scorecardresearch

യുക്രൈനിന്റെ 'നിഷ്പക്ഷത' യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമോ?

യുദ്ധാനന്തരം കിഴക്കൻ യുക്രൈനിലെ വിഘടനവാദികളുടെ മേഖലകളിൽ റഷ്യൻ സൈന്യം തുടരുമോയെന്നും അതിർത്തികൾ എവിടെയായിരിക്കുമെന്നതും സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുടെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു

യുദ്ധാനന്തരം കിഴക്കൻ യുക്രൈനിലെ വിഘടനവാദികളുടെ മേഖലകളിൽ റഷ്യൻ സൈന്യം തുടരുമോയെന്നും അതിർത്തികൾ എവിടെയായിരിക്കുമെന്നതും സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുടെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു

author-image
WebDesk
New Update
Ukraine Russia War

റഷ്യന്‍ അധിനിവേശം മൂന്നാം ആഴ്ചയും പിന്നിടുമ്പോള്‍ യുദ്ധം അവസാനിക്കാനുള്ള സാധ്യതകള്‍ തുറന്നിട്ടുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാറ്റോയില്‍ അംഗത്വം ലക്ഷ്യമാക്കുന്ന യുക്രൈന്‍ നടപടിയാണ് റഷ്യയെ പ്രകോപിപ്പിച്ചത്. യുക്രൈന്റെ നിഷ്പക്ഷതയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Advertisment

യുദ്ധാനന്തരം കിഴക്കൻ യുക്രൈനിലെ വിഘടനവാദികളുടെ മേഖലകളിൽ റഷ്യൻ സൈന്യം തുടരുമോയെന്നും അതിർത്തികൾ എവിടെയായിരിക്കുമെന്നതും സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുടെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചർച്ചകളിൽ കുറഞ്ഞത് ഒരു പാശ്ചാത്യ ആണവശക്തിയുടെ സാന്നിധ്യവും സുരക്ഷ സംബന്ധിച്ച നിയമപരമായ ഉടമ്പടിയും യുക്രൈന്‍ ആഗ്രഹിക്കുന്നു.

ഇതിനു പകരമായി ഒരു നിഷ്പക്ഷ സൈനിക പദവി എന്ന ആശയം ചര്‍ച്ച ചെയ്യാന്‍ യുക്രൈന്‍ തയാറാണെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ചര്‍ച്ചയിലെ അംഗവുമായ വ്‌ളാഡിമിർ മെഡിൻസ്‌കിയും പരസ്യമായി യുക്രൈനിന്റെ നിഷ്പക്ഷ പദവിയുടെ കാര്യം പരാമര്‍ശിച്ചിരുന്നു.

എന്നാൽ ഒരു കരാർ ഉണ്ടാക്കിയാലും അതിന് എത്ര കാലത്തെ ആയുസുണ്ടായിരിക്കുമെന്നതില്‍ ഉറപ്പില്ല. യുക്രൈനിലെ സൈനിക നടപടിയിലൂടെ രാജ്യാന്തര നിയമങ്ങളും പ്രതിബദ്ധതകളും റഷ്യ ലംഘിച്ചിട്ടുള്ളതായി ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. കിഴക്കൻ യൂറോപ്പിലേക്ക് നാറ്റോ വ്യാപിപ്പിക്കാതിരിക്കാനുള്ള ബാധ്യതയുടെ ലംഘനം നടന്നതായി വ്ളാഡിമിര്‍ പുടിനും ചൂണ്ടിക്കാണിക്കുന്നു.

എന്താണ് നിഷ്പക്ഷതകൊണ്ട് ഉദ്ദേശിക്കുന്നത്

Advertisment

ഒരു പക്ഷത്തും ചേരാതിരിക്കുക എന്നതാണ് നിഷ്പക്ഷതകൊണ്ട് ഉദ്ദേശിക്കുന്നത്. സംഘര്‍ഷങ്ങളില്‍ നിന്നും മറ്റ് സഖ്യങ്ങളില്‍ നിന്നുമൊക്കെ വിട്ടുനില്‍ക്കുക. എന്നാല്‍ നിഷ്പക്ഷ രാജ്യങ്ങള്‍ക്ക് പോലും ചില നിബന്ധനകളും അതിരുകളുമൊക്കെ ഉണ്ട്. ഓസ്ട്രിയയെപ്പോലെ നിഷ്പക്ഷത ഭരണഘടനയിൽ ക്രോഡീകരിച്ചിട്ടുള്ള സ്വിറ്റ്സർലൻഡ്, അതുപോലെ സ്വീഡൻ, ഫിൻലാൻഡ്, അയർലൻഡ് ഇന്ന് നാറ്റോയുടെ ആസ്ഥാനമായ ബെൽജിയത്തെക്കുറിച്ചും ഈ ആശയം ഉയരുമ്പോള്‍ പരാമര്‍ശിക്കാറുണ്ട്

നിഷ്പക്ഷതയുടെ പ്രതീകമെന്നപോലെയാണ് സ്വിറ്റ്സര്‍ലന്‍ഡിനെ പരിഗണിക്കുന്നത്. അവര്‍ സഖ്യങ്ങളില്‍ ചേരുന്നത് ഒഴിവാക്കി, യൂറോപ്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ചു, എതിർ രാജ്യങ്ങൾക്കിടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചു, 20 വർഷം മുമ്പ് മാത്രമാണ് ഐക്യരാഷ്ട്രസഭയിൽ ചേർന്നത്. എന്നാൽ യുക്രൈൻ അധിനിവേശത്തിനു ശേഷം റഷ്യക്കെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധവുമായി സ്വിസ് സഹകരിച്ചു. പ്രസ്തുത സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളും നിഷ്പക്ഷതയിൽ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കും യുക്രൈനും മുന്നിലുള്ള മറ്റ് മാര്‍ഗങ്ങള്‍

രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് നാസി ജർമ്മനിയുമായി ഐക്യപ്പെട്ടിരുന്ന ഓസ്ട്രിയ പിന്നീട് നാല് സഖ്യശക്തികളായ ബ്രിട്ടൻ, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, സോവിയറ്റ് യൂണിയൻ എന്നിവയുടെ കീഴിലായി. 1955 ല്‍ നാല് ശക്തികളും തങ്ങളുടെ സേനയെ പിൻവലിച്ച് ഓസ്ട്രിയയെ സ്വതന്ത്രമാക്കാൻ തീരുമാനിച്ചു. എന്നാൽ ഓസ്ട്രിയയുടെ പാർലമെന്റ് ആദ്യം അതിന്റെ ഭരണഘടനയിൽ നിഷ്പക്ഷത ഉറപ്പ് വരുത്തണമെന്ന് റഷ്യ നിര്‍ബന്ധം പിടിച്ചു.

ഓസ്ട്രിയയുടെ കാര്യത്തില്‍ ഇത് സാധ്യമായതുകൊണ്ട് തന്നെ ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കും മുന്നിലുള്ള ഒരു മാര്‍ഗം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്, ചരിത്രകാരനും, സ്റ്റോക്ക്ഹോം സര്‍വകലാശാലയിലെ പ്രൊഫസറുമായ ലിയോസ് മുള്ളര്‍ പറഞ്ഞു. പക്ഷെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നം രൂക്ഷമായതും രക്തച്ചൊരിച്ചില്‍ ഉണ്ടായതും മൂലം ഈ മാര്‍ഗം സാധ്യമാകുമോ എന്നതില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നിഷ്പക്ഷത പ്രശ്നപരിഹാരമാകുമോ

യുക്രൈന്‍ നിഷ്പക്ഷ പദവിയിലേക്കെത്തുന്ന എന്ത് കരാറും റഷ്യയ്ക്ക് സഹായകരമാണ്. പ്രത്യേകിച്ചും നാറ്റൊ അംഗമാകാനുള്ള സാധ്യത യുക്രൈന് മുന്നിലുള്ളപ്പോള്‍. റഷ്യയോടെ ശത്രുതയില്ലെന്ന് യുക്രൈന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നാറ്റോയോട് ചെര്‍ന്ന് നില്‍ക്കുന്നതെന്നാണ് യുക്രൈനിന്റെ വിശദീകരണം.

സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള വാര്‍സോ ഉടമ്പടി സഖ്യം അപ്രത്യക്ഷമായതോടെയും ശീതയുദ്ധത്തിന് ശേഷവും നാറ്റോയുടെ ഇടപെടലുകളില്‍ പുടിന്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ നേതാക്കാന്മാര്‍ക്ക് ആശങ്കയുണ്ട്. എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നിവയാണ് ഇപ്പോൾ നാറ്റോയിലുള്ള മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ.

2008 ൽ റഷ്യയും ജോർജിയയും തമ്മിലുണ്ടായ യുദ്ധത്തില്‍, രണ്ട് ജോർജിയൻ പ്രദേശങ്ങളെ അതിന്റെ ദേശീയ ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കുന്നതിലേക്ക് നയിച്ചു. നാറ്റോയിൽ ചേരാനുള്ള ജോർജിയയുടെ അഭിലാഷങ്ങളെ മരവിപ്പിക്കുകയും ചെയ്തു.

2014 മുതലാണ് യുക്രൈന്‍ നാറ്റോയുമായി കൂടുതല്‍ അടുക്കുന്നതിലേക്ക് എത്തിയത്. ഇക്കാലയളവില്‍ റഷ്യ ക്രിമിയയിലെ ബ്ലാക്ക് സി ഉപദ്വീപിനെ കൂടെ ചേര്‍ക്കുകയും റഷ്യൻ അനുകൂല വിഘടനവാദികൾ കിഴക്കൻ യുക്രൈനിലെ ചില ഭാഗങ്ങൾ പിടിച്ചടക്കുകയും ചെയ്തു. ഇതോടെയാണ് നാറ്റോയില്‍ ചേരാനുള്ള നീക്കം യുക്രൈന്‍ ശക്തമാക്കിയത്. നാറ്റോയുമായുള്ള യുക്രൈനിന്റെ ബന്ധം കൂടുതല്‍ ശക്തമായതോടെയാണ് റഷ്യയ്ക്ക് ആശങ്കയേറിയത്.

Also Read: Russia-Ukraine War News: സൈനികരെ പ്രശംസിച്ച് പുടിന്‍; നാറ്റൊ റഷ്യയുമായി ചര്‍ച്ച നടത്തണമെന്ന് ചൈന

Ukraine Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: