scorecardresearch

Latest News

Covid-19: വൈറസ് ഇവിടെനിന്ന് എങ്ങോട്ടു പോകും?

ഇതരസംസ്ഥാന തൊഴിലാളികളുടെ നിരാശാജനകമായ സഞ്ചാരത്തിന്റെ രൂപത്തിലുള്ള അപ്രതീക്ഷിതമായ മാനുഷിക പ്രതിസന്ധി ലോക്ക് ഡൗണിന്റെ ഗുണങ്ങള്‍ ഇല്ലാതാക്കുമെന്ന് ഭീഷണി ഉയര്‍ത്തുന്നു

Migrant workers and their family members get inside a bus to leave for their villages outside Allahabad bus station during Government imposed nationwide lockdown as a prventive measure against the COVID-19 corona virus in allahabad on March 29,2020 . Tens of thousands of mirgants and their families showed their way in to buses organised by India's most populated state to get their hometowns amid the coronavirus pandemic . 9Photo by Ritesh Shukla )

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. 27 പേരാണ് ഇതുവരെ മരിച്ചത്. മറ്റ് 30 രാജ്യങ്ങളില്‍ മരണസംഖ്യ വളരെ കൂടുതലാണ്. 40 രാജ്യങ്ങളെയാണു വൈറസ് ബാധ കൂടുതല്‍ ദോഷകരമായി ബാധിച്ചത്.

ഇപ്പോഴും പ്രയാസകരമാണെങ്കിലും വൈറസ് ബാധയുടെ കാര്യത്തില്‍ ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലാണെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വാദം അത്ര ലളിതമല്ല. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടക്കുമെന്നു മുന്നറിയിപ്പുനല്‍കുന്ന ശാസ്ത്രജ്ഞരുണ്ട്. വൈറസിന്റെ സാമൂഹവ്യാപനം ഇതിനകം നടന്നിട്ടുണ്ടെന്നും വേണ്ടത്ര സാമ്പിള്‍ പരിശോധന നടത്താത്തതിനാലാണു രോഗബാധ കണ്ടുപിടിക്കപ്പെടാത്തതെന്നും പറയുന്നവരുമുണ്ട്. അതേസമയം, വൈറസ് ബാധയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്താനായിട്ടില്ലാത്ത കുറച്ച് കേസുകള്‍ പുറത്തേക്കുവന്നിട്ടുണ്ടെങ്കിലും സാമൂഹ്യ വ്യാപനം നടക്കുന്നില്ലെന്നാണു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറയുന്നത്.

ഉയര്‍ന്ന താപനിലയില്‍ വൈറസിന്റെ അതിജീവനം ദുര്‍ബലമാകുമെന്ന് സൂചിപ്പിക്കുന്ന ചില ഗവേഷണ പ്രബന്ധങ്ങളുണ്ട്. ഇത് ഇന്ത്യയില്‍ വൈറസ് ബാധയുടെ നിരക്ക് താരതമ്യേന കുറയാന്‍ കാരണമെന്നു വിശദീകരിക്കാന്‍ ചിലര്‍ ഉപയോഗിച്ചു. ഇതിനെല്ലാമിടയില്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ നിരാശാജനകമായ സഞ്ചാരത്തിന്റെ രൂപത്തിലുള്ള അപ്രതീക്ഷിതമായ മാനുഷിക പ്രതിസന്ധി ലോക്ക് ഡൗണിന്റെ ഗുണങ്ങള്‍ ഇല്ലാതാക്കുമെന്ന് ഭീഷണി ഉയര്‍ത്തുന്നു.

ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു- അവയില്‍ ചിലത് പരസ്പരവിരുദ്ധമാണ്, നിലവിലെ ആരോഗ്യ പ്രതിസന്ധിയിലെ ഘടകങ്ങള്‍ എന്നിവ മനസിലാക്കുന്നതനായി ഇന്ത്യന്‍ എക്‌സ്പ്രസ് നിരവധി ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും സംസാരിച്ചു. ഉയര്‍ന്നുവരുന്ന ചിത്രം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പക്ഷേ ഈ ഘടകങ്ങള്‍ എങ്ങനെ ഒരുമിച്ച് ചേരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് എങ്ങനെയാണ് കാണപ്പെടുന്നതെന്നും.

സാധ്യമായ വഴികള്‍

ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തോടെ നമുക്ക് ആരംഭിക്കാം: വൈറസ് ബാധ എങ്ങനെ അവസാനിക്കും? ഒരു പുതിയ വൈറസ് പൊട്ടിപ്പുറപ്പെടുമ്പോള്‍, പ്രവചനാത്മകമായ മൂന്ന് സാഹചര്യങ്ങളുണ്ട്, അതിലൂടെ അതിന്റെ വ്യാപനം നിയന്ത്രിക്കാം.

ഉറവിടത്തില്‍ തടയുക

ഈ സാഹചര്യത്തില്‍, വ്യാപനത്തിന്റെ എല്ലാ ഉറവിടങ്ങളും ഒറ്റപ്പെടുത്തുന്നു. ഉദാഹരണത്തിന്, വൈറസ് വഹിക്കുന്ന ഓരോ വിദേശ യാത്രക്കാരെയും തിരിച്ചറിയാനും ഒറ്റപ്പെടുത്താനും അവരില്‍നിന്നു രോഗം പടരുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇത് അര്‍ഥമാക്കുമായിരുന്നു. ഇൗ പ്രക്രിയ സംഭവിച്ചിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. അല്ലാത്തപക്ഷം, ദിവസം തോറും പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്നതു കുറയേണ്ടതാണ്, എല്ലാ വിമാനങ്ങളും നിര്‍ത്തി ഒരാഴ്ച കഴിഞ്ഞ സാഹചര്യത്തില്‍. എന്നാല്‍ അങ്ങനെയല്ല സംഭവിക്കുന്നത്.

സാമൂഹ്യ വ്യാപനം

വൈറസ് സമൂഹത്തില്‍ പ്രവേശിക്കുകയും ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗത്തെ ബാധിക്കുകയും ചെയ്യുന്ന സാഹചര്യം. കൂടുതല്‍ ദുര്‍ബലരായവര്‍ വൈറസ് ബാധ മൂലം മരിക്കുന്നു. എന്നാല്‍ ഈ പ്രക്രിയയില്‍, ജനം വൈറസ് പ്രതിരോധശേഷി വികസിപ്പിക്കുന്നു. അതിനുശേഷം രോഗം പടരുന്നതു മന്ദഗതിയിലാവുകയും ഒടുവില്‍ വൈറസ് നിര്‍വിര്യമാകുകയും  ചെയ്യുന്നു. സമൂഹ പ്രതിരോധശേഷിയുടെ തത്വമാണിത്.

സാമൂഹ്യ വ്യാപാനം ആരംഭിച്ചുകഴിഞ്ഞാല്‍ ഈ സാഹചര്യം കൂടുതലോ കുറവോ അനിവാര്യമായിത്തീരുന്നു. രോഗപ്രതിരോധം വികസിപ്പിക്കുന്നതിനുമുമ്പ് രോഗബാധിതരാകുന്നവരുടെ എണ്ണം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ച് രോഗം എത്ര വേഗത്തില്‍ പടരുന്നു എന്നതിനെ (ഓരോ രോഗിയില്‍നിന്നും ശരാശരി എത്രപേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നു). ഈ മുഴുവന്‍ പ്രക്രിയയ്ക്കും സാധാരണയായി ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ എടുക്കാം. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഈ കാലയളവ് എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല. ഏത് സാഹചര്യത്തിലും, വൈറസ് എത്രത്തോളം മാരകമാകുമെന്നതിനെക്കുറിച്ച് ആശ്രയിച്ച് ഈ പ്രക്രിയ വളരെ വേദനാജനകമാണ്.

വാക്‌സിന്‍

ഒരു വാക്‌സിന്‍ വികസിപ്പിച്ചെടുക്കുകയും ഗുരുതരാവസ്ഥയിലായ ഓരോ വ്യക്തിക്കും നല്‍കുകയും ചെയ്യുന്ന സാഹചര്യമാണിത്. എല്ലാ അര്‍ഥത്തിലും
കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നാം കുറഞ്ഞത് 12-18 മാസം അകലെയാണ്. അപ്പോഴേക്കും സമൂഹം പ്രതിരോധശേഷി  (herd immunity) വികസിപിചെടുതിട്ടുണ്ടാവും.

മറ്റു രണ്ട് സാധ്യതകള്‍

സൈദ്ധാന്തികമായി, മറ്റ് രണ്ട് സാഹചര്യങ്ങളും ഉണ്ടാകാം.

വൈറസ് അതിജീവനത്തില്‍ പരാജയപ്പെടുന്നു

ചില കാരണങ്ങളാല്‍, അനുയോജ്യമല്ലാത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍, ഒരു ഭൂമിശാസ്ത്രപരമായ പ്രദേശത്ത് വൈറസിന് ദീര്‍ഘനേരം നിലനില്‍ക്കാന്‍ കഴിയാത്തത് എന്നിവയാല്‍ ഇത് സംഭവിക്കുന്നു, അങ്ങനെ വലിയ തോതില്‍ രോഗം ബാധിക്കാനുള്ള സാഹചചര്യം ഇല്ലാതാകുന്നു. ഉയര്‍ന്ന താപനിലയില്‍ വൈറസിന്റെ വീര്യം നശിക്കുന്നത് സൂചിപ്പിക്കുന്നു, പക്ഷേ തെളിവുകള്‍ മൂലം സാധൂകരിക്കപ്പെട്ടിട്ടില്ല. മറുവശത്ത്, വൈറസ് ഒരു മാസത്തിലേറെയായി ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നും ഒരു വലിയ സംഖ്യയെ ബാധിക്കുന്നത് തുടരുകയാണെന്നതും എതിര്‍വാദമായി പറയാം.

മുമ്പുണ്ടായിരുന്ന രോഗപ്രതിരോധം

ജനങ്ങള്‍ക്കു വൈറസിനെതിരായ പ്രതിരോധശേഷി മുന്‍പുണ്ടെങ്കില്‍ ഇത് സംഭവിക്കാം. കൊറോണ വൈറസിന്റെ കാര്യത്തില്‍ മറ്റു പല സ്ഥലങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പകര്‍ച്ചാ തോത് മന്ദഗതിയിലാണെങ്കിലും ഇന്ത്യക്കാര്‍ക്കു പ്രത്യേക മുന്‍കൂര്‍ പ്രതിരോധശേഷിയുണ്ടെന്നതിന് തെളിവുകളൊന്നുമില്ല.

Read More: Where does virus go from here?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Coronavirus lockdown india covid 19 where does virus go from here