/indian-express-malayalam/media/media_files/uploads/2020/09/vaccine-10.jpg)
Coronavirus Vaccine Tracker: കൊറോണ വൈറസ് വാക്സിൻ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള ചില പ്രമുഖ കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനു പുറമേ, സെറം ഇൻസ്റ്റിറ്റ‌്യൂട്ട് സ്വന്തമായി വാക്സിൻ വികസിപ്പിച്ചെടുക്കുന്നു. ഓക്സ്ഫോർഡ് സർവകലാശാലയുടെ സ്പിൻ-ഓഫ് സ്പൈബയോടെക്കുമായുള്ള പങ്കാളിത്തത്തിലൂടെയാണ് വാക്സിൻ നിർമിക്കുന്നത്. വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഒരുമിച്ചാണ് ഓസ്ട്രേലിയയിൽ നടക്കുന്നത്. സെപ്റ്റംബർ ആദ്യവാരമാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചത്.
പ്രമുഖ വാക്സിൻ കാൻഡിഡേറ്റുകളിൽ രണ്ടെണ്ണം നിർമ്മിക്കാനും വിപണനം നടത്താനുമുള്ള ലൈസൻസും സെറം സ്വന്തമാക്കിയിട്ടുണ്ട്. ഒന്ന് അസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുക്കുന്ന വാക്സിനും, മറ്റൊന്ന് യുഎസ് കമ്പനിയായ നോവാവാക്സ് വികസിപ്പിച്ചെടുക്കുന്ന വാക്സിനുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ നിലവിൽ ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് വിധേയമാണ്.
Read More: Covid-19 Vaccine Tracker, Sept 24: ജോൺസൺ & ജോൺസൺ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു
കൊറോണ വൈറസ് വാക്സിൻ സംബന്ധിച്ച ചർച്ചയെ കൂടുതൽ രാഷ്ട്രീയവൽക്കരിച്ചുകൊണ്ട് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ വ്യാഴാഴ്ച ഫെഡറൽ സർക്കാർ ക്ലിയർ ചെയ്ത ഏതെങ്കിലും വാക്സിൻ പൊതു ഉപയോഗത്തിനായി അംഗീകരിക്കുന്നതിന് മുമ്പ് അവലോകനം ചെയ്യുമെന്ന് പറഞ്ഞു. സുരക്ഷയെക്കുറിച്ചോ ഫലപ്രാപ്തിയെക്കുറിച്ചോ വേണ്ടത്ര പരിഗണന നൽകാതെ ഫെഡറൽ സർക്കാർ വാക്സിൻ നിർമാണത്തെ രാഷ്ട്രീയവത്കരിക്കുമെന്നോ എന്ന ഭയമാണ് ഇതിന് കാരണമെന്ന് ക്യൂമോ പറഞ്ഞു.
“സത്യം പറഞ്ഞാൽ, ഞാൻ ഫെഡറൽ ഗവൺമെന്റിന്റെ അഭിപ്രായത്തെ വിശ്വസിക്കാൻ പോകുന്നില്ല, ഫെഡറൽ ഗവൺമെന്റിന്റെ അഭിപ്രായത്തെ അടിസ്ഥാനമാക്കി ഞാൻ ന്യൂയോർക്കുകാരോട് ശുപാർശ ചെയ്യില്ല. നിർഭാഗ്യവശാൽ നമുക്ക് ഫെഡറൽ സർക്കാരിനെ ഒരിക്കലും വിശ്വസിക്കാനാകില്ല,” ക്യൂമോയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നവംബർ 3 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കക്കാർക്ക് കൊറോണ വൈറസ് വാക്സിൻ ലഭ്യമാക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഗ്ദാനം. അടുത്ത വർഷം ആദ്യം വാക്സിൻ ലഭ്യമാകില്ലെന്ന് മിക്ക കമ്പനികളും വിദഗ്ധരും പറഞ്ഞപ്പോൾ, ഈ വർഷം തന്നെ വേണം എന്ന് ട്രംപ് നിർബന്ധം പിടിച്ചിരുന്നു. തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് തന്നെ വാക്സിൻ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ കണക്കനുസരിച്ച് അസ്ട്രാസെനെക്ക, മോഡേണ, ഫൈസർ, ജോൺസൺ & ജോൺസൺ എന്നീ കമ്പനികൾ അമേരിക്കയിൽ തങ്ങളുടെ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നു. വാക്‌സിൻ കാൻഡിഡേറ്റ് ഫലപ്രദമാണോ അല്ലയോ എന്ന് ഒക്ടോബറോടെ അറിയാൻ പ്രതീക്ഷിക്കുന്നതായി ഫൈസർ അറിയിച്ചു. ട്രയലുകൾ തൃപ്തികരമായ ഡാറ്റ നൽകുകയാണെങ്കിൽ, പൊതുജനങ്ങൾക്ക് ലഭ്യത പ്രാപ്‌തമാക്കുന്നതിന് അടിയന്തിര അംഗീകാരത്തിനായി ഉടൻ തന്നെ അപേക്ഷിക്കുമെന്ന് കമ്പനി അറിയിച്ചു. മറ്റ് വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഡിസംബറിലോ അല്ലെങ്കിൽ ജനുവരിയിൽ അറിയാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
Read in English: Covid-19 vaccine tracker, Sept 25: Serum vaccine in phase I/II trials in Australia
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.