Latest News

നിങ്ങളുടെ സ്‍മാർട്ട്ഫോൺ സ്ക്രീനിൽ നിന്ന് എങ്ങനെ കോവിഡ് പരിശോധന നടത്താം?

മൂക്കിൽ നിന്നോ വായിൽ നിന്നോ സ്രവമെടുക്കാതെ സ്മാർട്ട്ഫോൺ സ്‌ക്രീനിലുള്ള സ്രവമെടുത്ത് പരിശോധന നടത്തുന്ന രീതിയാണിത്

coronavirus test smartphone screen, phone screen covid test, covid test phone screen, test your phone for coronavirus, how to test smartphone coronavirus, coronavirus phone screen test, ie malayalam

കോവിഡ് പരിശോധനക്കായി ശാസ്ത്രജ്ഞർ നൂതനമായ മാർഗം കണ്ടെത്തിയിരിക്കുന്നു. മൂക്കിൽ നിന്നോ വായിൽ നിന്നോ സ്രവമെടുക്കാതെ സ്മാർട്ട്ഫോൺ സ്‌ക്രീനിലുള്ള സ്രവമെടുത്ത് പരിശോധന നടത്തുന്ന രീതിയാണിത്. സാധാരണ പിസിആർ പരിശോധനയുമായി താരതമ്യം ചെയ്യുമ്പോൾ ഫോൺ സ്ക്രീൻ ടെസ്റ്റിംങ് (പിഒഎസ്ടി) ശരീരത്തെ ബാധിക്കാത്ത, വില കുറഞ്ഞ, ഒരു പോലെ കൃത്യമായ പരിശോധനയാണെന്ന് ശാസ്ത്രജ്ഞർ ഇലൈഫ് ജേർണലിൽ പറഞ്ഞു.

എന്തുകൊണ്ട് സ്മാർട്ട്ഫോണുകൾ

ആളുകൾ സംസാരിക്കുമ്പോൾ, തുമ്മുമ്പോൾ, ചുമക്കുമ്പോൾ തെറിച്ചു വീഴുന്ന സ്രവത്തുള്ളികൾ ചുറ്റുമുള്ള പ്രതലങ്ങളിൽ നിലനിൽക്കും. ഒരു വ്യക്തി സാർസ്-കോവ്-2 ബാധയേറ്റ വ്യക്തിയാണെങ്കിൽ അവരിൽ നിന്നും വീഴുന്ന ഈ തുള്ളികളിൽ വൈറസുകളും ഉണ്ടാവും. നേരത്തെയുള്ള പഠനങ്ങളിൽ നിന്നും പലതരത്തിലുള്ള പ്രതലങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്, ഫോണുകളിൽ ഉൾപ്പടെ.

“സ്മാർട്ട്ഫോണുകൾ സ്ഥിരമായി ഒരാളുടെ വായയുമായി അടുത്ത് വരുന്ന സ്വകാര്യ വസ്തുവാണ്, അതിന്റെ സ്ക്രീനുകൾ അണുബാധയേറ്റ പ്രതലങ്ങളായി മാറുന്നു. അതുകൊണ്ട് കോവിഡ് 19 ബാധിച്ച വ്യക്തികളുടെ സാർസ്-കോവ്-2 വൈറസുകൾ അടങ്ങുന്ന ഏറോസോളുകളും ഉമിനീർ തുള്ളികളും ശ്വാസകോശത്തിൽ നിന്നുള്ള സ്രവങ്ങളും സ്ക്രീനിനു മുകളിൽ ഉണ്ടാവാൻ ഇടയുണ്ടെന്ന് ഞങ്ങൾ അനുമാനിച്ചു. അവ ആർടി-പിസിആർ വഴി പരിശോധിക്കാം.” ലേഖകർ കുറിച്ചു.

ലണ്ടൻ യൂണിവേഴ്സിറ്റി കോളെജിലെ ഡോ. റോഡ്രിഗോ യങ്ങാണ് ഈ പഠനം നടത്തിയത്. യൂണിവേഴ്സിറ്റി കോളെജിൽ നിന്നുള്ള സംഘം ഡോ. യങിന്റെ നേതൃത്വത്തിലുള്ള ചിലിയൻ സ്റ്റാർട്ടപ്പായ ഡയഗ്നോസിസ് ബയോടെക്കിലാണ് പഠനം നടത്തിയത്.

എങ്ങനെയായിരുന്നു പഠനം

പിഒഎസ്ടി പരിശോധനയിൽ മുക്കിൽ നിന്നുള്ള സാമ്പിൾ എടുക്കുന്നതിന് ഉപയോഗിക്കുന്ന സാധാരണ സ്വാബ് ഉപയോഗിച്ചു ഫോൺ സ്‌ക്രീനിൽ നിന്നും സ്വാബ്‌ എടുക്കുകയാണ് ചെയ്യുക, പക്ഷേ അവയെ ഒരു ഉപ്പുലായനിയിൽ ചേർക്കുന്നുണ്ട്. “അതിനു ശേഷം സാമ്പിൾ സാധാരണ പിസിആർ ക്ലിനിക്കൽ സംബ്‌ളിങ്ങിന് വിധേയമാക്കും” ഡോ. യങ് ഇമെയിൽ മുഖേന പറഞ്ഞു.

540 പേരിലാണ് ഈ പഠനം നടത്തിയത് ഇവർ എല്ലാവരും പിഒഎസ്ടി പരിശോധനയും സാധാരണ പിസിആർ പരിശോധനയും നടത്തി. രണ്ടു ടെസ്റ്റുകളും വ്യത്യസ്‍ത ലാബുകളിൽ സ്വാതന്ത്ര സംഘങ്ങളാണ് നടത്തിയത്, രണ്ടു ഫലങ്ങളെ കുറിച്ചും പരസ്പരം ഇരുകൂട്ടരും അറിഞ്ഞിരുന്നില്ല.

കൃത്യത

അധിക വൈറസുകൾ ഉള്ളവരുടെ ഫോണുകളിൽ 81.3 ശതമാനം മുതൽ 100 ശതമാനം വരെ പിഒഎസ്ടി പരിശോധനയിലൂടെ വൈറസ് കണ്ടെത്തി. 540 പേരിൽ 51 പേർ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നുമുള്ള സ്രവങ്ങൾ കൊണ്ടു നടത്തിയ ആർടി-പിസിആർ പരിശോധനയിലൂടെ പോസിറ്റീവായി. ഇതിൽ 15 പേർക്ക് കുറഞ്ഞ സിടി (സൈക്കിൾ ത്രെഷോൾഡ്) വാല്യൂ ആയിരുന്നു (20ൽ താഴെ). ഇവരും പിഒഎസ്ടി പരിശോധനയിൽ പോസിറ്റീവായി.

അധിക വൈറസ് ലോഡുള്ളവർ പോസിറ്റീവാണെന്ന് കണ്ടെത്തുന്നതിൽ പിഒഎസ്ടി പരിശോധനക്ക് 100 ശതമാനം പ്രാപ്തിയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു എന്ന് ലേഖകർ പറഞ്ഞു. സിടി വാല്യൂ 30ൽ താഴെ ആയിരുന്ന 29 പേരിൽ 89.7 ശതമാനമായിരുന്നു പിഒഎസ്ടിയുടെ സംവേദനക്ഷമത.

പിഒഎസ്ടിക്ക് നെഗറ്റീവ് കേസുകൾ തിരിച്ചറിയാനുള്ള കഴിവ് 98.8 ശതമാനമാണെന്ന് കണ്ടെത്തി. പിഒഎസ്ടിയിൽ ആറു പേർ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെങ്കിലും ക്ലിനിക്കൽ പരിശോധനയിൽ അവർ നെഗറ്റീവായി. ഇതിലെ രണ്ടു പേർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും ഈ രണ്ടു ഫലങ്ങൾ സാധാരണ പിസിആർ പരിശോധനയിൽ നിന്നുള്ള ഫോൾസ്- നെഗറ്റീവുകൾ ആകാമെന്നും പഠനം പറയുന്നു.

Read Also: അപൂർവ നാഡി രോഗത്തിന് കോവിഡ് വാക്സിനുമായി ബന്ധമെന്ന് പഠനം

എന്തുകൊണ്ടാണ് ഇത് പ്രധാനപ്പെട്ടതാകുന്നത്

വലിയ രീതിയിലുള്ള പരിശോധനകൾക്ക് ഉള്ള മാർഗമായി ലേഖകർ പിഒഎസ്ടിയെ കാണുന്നു. സാധാരണ പരിശോധനകൾ‌ വളരെ ചെലവേറിയതോ നടപ്പിലാക്കാൻ‌ സങ്കീർ‌ണ്ണമായതോ ആയതിനാൽ‌ പതിവായി വലിയ തോതിലുള്ള പരിശോധനകൾ ബുദ്ധിമുട്ടാണെന്ന് അവർ‌ പറയുന്നു.

“ഇതിൽ പ്രധാനമായും കണക്കിലെടുക്കേണ്ട കാര്യം, രോഗബാധയും പകർച്ചവ്യാധിയുമുള്ള പലരിലും രോഗലക്ഷണങ്ങളില്ല എന്നതാണ്, അതുകൊണ്ട് അവർ പോലും അറിയാതെ അവർ വൈറസ് വ്യാപിപ്പിക്കും” ഡോ. യങ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “ലക്ഷണങ്ങളില്ലാത്ത എല്ലാ ആളുകളെയും നമ്മൾ നിശ്ചിത ഇടവേളകളിൽ വ്യാപക പരിശോധനക്ക് വിധേയമാക്കി കഴിഞ്ഞാൽ മഹാമാരിയെ തടയാൻ കഴിയും”

ഡോ യങിന്റെ സ്റ്റാർട്ടപ്പായ ഡയഗ്നോസിസ് ബയോടെക്കിൽ ഒരു യന്ത്രം നിലവിൽ നിർമാണത്തിലാണ്. യൂണിവേഴ്സിറ്റി കോളെജ് ഓഫ് ലണ്ടൻ വെബ്സൈറ്റ് പ്രകാരം, ഈ യന്ത്രം ഈ ഗവേഷണത്തെ അടിസ്ഥാനമാക്കി നിർമ്മിക്കും, പിഒഎസ്ടി സാമ്പ്ലിങ്ങിനായി ഒരു ഫോൺ എടുക്കുകയും, അതിന്റെ ഫലം സമ്പർക്കം കുറക്കുന്നതിനായി എസ്എംഎസ് വഴി അയച്ചു നൽകും.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Coronavirus test smartphone screen

Next Story
കടല്‍പരീക്ഷണത്തിനൊരുങ്ങി തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎസി 1; അറിയാം സവിശേഷതകൾINS Vikrant, IAC 1, aircraft carrier, aircraft carrier INS Vikrant, aircraft carrier IAC 1, India's indigenous aircraft carrier INS Vikrant, India's indigenous aircraft carrier IAC 1, INS Vikrant specifications, IAC 1 specifications, indian navy, cochin shipyard, southern naval command, ie malalayalm
The moderation of comments is automated and not cleared manually by malayalam.indianexpress.com