കോവിഡ്-19: കേരളത്തില്‍ ദേശീയ ശരാശരിയേക്കാൾ വളര്‍ച്ച

20,000-ല്‍ അധികം സ്ഥിരീകരിച്ച കേസുകളുള്ള സംസ്ഥാനങ്ങളില്‍ പഞ്ചാബ് മാത്രമാണ് കേരളത്തേക്കാള്‍ കൂടിയ വളര്‍ച്ചാ നിരക്കുള്ളത്

coronavirus, കൊറോണവൈറസ്, coronavirus news, കോവിഡ്-19 കേരളം, covid 19, keralam covid 19 cases, കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം, corona news, കേരളം വളര്‍ച്ചാ നിരക്ക്, coronavirus cases in keralam, രോഗികളുടെ വളര്‍ച്ചാ നിരക്ക്‌, coronavirus india update, coronavirus cases today update, coronavirus cases, kerala news, kerala coronavirus news

ഒരിക്കല്‍ കൊറോണവൈറസിനെ വിജയകരമായി തടഞ്ഞു നിര്‍ത്തിയ കേരളത്തില്‍ ഏതാനും ആഴ്ചകളായി രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. ബുധനാഴ്ച 2,000-ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 50,000 കടക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു മാസം കൊണ്ട് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം നാലിരട്ടി വര്‍ദ്ധിച്ചു. ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ രോഗികളുടെ എണ്ണം കൂടുന്നതിലൊരു സംസ്ഥാനം കേരളമാണ്. ദിവസം 4.01 എന്ന നിരക്കില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്.

20,000-ല്‍ അധികം സ്ഥിരീകരിച്ച കേസുകളുള്ള സംസ്ഥാനങ്ങളില്‍ പഞ്ചാബ് മാത്രമാണ് കേരളത്തേക്കാള്‍ കൂടിയ വളര്‍ച്ചാ നിരക്കുള്ളത്.

മരിച്ചവരുടെ എണ്ണവും കഴിഞ്ഞ ആഴ്ചകളില്‍ വര്‍ദ്ധിച്ചു. എങ്കിലും ഇപ്പോഴും രാജ്യത്ത് ഏറ്റവും കുറവ് മരണ നിരക്ക് കേരളത്തിലാണ്. 225 കൊറോണവൈറസ് പോസിറ്റീവ് കേസുകളാണ് മരിച്ചത്. എന്നാല്‍ അവയില്‍ 43 എണ്ണം മറ്റു കാരണങ്ങള്‍ കൊണ്ട് മരിച്ചതാണ്. അതിനാല്‍, അവയെ കോവിഡ്-19 മരണമായി കണക്കുകൂട്ടില്ല.

മെയ് ആദ്യ വാരത്തോടെ യാത്ര നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് കേരളത്തില്‍ കൊറോണവൈറസ് കേസുകള്‍ വര്‍ദ്ധിച്ചു തുടങ്ങിയത്. ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നവയില്‍ ഏറ്റവും കൂടുതല്‍ കേസുകളും വിദേശത്ത് നിന്നും മടങ്ങിയെത്തിയവരില്‍ ആയിരുന്നു. ഇപ്പോഴും നാലിലൊന്ന് കേസുകള്‍ വിദേശ, അന്യസംസ്ഥാന യാത്രാ പശ്ചാത്തലം ഉള്ളവരാണ്. എന്നാല്‍, പ്രാദേശിക ജനതയിലേക്കും രോഗം പടര്‍ന്നു. സാമൂഹിക വ്യാപനം നടന്നുവെന്ന് സമ്മതിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. തീരദേശ ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

Read Also: കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തനത്തിൽ ഭാഗമായ 35 പേര്‍ക്കുകൂടി കോവിഡ്

കേരളത്തെ കൂടാതെ, മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബുധനാഴ്ച്ച ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ് ആദ്യമായി 5000 കേസുകളും മഹാരാഷ്ട്ര 13,000 കേസുകളും കടന്നു.

രാജ്യത്താകമാനം ബുധനാഴ്ച 69,000-ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 28.36 ലക്ഷം ആയി ഉയര്‍ന്നു. അതില്‍ 21 ലക്ഷത്തോളം പേര്‍ രോഗമുക്തരായപ്പോള്‍ മരണം 54,000-ത്തോട് അടുത്തു.

പരിശോധനകളുടെ എണ്ണവും പുതിയ റെക്കോര്‍ഡിലെത്തി. ആദ്യമായി ഒമ്പത് ലക്ഷം കടന്നു. 9.18 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. രോഗ വ്യാപനം തുടങ്ങിയ ശേഷം ഇതുവരെ 3.26 കോടി പേരിലാണ് പരിശോധന നടത്തിയത്.

ചൈന, യുഎസ്, റഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിലും കൂടുതല്‍ പരിശോധനകള്‍ നടത്തിയിട്ടുള്ളത്. റഷ്യ ഇന്ത്യയുടെ തൊട്ട് മുകളിലാണ്. വ്യാഴാഴ്ച തന്നെ ഇന്ത്യ റഷ്യയെ മറികടക്കും.

ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടിനെ മറികടന്ന് ഉത്തര്‍പ്രദേശ് മുന്നിലെത്തി. 40 ലക്ഷത്തില്‍ അധികം ടെസ്റ്റുകളാണ് നടത്തിയത്. എന്നാല്‍ അതില്‍ കൂടുതലും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളാണ്. ആര്‍ടി-പിസിആര്‍ പരിശോധനകള്‍ നന്നായി നടത്തുന്നത് തമിഴ്‌നാടാണ്. ഇതുവരെ 39 ലക്ഷത്തില്‍ അധികം സാമ്പിളുകള്‍ പരിശോധിച്ചു. മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും ഇതുവരെ 30 ലക്ഷത്തില്‍ അധികം പരിശോധനകള്‍ നടത്തി.

Read in English: India coronavirus numbers explained: Kerala growing faster than national average now

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Coronavirus numbers kerala growing faster than national average now

Next Story
ബിജെപി ബന്ധമെന്ന ആരോപണം: ശശി തരൂരിന് ഫെയ്‌സ് ബുക്കിനെ വിളിച്ചു വരുത്താന്‍ സാധിക്കുമോ?facebook, ഫേസ് ബുക്ക്, facebook bjp link, ഫേസ് ബുക്ക് ബിജെപി ബന്ധം, facebook probe, ഫേസ് ബുക്ക് അന്വേഷണം, shashi tharoor facebook probe, ശശി തരൂര്‍ ഫേസ് ബുക്ക് അന്വേഷണം, WSJ report on facebook, വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്, facebook BJP connection, ankhi das, അങ്കി ദാസ്, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com