കോവിഡ് വ്യാപനം തടയാൻ ഫലപ്രദമായ മാസ്‌ക് ഏതാണ്? ഗവേഷണത്തിലെ കണ്ടെത്തലുകൾ ഇങ്ങനെ

14 തരം മുഖാവരണങ്ങളിൽ അവസാന സ്ഥാനത്തെത്തിയ രണ്ടെണ്ണം ധരിച്ചപ്പോൾ മാസ്ക് ധരിക്കാതിരിന്നപ്പോഴുള്ളതിലും മോശം ഫലമാണ് ലഭിച്ചതെന്നും പഠനത്തിൽ പറയുന്നു

coronavirus, coronavirus face mask, coronavirus mask, covid 19, covid 19 face mask, covid 19 mask, covid face mask, covid face mask online, coronavirus face mask, who face mask guidelines, who covid 19 face mask guidelines, n95 mask, covid 19 n95 mask, n95 face mask, covid 19 effective mask, covid 19 most effective face mask

കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കാനായി വിവിധ തരം മാസ്കുകൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ ഏത് മാസ്കാവും ഏറ്റവും ഫലപ്രദമാവുക എന്ന ചോദ്യത്തിന് പലപ്പോഴും കൃത്യമായ ഉത്തരം ലഭിക്കാറില്ല. യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം ഇത് സംബന്ധിച്ച ചില വസ്‌തുതകൾ മുന്നോട്ടുവയ്ക്കുന്നു.

ഡ്യൂക്ക് യൂണിവേഴ്‌സിറ്റി ഗവേഷകരായ എമ്മ ഫിഷർ, മാർട്ടിൻ ഫിഷർ, ഡേവിഡ് ഗ്രാസ്, ഐസക് ഹെൻറിയൻ, വാറൻ എസ് വാറൻ, എറിക് വെസ്റ്റ്മാൻ എന്നിവർ നടത്തിയ പഠനത്തിൽ 14 ഇനം മാസ്കുകളാണ് പഠനവിധേയമാക്കിയത്. സയൻസ് അഡ്വാൻസസ് ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് സാന്നിധ്യമുള്ള ശ്രവകണികകൾ പടരാതിരിക്കാൻ ഏറ്റവും ഫലപ്രദമായ മാസ്ക് വാൽവുകളില്ലാത്ത എൻ 95 ആണെന്ന് പഠനത്തിൽ പറയുന്നു. നെക്ക് ഫ്ളീസ്, ബാൻഡാന എന്നിവയാണ് മാസ്കുകളിൽ തീരേ ഫലപ്രാപ്തിയില്ലാത്തവ. ഇവ ധരിക്കുന്നതിലും ഭേദം മാസക് ധരിക്കാത്തതാണെന്നും ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നു.

“സർജിക്കൽ മാസ്കുകൾ സാധാരണയായി ആരോഗ്യ പ്രവർത്തകർ ധരിക്കാറുണ്ട്, ക്ലിനിക്കൽ ക്രമീകരണങ്ങളിൽ അവ നല്ല രീതിയിൽ പരിശോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അയഞ്ഞ തുണിയുടെ മാസ്കുകൾ അല്ലെങ്കിൽ ഫെയ്സ് കവറുകൾ പോലുള്ള മറ്റ് ഇനം മാസ്കുകളുടെ ഫലപ്രാപ്തി കണ്ടെത്തുന്നതിന് എളുപ്പത്തിലുള്ളതോ ചെലവ് കുറഞ്ഞതോ ആയ വഴികളില്ല,” ഗവേഷകരിലൊരാളായ എമ്മ ഫിഷർ പറഞ്ഞു.

മാസ്കുകളിൽ പരീക്ഷണം നടത്തിയത് എങ്ങനെ?

ലേസർ രശ്മികളുടെ സഹായത്താലാണ് മാസ്കുകളിൽ പരീക്ഷണം നടത്തിയത്. ആളുകളെക്കൊണ്ട് വ്യത്യസ്ത മാസ്കുകൾ ധരിപ്പിക്കുകയും തുടർന്ന് അവരെ സംസാരിപ്പിക്കുകയുമാണ് പരീക്ഷണത്തിൽ ചെയ്തത്. അവർ സംസാരിക്കുമ്പോൾ മാസ്ക് വഴി പുറത്തുപോവുന്ന ശ്വസന ദ്രവകണികകളുടെ കണക്ക് എത്രയാണെന്ന് പഠനത്തിൽ നിരീക്ഷിച്ചു.

ഇത് നിരീക്ഷിക്കാൻ ചെലവ് കുറഞ്ഞ ലേസർ സംവിധാനം ഒരുക്കി. ഒരു കറുത്ത ബോക്സ്, അല്ലെങ്കിൽ ആവരണം, ഒരു ലേസർ, ഒരു ലെൻസ്, ഒരു മൊബൈൽ ഫോൺ ക്യാമറ എന്നിവയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.

ബോക്സിനുള്ളിൽ ഒരു ലേസർ ബീമുകൾ ഉപയോഗിച്ച് പ്രകാശത്തിന്റെ ഒരു പാളി സൃഷ്ടിച്ചു. പരിശോധനയ്ക്കായി, ഓരോ മാസ്കും ധരിക്കാൻ ഒരു വ്യക്തിയോട് ആവശ്യപ്പെടുകയും അവരെ ഇരുണ്ട ഇടത്ത് നിർത്തുകയും ചെയ്തു. അവരോട് ലേസർ ബീമിന് നേർക്ക് നോക്കി “സ്റ്റേ ഹെൽത്തി, പീപ്പിൾ,” എന്ന വാചകം അഞ്ച് തവണ വീതം പറയാൻ ആവശ്യപ്പെട്ടു.

അവർ വാചകം പറയുമ്പോൾ കണികൾ പുറത്തെത്തിയാൽ അത് ലേസർ പ്രകാശത്തെ ചിതറിപ്പിക്കും. ഒരു മൊബൈൽ ക്യാമറ ഉപയോഗിച്ച് ഇതെല്ലാം റെക്കോഡ് ചെയ്ത് കമ്പ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് അവ പരിശോധിച്ച് മാസ്ക് എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്യും.

“കമ്പനികൾക്കും നിർമ്മാതാക്കൾക്കും മാസ്ക് നിർമിക്കുന്നതിന് മുൻപ് ഈ മാർഗം ഉപയോഗിച്ച് അവയുടെ നിലവാരവും ഫലപ്രാപ്തിയും മനസ്സിലാക്കാൻ കഴിയും,” എന്ന് ഗവേഷകർ പറഞ്ഞു. 200 ഡോളർ മാത്രമാണ് പരീക്ഷണത്തിന് ചിലവ് വരുന്നുള്ളൂ എന്നും അവർ പറഞ്ഞു.

Read More in Explained: Covid-19 Russian Vaccine: റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ എന്നെത്തും?, എന്തൊക്കെയാണ് തടസ്സങ്ങള്‍?

പ്രത്യേക റേറ്റിങ്ങ് കണക്കാക്കിയാണ് മാസ്കുകളുടെ ഫലപ്രാപ്തി കണക്കാക്കിയത്. ഇതിനായി ആദ്യം മാസ്ക് ധരിക്കാതെ സംസാരിച്ചപ്പോൾ എത്ര കണികകൾ ലേസർ പാളിയിൽ എത്തി എന്ന് പരിശോധിച്ചു. തുടർന്ന് ഇതുമായി മറ്റ് മാസ്കുകൾ ധരിച്ചപ്പോളുള്ള അവസ്ഥ താരതമ്യം ചെയ്തു.

മാസ്കില്ലാത്തപ്പോൾ ലേസർപാളിയിൽ പതിക്കുന്ന കണികകളുടെ അളവിന് ഒന്ന് എന്ന മൂല്യം കൊടുത്തു. ഒരു മാസ്ക് ധരിച്ചാൽ ഒട്ടും കണികകൾ പതിക്കുന്നില്ല എങ്കിൽ അതിന് പൂജ്യം എന്ന മൂല്യവും നൽകും. മൂല്യം എത്രത്തോളം കുറയുന്നുവോ അത്രത്തോളം മാസ്കിന്റെ ഫലപ്രാപ്തി വർധിക്കും എന്ന തരത്തിലാണ് ഈ റേറ്റിങ്ങ് ക്രമപ്പെടുത്തിയത്.

പഠനം എന്താണ് വെളിപ്പെടുത്തിയത്?

മുൻനിര ആരോഗ്യ പ്രവർത്തകർ ധരിക്കുന്ന ശ്വസന വാൽവുകളില്ലാത്ത എൻ 95 മാസ്കുകൾ തുള്ളികളെ തടയുന്നതിൽ ഏറ്റവും മികച്ചതാണെന്നും അതിലൂടെ കടന്ന് പോവുന്ന കണികകളുടെ ആപേക്ഷിക അളവ് പൂജ്യമാണെന്നും പരീക്ഷണത്തിൽ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. എന്നാൽ വാൽവുകളുള്ള എൻ 95 മാസ്കുകൾ പരീക്ഷണത്തിൽ ഏഴാം സ്ഥാനത്താണ്, 0.1 മുതൽ 0.2 വരെയാണ് ആപേക്ഷികമായി കണികകകൾ ഇതുവഴി പുറത്തെത്തിയത്.

“വാൽവ് ഇല്ലാത്ത എൻ 95 മാസ്കുകൾ വാൽവുള്ള എൻ95 മാസ്കുകളേക്കാൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു, കാരണം ശ്വസന വാൽവിലൂടെ ശക്തമായ തരത്തിൽ വായു പ്രവാഹം പുറത്തേക്കുണ്ടാവുന്നു. ഇത് ധരിക്കുന്നയാളുടെ സമീപമുള്ള വ്യക്തികളുടെ സുരക്ഷയെ കുറയ്ക്കും,” പഠനം പറയുന്നു.

Read More in Explained: Covid Vaccine Explained: റഷ്യയുടെ കോവിഡ് വാക്സിൻ വാദം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നു?

ത്രീ-ലെയർ സർജിക്കൽ മാസ്ക് രണ്ടാം സ്ഥാനത്തെത്തി. പൂജ്യത്തിനും 0.1നും ഇടയിലാണ് ഈ മാസ്ക് വഴി പുറത്തെത്തുന്ന കണികകളുടെ ആപേക്ഷിക അളവ്. മൂന്നാമത്തെയും നാലാമത്തെയും സ്ഥാനത്ത് പോളിപ്രൊഫൈലിൻ ഉപയോഗിച്ചുകൊണ്ടുള്ള രണ്ട് മാസ്കുകളായിരുന്നു. കോട്ടൺ പോളിപ്രൊഫൈലിൻ കോട്ടൺ മാസ്കും, 2 ലെയർ പോളിപ്രൊഫൈലിൻ ആപ്രോൺ മാസ്കുമാണ് അവ.

നാല് വ്യത്യസ്ത ടു ലെയർ കോട്ടൺ പ്ലീറ്റഡ് മാസ്കുകളും ഒരു വൺ ലെയർ കോട്ടൺ പ്ലീറ്റഡ് മാസ്കും അഞ്ച് മുതൽ 11 വരെയുള്ള സ്ഥാനങ്ങളിൽ ഇടം പിടിച്ചു. പൂജ്യം മുതൽ 0.4 വരെയാണ് ഈ മാസ്കുകളിൽ കണികകൾ പുറത്ത് കടക്കുന്നതിന്റെ ആപേക്ഷിക അളവ്.

ഇതിന് പുറമെ ഒറ്റ ലെയറുള്ള മാക്സിമ എടി മാസ്കും അഞ്ച് മുതൽ 11 വരെയുള്ള സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ഒൻപതാം സ്ഥാനത്താണ് ഈ മാസ്ക്. ടിഷർട്ടിന്റേതിന് സമാനമായ തുണി ഉപയോഗിക്കുന്ന നിറ്റഡ് മാസ്ക് ആണ് പന്ത്രണ്ടാം സ്ഥാനത്ത്. 0.1നും 0.6നും ഇടയിലാണ് നിറ്റഡ് മാസ്ക് വഴി കണികകൾ പുറത്തെത്തുന്ന നിരക്ക്.

coronavirus, coronavirus face mask, coronavirus mask, covid 19, covid 19 face mask, covid 19 mask, covid face mask, covid face mask online, coronavirus face mask, who face mask guidelines, who covid 19 face mask guidelines, n95 mask, covid 19 n95 mask, n95 face mask, covid 19 effective mask, covid 19 most effective face mask

അവസാന സ്ഥാനങ്ങളിലെത്തിയത് ബാൻഡാനയും ഫ്ലീസ് മാസ്കുമാണ്. ഇവ ധരിക്കുന്നത് മാസ്ക് ധരിക്കാത്തതിലും മോശമാണെന്ന് പഠനത്തിൽ പറയുന്നു. പതിമൂന്നാം സ്ഥാനത്ത് ബാൻഡാനയാണ്. 0.2 മുതൽ 1.1 വരെയാണ് കണികകൾ പുറത്തെത്തുന്നതിന്റെ ആപേക്ഷിക അളവ്.

ഫ്ലീസ് മാസ്ക് പതിനാലാം സ്ഥാനത്താണ്. 1.1 ആണ് ഈ മാസ്ക് ധരിച്ചാൽ കണികകൾ പുറത്തെത്തുന്നതിന്റെ ശരാശരി ആപേക്ഷിക അളവ്. അതായത് മാസ്ക് ധരിക്കാത്ത അവസ്ഥയേക്കാൾ കൂടുതൽ. ഇത്തരത്തിലുള്ള മാസ്കുകൾ വലിയ തുള്ളികളെ ചെറിയ കഷണങ്ങളായി വിഘടിപ്പിക്കുകയും അതിലൂടെ അവ കൂടുതലായി ആവരണത്തിന്റെ വശങ്ങളിലൂടെ പുറത്തേക്ക് തെറിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറഞ്ഞു.

പഠനത്തിന്റെ പരിമിതികൾ

ശ്രദ്ധേയമായ പഠനഫലമാണ് ലഭിച്ചതെങ്കിലും ഡ്യൂക്ക് സർവകലാശാലയുടെ പഠനത്തിന് അതിന്റേതായ പരിമിതികളുണ്ട്. വ്യത്യസ്ത മാസ്കുകളുടെ സാധ്യമായ എല്ലാ പതിപ്പുകളും പഠനത്തിൽ പരീക്ഷിച്ചിട്ടില്ല. കൂടാതെ എത്ര അളവ് വൈറസാണ് തുള്ളികളിലൂടെ പടരുന്നതെന്ന് കണക്കാക്കാൻ കഴിയില്ല. ഓരോ തുള്ളിയിലും മറ്റുള്ളവരെ ബാധിക്കുന്നത്ര വൈറസ് സാന്നിദ്ധ്യമുണ്ടാവുമോ എന്ന കാര്യത്തിലും പഠനം വ്യക്തത വരുത്തിയിട്ടില്ല. സംസാരിക്കുന്ന വ്യക്തിയുടെ മുന്നിലേക്ക് തെറിക്കുന്ന കണികളുടെ അളവ് മാത്രമാണ് കണ്ടെത്തിയത്. മറ്റു വശങ്ങളിലേക്ക് ഇവ എത്രത്തോളം എത്തിച്ചേരുമെന്ന് കണ്ടെത്തിയിട്ടില്ല.

Read More in Explained: കോവിഡ്-19 രോഗികളില്‍ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്ന് പഠനം

“ഇത് ഒരു ഡെമോൺസ്ട്രേഷൻ മാത്രമായിരുന്നു – മാസ്കുകൾക്കനുസരിച്ചും വ്യക്തികൾക്കനുസരിച്ചുമുള്ള മാറ്റം, ആളുകൾ എങ്ങനെ മാസ്ക് ധരിക്കുന്നു എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾക്കനുസൃതമായി കൂടുതൽ അന്വേഷണൺ ആവശ്യമാണ്,” ഫിഷർ പറഞ്ഞു.

ഏത് തരത്തിലുള്ള മാസ്കുകളാണ് ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യു ന്നത്?

വീട്ടിൽ നിർമിച്ച, പ്രധാനമായും പരുത്തി തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കാനാണ് ആരോഗ്യ മന്ത്രാലയം ശിപാർശ ചെയ്തിരുന്നത്. മൂക്കും വായും മൂടുന്ന തരത്തിൽ കൃത്യമായും അയവില്ലാതെയും ഇവ ധരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ ജൂണിലെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ എല്ലാവരും പൊതുവായി തുണി മാസ്കുകൾ (നോൺ-മെഡിക്കൽ) ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. തുണി മാസ്കുകളിൽ വ്യത്യസ്ത വസ്തുക്കളുടേതായ മൂന്ന് ലെയറുകളെങ്കിലും കുറഞ്ഞത് അടങ്ങിയിരിക്കണം.

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അതിന്റെ ഏറ്റവും പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നത് ഇറുകിയ നെയ്ത തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കണമെന്നും എന്നാൽ അവയ്ക്ക് വാൽവുകളോ വെന്റുകളോ പാടില്ലെന്നുമാണ്.

Read in IE: Explained: Study zeroes in on most effective face mask to block Covid-19

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Covid 19 most effective face mask study us university

Next Story
വിമാനാപകടം: ബാഗേജ് തിരിച്ചുകിട്ടാൻ എത്ര സമയമെടുക്കും? ചെയ്യേണ്ടത് എന്തൊക്കെ?kozhikode plane crash, കരിപ്പൂർ വിമാനാപകടം, kaipur airport,കരിപ്പൂർ വിമാനത്താവളം, kozhikode airport, കോഴിക്കോട് വിമാനത്താവളം, air india express plane crash, എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനാപകടം, air india express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, kaipur plane crash baggage recovery, കരിപ്പൂർ വിമാനാപകടം ലഗേജുകൾ വീണ്ടെടുക്കൽ,  Kenyon International, കെന്യോൺ  ഇന്റര്‍നാഷണൽ,  angels of air india, എയ്ഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ,  kaipur plane crash death toll, കരിപ്പൂർ വിമാനാപകടം മരണം, kaipur plane crash survivors, കരിപ്പൂർ വിമാനാപകടം രക്ഷപ്പെട്ടവർ, malappuram, മലപ്പുറം, kaipur plane crash rescue, കരിപ്പൂർ വിമാനാപകടം രക്ഷാപ്രവർത്തനം, captain dv satheക്യാപ്റ്റൻ ഡിവി സാഥെ,  indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com