേരിയന്റ് ഓഫ് കൺസേൺ (വി‌ഒ‌സി) അഥവാ ആശങ്കപ്പെടേണ്ട വകഭേദം എന്ന രീതിയിൽ തരംതിരിക്കുന്നുണ്ട്. വൈറൽ സ്വഭാവത്തിന്റെ വർദ്ധനവ്; പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയിലുണ്ടാവുന്ന കുറവ്; അല്ലെങ്കിൽ പരിശോധനകൾ, വാക്സിനുകൾ, ചികിത്സകൾ എന്നിവയ്ക്ക് വൈറസുകളുടെ മേലുള്ള സ്വാധീനത്തിൽ വരുന്ന കുറവ് എന്നിവയെല്ലാം ഇതിൽ കണക്കാക്കുന്നു,

ഡെൽറ്റ വേരിയന്റിനെ വി‌ഒ‌സി ആക്കുന്നത് എന്താണ്?

വ്യത്യസ്ത വകഭേദങ്ങൾ ജനിതക മാറ്റം അനുസരിച്ച് തരംതിരിക്കാനാവും. അല്ലെങ്കിൽ വൈറസിന്റെ ജനിതക ഘടകത്തിലെ മാറ്റങ്ങൾ അനുസരിച്ച്. സാർസ്-കോവി-2 പോലുള്ള ആർ‌എൻ‌എ വൈറസുകൾ 30,000 അടിസ്ഥാന ജോഡി അമിനോ ആസിഡുകളാലാണ് നിർമ്മിച്ചിരിക്കപ്പെട്ടിരിക്കുന്നത്. അവ ഇഷ്ടികകൾ പോലെ പരസ്പരം ചേർന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

ഈ അടിത്തറയിലെ ഏതെങ്കിലും മാറ്റം ഒരു പരിവർത്തനത്തിന് കാരണമാകുന്നു. ഇത് വൈറസിന്റെ ആകൃതിയും സ്വഭാവവും മാറ്റുന്നു. ഡെൽറ്റ വേരിയന്റിൽ സ്‌പൈക്ക് പ്രോട്ടീനിൽ ഒന്നിലധികം ജനിതകമാറ്റം വന്ന പ്രത്യേകതകൾ അടങ്ങിയിരിക്കുന്നു. കുറഞ്ഞത് നാല് ജനിതക മാറ്റങ്ങളെങ്കിലും ഇതിൽ പ്രധാനമാണ്.

Read More: എങ്ങനെ സ്വയം കോവിഡ് പരിശോധന നടത്താം? മൈലാബ് കോവിസെല്‍ഫിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇവയിലൊന്നിനെ എൽ452ആർ (L452R) എന്ന് വിളിക്കുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഡെൻമാർക്കിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ഈ വകഭേദം മറ്റു പലതിനെയും അപേക്ഷിച്ച് കൂടുതൽ പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആന്റിബോഡി ഫലപ്രാപ്തി കുറയുകയും വാക്സിൻ സെറയാൽ നിർവീര്യപ്പെടുന്നത് കുറയുകയും ചെയ്യുന്നതുമായും കണ്ടെത്തിയിട്ടുണ്ട്.

പിP681ആർ (P681R) എന്ന മ്യൂട്ടേഷൻ രാസപ്രക്രിയകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അത് വ്യാപനം വർദ്ധിപ്പിക്കും എന്നും പിഎച്ച്ഇ പറയുന്നു.

ഡി614ജി (D614G) ജനിതകമാറ്റം ആദ്യം യു‌എസിൽ പകർച്ചവ്യാധിയുടെ തുടക്കത്തിൽ രേഖപ്പെടുത്തിയിരുന്നു, തുടക്കത്തിൽ ഇത് യൂറോപ്പിൽ പ്രചരിച്ചിരുന്നു.

“ഈ മ്യൂട്ടേഷനോടുകൂടിയ വകഭേദങ്ങൾ കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നു എന്നതിന് തെളിവുകളുണ്ട്,” സെന്റർസ് ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (സിഡിസി) പറയുന്നു.

ഡെൽറ്റയിലെ മറ്റൊരു മ്യൂട്ടേഷൻ ടി478കെ (T478K) ആണ്. ബി.1.1.222 എന്ന വേരിയന്റ് ബാധിച്ച 65 ശതമാനം സംഭവങ്ങളിലും ഇത് കാണപ്പെടുന്നു, കഴിഞ്ഞ വർഷം മെക്സിക്കോയിലാണ് ആദ്യമായി കണ്ടെത്തിയത്. ഇത് ഉയർന്ന പകർച്ചവ്യാധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പകർച്ചവ്യാധി നിരക്കിനെക്കുറിച്ചുള്ള ഇതുവരെയുള്ള തെളിവുകൾ എന്താണ്?

ഒന്നിലധികം വിശകലനങ്ങളിൽ ആൽഫയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റയുടെ വളർച്ചാ നിരക്ക് ഗണ്യമായി വർദ്ധിച്ചുവെന്ന് പിഎച്ച്ഇ പറഞ്ഞു. മെയ് 17 ന് ആരംഭിക്കുന്ന ആഴ്ചയിലെ, യുകെയിലെ ജീനോം സീക്വൻസിംഗ് ഡാറ്റയുടെ വിശകലനത്തിൽ 61 ശതമാനം കേസുകളും ഡെൽറ്റയാണെന്ന് പിഎച്ച്ഇ കണ്ടെത്തി.

Read More: കോവിഡ്-19 വൈറസ് എവിടെ നിന്ന് വന്നു? വീണ്ടും ചർച്ചയാവുന്ന സിദ്ധാന്തങ്ങൾ

ആൽഫ കേസുകൾ കുറയുമ്പോൾ ഡെൽറ്റ കേസുകൾ വർദ്ധിക്കുന്നുവെന്നും ദ്വിതീയ ആക്രമണ നിരക്ക് ആൽഫയേക്കാൾ ഉയർന്നതാണെന്നും പിഎച്ച്ഇ പറയുന്നു.

കാഠിന്യം സംബന്ധിച്ച തെളിവുകൾ എന്താണ്?

ഇംഗ്ലണ്ടിൽ നിന്നും സ്കോട്ട്‌ലൻഡിൽ നിന്നുമുള്ള ആദ്യകാല തെളിവുകൾ സൂചിപ്പിക്കുന്നത് “സമകാലീന ആൽഫ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ ബാധിചർ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്” എന്നാണ്.

വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ്?

ആൽഫയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ വകഭേദം ബാധിച്ചവരിൽ വാക്സിൻ ഫലപ്രാപ്തി കുറയുന്നതായി ഇംഗ്ലണ്ടിൽ നിന്നും സ്കോട്ട്ലൻഡിൽ നിന്നും വിശകലനങ്ങൾ ലഭിച്ചതായി പിഎച്ച്ഇ പറയുന്നു. ഒരു ഡോസിന് ശേഷം ഇത് കൂടുതൽ വ്യക്തമാകുമെന്നും അവർ പറഞ്ഞു.

“2 ഡോസുകൾക്ക് ശേഷം ഡെൽറ്റയ്‌ക്കെതിരായ വാക്സിൻ ഫലപ്രാപ്തി കൂടുതലാണെന്ന് ആവർത്തിച്ചുള്ള വിശകലനം തുടരുന്നു, എന്നാൽ ആൽഫയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റയ്ക്ക് കുറവുണ്ടാകും,” വിശകലനത്തിൽ പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Covid delta variant coronavirus cases