ഇന്നലെ 7,007 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ അഞ്ച് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആറാമത്തെ സംസ്ഥാനമായി മാറി കേരളം. ഒരു ദിവസം മുമ്പ് ഉത്തര്‍പ്രദേശും ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു. എന്നാല്‍ കേരളത്തെ അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ പ്രതിദിനരോഗികളുടെ എണ്ണം വളരെക്കുറവാണ്. അതിനാല്‍ യുപിയെ മറികടന്ന്, ഏറ്റവും കൂടുതല്‍ രോഗികളുള്ള അഞ്ചാമത്തെ സംസ്ഥാനമായി കേരളം മാറാൻ സാധ്യതയുണ്ട്.
Also Read: ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്; എല്ലാ ജില്ലകളിലും നൂറിലധികം പുതിയ കോവിഡ് ബാധിതർ
രണ്ടു മാസം കൊണ്ടാണ് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷത്തിലേക്കെത്തിയത്. വൈറസ് വ്യാപകമായി പടരുന്നത് ആദ്യ ആറുമാസത്തേക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞ കേരളത്തില്‍ സെപ്റ്റംബര്‍ 11 നാണ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലെത്തിയത്. അതിനുശേഷം രോഗികളുടെ എണ്ണം അതിവേഗം ഉയര്‍ന്നു. നിരവധി ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത് പതിവായി.
Also Read: കോവിഡ്: രാജ്യത്തെ രോഗമുക്തി നിരക്ക് 92 ശതമാനം
കഴിഞ്ഞ രണ്ടു മാസത്തിനിടെ, കേരളത്തില്‍ സ്ഥിരീകരിച്ച നാലു ലക്ഷത്തിലധികം കേസുകളേക്കാള്‍ കൂടുതല്‍ രോഗബാധ മഹാരാഷ്ട്രയിലും കര്‍ണാടകയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ മഹാരാഷ്ട്രയില്‍ 7.16 ലക്ഷത്തിലധികവും കര്‍ണാടകയില്‍ 4.13 ലക്ഷത്തിലധികം കേസുകളാണു സ്ഥിരീകരിച്ചത്.
അടുത്തിടെ എല്ലാ ദിവസവും ഡല്‍ഹിയില്‍ രോഗബാധ കേരളത്തെക്കാള്‍ കൂടുതലാണ്. ഡല്‍ഹിയിലെ പ്രതിദിന കണക്ക് എല്ലാ ദിവസവും പുതിയ ഉയരങ്ങളിലെത്തുന്നു. ഇന്നലെ 8,593 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് ദിവസവും രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി എണ്‍പതിലധികം മരണങ്ങളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ ആദ്യം മുതല്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. മഹാരാഷ്ട്ര ഒഴികെ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Also Read: അഞ്ചിലൊന്ന് കോവിഡ് രോഗികൾക്കും മൂന്ന് മാസത്തിനുള്ളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വന്നതായി പഠനം
രാജ്യത്ത് ഇന്നലെ 48,000 പേര്‍ക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 86.83 ലക്ഷത്തിലധികമായി.
രണ്ടാഴ്ചയിലേറെയായി രാജ്യത്തെ പ്രതിദിന സംഖ്യ അന്പതിനായിരത്തില് താഴെയായിരിക്കുമ്പോള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കേസുകള്‍ അഭൂതപൂര്‍വമായ നിലവാരത്തിലേക്ക് ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി, ഇന്ത്യയേക്കാള്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച ഏക രാജ്യമായ അമേരിക്കയില്‍ എല്ലാ ദിവസവും ലക്ഷത്തിലധികം കേസുകളാണു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങളില്‍ 1.2 ലക്ഷത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡേറ്റാ ബേസ് വ്യക്തമാക്കുന്നു.
Also Read: ശുഭ സൂചന; കോവിഡ് വാക്സിൻ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ
മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയെ മറികടക്കുമെന്ന അവസ്ഥ അധികം മുന്പല്ലാതെ പ്രകടമാക്കിയ അമേരിക്ക ഇന്ന് ഒരു കോടി കേസുകളിലേക്കു കടക്കും. കോവിഡ് ബാധിച്ച് 2.36 ലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook