Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

Explained: കൊറോണ വൈറസിന് അന്തകനാകുമോ ബിസിജി? പഴയ വാക്സിനെക്കുറിച്ച് പുതിയ തര്‍ക്കം

സാര്‍വത്രിക ബിസിജി കുത്തിവയ്പ് നയമുള്ള രാജ്യങ്ങളില്‍ അമേരിക്കയെയും ഇറ്റലിയെയും അപേക്ഷിച്ച് കൊറോണ വൈറസ് കേസുകളുടെ എണ്ണം വളരെ കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്ഷയരോഗം കുറഞ്ഞനിലവാരത്തിലേക്ക് എത്തിയതോടെ അമേരിക്ക സാര്‍വത്രിക ബിസിജി കുത്തിവയ്പ് നിര്‍ത്തലാക്കി

ഇന്ത്യയില്‍ 1960 കള്‍ വരെ (വസൂരി വാക്‌സിന്‍ വരുന്നതു വരെ) ദശലക്ഷക്കണക്കിനു കുട്ടികള്‍ക്ക്, ബിസിജി മാത്രമായിരുന്നു കുത്തിവയ്പ്. രാജ്യത്ത് കുത്തിവയ്പ് എന്ന ആശയം അക്ഷരാര്‍ഥത്തില്‍ അവതരിപ്പിച്ചത് ബിസിജിയിലൂടെയാണ്. ക്ഷയരോഗം തടയുക എന്ന ലക്ഷ്യത്തോടെ 1948 ല്‍ പരിമിതമായ തോതില്‍ ആരംഭിച്ച ബിസിജി കുത്തിവയ്പ് പിന്നീട് രാജ്യമെമ്പാടും വ്യാപിപ്പിച്ചു.

നോവല്‍ കൊറോണ വൈറസി (സാര്‍സ്-കോവ് 2)നെതിരെ ബിസിജി വാക്‌സിന്‍ ഫലപ്രദമാകുമോ? കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോകമെമ്പാടുമുള്ള ശാസ്ത്രസമൂഹം ചര്‍ച്ച ചെയ്യുന്ന ഒരു ചോദ്യമാണിത്. സമകാലികരുടെ അവലോകനം (peer review) ഒരു പഠനം അവകാശവാദം ഉന്നയിച്ചതുമുതല്‍, മറ്റൊരു കൂട്ടം ഗവേഷകര്‍ അത് നിരസിച്ചു. ബിസിജി വാക്‌സിനെക്കുറിച്ചും ഇരു പഠനങ്ങള്‍ സംബന്ധിച്ചും പരിശോധിക്കാം.

വാക്‌സിന്‍, പശ്ചാത്തലം

മൈകോബാക്ടീരിയം ബോവിസില്‍നിന്നു വേര്‍തിരിച്ച ജീവനുള്ള വീര്യം കുറഞ്ഞ കൂട്ടമാണു ബാസിലസ് കാമെറ്റെ-ഗൂറിന്‍ (ബിസിജി) വാക്‌സിന്‍. ഇതു ക്ഷയരോഗത്തിനുള്ള കുത്തിവയ്പായി ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്നു. ജീവനുള്ള വീര്യം കുറഞ്ഞ വാക്‌സിന്‍ എന്നാല്‍ ഇത് രോഗകാരി എന്ന നിലയിലുള്ള കഴിവ് കൃത്രിമമായി ഇല്ലാതാക്കിയ രോഗാണുവായി ഉപയോഗിക്കുന്നത് എന്നര്‍ഥം. അതേസമയം, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അവശ്യ തിരിച്ചറിയല്‍ സവിശേഷതകള്‍ മാറ്റമില്ലാതെ തുടരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലേക്ക് വാക്‌സിനുകള്‍ എങ്ങനെയെത്തി എന്നതിന്റെ കഥ കൂടിയാണു ബിസിജി വാക്‌സിന്‍ ഉപയോഗിച്ചുള്ള ഇന്ത്യയുടെ പ്രവര്‍ത്തനം.
ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ‘ഇന്ത്യയിലെ വാക്‌സിനുകളുടെയും പ്രതിരോധ കുത്തിവയ്പുകളുടെയും സംക്ഷിപ്ത ചരിത്രം’ എന്ന വിഷയത്തില്‍ 2014-ല്‍ എഴുതിയ ലേഖനത്തില്‍ ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഡോ. ചന്ദ്രകാന്ത് ലഹാരിയ ഇങ്ങനെ പറയുന്നു:

”രാജ്യത്ത് ക്ഷയരോഗം ‘പകര്‍ച്ചവ്യാധി അനുപാതം’ കൈവരിക്കുന്നുണ്ടെന്നും ഇക്കാര്യം ‘ശ്രദ്ധാപൂര്‍വം പരിഗണിച്ചശേഷം’ ബിസിജി കുത്തിവയ്പ് പരിമിതമായ തോതില്‍ കൊണ്ടുവരാനും കര്‍ശനമായ മേല്‍നോട്ടത്തില്‍ രോഗം നിയന്ത്രിക്കാനുള്ള നടപടിയായി അവതരിപ്പിക്കാനും തീരുമാനിച്ചതായി 1948 മേയില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു. മദ്രാസിലെ (ചെന്നൈ) ഗ്വിണ്ടിയിലെ കിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1948 ല്‍ ബിസിജി വാക്‌സിന്‍ ലബോറട്ടറി സ്ഥാപിതമായി. ഓഗസ്റ്റില്‍ രാജ്യത്തെ ആദ്യ ബിസിജി പ്രതിരോധ കുത്തിവയ്പ് നടത്തി. ഇതേ വര്‍ഷം, രാജ്യത്തെ രണ്ട് കേന്ദ്രങ്ങളില്‍ പൈലറ്റ് പ്രോജക്റ്റായി ബിസിജി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.”

1955-56 ആയപ്പോഴേക്കും രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ബിസിജി പ്രതിരോധ കുത്തിവയ്പിനായി ബഹുജന പ്രചാരണം നടന്നു. സാര്‍വത്രിക രോഗപ്രതിരോധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുത്തിവയ്പുകളില്‍ ഉള്‍പ്പെട്ടതാണു ബിസിജി.

കോവിഡ്-19 ബന്ധം, അവകാശവാദം

കോവിഡ് -19 ന്റെ ആഗോള വ്യാപനം വിശകലനം ചെയ്ത ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.വൈ.ഐ.ടി) യിലെ ഗവേഷകര്‍, ഇത് ലോക ബിസിജി ഭൂപട വിവരങ്ങളുമായി ചേര്‍ത്ത് വായിക്കുന്നു. ബിസിജി വാക്‌സിന്‍ സംരക്ഷണമുള്ള, സാര്‍വത്രിക ബിസിജി കുത്തിവയ്പ് നയമുള്ള രാജ്യങ്ങളില്‍ അമേരിക്കയെയും ഇറ്റലിയെയും അപേക്ഷിച്ച് കൊറോണ വൈറസ് കേസുകളുടെ എണ്ണം വളരെ കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്ഷയരോഗം കുറഞ്ഞനിലവാരത്തിലേക്ക് എത്തിയതോടെ അമേരിക്ക സാര്‍വത്രിക ബിസിജി കുത്തിവയ്പ് നിര്‍ത്തലാക്കി.

”കോവിഡ്-19 മരണനിരക്ക് വളരെ കൂടുതലുള്ള ഇറ്റലി, ഒരിക്കലും സാര്‍വത്രിക ബിസിജി കുത്തിവയ്പ് നടപ്പാക്കിയിട്ടില്ല. മറുവശത്ത്, ജപ്പാനില്‍ കോവിഡ്-19 ന്റെ ആദ്യകാല കേസുകളിലൊന്ന് ഉണ്ടായിരുന്നു. എന്നാല്‍ സാമൂഹ്യ ഒറ്റപ്പെടുത്തലിന്റെ കടുത്ത നടപടികള്‍ നടപ്പാക്കാതിരുന്നിട്ടുപോലും മരണനിരക്ക് കുറവാണ്. 1947 മുതല്‍ ജപ്പാന്‍ ബിസിജി കുത്തിവയ്പ് നടത്തുന്നുണ്ട്. കോവിഡ് -19 കനത്ത ആഘാതമുണ്ടാക്കിയ ഇറാനില്‍ 1984 ല്‍ മാത്രമാണ് സാര്‍വത്രിക ബിസിജി കുത്തിവയ്പ് നയം ആരംഭിച്ചത്. ഇത് 36 വയസിനു മുകളിലുള്ള ആരെയും സുരക്ഷിതരല്ലാതാക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍ 1950 മുതല്‍ സാര്‍വത്രിക ബിസിജി നയം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് കോവിഡ് -19 ചൈനയില്‍ വ്യാപിച്ചു? സാംസ്‌കാരിക വിപ്ലവകാലത്ത് (1966-1976) ക്ഷയരോഗ പ്രതിരോധവും ചികിത്സാ ഏജന്‍സികളും പിരിച്ചുവിടുകയോ ദുര്‍ബലമാവുകയോ ചെയ്തു. ഇതു പ്രതിരോധ വിടവിനു കാരണമായതിനാലാണു കോവിഡ്-19 വ്യാപിപ്പിച്ചതെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. എങ്കിലും നിലവില്‍ ചൈനയിലെ സ്ഥിതി മെച്ചപ്പെടുന്നതായി തോന്നുന്നു,” എന്‍.വൈ.ഐടി ബയോ മെഡിക്കല്‍ സയന്‍സസ് വകുപ്പിലെ ഗവേഷകര്‍ എഴതുന്നു.

വാക്‌സിന്‍ ശ്വാസകോശ സംബന്ധമായ അനവധി അസുഖങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നല്‍കുന്നുവെന്നു ഗവേഷകര്‍ അവകാശപ്പെട്ടു. എങ്കിലും 2019 ഡിസംബര്‍ വരെ ലോകത്തിന് അജ്ഞാതമായ കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി എത്രത്തോളം വര്‍ധിപ്പിക്കുമെന്നറിയാന്‍ വാക്‌സിന്‍ ഉപയോഗിച്ച് ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങള്‍ അവര്‍ നിര്‍ദേശിച്ചു.

”ബിസിജി കുത്തിവയ്പ് വൈറല്‍ അണുബാധകള്‍ക്കും സെപ്‌സിസിനുമെതിരെ വിശാലമായ സംരക്ഷണം നല്‍കുന്നതായി കാണിക്കുന്നു. ബിസിജിയുടെ സംരക്ഷണ ഫലം കോവിഡ്-19 ന്റെ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കില്ല, മറിച്ച് അനുബന്ധമായ അണുബാധകള്‍ അല്ലെങ്കില്‍ സെപ്‌സിസ് എന്നിവയുമായി ബന്ധപ്പെട്ടതാകാം. എങ്കിലും, ഒരു രാജ്യത്ത് കോവിഡ്-19 കേസുകളുടെ എണ്ണം കുറഞ്ഞതുമായി ബിസിജി വാക്‌സിനേഷനുമായി ബന്ധമുണ്ടെന്നു ഞങ്ങള്‍ കണ്ടെത്തി. ഇത്, ബിസിജി ചില പരിരക്ഷ, പ്രത്യേകിച്ച് കോവിഡ്-19ന് എതിരെ നല്‍കുമെന്ന് സൂചിപ്പിക്കുന്നു,”എന്‍.വൈ.ഐ.ടി ഗവേഷകര്‍ എഴുതുന്നു.

അവകാശവാദത്തിനെതിരായ വിമര്‍ശനം

എന്‍.വൈ.ഐ.ടി പഠനം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍, ഇതിനെതിരെ മോണ്‍ട്രിയലിലെ മക്ഗില്‍ ഇന്റര്‍നാഷണല്‍ ടിബി സെന്ററിലെ ഗവേഷകര്‍ രംഗത്തെത്തി. പഠനത്തിന്റെ രീതിശാസ്ത്രം, പഠനം നടന്ന സമയത്ത് ആഗോളതലത്തിലെ കോവിഡ്-19 ന്റെ വ്യാപ്തി, ചില അനുമാനങ്ങള്‍ എന്നിവ അവര്‍ ചോദ്യം ചെയ്തു. സാധ്യമായ മറ്റ് വിശദീകരണങ്ങളില്ലാതെ പരസ്പരബന്ധമെന്നത് ഒരു കാരണവും ഫലവുമാണ് എന്ന ആശയത്തെ അവര്‍ ചോദ്യം ചെയ്തു.

‘ഒരു നൂറ്റാണ്ട് പഴക്കമുള്ള വാക്‌സിന്‍ വ്യക്തികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും, മറ്റു രോഗങ്ങള്‍ക്ക് പ്രത്യേകമല്ലാത്ത പരിരക്ഷ നല്‍കുന്നു, കോവിഡ്-19 ന് എതിരായ പരിരക്ഷ നല്‍കുകയോ അതിന്റെ തീവ്രത കുറയ്ക്കുയോ ചെയ്യുമെന്ന ഈ വിശകലനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പറയുന്നത് അപകടരമാണ്. ഈ കണ്ടെത്തലുകള്‍ മുഖവിലയ്‌ക്കെടുക്കുന്നതു പകര്‍ച്ചവ്യാധിക്കെതിരായ പ്രതിരോധത്തില്‍ അലംഭാവം കാണിക്കാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍. ഇത്തരം നിരവധി രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ ഇത് എങ്ങനെയാണു ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കേണ്ടത് ആവശ്യമാണ്. ഇതിനകമുണ്ടായിട്ടുണ്ടുള്ള പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അത്തരം ചിത്രീകരണങ്ങളുടെ അപകടങ്ങളെ കുറച്ചുകാണരുത്. ഉദാഹരണത്തിന് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അവരുടെ സാര്‍വത്രിക കുത്തിവയ്പ് നയം വാഗ്ദാനം ചെയ്യുന്ന വിശാലമായ ബിസിജി സംരക്ഷണം തെറ്റായ സുരക്ഷിതത്വബോധം സൃഷ്ടിക്കുകയും നിഷ്‌ക്രിയത്വത്തിലേക്കു നയിക്കുകയും ചെയ്യും,’ അവര്‍ എഴുതി.

എന്‍.വൈ.ഐ.ടി വിശകലനത്തിലെ, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ കോവിഡ് -19 വ്യാപനമുണ്ടായിട്ടില്ലെന്നതിനെതിരെയാണു മക്ഗില്‍ ഗവേഷകരുടെ പ്രധാന എതിര്‍പ്പ്. ഇത്തരം രാജ്യങ്ങളില്‍ പിന്നീട് വൈറസ് വ്യാപനമുണ്ടായതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ”ഉദാഹരണത്തിന്, ഇന്ത്യയില്‍ കോവിഡ് -19 കേസുകള്‍ മാര്‍ച്ച് 21-ലെ 195-ല്‍ നിന്ന് 31ന് 1,071 ആയി ഉയര്‍ന്നു. ദക്ഷിണാഫ്രിക്കയില്‍ 21-ലെ 205-ല്‍ നിന്ന് 31-ന് 1,326 ആയി വര്‍ധിച്ചു,” അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ഇന്ന് 2900 കവിഞ്ഞു.

”ബിസിജി കുത്തിവയ്പിന്റെ ദീര്‍ഘകാലവും തടസമില്ലാത്തതുമായ ദേശീയ പരിപാടികളുടെ അന്തര്‍-രാജ്യ താരതമ്യങ്ങള്‍ കോവിഡ്-19 വൈറസ് ബാധയുടെ തീവ്രത കുറയ്ക്കുന്നതിന് ഒരു ഗുണം നിര്‍ദേശിക്കുന്നത് അത്തരം പരിപാടികള്‍ ഇല്ലാത്തവരോ വൈകി ആരംഭിച്ചവരോ ആണ്. നേരിട്ടുള്ള വൈറസ് പ്രതിരോധ പ്രഭാവം ഇല്ല, പക്ഷേ ബിസിജി ഒരു രോഗപ്രതിരോധ ശേഷിയാകാം. അതു വൈറസിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു. എന്നിരുന്നാലും, പരസ്പരബന്ധം കാരണത്തിന്റെ തെളിവല്ല. ചില രാജ്യങ്ങളില്‍ ആരംഭിച്ച പ്രതിരോധ പരീക്ഷണങ്ങളില്‍നിന്ന് വരാനിരിക്കുന്ന ശക്തമായ തെളിവുകള്‍ ആവശ്യമാണ്,” പൊതുജനാരോഗ്യ വിദഗ്ധനും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ഡോ. കെ.എസ്. റെഡ്ഡി അഭിപ്രായപ്പെട്ടു.

Read More: Does BCG protect against coronavirus?

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Coronavirus does bcg vaccine protect against covid 19 new debate over old vaccine bcg

Next Story
Explained: രാത്രി ഒമ്പത് മിനിട്ട് വൈദ്യുത വിളക്കുകള്‍ അണച്ചാല്‍ എന്തുസംഭവിക്കും? വൈദ്യുത വിതരണം തടസ്സപ്പെടുമോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com