scorecardresearch

ഇന്ത്യയില്‍ 12 ദിവസം കൊണ്ട് വര്‍ധിച്ചത് രണ്ട് ലക്ഷം കോവിഡ്-19 രോഗികള്‍

ജൂണില്‍ 11,800-ല്‍ അധികം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. അതിന് മുമ്പുള്ള മൂന്ന് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ ഇരട്ടിയാണ് ജൂണില്‍ സംഭവിച്ചത്

ജൂണില്‍ 11,800-ല്‍ അധികം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. അതിന് മുമ്പുള്ള മൂന്ന് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ ഇരട്ടിയാണ് ജൂണില്‍ സംഭവിച്ചത്

author-image
WebDesk
New Update
india Coronavirus (Covid-19) Cases Numbers, കൊറോണവൈറസ് രോഗികളുടെ എണ്ണം, coronavirus, കൊറോണവൈറസ്, coronavirus news, ഇന്ത്യ കൊറോണ, ഇന്ത്യ കോവിഡ്-19,കോവിഡ്-19, covid 19, india covid 19 cases, coronavirus india update, coronavirus cases today update, coronavirus cases, delhi corona news, delhi coronovirus news

India Coronavirus (Covid-19) Cases Numbers: ന്യൂഡൽഹി: ജൂണ്‍ മാസത്തില്‍ മാത്രം 3.86 ലക്ഷത്തില്‍ അധികം പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യ ലോകത്തേറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള നാല് രാജ്യങ്ങളിലൊന്നായി മാറി. യുഎസും ബ്രസീലും റഷ്യയും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇപ്പോഴത്തെ പ്രവണത തുടരുകയാണെങ്കില്‍ ഇന്ത്യ റഷ്യയെ ഒരാഴ്ചയ്ക്കുള്ളില്‍ മറികടക്കാനാണ് സാധ്യത.

Advertisment

മേയ് 31-ന് ഇന്ത്യയില്‍ 1.98 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അടുത്ത ഒരു മാസം കൊണ്ട് 5.85 ലക്ഷം പേരായി ഉയര്‍ന്നു. അവസാന രണ്ട് ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചത് കേവലം 12 ദിവസം കൊണ്ടാണ്. രോഗം ഭേദമാകാതെ ചികിത്സയിലുള്ളവരുടെ എണ്ണം മേയ് മാസം അവസാനത്തെ 97,000-ത്തില്‍ നിന്നും ഇപ്പോള്‍ 2.2 ലക്ഷമായി മാറി. അതില്‍ നിന്നും രാജ്യത്തെ ആശുപത്രികളും ആരോഗ്യ സംവിധാനവും നേരിടുന്ന ഭാരം മനസ്സിലാക്കാന്‍ സാധിക്കും.

Read Also: ആമിർ ഖാന്റെ മാതാവിന് കോവിഡില്ല; പരിശോധന ഫലം നെഗറ്റീവ്

ജൂണില്‍ 11,800-ല്‍ അധികം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. അതിന് മുമ്പുള്ള മൂന്ന് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ ഇരട്ടിയാണ് ജൂണില്‍ സംഭവിച്ചത്. കഴിഞ്ഞ മാസം 48.6 ലക്ഷം സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതുവരെ നടത്തിയ പരിശോധനകളുടെ പകുതിവരുമിത്.

മേയ് മാസം അവസാനത്തോടെ 4.78 സ്ഥിരീകരിക്കുന്ന കേസുകള്‍ 4.78 ശതമാനം നിരക്കില്‍ വർധിച്ചു കൊണ്ടിരുന്നത് ഇപ്പോള്‍ 3.61 ശതമാനം നിരക്കായി മാറിയെന്നത് മാത്രമാണ് ഏക ആശ്വാസം. ജൂണില്‍ ഏറിയ ദിവസങ്ങളിലും രോഗികളുടെ എണ്ണത്തിലെ വളര്‍ച്ചാ നിരക്ക് കുറയുകയായിരുന്നുവെങ്കിലും ജൂണ്‍ 20-ന് ശേഷം പതിയെ വര്‍ദ്ധിച്ചു തുടങ്ങി.

Advertisment

എല്ലാ ദിവസവും ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. എങ്കിലും സംസ്ഥാനത്തെ വളര്‍ച്ചാ നിരക്ക് കുറയുന്നുണ്ട്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളാണ് രാജ്യത്തിന്റെ മൊത്തം വളര്‍ച്ചാ നിരക്കിന് കാരണമാകുന്നത്. ഡല്‍ഹി, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് പിന്നില്‍ കൂടുതല്‍ വളര്‍ച്ചാ നിരക്കുള്ളത്. ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, ഹരിയാന, കേരളം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലും സ്ഥിരമായി കൂടുതല്‍ രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: ആലുവ മണപ്പുറം മേൽപ്പാലം അഴിമതി: രണ്ട് മാസത്തിനകം തീരുമാനം എടുക്കാൻ ഹൈക്കോടതി ഉത്തരവ്

അതേസമയം, ത്രിപുര, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ലഡാക്കിലും കേസുകള്‍ വർധിക്കുന്നുണ്ട്. ചൊവ്വാഴ്ചയിലെ കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്രയില്‍ 1.74 ലക്ഷം സ്ഥിരീകരിച്ച കേസുകളുണ്ട്. ഇന്ത്യയിലെ രോഗികളുടെ എണ്ണത്തിന്റെ 29.8 ശതമാനം വരുമിത്. എന്നാല്‍ മേയ് മാസാവസാനം ഇത് 35 ശതമാനം ആയിരുന്നു. ഇപ്പോള്‍ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ 12 ശതമാനം മഹാരാഷ്ട്രയിലാണ്. മേയ് മാസം അവസാനം 18 ശതമാനമായിരുന്നു. ഇപ്പോള്‍ മൊത്തം രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാടും ഡല്‍ഹിയും 15 ശതമാനത്തോളം വീതം പങ്കുവഹിക്കുന്നു.

ഓരോ ദിവസം രോഗം ഭേദമാകുന്നവരുടെ എണ്ണത്തേക്കാള്‍ ഗണ്യമായി കൂടുതലാണ് ഓരോ ദിവസത്തേയും പുതിയ രോഗികളുടെ എണ്ണം. ഇതൊരു സൂചനയാണ്. പുതിയ കേസുകളേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഓരോ ദിവസവും രോഗം ഭേദമാകുകയും അത് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും തുടരുകയും ചെയ്താല്‍ ഇന്ത്യയിലെ ഏറ്റവും മോശം അവസ്ഥയെത്തിയെന്നതിന്റെ സൂചനയാണ്. എന്നിരുന്നാലും, ആ ഒരു ഘട്ടം ഇപ്പോഴും വളരെ അകലെയാണ്. ഇപ്പോള്‍ ഓരോ ദിവസവും രോഗമുക്തരാകുന്നവരുടെ എണ്ണത്തേക്കാള്‍ 5000 മുതല്‍ 6000 പേര്‍ കൂടുതലാണ് പുതിയ രോഗികളുടെ എണ്ണം.

Read in English: India coronavirus numbers explained: Bad June, two lakh cases in last 12 days

Corona Virus India Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: