യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) 18 വർഷം പ്രവർത്തിച്ച ഒരു എപ്പിഡെമിയോളജിസ്റ്റാണ് (പകർച്ചവ്യാധി വിദഗ്ദന്‍) ഡോ. മാർക്ക്-അലൈൻ വിഡോവ്സൺ. കഴിഞ്ഞ വര്‍ഷം (2019) മുതൽ ബെൽജിയത്തിലെ ആന്റ്‌വെർപ്പിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം കൊറോണ വൈറസ് പാൻഡെമിക്കിനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ചതിന്റെ വിശദാംശങ്ങള്‍.

മനുഷ്യരാശിയുടെ അഞ്ചിലൊന്ന് ലോക്ക്ഡൌണ്‍ ചെയ്തിരിക്കുകയാണ്, ഇന്ത്യ ഉൾപ്പെടെ. ഇത് എത്രത്തോളം പ്രാവര്‍ത്തികമാണ്‌?

വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത അളവിലാവും ഈ സമീപനം പ്രാവര്‍ത്തികമാവുക. മിതശീതോഷ്ണ പ്രദേശങ്ങളിൽ, കുറച്ച് മാസത്തേക്ക് തീവ്രമായ ബാധികല്‍ നടക്കുന്നു; ഉഷ്ണമേഖലാ പ്രദേശങ്ങളിൽ, അത് വർഷം മുഴുവനും നടക്കുന്നു. യൂറോപ്പിൽ, സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന വേനൽക്കാലം ആരംഭിക്കുന്നത് വരെ ഇതിന്റെ ട്രാന്‍സ്മിഷന്‍ കുറയ്ക്കുകയാണ് ലോക്ക്ഡൗൺ വഴി ലക്ഷ്യമിടുന്നത്. വർഷം മുഴുവനും പല തരം രോഗങ്ങളുള്ള ഇന്ത്യയിൽ, വളരെക്കാലം പൂട്ടിയിടുന്നത് ബുദ്ധിമുട്ടാണ്.

ഈ വൈറസ് ചുറ്റും നിൽക്കുകയും എൻഡെമിക് ആയി മാറുകയും ചെയ്യുമോ ?

അതില്‍ ഇതു വരെ വ്യക്തതയില്ല, പക്ഷേ ഇത് തീർച്ചയായും എൻഡെമിക് ആയിത്തീരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആഗോളതലത്തിൽ ഭൂരിപക്ഷം ആളുകളും അടുത്ത വർഷമോ രണ്ടോ വർഷത്തിനുള്ളിലോ എക്സ്പോസ് ആവും എന്ന്ഡ്‌ നാം പ്രതീക്ഷിക്കണം. ഒരു വാക്സിൻ ആണ് ഏറ്റവും വലിയ പ്രതീക്ഷയാണ് – അതായത്, 18 മാസത്തിനുള്ളിൽ. പ്രധാനമായും, ഇന്ത്യൻ വാക്സിൻ കമ്പനികൾക്ക് ഇത് നിർമ്മിക്കാൻ കഴിയും – ആഗോള തടസ്സങ്ങൾ ഒഴിവാക്കാൻ ഉൽപ്പാദനം വികേന്ദ്രീകരിച്ചാല്‍ മതി. അപ്പോഴും വൈറസ് നിലനില്‍ക്കാനുള്ള സാധ്യതയുണ്ട്.

മിക്ക ആളുകളിലും ഈ രോഗം തീവ്രമല്ല; എന്നാല്‍ പ്രായമായവരില്‍ ഗുരുതരവുമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും ഫലപ്രദമായ ചികിത്സ എന്താണ്?

അതെ, മിക്ക കേസുകളും മൈല്‍ഡ്‌ ആണ്. ശ്വാസകോശത്തിലേക്ക് എത്തുന്നില്ല, തൊണ്ടയില്‍ വരെ മാത്രമാണ് കൊറോണവൈറസ്‌ എത്തുന്നത്‌. എന്നാൽ ആഴത്തിലുള്ള ടിഷ്യുകളെ ബാധിക്കുമ്പോൾ, ശ്വാസകോശത്തിന്റെ ശക്തമായ വീക്കം ഉണ്ടാകും, തുടര്‍ന്ന് ശ്വസിക്കാൻ പ്രയാസമാണ്. തീവ്രബാധയുള്ള കേസുകളിൽ ഓക്സിജനും വെന്റിലേറ്ററുകളും ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രധാനമായും ഉള്ളത്. നിരവധി മരുന്നുകൾ പരീക്ഷണ ഘട്ടത്തിലാണ്, അവയിൽ പലതിനും ഫലപ്രാപ്തി ഉണ്ട്. എന്നാൽ ഏതാണ്, എപ്പോൾ ഫലപ്രദമാകുന്നത് എന്ന് പറയാന്‍ സാധിക്കുന്നില്ല.

ഇന്ത്യയിലെ കടുത്ത വേനൽക്കാലത്ത് വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാനാകുമോ?

വൈറസിന് ദിവസങ്ങളോളം ഉപരിതലത്തിൽ തുടരാം എന്ന് ലബോറട്ടറിയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപരിതലത്തെയും പരിസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഇതിന്റെ വ്യാപനലെവൽ വളരെ വേഗം കുറയുന്നുണ്ട് ചൂട് കാലത്ത്. ഉപരിതലങ്ങളിൽ ചെറിയ അളവിൽ വൈറസ് കണ്ടെത്തുന്നതിന്റെ ക്ലിനിക്കൽ പ്രാധാന്യം എന്താണെന്ന് ഞങ്ങൾക്ക് ഇപ്പോള്‍ ഉറപ്പില്ല. തീർച്ചയായും, പലരും ഉപയോഗിക്കുന്ന വാതിൽ ഹാൻഡിലുകൾ പോലുള്ള ഉപരിതലങ്ങൾ ഒഴിവാക്കുകയോ പതിവായി വൃത്തിയാക്കുകയോ ചെയ്യണം.

ജനസംഖ്യയുടെ 50% വൈറസ് ബാധിതരാകുന്ന സാഹചര്യത്തില്‍ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ശക്തമായ സാധ്യതയുണ്ട് എന്ന അഭിപ്രായമുണ്ട്.

ഇതാണ് ഹേര്‍ഡ്‌ ഇമ്മ്യൂണിറ്റി എന്ന ആശയം – അതായത് ഒരു കൂട്ടം ആളുകള്‍ക്ക് വൈറസ്‌ ബാധ ഉണ്ടാവുകയാണെങ്കില്‍ അതിന്റെ ട്രാന്‍സ്മിഷന്‍ മന്ദഗതിയിലാകും, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ ആളുകൾ സംരക്ഷിക്കപ്പെടും. നിലവിലെ ലോക്ക്ഡൌണിന്റെ പ്രശ്നം യൂറോപ്പിൽ അടുത്ത ശൈത്യകാലത്ത് (വൈറസ്) തിരികെ വരുമ്പോൾ കൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്നാണ്.

Read in English: An Expert Explains: ‘Coronavirus will stay; difficult to lock down for long’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook