2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ ആദ്യ കോവിഡ്-19 രോഗബാധ സ്ഥിരീകരിക്കുന്നതിനും രണ്ടുമാസം മുൻപുവരെ കോവിഡിന് കാരണമാവുന്ന സാർസ് കോവ് 2 വൈറസുകളുടെ വ്യാപനം നടന്നിരുന്നതായി പഠനം.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡിയാഗോവിലെ (യുസിഎസ്ഡി) സ്കൂൾ ഓഫ് മെഡിസിൻ വിഭാഗം, അരിസോണ യൂണിവേഴ്സിറ്റി, ഇല്ല്യൂമിന ഇൻകോർപ്പറേഷൻ എന്നിവയിലെ ഗവേഷകർ നടത്തിയ ഈ പഠനം ‘സയൻസ്’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. മോളിക്യുലർ ഡേറ്റിങ് മാർഗങ്ങളും എപ്പിഡെമോളജിക്കൽ സിമുലേഷനുകളും ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
” ചൈനയിൽ രോഗബാധ കണ്ടെത്തുന്നതിനും എത്ര കാലം മുൻപ് ഈ വൈറസുകൾ വ്യാപിച്ചിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഈ പഠനം നടത്തിയത്. ആ ചോദ്യത്തിന് ഉത്തരം നൽകുന്നതിനായി ഞങ്ങൾ മൂന്ന് പ്രധാന വിവരങ്ങൾ പരിശോധിച്ചു. ലോക്ക്ഡൗണിന് മുമ്പ് വുഹാനിലുണ്ടായ സാർസ് കോവ് 2 വ്യാപനത്തെക്കുറിച്ചുള്ള വിശദമായ ധാരണ, ചൈനയിലെ വൈറസിന്റെ ജനിതക വൈവിധ്യം, ചൈനയിലെ ആദ്യകാല കോവിഡ് -19 കേസുകളുടെ റിപ്പോർട്ടുകൾ എന്നിവയാണ് ആ മൂന്ന് വിവരങ്ങൾ. വ്യത്യസ്തമായ ഈ തെളിവുകൾ പരിശോധിച്ചപ്പോൾ, ഹുബെ പ്രവിശ്യയിൽ വൈറസ് പ്രചരിക്കാൻ തുടങ്ങിയതിന്റെ കാലാവധി പരമാവധി 2019 ഒക്ടോബർ പകുതി വരെ പിന്നോട്ട് പോവാമെന്ന് കണ്ടെത്തി,” യുസിഎസ്ഡി സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള പ്രസ്താവനയിൽ, പഠനത്തിൽ പങ്കെടുത്ത മുതിർന്ന ഗവേഷകൻ ജോയൽ ഓ വർത്തൈം പറഞ്ഞു.
Read More: അവയവമാറ്റത്തിനു വിധേയരായവര്‍ക്കു കോവിഡ് -19 വാക്‌സിന്‍ എത്രത്തോളം സംരക്ഷണം നല്‍കുന്നു?
2019 ഡിസംബറിലാണ് വുഹാനിൽ കോവിഡ് -19 കേസുകൾ ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2019 നവംബർ 17നെങ്കിലും ചൈനയിലെ വുഹാൻ ഉൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിൽ കോവിഡ്-19 രോഗബാധ കണ്ടെത്തിയതായി സൂചിപ്പിക്കുന്ന പ്രാദേശിക പത്ര റിപ്പോർട്ടുകളെക്കുറിച്ചും യുബിഎസ്‌ഡിയുടെ പ്രസ്താവനയിൽ പരാമർശിക്കുന്നു. ചൈനീസ് അധികാരികൾ പൊതുജനാരോഗ്യം ലക്ഷ്യമിട്ടുള്ള നടപടികൾ നടപ്പിലാക്കുന്ന സമയമാവുമ്പോഴേക്ക് തന്നെ വൈറസ് സജീവമായി പ്രചരിച്ചിരുന്നുവെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ പഠനത്തിൽ, സാർസ് കോവ് 2 വൈറസിന്റെ ആദ്യകേസ് അല്ലെങ്കിൽ ഇൻഡെക്സ് കേസ് എപ്പോൾ സംഭവിച്ചുവെന്ന് മനസിലാക്കാൻ ഗവേഷകർ മോളിക്യുലർ ക്ലോക്ക് എവല്യൂഷനറി അനാലിസിസ് സമ്പ്രദായമാണ് ഉപയോഗിച്ചത്. ജീനുകളുടെ മ്യൂട്ടേഷൻ നിരക്ക് ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയുടെ പദമാണ് “മോളിക്യുലർ ക്ലോക്ക്”. ഈ സാഹചര്യത്തിൽ, സാർ്സ് കോവി 2 വൈറസിന്റെ എല്ലാ വകഭേദങ്ങളുടെയും പൊതുവായ പൂർവ്വികർ നിലവിലുണ്ടായിരുന്നപ്പോഴുള്ള സമയമാണ് പരിശോധിച്ചത്. ഈ പഠനത്തിൽ കണക്കാക്കുന്നത് 2019 നവംബർ പകുതിയോടെ അവ നിലനിന്നിരുന്നുവെന്നാണ്.
ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ചൈനയിലെ സാർസ് കോവി2 ബാധിച്ച ആളുകളുടെ ശരാശരി എണ്ണം 2019 നവംബർ 4 വരെ ഒന്നിൽ കുറവാണെന്ന് ഗവേഷകർ കണക്കാക്കുന്നു. പതിമൂന്ന് ദിവസത്തിന് ശേഷം ഇത് നാല് വ്യക്തികളാണ്, 2019 ഡിസംബർ 1 ന് വെറും ഒമ്പത് പേരെന്ന നിലയിലാണ്.
Read More: ചില രാജ്യങ്ങളിൽ ആസ്ട്രസെനക കോവിഡ് വാക്സിൻ വിതരണം നിർത്തിവയ്ക്കാൻ കാരണമെന്ത്?
പകർച്ചവ്യാധിയുടെ പ്രാരംഭഘട്ടത്തിലും ആദ്യ ദിവസങ്ങളിലും സാർസ് കോവി 2 വൈറസ് എങ്ങനെയാണ് പെരുമാറിയതെന്നതിന്റെ മാതൃകയും ഗവേഷകർ പരിശോധിച്ചു. അത് വലിയൊരളവിൽ അജ്ഞാതമായ ഒരു കാര്യമായിരുന്നു. അന്നത്തെ പൊതുജനാരോഗ്യ ഭീഷണിയുടെ വ്യാപ്തി ഇതുവരെയും പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടുമില്ല.
ഈ സിമുലേഷനുകളിൽ വെറും 29.7 കേസുകളിൽ സ്വയം നിലനിർത്തുന്ന പകർച്ചവ്യാധികൾ സൃഷ്ടിക്കാൻ വൈറസിന് കഴിഞ്ഞു. മറ്റ് 70.3 ശതമാനം പേരിൽ, നശിക്കുന്നതിന് മുമ്പ് താരതമ്യേന കുറച്ച് പേരെ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ.