scorecardresearch

ദക്ഷിണാഫ്രിക്കയിലെ കോവിഡ് വകഭേദവും ആസ്ട്രസെനക വാക്സിനിന്റെ ഫലപ്രാപ്തിയും

വൈറസ് വകഭേദങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ തുടർച്ചയായ നിരീക്ഷണവും ജാഗ്രത പാലിക്കുന്നതും അനിവാര്യമാണെന്ന് ഇന്ത്യയിലെ വിദഗ്ധരും വ്യക്തമാക്കുന്നുണ്ട്

ദക്ഷിണാഫ്രിക്കയിലെ കോവിഡ് വകഭേദവും ആസ്ട്രസെനക വാക്സിനിന്റെ ഫലപ്രാപ്തിയും

പുതിയ വൈറസ് വകഭേദം കാരണമുള്ള കോവിഡ് രോഗബാധകളിൽ “കുറഞ്ഞ സംരക്ഷണം” മാത്രമാണ് വാക്സിൻ നൽകുന്നതെന്ന് ഗവേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ഓക്സ്ഫോർഡ് ആസ്ട്ര സെനക വാക്സിൻ വിതരണം താൽക്കിലികമായ നിർത്തിവയ്ക്കാൻ തീരുമാനിച്ചത് അടുത്തിടെയാണ്. വൈറസ് വകഭേദങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ തുടർച്ചയായ നിരീക്ഷണവും ജാഗ്രത പാലിക്കുന്നതും അനിവാര്യമാണെന്ന് ഇന്ത്യയിലെ വിദഗ്ധരും വ്യക്തമാക്കുന്നുണ്ട്.

വൈറസ് വകഭേദങ്ങളും വാക്സിനും

എല്ലാ വൈറസുകളും കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമാവുന്നു. മിക്ക മാറ്റങ്ങളിലും വൈറസിന്റെ ശേഷിയിൽ മാറ്റങ്ങളുണ്ടാവാറില്ല. എന്നാൽ മറ്റു ചില ജനിതകമാറ്റങ്ങളിൽ വൈറസിന്റെ വ്യാപന ശേഷിയിലടക്കം വർധനവുണ്ടാവുന്നു. 501Y.V2 എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിൽ പ്രചരിക്കുന്ന കോവിഡ് വകഭേദം മറ്റുള്ളവയേക്കാൾ കൂടുതൽ പകരാൻ ശേഷിയുള്ളതാണ്. ജീനോമിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക പഠനങ്ങൾ കാണിക്കുന്നത്, കഴിഞ്ഞ വർഷം അവസാനം മുതൽ രണ്ടാമത്തെ തരംഗ അണുബാധയ്ക്ക് കാരണമായ ഈ വകഭേദം, അവിടെയുള്ള മറ്റ് വൈറസ് വകഭേദങ്ങളെ മാറ്റി ആളുകൾക്കിടയിൽ കൂടുതലായി വ്യാപിച്ചു. കൂടുതൽ വ്യാപിക്കാനുള്ള ശേഷിയുള്ളതാണ് ഈ വൈറസ് വകഭേദം.

501Y.V2 വൈറസ് വേരിയന്റ് കാരണമുള്ള ലഘുവായതോ മിതമായതോ ആയ കോവിഡ് -19 ന്റെ സാധ്യതയെ ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ കാര്യമായി കുറച്ചില്ലെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഗുരുതരമായ കോവിഡ് -19 തടയാൻ വാക്സിൻ സഹായിച്ചിട്ടുണ്ടോ എന്ന് പഠനത്തിൽ വിലയിരുത്തിയിട്ടില്ല. കാരണം ഗുരുതരമായ രോഗത്തിന് സാധ്യതയില്ലാത്ത ചെറുപ്പക്കാരാണ് ഈ പഠനത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും. വാക്സിനിന്റെ രണ്ടാം ഘട്ട മൂന്നാം ഘട്ട ട്രയലിൽനിന്നുള്ള ആദ്യകാല ഡാറ്റയെ അടിസ്ഥാനമാക്കി ഓക്സ്ഫോർഡ് സർവകലാശാലയും വിറ്റ്വാട്ടർസ്റ്റാന്റ് സർവകലാശാലയും ചേർന്നാണ് പഠനം നടത്തിയത്.

ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതുണ്ടോ?

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫോർഡ് ആസ്ട്രസെനക വാക്സിനായ കോവിഷീൽഡ് ഇന്ത്യയിൽ വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

“വാക്‌സിൻ നൽകിയ ചെറുപ്പക്കാരിൽ നിന്നുള്ള വിവരങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ പരിശോധിച്ചത്. ലഘുവായതോ മിതമായതോ ആയ ലക്ഷണങ്ങളിലുള്ള രോഗബാധയിൽ നിന്ന് യാതൊരു പരിരക്ഷയും ഇല്ലെന്ന് കണ്ടെത്തിയത് അവിടെ പ്രചരിക്കുന്ന വൈറസ് വകഭേദം കാരണമുള്ള രോഗബാധയിലാണ്. ഇന്ത്യയിൽ ഇതുവരെ ഈ വേരിയന്റ് കണ്ടെത്തിയില്ല, ” പ്രമുഖ വാക്സിൻ ശാസ്ത്രജ്ഞ ഗഗൻ‌ദീപ് കാങ് പറഞ്ഞു.

Read More: രോഗികളുടെ എണ്ണം കുറയുന്നത് ഇന്ത്യയിൽ കോവിഡ് രോഗബാധ അവസാനത്തിലേക്കെത്തിയെന്ന് അർത്ഥമാക്കുന്നുണ്ടോ?

“ഏതാനും വ്യക്തികളെ ബാധിച്ച വകഭേദത്തെ അടിസ്ഥാനമാക്കിയല്ല ഏതെങ്കിലും രാജ്യത്തെ വാക്സിനേഷൻ സംബനിധിച്ച തീരുമാനമെടുക്കുക. രാജ്യത്തെ ജനസംഖ്യയിലാകെ വ്യാപകമായി പ്രതിരോധ ശേഷിയുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് വാക്സിൻ യജ്ഞം. വാക്സിനേഷൻ പ്രോഗ്രാമിന് പുതിയ വേരിയന്റ് തടയാൻ കഴിയുമെങ്കിൽ അധിക നേട്ടമുണ്ടാകും,” ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മേധാവി ഡോ. സമീറൻ  പാണ്ട പറഞ്ഞു.

ആശങ്കയായി കൊറോണ വകഭേദങ്ങൾ

യുകെയിലും ബ്രസീലിലും യഥാക്രമം കണ്ടെത്തിയ മറ്റ് രണ്ട് കൊറോണ വൈറസ് വകഭേദങ്ങൾകക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നുണ്ട്. അവ വേഗത്തിൽ വ്യാപിക്കുന്നതായി കണ്ടെത്തിയതിനാലാണിത്. വാക്സിനുകൾ പുതിയ മ്യൂട്ടേഷനുകൾക്കെതിരെ ഫലപ്രദമാകില്ലെന്ന് തരത്തിലുള്ള ചർച്ചകളും വർധിച്ചു. വാക്സിൻ നിർമ്മാതാക്കൾ അവരുടെ വാക്സിനുകളിൽ മാറ്റം വരുത്താൻ ശ്രമിക്കുകയാണ്.

പുതിയ യുകെ വേരിയന്റിന്റെ വ്യാപനം ഇതുവരെ തടയാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യ മന്ത്രാലയം അധികൃതർ പറയുന്നതനുസരിച്ച് ജനുവരി അവസാനം വരെ യുകെയിൽ നിന്നുള്ള ജനിതകമാറ്റം വന്ന വൈറസ് കാരണമുള്ള 170 ൽ താഴെ കേസുകൾ മാത്രമേ ഇന്ത്യയിൽ സ്ഥിരീകരിച്ചുള്ളൂ

Read More: കോവിഡിന്റെ യുകെ വകഭേദത്തിനെതിരെ കൊവാക്സിൻ ഫലപ്രദമോ? പരീക്ഷണ ഫലം അറിയാം

ഇതുവരെ ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്, ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് കൂടുതൽ പകർച്ചാശേഷി മാത്രമല്ല നിലവിലുള്ള ആന്റിബോഡികളോട് കൂടുതൽ പ്രതിരോധശേഷിയുണ്ടെന്നുമാണ്. യുകെ വേരിയൻറിന് കൂടുതൽ പകർച്ചാശേഷിയുണ്ടെങ്കിലും മുമ്പുണ്ടായിരുന്ന ആന്റിബോഡികളോട് കൂടുതൽ ചെറുത്തുനിന്നിരുന്നില്ല.

യുകെ വേരിയൻറ് (B.1.1.7) യുഎസിൽ ഒരു ആശങ്കയായി മാറുകയാണ്. എണ്ണം ഇപ്പോഴും കുറവാണെങ്കിലും, ഒരു പഠനത്തിൽ ഇത് ഒന്നര ആഴ്ച കൂടുമ്പോൾ ഇരട്ടിയാക്കുന്നതായി കാണിക്കുന്നു.

വൈറസിന്റെ ആദ്യ ഇനത്തിൽനിന്നും, യുകെ വേരിയന്റിൽ നിന്നും ഓക്സ്ഫോർഡ് വാക്സിൻ സംരക്ഷിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർ കാങ് ചൂണ്ടിക്കാട്ടി. “അതിനാൽ ചെയ്യേണ്ടത് പുതിയതായി ഉയർന്നുവരുന്ന ഡാറ്റ ശ്രദ്ധിക്കുക, ഇന്ത്യയിൽ മെച്ചപ്പെട്ട ഹ്യൂമൻ ഇമ്മ്യൂണോളജി സ്ഥാപിക്കുക, പരിശോധന വേഗത്തിലാക്കുക, ഞങ്ങൾ വേരിയന്റുകൾ തീവ്രമായി ട്രാക്കുചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ്,” അവർ പറഞ്ഞു. “ഒരു പുതിയ വാക്സിൻ ആവശ്യമെങ്കിൽ നമുക്ക് പുതിയവ ഉണ്ടാക്കാം. സാങ്കേതികവിദ്യയുണ്ട്, ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ വാക്സിനുകൾ പ്രവർത്തിക്കുന്നുണ്ട്, ” അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Coronavirus south africa variant astrazeneca vaccine

Best of Express