Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

ആദ്യ രോഗബാധ സ്ഥിരീകരിക്കുന്നതിനു മുൻപ് തന്നെ ചൈനയിൽ കൊറോണ വൈറസ് വ്യാപനം; പുതിയ വെളിപ്പെടുത്തലുമായി പഠനം

2019 ഡിസംബറിന് മുൻപ് തന്നെ ഹുബെയ് പ്രവിശ്യയിൽ കോവിഡ്-19 രോഗബാധ കണ്ടെത്തിയതായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകളെക്കുറിച്ചും പഠനത്തിൽ പരാമർശിക്കുന്നു

Coronavirus, Coronavirus China, wuhan virus, China covid, China covid research, Express Explained, കോവിഡ്, കൊറോണ, കൊറോണ ഉദ്ഭവം, കോവിഡ് ഉദ്ഭവം, ie malayalam

2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ ആദ്യ കോവിഡ്-19 രോഗബാധ സ്ഥിരീകരിക്കുന്നതിനും രണ്ടുമാസം മുൻപുവരെ കോവിഡിന് കാരണമാവുന്ന സാർസ് കോവ് 2 വൈറസുകളുടെ വ്യാപനം നടന്നിരുന്നതായി പഠനം.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡിയാഗോവിലെ (യുസി‌എസ്ഡി) സ്കൂൾ ഓഫ് മെഡിസിൻ വിഭാഗം, അരിസോണ യൂണിവേഴ്സിറ്റി, ഇല്ല്യൂമിന ഇൻ‌കോർ‌പ്പറേഷൻ എന്നിവയിലെ ഗവേഷകർ നടത്തിയ ഈ പഠനം ‘സയൻസ്’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. മോളിക്യുലർ ഡേറ്റിങ് മാർഗങ്ങളും എപ്പിഡെമോളജിക്കൽ സിമുലേഷനുകളും ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

” ചൈനയിൽ രോഗബാധ കണ്ടെത്തുന്നതിനും എത്ര കാലം മുൻപ് ഈ വൈറസുകൾ വ്യാപിച്ചിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഈ പഠനം നടത്തിയത്. ആ ചോദ്യത്തിന് ഉത്തരം നൽകുന്നതിനായി ഞങ്ങൾ മൂന്ന് പ്രധാന വിവരങ്ങൾ പരിശോധിച്ചു. ലോക്ക്ഡൗണിന് മുമ്പ് വുഹാനിലുണ്ടായ സാർസ് കോവ് 2 വ്യാപനത്തെക്കുറിച്ചുള്ള വിശദമായ ധാരണ, ചൈനയിലെ വൈറസിന്റെ ജനിതക വൈവിധ്യം, ചൈനയിലെ ആദ്യകാല കോവിഡ് -19 കേസുകളുടെ റിപ്പോർട്ടുകൾ എന്നിവയാണ് ആ മൂന്ന് വിവരങ്ങൾ. വ്യത്യസ്തമായ ഈ തെളിവുകൾ പരിശോധിച്ചപ്പോൾ, ഹുബെ പ്രവിശ്യയിൽ വൈറസ് പ്രചരിക്കാൻ തുടങ്ങിയതിന്റെ കാലാവധി പരമാവധി 2019 ഒക്ടോബർ പകുതി വരെ പിന്നോട്ട് പോവാമെന്ന് കണ്ടെത്തി,” യുസി‌എസ്ഡി സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള പ്രസ്താവനയിൽ, പഠനത്തിൽ പങ്കെടുത്ത മുതിർന്ന ഗവേഷകൻ ജോയൽ ഓ വർത്തൈം പറഞ്ഞു.

Read More: അവയവമാറ്റത്തിനു വിധേയരായവര്‍ക്കു കോവിഡ് -19 വാക്‌സിന്‍ എത്രത്തോളം സംരക്ഷണം നല്‍കുന്നു?

2019 ഡിസംബറിലാണ് വുഹാനിൽ കോവിഡ് -19 കേസുകൾ ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2019 നവംബർ 17നെങ്കിലും ചൈനയിലെ വുഹാൻ ഉൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിൽ കോവിഡ്-19 രോഗബാധ കണ്ടെത്തിയതായി സൂചിപ്പിക്കുന്ന പ്രാദേശിക പത്ര റിപ്പോർട്ടുകളെക്കുറിച്ചും യു‌ബി‌എസ്‌ഡിയുടെ പ്രസ്താവനയിൽ പരാമർശിക്കുന്നു. ചൈനീസ് അധികാരികൾ പൊതുജനാരോഗ്യം ലക്ഷ്യമിട്ടുള്ള നടപടികൾ നടപ്പിലാക്കുന്ന സമയമാവുമ്പോഴേക്ക് തന്നെ വൈറസ് സജീവമായി പ്രചരിച്ചിരുന്നുവെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതിയ പഠനത്തിൽ, സാർസ് കോവ് 2 വൈറസിന്റെ ആദ്യകേസ് അല്ലെങ്കിൽ ഇൻഡെക്സ് കേസ് എപ്പോൾ സംഭവിച്ചുവെന്ന് മനസിലാക്കാൻ ഗവേഷകർ മോളിക്യുലർ ക്ലോക്ക് എവല്യൂഷനറി അനാലിസിസ് സമ്പ്രദായമാണ് ഉപയോഗിച്ചത്. ജീനുകളുടെ മ്യൂട്ടേഷൻ നിരക്ക് ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയുടെ പദമാണ് “മോളിക്യുലർ ക്ലോക്ക്”. ഈ സാഹചര്യത്തിൽ, സാർ്സ് കോവി 2 വൈറസിന്റെ എല്ലാ വകഭേദങ്ങളുടെയും പൊതുവായ പൂർവ്വികർ നിലവിലുണ്ടായിരുന്നപ്പോഴുള്ള സമയമാണ് പരിശോധിച്ചത്. ഈ പഠനത്തിൽ കണക്കാക്കുന്നത് 2019 നവംബർ പകുതിയോടെ അവ നിലനിന്നിരുന്നുവെന്നാണ്.

ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ചൈനയിലെ സാർസ് കോവി2 ബാധിച്ച ആളുകളുടെ ശരാശരി എണ്ണം 2019 നവംബർ 4 വരെ ഒന്നിൽ കുറവാണെന്ന് ഗവേഷകർ കണക്കാക്കുന്നു. പതിമൂന്ന് ദിവസത്തിന് ശേഷം ഇത് നാല് വ്യക്തികളാണ്, 2019 ഡിസംബർ 1 ന് വെറും ഒമ്പത് പേരെന്ന നിലയിലാണ്.

Read More: ചില രാജ്യങ്ങളിൽ ആസ്ട്രസെനക കോവിഡ് വാക്സിൻ വിതരണം നിർത്തിവയ്ക്കാൻ കാരണമെന്ത്?

പകർച്ചവ്യാധിയുടെ പ്രാരംഭഘട്ടത്തിലും ആദ്യ ദിവസങ്ങളിലും സാർസ് കോവി 2 വൈറസ് എങ്ങനെയാണ് പെരുമാറിയതെന്നതിന്റെ മാതൃകയും ഗവേഷകർ പരിശോധിച്ചു. അത് വലിയൊരളവിൽ അജ്ഞാതമായ ഒരു കാര്യമായിരുന്നു. അന്നത്തെ പൊതുജനാരോഗ്യ ഭീഷണിയുടെ വ്യാപ്തി ഇതുവരെയും പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടുമില്ല.

ഈ സിമുലേഷനുകളിൽ വെറും 29.7 കേസുകളിൽ സ്വയം നിലനിർത്തുന്ന പകർച്ചവ്യാധികൾ സൃഷ്ടിക്കാൻ വൈറസിന് കഴിഞ്ഞു. മറ്റ് 70.3 ശതമാനം പേരിൽ, നശിക്കുന്നതിന് മുമ്പ് താരതമ്യേന കുറച്ച് പേരെ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Coronavirus circulated for months before first case was reported modelling study

Next Story
പ്രക്ഷോഭങ്ങൾക്കിടയിലും ഈ കാർഷിക നിയമം കേന്ദ്രം നടപ്പാക്കണമെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തത് എന്തുകൊണ്ട്?farmers protests, punjab farmers protests, singhu border, farmer laws protests, Essential Commodities (Amendment) Act, 2020, farmers news, അവശ്യവസ്തു നിയമം, അവശ്യവസ്തു ഭേദഗതി നിയമം, കാർഷിക നിയമം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com