Latest News

കോവിഡ്-19 ബാധിച്ചവര്‍ക്കെല്ലാം ആശുപത്രി ചികിത്സ വേണ്ട; ആരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിക്കണം?

വളരെ കുറച്ചു പേര്‍ക്കേ ഗുരുതരമായി രോഗം ബാധിക്കുകയും ഐസിയു ചികിത്സ വേണ്ടിയും വരികയുള്ളൂ. ഏറ്റവും നല്ലത് പ്രാദേശികമായി ചികിത്സയും മറ്റു സംരക്ഷണവും നല്‍കുക എന്നതാണ്. ധാരാവിയും കേരളവും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചികിത്സാ തന്ത്രം രൂപീകരിച്ച് വിജയിച്ചിട്ടുണ്ട്.

Coronavirus, Coronavirus treatment, Coronavirus testing, Coronavirus asymptomatic cases, Coronavirus vaccine, COVID-19, Covid positive, Coronavirus hospitals, Indian Express

ഡോ. സത്ചിത് ബല്‍സാരി, ഡോ. സാരിര്‍ ഉദ്വാദിയ

മൂന്ന് മാസത്തെ തെറ്റായ കാല്‍വയ്പ്പുകള്‍ക്കുശേഷം അഭിപ്രായ സമന്വയത്തിലെത്തിയെന്ന് തോന്നുന്നു. അതോ, വൈകിയുള്ള തിരിച്ചറിവോ. എല്ലാ കോവിഡ്-19 ബാധിതരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല. ഈ വൈറസ് എബോള പോലെ പടരില്ലെന്ന് മാര്‍ച്ച് തുടക്കം മുതല്‍ തന്നെ നമുക്ക് അറിയാമായിരുന്നു. മരുന്നില്ലാത്ത സാഹചര്യത്തില്‍ കൈകഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമാണ് ഏറ്റവും നല്ല പ്രതിരോധമെന്നും നമുക്ക് അറിയാം. എന്നിട്ടും, രോഗത്തിന്റെ കാഠിന്യം പരിഗണിക്കാത്തെ കഴിഞ്ഞ നൂറ് ദിവസത്തോളമായി ഇന്ത്യയിലെ നഗരങ്ങളില്‍ സ്ഥിരീകരിച്ച കേസുകളെല്ലാം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ മണ്ടത്തരം ആദ്യം മുഴുവന്‍ ആരോഗ്യ സംവിധാനത്തേയും തളര്‍ത്തി, പിന്നീട് ശ്വാസം മുട്ടിച്ചു, എന്നിട്ട് തകര്‍ത്തു. കോവിഡ്-19 അല്ലാത്ത രോഗങ്ങളുമായി വരുന്ന നൂറ് കണക്കിനുപേരെ പ്രവേശിപ്പിക്കുന്നതിന് ആശുപത്രികള്‍ക്ക് കഴിയാതെയായി. കൂടാതെ, അമിതമായി ജോലി ചെയ്യേണ്ടി വന്നതു മൂലം ജീവനക്കാരേയും ബാധിച്ചു. മഹാമാരി രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കും പടരുന്ന സാഹചര്യത്തില്‍ മറ്റു നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും ഇതില്‍ നിന്നും എന്താണ് പഠിക്കേണ്ടത്.

കോവിഡ്-19-നുമായി സമ്പര്‍ക്കം വന്നാല്‍ ഉണ്ടാകുന്ന സാധ്യതകള്‍ വളരെ പരിമിതമാണ്.

ലക്ഷണങ്ങളില്ലാത്തവര്‍

കൊറോണവൈറസുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ കോവിഡ്-19 രോഗം ബാധിക്കാം. ബാധിക്കാതിരിക്കാം. അത് കിട്ടുന്നവരില്‍ മിക്കവരും ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ ആയിരിക്കും. പക്ഷേ, രോഗവ്യാപനം നടത്തി കൊണ്ടേയിരിക്കും. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരേക്കാള്‍ കുറഞ്ഞ ഭീഷണിയേ ഇവര്‍ ഉയര്‍ത്തുന്നുള്ളൂവെങ്കിലും ലക്ഷണമില്ലാത്തവര്‍ രോഗം പരത്തുന്നില്ലെന്നതിന് തെളിവൊന്നുമില്ല. എന്നിരുന്നാലും, അവര്‍ക്ക് ചികിത്സ ആവശ്യമില്ല.

ലക്ഷണം കാണിക്കുന്നതിന് മുമ്പുള്ള ഘട്ടം, ചെറിയ രോഗബാധ

ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ആദ്യ ലക്ഷണം കാണിക്കുന്നതിന് മുമ്പുള്ള ഘട്ടത്തിലൂടെ കടന്ന് പോകും. ഏകദേശം രണ്ട് ദിവസത്തെ ഇടവേളയാകും വൈറസ് പരത്തി തുടങ്ങുന്നതിന് മുമ്പ് ഇവര്‍ക്ക് ലഭിക്കുക. പക്ഷേ, അക്കാലയളവില്‍ അവരില്‍ ലക്ഷണങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാകില്ല. താമസിയാതെ, മണവും രുചിയും നഷ്ടപ്പെടുക, ചുമ, പനി അങ്ങനെയുള്ള കോവിഡ്-19 ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ കാണിച്ചു തുടങ്ങും.

Read Also: കൊച്ചിയില്‍ അതീവ ജാഗ്രത: രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് വി.എസ്.സുനിൽ കുമാർ

മിക്ക ലക്ഷണങ്ങളുള്ള കേസിലും ചെറിയ ലക്ഷണങ്ങളേ കാണിക്കുകയുള്ളൂ. ചികിത്സ ആവശ്യമായി വരില്ല. എങ്കിലും, പനി, ചുമ, ദേഹം വേദന പോലുള്ള ലക്ഷണങ്ങളെ നിയന്ത്രിക്കേണ്ട മരുന്നുകള്‍ മതിയാകും. ഇതില്‍ ചിലതിന് വീട്ടിലെ മരുന്നുകള്‍ മതി. എങ്കിലും, രോഗം കൂടുകയോ കുറയുകയോ ചെയ്യുമെന്നതിന് തെളിവൊന്നുമില്ല.

ലക്ഷണമുണ്ട്, മിതമായ ഘട്ടം

ചിലര്‍ക്ക് മിതമായ ലക്ഷണങ്ങളും മറ്റു ചിലര്‍ക്ക് കഠിനമായ ലക്ഷണങ്ങളും ഉണ്ടാകാമെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് മെഡിക്കല്‍ ഇടപെടല്‍ ആവശ്യമായി വരുന്നത്.

ഓക്‌സജിന്‍ തെറാപ്പിയാണ് മിതമായ ലക്ഷണങ്ങള്‍ക്കുള്ളവര്‍ക്ക് നല്ലത്. കൂടാതെ, കിടക്കയില്‍ കമിഴ്ന്ന് കിടക്കുക. അതിലൂടെ, നിങ്ങളുടെ ശ്വാസകോശത്തിലെ വായു അറകള്‍ കൂടുതലായി തുറക്കുകയും കൂടുതല്‍ ഓക്‌സിജന്‍ നിങ്ങളുടെ രക്തത്തിലേക്ക് എത്തിക്കുകയും ചെയ്യും. ചില കേസുകളില്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ നടത്തേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് തെളിവുകളുണ്ട്.

എങ്കിലും, മിതമായ രോഗമുള്ളവര്‍ക്ക് ഓക്‌സിജന്‍ തന്നെയാണ് പ്രധാന ചികിത്സ. അത് ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്നും മാസ്‌കും ട്യൂബും ചേര്‍ന്നുള്ള ഉപകരണത്തിലൂടെ നല്‍കാന്‍ കഴിയും. ശ്വാസകോശ രോഗങ്ങളുള്ള പലരുടേയും വീട്ടില്‍ ചെറിയ ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടാകും. അവര്‍ക്ക് വെന്റിലേറ്ററുകളുടേയൊ ഐസിയു പരിചരണമോ ആവശ്യമില്ല.

ഗുരുതരമായ കേസുകള്‍

സാധാരണ ന്യുമോണിയയില്‍ നിന്നും വ്യത്യസ്തമായി കോവിഡ്-19 രോഗികളില്‍ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് പെട്ടെന്ന് വര്‍ദ്ധിക്കും. ഈ രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ ആവശ്യമാണ്.

Read Also: പുറത്താക്കിയതല്ല സ്വയം പുറത്തുപോയതാണ്, നല്ല കുട്ടിയായി വന്നാൽ തിരിച്ചെടുക്കാം: പി.ജെ.ജോസഫ്

അതീവ സങ്കീര്‍ണമായ ശ്വസന സംവിധാനമാണ് വെന്റിലേറ്ററുകള്‍. അത് പ്രവര്‍ത്തിക്കുന്നത് പരിചയം സിദ്ധിച്ചവര്‍ വേണം. അനസ്‌തേഷ്യ ഡോക്ടര്‍മാരോ അടിയന്തര ചികിത്സയില്‍ വൈദഗ്ദ്ധ്യം ലഭിച്ച ഡോക്ടര്‍മാരോ ഒരു പ്ലാസ്റ്റിക് ട്യൂബ് രോഗിയുടെ ശ്വാസ നാളത്തിലേക്ക് ഇറക്കിവയ്ക്കും. രോഗിയെ മയക്കി കിടത്തുകയും വേണം. ചിലര്‍ക്ക് പ്ലാസ്മ ചികിത്സ ആവശ്യമായി വരും. ഇതെല്ലാം ഐസിയു കിടക്കയിലെ നിര്‍ണായകമായ ഘടകങ്ങളാണ്.

സമൂഹാധിഷ്ഠിത സംരക്ഷണം

ആശുപത്രിയിലെ ചികിത്സ ആവശ്യമില്ലാത്തവരെ സുരക്ഷിതമായി മറ്റെവിടെയെങ്കിലും പാര്‍പ്പിക്കുന്നത് ആശുപത്രികള്‍ക്ക് ആശ്വാസമാകും. ലക്ഷണങ്ങളുള്ളവരെ വീടുകളില്‍ പാര്‍പ്പിക്കുമ്പോള്‍ തന്നെ അവരുടെ ശ്വാസോച്ഛോസ നിരക്ക്, ഓക്‌സിജന്‍ സാചുറേഷന്‍ എന്നിവ നിരീക്ഷിക്കണം. പള്‍സ്-ഓക്‌സി മീറ്റര്‍ എന്ന ചെറിയൊരു ഉപകരണം നിങ്ങളുടെ വിരലുകളില്‍ ഘടിപ്പിച്ച് ഇവയറിയാം. ആശാ വര്‍ക്കര്‍മാര്‍ക്കും മറ്റും എളുപ്പത്തില്‍ ഇതിന്റെ ഉപയോഗം പഠിപ്പിച്ച് തരാന്‍ കഴിയും.

ഓക്‌സിജന്‍ സാചുറേഷന്‍ കുറയുമ്പോഴോ ശ്വാസമെടുക്കുന്ന വേഗത വര്‍ദ്ധിക്കുമ്പോഴോ രോഗിക്ക് ചികിത്സ ആവശ്യമായി വരും. ആദ്യം ഓക്‌സിജന്‍ തെറാപ്പിയാണ് നല്‍കേണ്ടത്. മിക്കവര്‍ക്കും ആശുപത്രി സംവിധാനം വളരെ അകലെയായതിനാല്‍ ഓക്‌സിജന്‍ വീട്ടില്‍ തന്നെ നല്‍കാം. അല്ലെങ്കില്‍ അയല്‍പക്കത്തെ കോവിഡ്-കെയര്‍ സെന്ററുകളില്‍ വച്ചും നല്‍കാം. ഒരു ന്യൂനപക്ഷത്തിനേ ആശുപത്രിയില്‍ പോകേണ്ടി വരികയുള്ളൂ.

Read Also: കോവിഡ്: ആഗോളതലത്തിൽ രോഗമുക്തി നേടിയത് 60 ലക്ഷത്തോളം പേർ

ഇതൊരു പുതിയ തന്ത്രമല്ല. ഏപ്രിലിന്റെ തുടക്കത്തില്‍ ന്യൂയോര്‍ക്കിലെ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ഈ സംവിധാനമാണ് ഉപയോഗിച്ചത്.

വളരെ കുറച്ചു പേര്‍ക്കേ ഗുരുതരമായി രോഗം ബാധിക്കുകയും ഐസിയു ചികിത്സ വേണ്ടിയും വരികയുള്ളൂ. ഏറ്റവും നല്ലത് പ്രാദേശികമായി ചികിത്സയും മറ്റു സംരക്ഷണവും നല്‍കുക എന്നതാണ്. ധാരാവിയും കേരളവും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചികിത്സാ തന്ത്രം രൂപീകരിച്ച് വിജയിച്ചിട്ടുണ്ട്.

ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍, പൊതുജനാരോഗ്യ സ്‌കൂളിലെ എമര്‍ജന്‍സി മെഡിസിന്‍, ആഗോള ആരോഗ്യ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. സത്ചിത് ബല്‍സാരി. മുംബൈയിലെ പി ഡി ഹിന്ദുജ ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ചിലെ നെഞ്ചുരോഗ കണ്‍സള്‍ട്ടന്റാണ് ഡോ. സാരിര്‍ ഉദ്വാദിയ.

Read in English: If you are infected: demystifying Covid-19 care

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Covid 19 treatment care demystification

Next Story
ഇന്ത്യയില്‍ 12 ദിവസം കൊണ്ട് വര്‍ധിച്ചത് രണ്ട് ലക്ഷം കോവിഡ്-19 രോഗികള്‍india Coronavirus (Covid-19) Cases Numbers, കൊറോണവൈറസ് രോഗികളുടെ എണ്ണം, coronavirus, കൊറോണവൈറസ്, coronavirus news, ഇന്ത്യ കൊറോണ, ഇന്ത്യ കോവിഡ്-19,കോവിഡ്-19, covid 19, india covid 19 cases, coronavirus india update, coronavirus cases today update, coronavirus cases, delhi corona news, delhi coronovirus news
The moderation of comments is automated and not cleared manually by malayalam.indianexpress.com