scorecardresearch

Covid-19 Vaccine Tracker, Sept 26: ജോൺസൺ & ജോൺസൺ കോവിഡ് വാക്സിൻ ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കുന്നതായി കണ്ടെത്തല്‍

Covid-19 Vaccine Tracker: മോഡേണ ഇങ്ക് എം‌ആർ‌എൻ‌എയും ഫൈസർ ഇങ്ക് പി‌എഫ്‌ഇഎനും രണ്ട് ഡോസ് നൽകുമ്പോൾ ജോൺസൺ & ജോൺസൺ ഒറ്റ ഡോസ് മതി എന്നതാണ് ശ്രദ്ധേയം

Covid-19 Vaccine Tracker: മോഡേണ ഇങ്ക് എം‌ആർ‌എൻ‌എയും ഫൈസർ ഇങ്ക് പി‌എഫ്‌ഇഎനും രണ്ട് ഡോസ് നൽകുമ്പോൾ ജോൺസൺ & ജോൺസൺ ഒറ്റ ഡോസ് മതി എന്നതാണ് ശ്രദ്ധേയം

author-image
WebDesk
New Update
covid 19 vaccine, കോവിഡ്-19 വാക്‌സിന്‍, കോവിഡ്-19 വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus, കൊറോണവൈറസ്, covid 19 vaccine update,കൊറോണവൈറസ് വാക്‌സിന്‍, oxford vaccine, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍, covid 19 vaccine latest news, coronavirus,കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, coronavirus vaccine, കൊറോണ വാക്‌സിന്‍, corona vaccine, covid 19 vaccine india, coronavirus vaccine india, കൊറോണവൈറസ് വാക്‌സിന്‍ ഇന്ത്യ, coronavirus vaccine update, covid 19, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ,

Covid-19 Vaccine Tracker: വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഇടക്കാല ഫലങ്ങൾ പ്രകാരം, ജോൺസൻ & ജോൺസന്റെ ജെഎൻജെ.എൻ പരീക്ഷണാത്മക കോവിഡ് വാക്സിന്റെ ഒരു ഡോസ് തന്നെ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കുന്നു.

Advertisment

മോഡേണ ഇങ്ക് എം‌ആർ‌എൻ‌എയും ഫൈസർ ഇങ്ക് പി‌എഫ്‌ഇഎനും രണ്ട് ഡോസ് നൽകുമ്പോൾ ജോൺസൺ & ജോൺസൺ ഒറ്റ ഡോസ് മതി എന്നതാണ് ശ്രദ്ധേയം. എന്നാൽ രോഗബാധിതരിൽ മുന്നിൽ നിൽക്കുന്ന വയോജനങ്ങളിൽ, ചെറുപ്പക്കാരിലേതെന്നതു പോലെ വാക്സിൻ ഫലപ്രദമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ജൂലൈയിൽ വാക്സിൻ കുരങ്ങുകളിൽ പരീക്ഷണം നടത്തിയിരുന്നു. ഒരു ഡോസ് മാത്രമായിരുന്നു കുത്തിവച്ചത്. ക്ലിനിക്കൽ ട്രയലിൽ യുഎസ് ഗവൺമെന്റിന്റെ പിന്തുണയോടെയാണ് ആയിരം പേരിൽ പരീക്ഷണം നടത്തിയത്.

Read More: Covid-19 Vaccine Tracker, Sept 25: സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന്റെ വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ

Advertisment

നിലവിലെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, ജോൺസൻ & ജോൺസൺ ബുധനാഴ്ച 60,000 പേരിൽ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു. ഇത് റെഗുലേറ്ററി അംഗീകാരത്തിനായി ഒരു അപേക്ഷയ്ക്ക് വഴിയൊരുക്കും. ഇതിന്റെ ഫലങ്ങൾ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പരീക്ഷണമാണ് ജോൺസൺ & ജോൺസൺ നടത്തുന്നത്. 60,000 പേരാണ് പരീക്ഷണത്തിന് വിധേയരാകുന്നത്. ഫൈസർ 44,000 പേരിലും മോഡേണയും അസ്ട്രസെനെക്കയും 30,000 വീതം പേരിലുമാണ് പരീക്ഷണങ്ങൾ നടത്തുന്നത്.

വാക്സിൻ ഫലപ്രദമാണോ അല്ലയോ എന്ന് ഡിസംബറോടെ അറിയാമെന്ന് ജോൺസൺ & ജോൺസൺ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഫലപ്രാപ്തി സംബന്ധിക്കുന്ന വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഫൈസർ അറിയിച്ചത്. ഫലങ്ങൾ തൃപ്തികരമാണെങ്കിൽ, അടിയന്തിര അംഗീകാരത്തിനായി ഉടൻ അപേക്ഷിക്കാനാണ് തീരുമാനം. അമേരിക്കയിലെ റെഗുലേറ്ററി ബോഡിയായ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, വാക്സിൻ ഫലപ്രദമാണെങ്കിൽ മൂന്നാം പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ, അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുന്നതിന് തയ്യാറാണെന്ന് അറിയിച്ചു.

മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച നാലാമത്തെ കമ്പനിയാണ് ജോൺസൺ & ജോൺസൺ. അസ്ട്രാസെനെക്ക, ഫൈസർ, മോഡേണ എന്നിവയുടെ വാക്സിനുകൾ ഇതിനകം തന്നെ യു‌എസിൽ മൂന്നാം പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

നിലവിലെ അടിയന്തര സാഹചര്യങ്ങളിൽ സിംഗിൾ-ഡോസ് വാക്സിനുകൾക്ക് വ്യക്തമായ ഗുണങ്ങളുണ്ട്. മറ്റ് വാക്സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആളുകളിലേക്ക് കുറഞ്ഞസമയം കൊണ്ട് വാക്സിൻ എത്തിക്കാനും, ചെലവ് കുറയ്ക്കുന്നതിനും സഹായകമാകും.

Read More in English: Johnson & Johnson COVID-19 vaccine produces strong immune response in early trial

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: