കോവിഡ് -19 വാക്സിനുകളില്‍നിന്നുള്ള സംരക്ഷണം എത്രകാലം നിലനില്‍ക്കും? ഇക്കാര്യം ഇതുവരെ വിദഗ്ധര്‍ക്ക് അറിയില്ല. കാരണം പ്രതിരോധം എപ്പോള്‍ ഇല്ലാതാകുമെന്ന് കണ്ടെത്താന്‍ കുത്തിവയ്പ് എടുത്ത ആളുകളെ വിദഗ്ദധര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്, വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ എത്രത്തോളം പ്രവര്‍ത്തിക്കുന്നുവെന്നും എപ്പോള്‍, എത്ര തവണ അധിക ഷോട്ടുകള്‍ ആവശ്യമുണ്ടെന്നും നിര്‍ണയിക്കും.
”വാക്‌സിനുകളെക്കുറിച്ച് പഠിച്ച കാലത്തോളമുള്ള വിവരങ്ങള്‍ മാത്രമേ ഞങ്ങള്‍ക്കുള്ളൂ,” വാഷിങ്ടണ്‍ സര്‍വകലാശാലയിലെ വാക്‌സിന്‍ ഗവേഷകനായ ദിബോറ ഫുള്ളര്‍ പറഞ്ഞു. ”പ്രതിരോധ കുത്തിവയ്പ് നടത്തിയ ജനസംഖ്യയെക്കുറിച്ച് പഠിക്കണം. ഏതു ഘട്ടത്തിലാണ് ആളുകള്‍ വീണ്ടും വൈറസിന് ഇരയാകുന്നതെന്ന് മനസിലാക്കണം,”അദ്ദേഹം പറഞ്ഞു.
ഫൈസറിന്റെ നടന്നു കൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനിയുടെ വാക്‌സിന്റെ രണ്ട് ഡോസ് വാക്‌സിന്‍ കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും വളരെ ഫലപ്രദമാണെന്നാണ്. മോഡേണയുടെ വാക്‌സിനെടുത്തവരില്‍ രണ്ടാമത്തെ ഷോട്ട് കഴിഞ്ഞ് ആറുമാസത്തിനുശേഷം ശ്രദ്ധേയമായ അളവില്‍ വൈറസ് പ്രതിരോധ ആന്റിബോഡികള്‍ ഉണ്ടായിരുന്നു.
Also Read: പതിനെട്ട് കഴിഞ്ഞവർക്കു വാക്സിൻ: റജിസ്ട്രേഷൻ എന്നു മുതൽ, എവിടെ, എങ്ങനെ?
ആന്റിബോഡികളും മുഴുവന്‍ കഥയും പറയുന്നില്ല. വൈറസുകള്‍ പോലുള്ള നുഴഞ്ഞുകയറ്റക്കാരെ നേരിടാന്‍, നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങള്‍ക്കു ബി, ടി സെല്ലുകള്‍ എന്ന് വിളിക്കുന്ന മറ്റൊരു പ്രതിരോധ നിരയുണ്ട്. അവയില്‍ ചിലത് വളരെക്കാലം ലക്ഷ്യമില്ലാതെ കഴിയുകയും ആന്റിബോഡി അളവ് കുറയുകയും ചെയ്യും. ഭാവിയില്‍ സമാന വൈറസ് നേരിടുകയാണെങ്കില്‍, പോരാട്ടം പരീക്ഷിച്ച സെല്ലുകള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ സാധ്യതയുണ്ട്.
അവര്‍ രോഗത്തെ പൂര്‍ണമായും തടയുന്നില്ലെങ്കിലും, അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. അത്തരം ‘മെമ്മറി’ സെല്ലുകള്‍ക്ക് കൊറോണ വൈറസുമായുള്ള പോരാട്ടത്തില്‍ എന്ത് പങ്കുണ്ടെന്ന് കൃത്യമായി അറിയാം. എന്നാല്‍ എത്രനാളെന്ന് ഇതുവരെ അറിവായിട്ടില്ല.
കോവിഡ്-19 വാക്‌സിനുകളില്‍ നിന്നുള്ള സംരക്ഷണം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും നിലനില്‍ക്കുമെങ്കിലും അഞ്ചാം പനി ഷോട്ടുകള്‍ പോലെ ആജീവനാന്ത സംരക്ഷണം നല്‍കില്ലെന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ വാക്‌സിന്‍ വിദഗ്ധ ഡോ. കാത്ലീന്‍ ന്യൂസില്‍ പറഞ്ഞു. ”ഇത് വളരെ വിശാലമായ ശ്രേണിയുടെ മധ്യത്തില്‍ എവിടെയെങ്കിലും ആയിരിക്കും,” അവര്‍ പറഞ്ഞു.
Also Read: വാരാന്ത്യ ലോക്ക്ഡൗൺ: എന്തൊക്കെ ചെയ്യാം? ചെയ്യരുതാത്തത് ഇതൊക്കെ
നമുക്ക് ഒരു അധിക ഷോട്ട് ആവശ്യമായി വരാനുള്ള മറ്റൊരു കാരണം വൈറസ് വകഭേദങ്ങളാണ്. കൊറോണ വൈറസിലെ ഒരു പ്രത്യേക സ്‌പൈക്ക് പ്രോട്ടീനെതിരെ പ്രവര്‍ത്തിക്കാനാണ് നിലവിലെ വാക്‌സിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് എമോറി വാക്‌സിന്‍ സെന്ററിലെ മെഹുല്‍ സുതര്‍ പറഞ്ഞു.
കാലക്രമേണ വൈറസിനു ജനിതകവ്യതിയാനം സംഭവിക്കുമ്പോള്‍ വാക്‌സിനുകളുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിന് അവ നവീകരിക്കേണ്ടതുണ്ട്. ഇതു വരെ, വൈറസിന്റെ പ്രധാന വകഭേദങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ സംരക്ഷണം നല്‍കുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയവയില്‍ ഇത് കുറവാണ്.
നമുക്ക് മറ്റൊരു ഷോട്ട് ആവശ്യമാണെന്ന് തോന്നുകയാണെങ്കില്‍, ഒരൊറ്റ ഡോസിന് നിലവിലെ ഷോട്ടുകളുടെ പരിരക്ഷ വര്‍ധിപ്പിക്കാം. അല്ലെങ്കില്‍ ഒന്നോ അതിലധികമോ വകഭേദങ്ങളെ വാക്‌സിനേഷന്‍ നിയന്ത്രിച്ചുനിര്‍ത്താം. തുടര്‍ ഷോട്ടുകളുടെ ആവശ്യകത ആഗോളതലത്തില്‍ വാക്‌സിനേഷന്‍ മുന്നേറ്റത്തിന്റെ വിജയത്തെ ആശ്രയിച്ചിരിക്കും. വൈറസ് വ്യാപനത്തെയും ഉയര്‍ന്നുവരുന്ന വകഭേദങ്ങളെയും കുറയ്ക്കുന്നതിനെയും.