scorecardresearch

ഇന്ത്യയിൽ കോവിഡ് ‘എൻഡമിക്’ ഘട്ടത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ടോ?

മൂന്നാം തരംഗത്തെ നേരിടാൻ രാജ്യം തയ്യാറെടുക്കുന്ന സമയത്താണ് ‘എൻഡമിക്’ ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത ചർച്ചയാവുന്നത്

covid 19, india covid 19 cases, coronavirus, coronavirus news, india coronavirus, india coronavirus cases, india covid 19 cases news, coronavirus india update, coronavirus cases today update

കോവിഡ് രോഗത്തിന് കാരണമാവുന്ന സാർസ്-കോവി-2 വൈറസ് ഇന്ത്യയിൽ എൻഡമിക് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതായി ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞയായ ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞത് അടുത്തിടെയാണ്. സാർസ്-കോവി-2വിന്റെ മൂന്നാം തരംഗത്തെ നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്ന സമയത്താണ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ സാഹചര്യങ്ങൾ എൻഡമിക് ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടനാ പ്രതിനിധി വിശദീകരിച്ചത്.

“ഇന്ത്യ കോവിഡ് -19 രോഗത്തിന്റെ ചില എൻഡെമിക് ഘട്ടങ്ങളിലേക്ക് കടക്കുന്നതായി തോന്നുന്നു. മിതമായ നിലയിലുള്ള വ്യാപനത്തോടെയായിരിക്കും അതുണ്ടാവുക,” സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഈ വർഷം ആദ്യം, ശാസ്ത്രജ്ഞർ നേച്ചർ ജേണൽ നടത്തിയ ഒരു സർവ്വേയിൽ സാർസ് കോവി-2 വൈറസ് വൈറസ് ഒരു എൻഡെമിക് ആയി മാറുമെന്നും ആഗോള തലത്തിൽ ചില ജനവിഭാഗങ്ങൾക്കിടയിൽ പ്രചരിക്കുന്നത് തുടരുമെന്നും സൂചിപ്പിച്ചിരുന്നു.

എന്താണ് എൻഡെമിക്?

എൻഡെമിക് എന്നാൽ എല്ലാ കാലത്തും നിലനിൽക്കുന്ന ഒന്നാണ്. ഉദാഹരണത്തിന്, ഇൻഫ്ലുവൻസ എൻഡെമിക് ആണെന്നും ഇപ്പോഴും അത് തുടരുന്നുണ്ടെന്നും അത് നിർമാർജനം ചെയ്ത വസൂരി പോലുള്ള രോഗങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ പറഞ്ഞു.

“മൃഗങ്ങൾ ഒരു സംഭരണ ഇടമായി ഇല്ലാത്ത രോഗാണുക്കളെ നിർമൂലനം ചെയ്യാൻ കഴിയൂ. വസൂരിയും പോളിയോയും മനുഷ്യ വൈറസിന്റെ ഉദാഹരണങ്ങളാണ്, റിൻഡർപെസ്റ്റ് ഒരു കന്നുകാലി വൈറസാണ്. ഇതിനർത്ഥം വവ്വാലുകൾ, ഒട്ടകങ്ങൾ അല്ലെങ്കിൽ സിവെറ്റ് പൂച്ചകൾ പോലുള്ള ചില മൃഗങ്ങളിൽ ഒരു വൈറസ് അല്ലെങ്കിൽ രോഗകാരി സംഭരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അത് മൂലമുണ്ടാകുന്ന രോഗത്തിനെതിരെ ജനസംഖ്യയിൽ പ്രതിരോധശേഷി കുറയുമ്പോൾ അതിന് വീണ്ടും പകരാൻ കഴിയും,” ഡോ ജമീൽ പറഞ്ഞു.

Read More: കോവിഡിന്റെ ഉറവിടം; യുഎസ് അന്വേഷണത്തിലെ നിഗമനങ്ങൾ ഇവയാണ്

“കൊറോണ വൈറസ് രോഗത്തിന്റെ കാര്യത്തിൽ, മൃഗങ്ങളിൽ അത് സംഭരിക്കപ്പെട്ടിട്ടുള്ളതിനാൽ ഇത് പ്രചരിക്കുന്നത് തുടരും. ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് ഇല്ലാത്തിടത്തോളം ഇത് രോഗത്തിന് കാരണമാകുമെന്നും ഇതർത്ഥമാക്കുന്നു. എന്നിരുന്നാലും, മതിയായ ആളുകൾ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയോ അണുബാധയ്ക്ക് വിധേയമാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, വൈറസ് രോഗലക്ഷണങ്ങളോട് കൂടിയ അണുബാധയുണ്ടാക്കുമെങ്കിലും അവ രോഗമെന്ന നിലയിലേക്ക് എത്തില്ല. അതാണ് എൻഡെമിക് ആവുന്നുവെന്നതിലൂടെ കണക്കാക്കുന്നത് – അത് അവിടെ ഉണ്ടെങ്കിലും രോഗം ഉണ്ടാക്കുന്നില്ല, ”ഡോ ജമീൽ പറഞ്ഞു.

സാർസ്-കോവി-2 എപ്പോഴാണ് എൻഡെമിക് ആവാൻ സാധ്യത?

അത് എത്ര വേഗത്തിൽ വ്യാപിക്കുകയും പരിവർത്തനം ചെയ്യുകയും ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും. പരിഗണിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. വൈറസ് എപ്പോൾ എൻഡെമിക് ആയി മാറാൻ സാധ്യതയുണ്ടെന്നതിന് വ്യക്തമായ ഉത്തരമില്ലെന്ന് ഡോ. ജമീൽ പറഞ്ഞു. “വൈറസ് എൻഡെമികായി മാറിയോ ഇല്ലയോ എന്ന് മനസിലാക്കുന്നതിനുപകരം, പ്രതിരോധ കുത്തിവയ്പ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വ്യാപനം പരിമിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് ആവശ്യം. വൈറസ് എപ്പോൾ എൻഡെമിക് ആവുമെന്ന് പ്രവചിക്കാൻ കഴിയില്ല,” പ്രൊഫസർ ജമീൽ പറഞ്ഞു.

“രാജ്യത്തെ ആകെ 718 ജില്ലകളിൽ 70 ജില്ലകളിലാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അവസാനത്തെ സെറോളജിക്കൽ സർവേ നടത്തിയത്. സർവേയിൽ ജനസംഖ്യയിൽ മൂന്നിൽ രണ്ട് പേരും ആന്റിബോഡികളുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീണ്ടും, ആ മൂന്നിൽ രണ്ടിൽ, ചിലർക്ക് ആന്റിബോഡികൾ ഉണ്ടായത് അവർ വാക്സിനേഷൻ മുഴുവൻ സ്വീകരിച്ചതിനാലാവാം.”

Read More: ഡെല്‍റ്റ വകഭേദം ചുറ്റുപാടും; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

“എന്നിരുന്നാലും, വാക്സിനേഷൻ നിരക്ക് ഇപ്പോഴും വളരെ കുറവായതിനാൽ, ആന്റിബോഡികൾ ഉള്ള മിക്ക ആളുകൾക്കും അണുബാധ വന്നിട്ടുണ്ടെങ്കിലും എല്ലാവർക്കും രോഗം ഉണ്ടായിരുന്നില്ല എന്നതാണ് പൊതുവായ അനുമാനം. ഇതിനർത്ഥം അവരിൽ ഭൂരിഭാഗവും രോഗലക്ഷണമുള്ള രോഗങ്ങളിൽ നിന്നും പിന്നീട് സംരക്ഷിക്കപ്പെടുമെന്നാണ്,” ഡോ ജമീൽ വിശദീകരിച്ചു. അവർ രോഗാണുബാധിതരാകാം, പക്ഷേ അവർ സംരക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

“വീണ്ടും, വൈറസ് എളുപ്പത്തിൽ പകരുന്നതും പ്രതിരോധശേഷി ഒഴിവാക്കുന്നതുമായ ഒരു രൂപത്തിലേക്ക് മാറാൻ പോകുന്നില്ലെന്ന് ഇത് അനുമാനിക്കുന്നു. വാക്സിനുകൾ പരാജയപ്പെടാൻ തുടങ്ങുന്ന ഒന്നിലേക്ക് വൈറസ് എപ്പോൾ മാറുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല,” പ്രൊഫസർ ജമീൽ പറഞ്ഞു.

ഇത് ഒരു തുറന്ന ചോദ്യമാണെമ്മ് കേന്ദ്രസർക്കാരിന്റെ നാഷണൽ സയൻസ് ചെയറിലെ പ്രൊഫസർ പാർത്ത മജുംദർ പറഞ്ഞു. “മിക്കവാറും എല്ലാവരിലും ഇപ്പോൾ ആന്റിബോഡികൾ ഉണ്ട്, അത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും അണുബാധയുണ്ടായാൽ പോലും ഗുരുതരമായ രോഗം ഉണ്ടാകാതിരിക്കുകയും ചെയ്യും. ഈ വൈറസ് നമ്മോടൊപ്പം തുടരും. നമ്മൾ ഇതിനകം തന്നെ ഹെർഡ് ഇമ്യൂണിച്ചി വികസിപ്പിച്ചെടുത്തിട്ടുണ്ടാകാം, ഇത് നമ്മിൽ മിക്കവർക്കും ആന്റിബോഡികൾ ഉണ്ടെന്ന് സൂചിപ്പിക്കുന്നു – ഒന്നുകിൽ അണുബാധയോ വാക്സിനേഷനോ കാരണം – അതിനാൽ രോഗം ബാധിച്ചാൽ നമുക്ക് ഗുരുതരമായ രോഗം ഉണ്ടാകണമെന്നില്ല, ”അദ്ദേഹം പറഞ്ഞു.

“അതിന്റെ വ്യാപന നിരക്കിൽ നിന്നും അതിന്റെ പരിവർത്തന നിരക്കിൽ നിന്നും, നമ്മളിൽ പലരും ഈ കൊറോണ വൈറസ് ഒരിക്കലും തുടച്ചുനീക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു – ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ – വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാതെ നിങ്ങളോടൊപ്പം നിലനിൽക്കും, ഭൂരിപക്ഷവും സംരക്ഷണ ആന്റിബോഡികൾ വികസിപ്പിച്ചെടുക്കുന്നു എന്നതിനാൽ ”അദ്ദേഹം പറഞ്ഞു.

ഒരു അധിക വാക്സിൻ ഡോസ് ആവശ്യമുണ്ടോ ?

ഒരു വാക്സിൻ ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോ ഇല്ലയോ എന്നത് ശരാശരി വ്യക്തിയിൽ ആന്റിബോഡി നില എത്ര വേഗത്തിൽ കുറയുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രൊഫസർ മജുംദർ പറഞ്ഞു. “വ്യക്തികൾക്കിടയിൽ ആന്റിബോഡി നില കുറയുന്ന പ്രവണതയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ട്; ബൂസ്റ്റർ ഡോസിന്റെ ആവശ്യകത കൃത്യമായി നിർണ്ണയിക്കാൻ മതിയായ ഡാറ്റ ഇതുവരെ ശേഖരിച്ചിട്ടില്ല, ”പ്രൊഫസർ മജുംദർ പറഞ്ഞു.

Read More: കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കാലക്രമേണ കുറയുന്നതായി പഠനം

“കാലക്രമേണ വാക്സിൻ ഫലപ്രാപ്തി കുറയുന്നതായി തോന്നുമെങ്കിലും, അപ്പോഴും കാര്യമായ സംരക്ഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ മൂന്നാമത്തെ ഷോട്ട് അല്ലെങ്കിൽ ബൂസ്റ്റർ ആവശ്യമായി വരാം, വാസ്തവത്തിൽ, ഇൻഫ്ലുവൻസയെപ്പോലെ ഒരു സാധാരണ ബൂസ്റ്റർ ഷോട്ട് ആയിരിക്കാം, ”അശോക സർവകലാശാലയിലെ ഫിസിക്സ് ആൻഡ് ബയോളജി പ്രൊഫസർ പ്രൊഫസർ ഗൗതം മേനോൻ പറഞ്ഞു.

രോഗബാധകൾ വീണ്ടും ഉയരുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടോ?

ആളുകൾക്ക് കുത്തിവയ്പ് എടുക്കുമ്പോൾ ഗുരുതരമായ അസുഖം, ആശുപത്രിവാസം അല്ലെങ്കിൽ മരണം എന്നിവയ്ക്ക് കാരണമാവുന്ന അണുബാധകൾ കുറയുമെന്ന് പ്രതീക്ഷിക്കാമെന്ന് പ്രൊഫസർ മേനോൻ പറയുന്നു. അതേ സമയം കൂടുതലോ കുറവോ ആയ അളവിൽ സ്ഥിരമായ അണുബാധകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഡെൽറ്റ വകഭേദം ഇപ്പോൾ രാജ്യത്തുടനീളമുള്ള പുതിയ അണുബാധകളിൽ ആധിപത്യം പുലർത്തുന്നു. വൈറസുകൾ നിരന്തരം പരിവർത്തനം ചെയ്യുന്നു, പക്ഷേ ചോദ്യം, ഡെൽറ്റയേക്കാൾ കൂടുതൽ കൈമാറ്റം ചെയ്യാവുന്ന ഒരു പുതിയ വകഭേദം വരുമോ എന്നതാണ്. അവ മുൻ രോഗബാധയിൽ നിന്നോ പ്രതിരോധ കുത്തിവയ്പിൽ നിന്നോ ഉള്ള രോഗ പ്രതിരോധ പ്രതികരണത്തെ മറികടക്കുമോ എന്നതാണ്,” അദ്ദേഹം പറഞ്ഞു.

“അങ്ങനെ വരാത്തിടത്തോളം കാലം രോഗബാധകളുടെ എണ്ണം കുറഞ്ഞ സ്ഥിരമായ നിലയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കുറഞ്ഞ മുൻ സെറോപ്രിവെലൻസും കുറഞ്ഞ വാക്സിനേഷൻ നിരക്കുകളുമുള്ള പ്രദശങ്ങളിൽ വർദ്ധനവ് ഉള്ളപ്പോൾ തന്നെ പൊതുവെ ഇത് സ്ഥിരതയുള്ള അവസ്ഥയിലേക്കെത്താൻ ഉണ്ടാകാൻ സാധ്യതയുണ്ട്. രണ്ടാമത്തെ തരംഗവുമായി താരതമ്യപ്പെടുത്താവുന്ന തരത്തിൽ കേസുകളുടെ എണ്ണത്തെ നമ്മൾ കാണുന്നത് സാദ്ധ്യമല്ലാത്ത കാര്യമാണെന്ന് പറയേണ്ടി വരും, ”പ്രൊഫ മേനോൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Covid 19 cases endemic stage in india who