Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

പുതിയ കോവിഡ് വകഭേദം നായകളിലും പൂച്ചകളിലും; ഒപ്പം ഹൃദ്രോഗവും

നായകളുടേയും പൂച്ചകളുടെയും ഉടമകളിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരാൻ സാധ്യതയുള്ള കോവിഡ് വൈറസ് അത്തരത്തിൽ തന്നെയാകാം നായകളിലേക്കും പൂച്ചയിലേക്കും പകർന്നത്

corona virus,കൊറോണ വൈറസ്, new strain,പുതിയ വകഭേദം, corona uk strain,കൊറോണ യുകെ വകഭേദം corona in animals, കൊറോണ മൃഗങ്ങളിൽ,corona in pets,കൊറോണ വളർത്തുമൃഗങ്ങളിൽ, ie malayalam ഐഇ മലയാളം

കോവിഡ് മഹാമാരിയുടെ ആദ്യ നാളുകളിൽ തന്നെ സാർസ് കോവ് 2 മൃഗങ്ങളിലും പക്ഷികളിലുമെല്ലാം കോവിഡ് ബാധയ്ക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ആദ്യമായി കോവിഡിന്റെ പുതിയ യുകെ വകഭേദമായ ബി.1.1.7. എന്ന വൈറസും നായകളിലും പൂച്ചകളിലും സ്ഥിരീകരിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇവയ്ക്കെല്ലാം മയോകാർഡിറ്റിസ് എന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്നതാണ്. ഇവ കോറോണ മൂലമാണെന്ന് ഉറപ്പിക്കാൻ സാധിക്കില്ലെങ്കിലും വേണ്ട ജാഗ്രത സ്വീകരിക്കണമെന്ന് ഗവേഷകർ പറയുന്നു.

എവിടെനിന്നാണ് പൂച്ചകളും നായകളും കോവിഡ് ബാധിതരാകുന്നത്?

യുകെയിലും യുഎസിലും നടത്തിയ വ്യത്യസ്ത പഠനങ്ങളിലാണ് ഇവയിൽ രോഗം കണ്ടെത്തിയത്. ഈ നായകളുടേയും പൂച്ചകളുടെയും ഉടമകളിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരാൻ സാധ്യതയുള്ള കോവിഡ് വൈറസ് അത്തരത്തിൽ തന്നെയാകാം നായകളിലേക്കും പൂച്ചയിലേക്കും പകർന്നത്.

യുഎസിലെ കൺട്രോൾ ഫോർ ഡിസീസിന്റെ ഭാഗമായ എ ആൻഡ് എം കോളേജ് ഫോർ വെറ്റിനറി മെഡിസിൻ ആൻഡ് ബയോമെഡിക്കൽ സയൻസിന്റെ ഒരു പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് യുകെ വേരിയന്റായ ബി.1.1.7. എന്ന വൈറസ് ഒരു ബ്ലാക്ക് ലാബ് നായയിലും പൂച്ചയിലും കണ്ടെത്തിയത്. ഇവയുടെ ഉടമസ്ഥർ ഫെബ്രുവരി പകുതിയോടെ കോവിഡ് ബാധിതരായിരുന്നു.

ലണ്ടനിലെ റാൽഫ് വെറ്റിനറി റെഫറൽ നടത്തിയ മറ്റൊരു പഠനത്തിൽ ചില നായകളിലും പൂച്ചകളിലും ഹൃദ്രോഗം കണ്ടെത്തുകയായിരുന്നു. ബി.1.1.7. എന്ന പുതിയ വൈറസ് ബാധയേറ്റ രണ്ട് പൂച്ചകളിലും ഒരു നായയിലും മയോകാർഡിറ്റിസ് രോഗത്തിന്റെ ലക്ഷങ്ങളുമുണ്ടായിരുന്നു. മൂന്നിലധികം ജീവികളിൽ കോവിഡിന്റെ ആന്റിബോഡികളും കണ്ടിരുന്നു.

Read Also: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 88 ശതമാനവും 45 വയസ്സിന് മുകളിലുള്ളവരെന്ന് ആരോഗ്യ മന്ത്രാലയം

എന്താണ് മയോകാർഡിറ്റിസ് എന്ന ഹൃദ്രോഗം?

ഹൃദയത്തിലെ പേശികൾക്ക് വീക്കം സംഭവിക്കുകയും രക്തം പമ്പ് ചെയ്യുന്നതിൽ പ്രയാസം ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണ് മയോകാർഡിറ്റിസ്. വൈറസ് ബാധ മൂലവും മറ്റു കാരണങ്ങൾ കൊണ്ടും ഈ അസുഖം ബാധിക്കാം. അസുഖത്തിന്റെ തീവ്രത അനുസരിച്ച് രോഗ ലക്ഷണങ്ങളിൽ മാറ്റം വരും. ചില രോഗികൾ കുഴഞ്ഞുവീഴുകയും ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്യാം.

കോവിഡ് -19 നുമായി ഇതിന്റെ ബന്ധം?

യുകെയിലെ ഗവേഷണം ഇത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നില്ലെങ്കിലും മയോകാർഡിറ്റിസ് രോഗം കോവിഡ് മൂലം ഉണ്ടാകാനിടയുള്ള മൾട്ടി സിസ്റ്റം ഇൻഫ്‌ളോമേയ്ട്ടറി സിൻഡ്രോമാണ്. “വളർത്തുമൃഗങ്ങളിലെ B.1.1.7 152 അണുബാധ അംഗീകരിക്കേണ്ടതും റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്ന്” പഠനത്തിൽ പറയുന്നു.

യുകെയിലെ മൃഗങ്ങളിൽ ആദ്യം മയോകാർഡിറ്റിസ് കണ്ടെത്തിയതിനു ശേഷമാണു വൈറസ് അണുബാധ കണ്ടെത്തിയിരിക്കുന്നത്. യുകെയിൽ പുതിയ വൈറസ് വകഭേദത്തിന്റെ ഭാഗമായി ഉണ്ടായ രോഗബാധിതരുടെ വലിയ വളർച്ച മയോകാർഡിറ്റിസ് ഉള്ള വളർത്തുമൃഗങ്ങളുടെ എണ്ണത്തിലും പെട്ടന്നുള്ള ഒരു വർധനവ് സൃഷ്ടിച്ചിട്ടുണ്ടെന്ന് ആർവിആർസിയിലെ വെറ്റിനറി ഡോക്ടർമാർ പറയുന്നു. രോഗബാധിതരാകുന്നതിനു മൂന്നോ നാലോ ആഴ്ചകൾക്ക് മുൻപ് ഉടമകൾക്കോ പരിചരിക്കുന്നവർക്കോ കോവിഡ് മൂലമുള്ള ശ്വാസോച്ഛാസ രോഗങ്ങൾ വന്നിട്ടുണ്ടാകാം. ഇവരിൽ ചിലർ കോവിഡ് പോസിറ്റീവ് ആയിട്ടുമുണ്ട്.

ഗവേഷകർ ടെസ്റ്റ് ചെയ്ത എട്ട് പൂച്ചകളിലും മൂന്ന് നായകളിലും മൂന്നെണ്ണം B.1.1.7 എന്ന പുതിയ കോവിഡ് രോഗമുള്ളവയും. മൂന്നെണ്ണം ആന്റിബോഡികൾ ഉളളവയുമായിരുന്നു.

മനുഷ്യരും വളർത്തുമൃഗങ്ങളും അപകടത്തിലാണോ?

മഹാമാരിയുടെ ആദ്യ സമയം മുതൽ ഗവേഷകർ നടത്തിയ പഠനങ്ങളിൽ നിന്ന് മനുഷ്യരേക്കാൾ മൃഗങ്ങളെയാണ് കോവിഡ് അപകടത്തിലാക്കുകയെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളിൽ തന്നെ പൂച്ചകളെയാണ് കോവിഡ് കാര്യമായി ബാധിക്കുക. അവയുടെ കോശങ്ങൾക്ക് പുറത്തുള്ള എയിസ്‌2 എന്ന പ്രോട്ടീൻ മനുഷ്യരുടെ ശരീരത്തിലുള്ള കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി സമ്പർക്കത്തിൽ വരുന്നത് കൊണ്ടാണിത്

ടെക്സസിലെ ഗവേഷകരും വളർത്തുമൃഗങ്ങളെയാണ് കോവിഡ് കാര്യമായി ബാധിക്കുകയെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഇതുവരെ ലഭിച്ച കണക്കുക്കൾ പ്രകാരം വളർത്തുമൃഗങ്ങൾ കോവിഡ് പരത്തിയ കേസുകൾ കുറവാണെന്ന് ടെക്സസിലെ സംഘം പറയുന്നു. “കോവിഡ് ലക്ഷണങ്ങളോ കോവിഡ് ബാധിതരോ ആയവർ തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് രോഗം വരാതെയിരിക്കാൻ അവയുമായി സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കണം. അങ്ങനെ സാധിക്കാത്ത അവസരത്തിൽ മാസ്ക് ധരിച്ച് അവയുമായി ഇടപെടുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയാക്കുകയും ചെയ്യണം” ടെക്സസിലെ എ ആൻഡ് എം യൂണിവേഴ്സിറ്റി അവരുടെ വെബ്‌സൈറ്റിൽ കുറിച്ചിട്ടുണ്ട്.

പുതിയ കോവിഡ് വകഭേദം രോഗമുണ്ടാകുന്ന മൃഗങ്ങൾക്ക് സംഭവിക്കുന്നത്.

ടെക്സസിൽ ടെസ്റ്റ് ചെയ്യപ്പെട്ട വളർത്തുമൃഗങ്ങൾ അവരുടെ ആദ്യത്തെ പരിശോധന സമയത്ത് കാര്യമായ അസുഖങ്ങൾ കാണിച്ചിരുന്നില്ല. എന്നാൽ മാർച്ച് പതിനൊന്നിന് അവയിൽ നടത്തിയ രണ്ടാം ടെസ്റ്റിന് മുൻപ് കഴിഞ്ഞ ആഴ്ചകളിൽ അവയ്ക്ക് തുമ്മലും മറ്റും ഉണ്ടായിരുന്നതായി ഉടമകൾ പറഞ്ഞിരുന്നുവെന്ന് യൂണിവേഴ്സിറ്റി പറയുന്നു. എന്നാൽ യുകെയിലെ 11 വളർത്തുമൃഗങ്ങളിൽ ഒന്നിൽ പോലും കാര്യമായ ബുദ്ധിമുട്ടുകൾ കണ്ടിരുന്നില്ല. കുറച്ചു ദിവസത്തെ പരിചരണത്തിന് ശേഷം അവയെല്ലാം ആരോഗ്യം വീണ്ടെടുത്തിരുന്നു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Coronavirus in cats dogs uk strain a heart condition

Next Story
ലോക്ക് ഡൗണിന് ഒരു വയസ്; എത്ര കോവിഡ് കേസുകളും മരണങ്ങളും തടഞ്ഞു?
The moderation of comments is automated and not cleared manually by malayalam.indianexpress.com