/indian-express-malayalam/media/media_files/uploads/2020/07/fi-4.jpg)
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ശ്വാസകോശ നാളിയില്‍ നിന്നും പുറത്തുവരുന്ന ദ്രവത്തുള്ളികള്‍ക്ക് ചൂടും വരണ്ടതുമായ കാലവസ്ഥയേക്കാള്‍ തണുപ്പുള്ള കാലവസ്ഥയില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ കഴിയുമെന്ന് പുതിയ പഠനം. അവയ്ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാനും കഴിയും.
ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, കാലിഫോര്‍ണിയ സാന്‍ ഡിയാഗോ സര്‍വകലാശാല, ടൊറോന്റോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ പഠന റിപ്പോര്‍ട്ട് ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.
ഈ കണ്ടെത്തലില്‍ എത്തിയതെങ്ങനെ?
ഗവേഷകര്‍ കണക്കിലെ പുതിയൊരു മാതൃകയാണ് പഠനത്തിനായി ഉപയോഗിച്ചത്. കോവിഡ്-19 അടക്കമുള്ള ശ്വാസകോശ വൈറസുകളുടെ വ്യാപനവും വ്യാപനത്തില്‍ ശ്വാസകോശ നാളിയിലെ ദ്രവത്തുള്ളികളുടെ പങ്കിനെ കുറിച്ചും പ്രവചിക്കുന്നതിനായി ഈ മാതൃക ഉപയോഗിച്ചു.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മഹാമാരി പടരുന്നതിനെ ദ്രവത്തുള്ളികളുടെ ഭൗതിക ശാസ്ത്രവുമായി ഈ മാതൃക കൂട്ടിയിണക്കുന്നു. ദ്രവത്തുള്ളികള്‍ എത്ര ദൂരത്തേക്കും എത്ര വേഗതയിലും വ്യാപിക്കുമെന്നും എത്രകാലം അവ നിലനില്‍ക്കുമെന്നും ഈ മാതൃക പരിശോധിച്ചു.
Read Also: Covid 19 Vaccine: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം
ദ്രവത്തുള്ളി സഞ്ചരിക്കുന്നതോ ബാഷ്പീരിക്കുന്നതോ ആയുള്ള വിവരങ്ങള്‍ ചേര്‍ത്ത് രോഗവ്യാപനത്തിന്റെ വിവരങ്ങള്‍ ചലന മാതൃകയില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തി, പഠനം നടത്തിയ ശാസ്ത്രജ്ഞരില്‍ ഒരാളായ പ്രൊഫസര്‍ സപ്തര്‍ഷി ബസു (ഐ ഐ എസ്സി) പറഞ്ഞു.
ജ്വലനത്തിന് അനുസരിച്ച് തന്മാത്രകള്‍ കൂട്ടിമുട്ടുന്ന സിദ്ധാന്തത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠനം. രോഗബാധയുടെ ചലന സിദ്ധാന്തം അനുസരിച്ചുള്ള വളര്‍ച്ചയേയും ദ്രവത്തുള്ളിയുടെ ഭൗതികശാസ്ത്ര സ്വഭാവങ്ങളേയും ബന്ധിപ്പിക്കുന്നതാണ് ഈ പഠനത്തിന്റെ കാതല്‍. ചലന സിദ്ധാന്തം അനുസരിച്ച് രോഗബാധ ഒരിടത്ത് എത്തുന്നതും രോഗബാധയുണ്ടാകുന്നതും അതിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയുമാണ് ഭൗതിക സ്വഭാവങ്ങളുമായി ബന്ധിപ്പിച്ചത്, അദ്ദേഹം പറഞ്ഞു.
തന്മാത്രകള്‍ തമ്മിലെ കൂട്ടിമുട്ടലിന്റെ ആവൃത്തിയെ അടിസ്ഥാനപ്പെടുത്തി രാസപ്രവര്‍ത്തനത്തിന്റെ നിരക്കിനെ കൂട്ടിമുട്ടല്‍ സിദ്ധാന്തം പ്രവചിക്കുന്നു.
"രോഗാണുവുള്ള ദ്രവത്തുള്ളിയുമായി ഒരു ആരോഗ്യമുള്ള വ്യക്തി എത്ര തവണ സമ്പര്‍ക്കത്തില്‍ വന്നുവെന്നത് രോഗം എത്ര വേഗത്തില്‍ പടരുന്നുവെന്ന് പ്രവചിക്കുന്നതിനുള്ള ഒരു ഘടകമാണ്," കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രൊഫസര്‍ അഭിഷേക് സാഹ പ്രസ്താവനയില്‍ പറഞ്ഞു.
എത്രദൂരം ഈ ദ്രവത്തുള്ളികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും?
കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ശ്വാസകോശ നാളിയില്‍ നിന്നുള്ള ചില ദ്രവത്തുള്ളികള്‍ക്ക് ബാഷ്പീകരണം സംഭവിക്കുന്നതിന് മുമ്പ് ഉറവിടത്തില്‍ നിന്നും എട്ട് അടി മുതല്‍ 13 അടിവരെ ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. 35 ഡിഗ്രി സെല്‍ഷ്യസും 40 ശതമാനം ആപേക്ഷിക സാന്ദ്രതയുമുള്ള കാലാവസ്ഥയില്‍ ഒരു തുള്ളിക്ക് എട്ട് അടിവരെ സഞ്ചരിക്കാന്‍ കഴിയും. അതേസമയം, 41 ഡിഗ്രി ഫാരന്‍ ഹീറ്റിലും 80 ശതമാനം സാന്ദ്രതയിലും ഒരു തുള്ളിക്ക് 12 അടി വരെ നീങ്ങാന്‍ കഴിയും. കാറ്റിന്റെ ഇടപെടല്‍ കണക്കിലെടുത്തിട്ടില്ല.
Read Also: കോവിഡ്-19: പുതുക്കിയ രോഗ ലക്ഷണങ്ങൾ, പകരുന്ന മാർഗങ്ങൾ, പ്രതിരോധ ശേഷി, ആരോഗ്യ പ്രശ്നങ്ങൾ
രോബാധ തടയുന്നതിന് മാസ്‌കില്ലാതെ ആറടി ദൂരം സാമൂഹിക അകലം പാലിക്കുന്നത് പര്യാപ്തമാകില്ലെന്ന് ഗവേഷകര്‍ പറയുന്നു.
ശീതകാലത്തെ നമ്മള്‍ പേടിക്കണമോ?
സാന്ദ്രതയേക്കാള്‍ താപനിലയാണ് ഒരു ദ്രവത്തുള്ളിയുടെ ജീവദൈര്‍ഘ്യം തീരുമാനിക്കുന്നതെന്ന് ബസു പറയുന്നു. "അതായത്, ഉയര്‍ന്ന സാന്ദ്രതയില്‍ (ആപേക്ഷിക സാന്ദ്രത) ദ്രവത്തുള്ളി കൂടുതല്‍ സമയം നിലനില്‍ക്കുകയും അതിനാല്‍ ബാഷ്പീകരണം സംഭവിക്കാതെ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. തണുത്ത താപനില ജീവിത ദൈര്‍ഘ്യത്തെ വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും സാന്ദ്രതയുടെ അത്രയില്ല," അദ്ദേഹം പറഞ്ഞു.
മറ്റെന്തെങ്കിലും പ്രധാന കണ്ടെത്തലുകള്‍ ഉണ്ടോ?
കൂടുതല്‍ അപകടകാരികളായ ദ്രവത്തുള്ളികളുടെ വലിപ്പത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ പഠനം നല്‍കുന്നു. 14 മുതല്‍ 48 മൈക്രോണ്‍ുകള്‍ വരെ വലിപ്പമുള്ള ദ്രവത്തുള്ളികള്‍ ബാഷ്പീകരിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും കൂടുതല്‍ ദൂരം സഞ്ചരിക്കുകയും ചെയ്യുന്നു. ചെറിയ ദ്രവത്തുള്ളികള്‍ സെക്കന്റിന്റെ ചെറിയൊരു അംശത്തിനുള്ളില്‍ ബാഷ്പീകരിക്കുന്നു. അതേസമയം, 100 മൈക്രോണിന് മുകളില്‍ വലിപ്പമുള്ള ദ്രവത്തുള്ളികള്‍ പെട്ടെന്ന് തറയില്‍ പതിക്കുകയും ചെയ്യും.
മാസ്‌ക് ധരിക്കുന്നത് ദ്രവത്തുള്ളികളെ ഈ നിര്‍ണായകമായ പരിധിക്കുള്ളില്‍ തളച്ചിടാന്‍ സഹായിക്കും.
Read in English: Explained: Cough droplets travel longer when it’s cold & humid–new Covid model
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.