മനുഷ്യരാശിയെ ഒന്നാകെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വൈറസ് പ്രതിഭാസമായ കോവിഡ് 19 -നെ പിടിച്ചു കെട്ടാൻ വൈദ്യലോകം ഒന്നാകെ പരിശ്രമിക്കുന്ന സാഹചര്യത്തിൽ വര്‍ഷങ്ങളായി വിപണിയിലുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ (Hydroxychloroquine) എന്ന മരുന്നിനു ഈ മഹാമാരിയെ പിടിച്ചു കെട്ടാനായേക്കുമെന്നാണ് സൂചനകൾ. തിങ്കളാഴ്ച ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) ഹൈഡ്രോക്സിക്ലോറോക്വിൻ കൊറോണ രോഗത്തെ പ്രതിരോധിക്കാൻ ഉപയോഗിക്കാവുന്നതാണെന്നു ശുപാർശ ചെയ്തതാണ് ഈ വാദത്തിനു ആക്കം കൂട്ടിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിനിന്റെയും അസിത്രോമൈസിന്റെയും സമ്മിശ്രം കോവിഡ് 19-നെ പിടിച്ചു കെട്ടാൻ പോന്ന മരുന്നെന്ന നിലയിൽ ട്വീറ്റ് ചെയ്തതും ചർച്ച ചെയ്യപ്പെട്ടിരുന്നു . മാർച്ച് 19-ആം തിയതി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് റിപ്പോർട്ടിലും ഇതിനെപറ്റി പ്രതിപാദിച്ചിരുന്നു. കോറോണക്ക് കാരണമായ SARS – CoV 2 വൈറസിനെതിരെ ഹൈഡ്രോക്സിക്ലോറോക്വിൻ ആന്റി വൈറൽ സ്വഭാവങ്ങൾ കാണിക്കുന്നു എന്ന് ലേഖനത്തിൽ പറയുന്നുണ്ട്. ചൈന ഇതിനോടകം തന്നെ ഇതിന്റെ തുടർ ഗവേഷണങ്ങൾ തുടങ്ങി കഴിഞ്ഞു എന്നും ലേഖനത്തിൽ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read Here: കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ: അറിയേണ്ടതെല്ലാം

hydroxychloroquine, hydroxychloroquine tablets, hydroxychloroquine covid 19, hydroxychloroquine uses, hydroxychloroquine dose, hydroxychloroquine side effects, hydroxychloroquine explained, hydroxychloroquine india, hydroxychloroquine corona, hydroxychloroquine cornavirus

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലെയുള്ള രോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്നതാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. മലേറിയക്കെതിരെ ഉപയോഗിക്കുന്ന കോളോറോക്വിന്നുമായി ഇതിനു വ്യത്യാസമുണ്ട്.

കോവിഡ് 19 നു വേണ്ടി രൂപീകരിച്ച നാഷണൽ ടാസ്ക് ഫോഴ്‌സും ഇപ്പോൾ ഹൈഡ്രോക്സിക്ലോറോക്വിൻ ഫലപ്രദമായ കോവിഡ് പ്രതിരോധനമാണെന്നുള്ള സൂചനയാണ് തരുന്നത്. കോവിഡ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പരിപാലകരും, രോഗം ബാധിച്ചവരുടെ വീട്ടിലുള്ളവർക്കും രോഗനിവാരണത്തിനായി ഹൈഡ്രോക്സിക്ലോറോക്വിൻ പ്രയോഗിച്ചു തുടങ്ങാമെന്നാണ് ഇപ്പോൾ ഐ എം ആര്‍സി മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശം. ലബോറട്ടറി പഠനങ്ങളിലും ഇൻ വിവോ പഠനങ്ങളിലും ഹൈഡ്രോക്സിക്ലോറോക്വിൻ കൊറോണ വൈറസിനെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഈ പുതിയ കണ്ടെത്തലുകൾ പ്രാവര്‍ത്തികമാക്കി തുടങ്ങുന്നതിനു കർശനമായ മാർഗ നിർദേശങ്ങളാണ് ഐ സി എം ആർ ഇറക്കിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്തിയ പഠനങ്ങൾ ആയതിനാൽ കൊറോണ ബാധിച്ച എല്ലാവരിലും ഹൈഡ്രോക്സിക്ലോറോക്വിന്നിന്റെ പ്രവർത്തനം ഒരു പോലെ ആയിരിക്കണമെന്ന് തെളിഞ്ഞിട്ടില്ല. പലതരം പ്രായത്തിലും, മറ്റു പല രോഗങ്ങളും ഉള്ളവരിലും ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ ആവാത്തത് പഠനങ്ങളുടെ ആധികാരികതയിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌.

Read Here: കോവിഡ്-19 ചികിത്സ: മലേറിയയുടെ മരുന്നിന്റെ കയറ്റുമതി നിരോധിച്ചു

 

Read in English: Hydroxychloroquine is recommended for very specific cases — here’s why it’s no silver bullet

“പ്രൈവറ്റ് ആശുപത്രികളിൽ ഇത് ഉപയോഗിക്കാൻ പരിമിതിയുണ്ട്. ഐ സി എം ആർ നിന്നുള്ള നിർദ്ദേശങ്ങൾ ഓരോരുത്തർക്കും പ്രത്യേകമാണ്. ആർക്കും ഉപയോഗിക്കാവുന്ന ഒരു മരുന്നല്ല ഹൈഡ്രോക്സിക്ലോറോക്വിൻ,” ദില്ലി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിന്റെ കണ്‍സല്‍റ്റന്റ് ഡോ. എസ് ചാറ്റർജി പറയുന്നു.

“ഇപ്പോഴുള്ള വിവരങ്ങൾക്കു പരിമിതിയുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങൾ എന്തൊക്കെയായാലും മഹാമാരിയെ തുരുത്താൻ പോകുന്ന മരുന്നിനെ പറ്റി നാട്ടിൽ മൊത്തം പാട്ടായതോടെ പലരും ഹൈഡ്രോക്സിക്ലോറോക്വിൻ വാങ്ങുന്നുണ്ടെന്നാണ് വിവരങ്ങൾ. അമേരിക്ക മുതൽ കെരളത്തിൽ വരെ ഈ മരുന്നിന് ഇപ്പോൾ ഡിമാൻഡ് കൂടിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്ക ഇതിന്റെ ഗവേഷണവും, ശേഖരണവും ആരംഭിച്ചിട്ടുണ്ടെന്നും വിവരങ്ങൾ വരുന്നുണ്ട്. എന്തായാലും ഔദ്യോഗികമായി ഒരു സ്ഥിരീകരണം കിട്ടുന്നത് വരെ കാത്തിരിക്കുന്നതാണ് വിവേകം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook