Covid-19 vaccines for pregnant women – things to know: ഗർഭിണികൾക്കും ഇനി മുതൽ കോവിഡ് വാക്സിൻ സ്വീകരിക്കാനാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗിമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പ്രകാരം ഗർഭിണികൾക്ക് ഇപ്പോൾ കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ അല്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് ഹാജരായോ വാക്സിൻ സ്വീകരിക്കാം.
Why is the Covid-19 vaccine being recommended for pregnant women? – ഗർഭിണികൾക്ക് കോവിഡ് -19 വാക്സിൻ ശുപാർശ ചെയ്യുന്നത് എന്തുകൊണ്ട്?
ഗർഭിണികൾക്ക് കോവിഡ് -19 വാക്സിൻ ശുപാർശ ചെയ്യുന്നതിന് നാല് പ്രത്യേക കാരണങ്ങളാണ് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
ഒന്നാമതായി, നിലവിലെ തെളിവുകൾ സൂചിപ്പിക്കുന്നത് ഗർഭിണികൾക്ക് മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് -19 കാരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.
Read More: ഇന്ത്യയിൽ അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിൻ- മൊഡേണ വാക്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഗർഭിണികൾക്ക് മാസം തികയാതെയുള്ള ജനനത്തിനുള്ള അപകടസാധ്യത കൂടുതലുള്ളതിനാൽ അധിക അപകടസാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം രണ്ടാമതായി ചൂണ്ടിക്കാട്ടുന്നത്. ഒപ്പം നവജാതശിശുവിന് ആരോഗ്യപ്രശ്നങ്ങൾ വരുന്നത് പോലുള്ള മറ്റ് പ്രതികൂല ഗർഭധാരണ സാധ്യതകൾ കൂടുതലായിരിക്കാമെന്നും മന്ത്രാലയത്തിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു പറയുന്നു.
മൂന്നാമതായി, മിക്ക ഗർഭിണികളും രോഗലക്ഷണങ്ങളോ നേരിയ രോഗമോ ഉള്ളവരാണെങ്കിലും അവരുടെ ആരോഗ്യം “അതിവേഗം വഷളാകുകയും അത് ഗർഭസ്ഥ ശിശുവിനെയും പ്രസവത്തെയും ബാധിക്കാം” എന്നും മന്ത്രാലയം പറയുന്നു.
നാലാമതായി, ഗർഭിണിയായ സ്ത്രീകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുമ്പോൾ അവർക്കുണ്ടാവുന്ന ഗുണഫലം കുത്തിവയ്പ് നൽകുമ്പോൾ വരാൻ സാധ്യതയുള്ള അപകടങ്ങളേക്കാളും വലുതാണെങ്കിൽ അവർക്ക് പ്രതിരോധ കുത്തിവയ്പ് നൽകണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. “… കോവിഡ് -19 ബാധിക്കാൻ സാധ്യത കൂടുതലുള്ള ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ള ഗർഭിണികൾ എന്നിവ കഠിനമായ കോവിഡ് -19 രോഗബാധ വരാൻ ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിൽ ഇടുന്നു,” എന്നും ലോകാരോഗ്യ സംഘടന പറയുന്നു.
Are there any side effects of the COVID 19 vaccines that can either harm the pregnant women or her foetus?- കോവിഡ് 19 വാക്സിനുകളുടെ ഏതെങ്കിലും പാർശ്വഫലങ്ങൾ ഗർഭിണികൾക്കോ ഗർഭസ്ഥ ശിശുക്കൾക്കോ ദോഷം ചെയ്യുമോ?
രാജ്യത്ത് ലഭ്യമായ കോവിഡ് -19 വാക്സിനുകൾ സുരക്ഷിതമാണെന്നും മറ്റ് വ്യക്തികളെപ്പോലെ ഗർഭിണികളെയും അവ കോവിഡ് -19 ൽ നിന്ന് സംരക്ഷിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
Read More: അപൂർവ നാഡി രോഗത്തിന് കോവിഡ് വാക്സിനുമായി ബന്ധമെന്ന് പഠനം
ഗർഭസ്ഥശിശുക്കൾക്കും കുട്ടികൾക്കും വാക്സിനുകൾ ദീർഘകാല പ്രതികൂല ഫലങ്ങളുണ്ടാക്കുന്നത് സംബന്ധിച്ചോ അവരിൽ വാക്സിന്റെ സുരക്ഷയെ സംബന്ധിച്ചോ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു.
“നിലവിലെ അറിവിന്റെ അടിസ്ഥാനത്തിൽ, കോവിഡ് -19 വാക്സിനുകൾ ഗർഭിണിയായ വ്യക്തിക്കോ ഗര്ഭസ്ഥ ശിശുവിനോ അപകടമുണ്ടാക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ കരുതുന്നു,” എന്ന് മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
എന്നിരുന്നാലും, മറ്റ് മരുന്നുകളെ പോലെ, വാക്സിനും സാധാരണഗതിയിൽ ലഘുവായ പാർശ്വഫലങ്ങൾ ഉണ്ടാക്കാമെന്നും അതിൽ പറയുന്നു. നേരിയ പനി, കുത്തിവയ്പ്പ് നടത്തിയ സ്ഥലത്ത് വേദന, അല്ലെങ്കിൽ 1-3 ദിവസം അസുഖം അനുഭവപ്പെടുന്നത് പോലുള്ള പാർശ്വ ഫലങ്ങളാണ് ഇത്തരത്തിൽ ചൂണ്ടിക്കാട്ടുന്നത്.
Read More: ചൈനീസ് വാക്സിൻ കൊറോണവാക് കുട്ടികളിലും കൗമാരക്കാരിലും ഫലപ്രദം
കുത്തിവയ്പ് എടുത്ത് 20 ദിവസത്തിനുള്ളിൽ ഗർഭിണികൾക്ക് അപൂർവമായി (1-5 ലക്ഷത്തിൽ ഒന്ന് എന്ന നിലയിൽ) പ്രതികൂല പ്രതികരണങ്ങൾ അനുഭവപ്പെടാമെന്നും അവയ്ക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്നും മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
What are the rare symptoms to watch out for and that required immediate medical attention?-അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള പാർശ്വ ഫലങ്ങൾ
അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള പ്രത്യേക ലക്ഷണങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ചുവടെ ചേർക്കുന്നു.
- ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
- നെഞ്ച് വേദന
- കൈകാലുകൾ അമർത്തിയാൽ വേദന, അല്ലെങ്കിൽ കൈകാലുകളിൽ നീർവീക്കം
- വാക്സിനെടുത്ത സ്ഥലത്തിനപ്പുറം മറ്റെവിടെയെങ്കിലും ചെറിയ കുത്തുകളിൽ രക്തസ്രാവമോ അല്ലെങ്കിൽ ചർമ്മത്തിൽ മുറിവോ
- ഛർദ്ദിയോട് കൂടിയോ അല്ലാതെയോ സ്ഥിരമായ വയറുവേദന
- ഛർദ്ദിയോടുകൂടിയോ അല്ലാതെയോ തലകറക്കമോ ബോധക്ഷയമോ
- ശരീരത്തിന്റെ ഏതെങ്കിലും പ്രത്യേക വശത്തായി അവയവങ്ങൾക്ക് ബലഹീനത/ പക്ഷാഘാതം
- വ്യക്തമായ കാരണമില്ലാതെ നിരന്തരമായ ഛർദ്ദി
- മങ്ങിയ കാഴ്ച അല്ലെങ്കിൽ കണ്ണിലെ വേദന
Is there a specific category within the pregnant women, for whom vaccination is not recommended?- ഗർഭിണികളിൽ ഏതെങ്കിലും വിഭാഗക്കാർ വാക്സിൻ ഒഴിവാക്കേണ്ടതുണ്ടോ?
ഗർഭിണികളിൽ പ്രതിരോധ കുത്തിവയ്പ്പിനുള്ള പ്രത്യേക വിപരീതഫലങ്ങൾ സാധാരണ ഗതിയിൽ സമാനമാണ്. ഗർഭിണികളിൽ ഇനിപ്പറയുന്ന വിഭാഗക്കാർ കുത്തിവയ്പ്പ് ഒഴിവാക്കണം:
- കോവിഡ്-19 വാക്‌സിന്റെ മുൻ ഡോസിനോട് അനാഫൈലക്റ്റിക് ആയതോ അല്ലെങ്കിൽ അലർജിയുള്ളതോ ആയ പ്രതികരണമുള്ളവർ.
- വാക്സിനുകൾ അല്ലെങ്കിൽ കുത്തിവച്ചുള്ള ചികിത്സകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയോട് അനാഫൈലക്സിസ് പ്രതികരണമോ അല്ലെങ്കിൽ അലർജിയോ ഉള്ളവർ.
Are they any temporary contraindications for vaccination in pregnancy?- വാക്സിനേഷൻ താൽക്കാലികമായി നീട്ടി വയ്ക്കേണ്ട സാഹചര്യങ്ങൾ
കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചവർ രോഗം സ്ഥിരീകരിച്ച് 12 ആഴ്ച വരെ, അല്ലെങ്കിൽ സുഖം പ്രാപിച്ച് നിന്ന് നാല് മുതൽ എട്ട് ആഴ്ച വരെ വാക്സിൻ സ്വീകരിക്കരുത്.
Read More: നിങ്ങളുടെ സ്‍മാർട്ട്ഫോൺ സ്ക്രീനിൽ നിന്ന് എങ്ങനെ കോവിഡ് പരിശോധന നടത്താം?
കോവിഡ് -19 മോണോക്ലോണൽ ആന്റിബോഡികൾ അല്ലെങ്കിൽ പ്ലാസ്മ വഴി കോവിഡ് -19 രോഗബാധ ചികിത്സിച്ചവരും നിലവിൽ കോവിഡ് രാഗബാധയുള്ളവരും വാക്സിനേഷൻ താൽക്കാലികമായി ഒഴിവാക്കണം.
If a pregnant woman has already had Covid-19, when should she be vaccinated?-ഗർഭിണിയായ സ്ത്രീക്ക് ഇതിനകം കോവിഡ് -19 ഉണ്ടെങ്കിൽ, എപ്പോഴാണ് വാക്സിനേഷൻ നൽകേണ്ടത്?
നിലവിലെ ഗർഭിണിയായിരിക്കുന്ന ഒരു സ്ത്രീക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ, പ്രസവശേഷം ഉടൻ തന്നെ കുത്തിവയ്പ് നൽകണമെന്ന് മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.