/indian-express-malayalam/media/media_files/uploads/2020/09/vaccine-12.jpg)
Coronavirus vaccine tracker: പെൻസിൽവാനിയ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവച്ചു. വാക്സിൻ പരീക്ഷണം നടത്തുന്നതിന് മുൻപ്, ഇതിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെ കുറിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചോദ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തി വച്ചത്.
ഇനോവിയോ ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ചെടുത്ത വാക്സിൻ നിലവിൽ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്, വാക്സിൻ മനുഷ്യ ശരീരത്തിലേക്കെത്തിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് എഫ്ഡിഎ കമ്പനിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടിയത്. 2016 ൽ ഇതേ കമ്പനി വികസിപ്പിച്ചെടുത്ത ക്യാൻസർ വാക്‌സിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതായി കമ്പനി പറയുന്നു. അപ്പോഴും റെഗുലേറ്ററി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
മനുഷ്യ ശരീരത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഡിഎൻഎ ഉപയോഗിച്ച് വാക്സിൻ നിർമിക്കാനാണ് ശ്രമിക്കുന്നത്. ഒരു മനുഷ്യരിലെ ഒരു രോഗത്തിനും ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്സിൻ ഇതുവരെ നിർമ്മിച്ചിട്ടില്ല.
ഒക്ടോബറോടെ എഫ്ഡിഎയുടെ ചോദ്യങ്ങളോട് പ്രതികരിക്കുമെന്ന് കമ്പനി അറിയിച്ചു. അതിന് ശേഷം രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്കുള്ള അനുമതി നൽകുന്നതിനെ കുറിച്ച് റെഗുലേറ്ററി ബോഡി തീരുമാനമെടുക്കും.
തങ്ങളുടെ കോവിഡ് വാക്സിൻ ഫലപ്രദമാണോ അല്ലയോ എന്ന് ഒക്ടോബറോടെ അറിയാമെന്നും ഫലപ്രദമാണെങ്കിൽ യുഎസ് എഫ്ഡിഎയിൽ നിന്നുള്ള അടിയന്തര ഉപയോഗ അംഗീകാരത്തിനായി
ഉടൻ അപേക്ഷിക്കുമെന്നും ഫൈസർ പറഞ്ഞു. എന്നാൽ പ്രാഥമിക ഡാറ്റയുടെ അടിസ്ഥാനത്തിൽ തിരക്കുപിടിച്ച് തീരമാനം എടുക്കരുതെന്നും, പകരം പരീക്ഷണത്തിൽ പങ്കെടുക്കുന്നവരെ കുറഞ്ഞത് ഒരു മാസമെങ്കിലും നിരീക്ഷിക്കണമെന്നും ഒരുകൂട്ടം ശാസ്ത്രജ്ഞർ ഫൈസറിനോട് നിർദേശിച്ചിട്ടുണ്ട്.
വിവിധ യുഎസ് സർവ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 60 ഓളം ശാസ്ത്രജ്ഞരും ഗവേഷകരും അടങ്ങുന്ന ഈ സംഘം ഫൈസറിനെ കത്ത് വഴിയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ രണ്ടാം ഡോസിന്റെ പരീക്ഷണ ഫലം ലഭിച്ചതിന് ശേഷം കുറഞ്ഞത് രണ്ട് മാസമെങ്കിലും പരീക്ഷണത്തിൽ പങ്കെടുക്കുന്നവരെ നിരീക്ഷിക്കേണ്ടതുണ്ടെന്നും അവരിൽ ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് നോക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയിരിക്കുന്നത്.
മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം ഫൈസറിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ യുഎസ് വിപണിയിൽ ലഭ്യമാകുന്ന ആദ്യവാക്സിനായിരിക്കും ഫൈസറിന്റേത്.
Read More in English: Covid-19 vaccine tracker, Sept 29: US company asked to delay clinical trials, answer questions
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.