scorecardresearch
Latest News

വൻ നഗരങ്ങളിൽ ആർ വാല്യൂ ഒന്നിന് മുകളിൽ; രാജ്യത്ത് കോവിഡ് മൂന്നാം തരംഗമോ

ഒരു ജനസംഖ്യയിൽ ഒരു രോഗം എത്ര വേഗത്തിൽ പടരുന്നു എന്നതിന്റെ സൂചകമാണ് പുനരുൽപ്പാദന നമ്പർ അല്ലെങ്കിൽ ആർ നമ്പർ

Covid-19 omicron numbers explained, coronavirus india, coronavirus omicron india, omicron variant cases in india, new variant omicron symptoms, coronavirus omicron india latest update, omicron virus india, coronavirus vaccine statistics, current affairs, current affairs news, Indian express, കോവിഡ്, ഒമിക്രോൺ, Malayalam News, IE Malayalam

സർക്കാർ സംവിധാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കോവിഡ് -19 മഹാമാരിയുടെ മൂന്നാം തരംഗത്തിലേക്ക് ഇന്ത്യ പ്രവേശിച്ചുവെന്നതിന്റെ അനിഷേധ്യമായ സൂചനകൾ ഇപ്പോൾ ഉണ്ട്. കേസുകളുടെ വർദ്ധനവ് അടുത്ത കുറച്ച് ദിവസങ്ങളിൽ കുറയാനോ ഗതി മാറ്റാനോ സാധ്യതയില്ല.

എന്നാൽ ഈ കുതിച്ചുചാട്ടത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ഗുണനിലവാരത്തെക്കുറിച്ചോ എന്തെങ്കിലും പറയാൻ ഇപ്പോഴും കഴിയില്ല. രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ച ആദ്യത്തെ രണ്ട് തരംഗങ്ങളുമായി സാമ്യമുള്ളതോ യൂറോപ്പിലെയോ അമേരിക്കയിലെയോ മറ്റ് ചില രാജ്യങ്ങളിൽ കണ്ടതിന് സമാനമായതോ ആയ രീതിയിലാവില്ല ഇത്. ദക്ഷിണാഫ്രിക്ക വളരെ വ്യത്യസ്തമായ പാതയാണ് പിന്തുടരുന്നത്. ജർമനിയും സമാന പാത പിന്തുടരുന്നു. ഈ രണ്ട് രാജ്യങ്ങളിലും, കേസുകൾ സ്ഥിരത കൈവരിക്കുന്നതായി തോന്നുന്നു. ഒപ്പം അത് ഇതുവരെ അവസാനിച്ചിട്ടില്ല. കൂടാതെ ക്രിസ്മസ് അവധിക്കാലത്തെ ഡാറ്റയുടെ സ്ഥിരതയില്ലാത്ത റിപ്പോർട്ടിങ്ങ് കാരണം ഒട്ടേറെ വിവരങ്ങൾ ലഭ്യമല്ല.

ഇന്ത്യയിൽ ഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കേസുകളുടെ കുത്തനെ വർദ്ധനവ് കാണുന്നതിൽ അതിശയിക്കാനില്ല. ഇതിന് കാരണം അവയുടെ വലുതും കേന്ദ്രീകൃതവുമായ ജനസംഖ്യ മാത്രമല്ല. അവിടേക്ക് വരുന്ന വിദേശ സഞ്ചാരികളുടെ വലിയ എണ്ണം അടക്കമുള്ള കാരണങ്ങൾ ഇതിന് പിറകിലുണ്ട്.

Also Read: ഒമിക്രോൺ ബാധിച്ചവർക്ക് ഡെൽറ്റ വകഭേദത്തിനെതിരെ പ്രതിരോധ ശേഷി ലഭിക്കുമെന്ന് പഠനം

നിലവിലെ കുതിച്ചുചാട്ടത്തിന് കാരണമായ ഒമിക്‌റോൺ വകഭേദം ഉൾപ്രദേശങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ഈ നഗര ജനസംഖ്യയിൽ ആദ്യം പ്രചരിക്കാൻ തുടങ്ങും. മെച്ചപ്പെട്ടതും കൂടുതൽ വേഗത്തിലുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് രോഗത്തെ പിടിച്ച് കെട്ടാനാവുമോ എന്ന് പരിശോധിക്കപ്പെടുന്ന സ്ഥലങ്ങളും ഇവയാണ്.

ഒരു ജനസംഖ്യയിൽ ഒരു രോഗം എത്ര വേഗത്തിൽ പടരുന്നു എന്നതിന്റെ സൂചകമായ പുനരുൽപ്പാദന നമ്പർ അല്ലെങ്കിൽ ആർ നമ്പർ, ഈ മെഗാസിറ്റികളിലെല്ലാം ഒന്ന് കടന്നിരിക്കുന്നു എന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സിലെ സിതാഭ്ര സിൻഹയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഗവേഷകർ നടത്തിയ ഏറ്റവും പുതിയ വിശകലനമാണ് ഈ ഫലം നൽകുന്നത്.

രോഗബാധയേറ്റ ഓരോ വ്യക്തിയും ശരാശരി ഒരു വ്യക്തിക്കെങ്കിലും അണുബാധ പകരുന്നുണ്ടെന്നാണ് ആർ മൂല്യം ഒന്ന് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. കേസുകൾ അതിവേഗം ഉയരാൻ തുടങ്ങുന്ന ഒരു പ്രധാന പരിധിയാണ് ഇത്.

സിൻഹയുടെ വിശകലനം അനുസരിച്ച്, ഡൽഹിയിലും മുംബൈയിലും ഇപ്പോൾ ആർ-മൂല്യങ്ങൾ രണ്ടിൽ കൂടുതലാണ്. ഈ രണ്ട് നഗരങ്ങളിലും ഒരാളിൽ നിന്ന് ശരാശരി രണ്ടിൽ കൂടുതൽ ആളുകളിലേക്ക് രോഗം പകരുന്നതായി സൂചിപ്പിക്കുന്നു. ഈ രണ്ട് നഗരങ്ങളിലും കേസുകൾ വളരെ വേഗത്തിൽ ഉയരുമെന്ന പ്രവചനമാണിത്.

യൂറോപ്പിലെയും അമേരിക്കയിലെയും അഭൂതപൂർവമായ കുതിച്ചുചാട്ടത്തിന് ഒരു പ്രധാന കാരണം വാർഷിക ഉത്സവ സീസണിൽ വലിയ ഒത്തുചേരലുകൾ സാധാരണമാണ് എന്നതാണ്. കുതിച്ചുചാട്ടം നിയന്ത്രിക്കാൻ പല ഗവൺമെന്റുകളും ചില നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവർ ക്രിസ്മസ് അല്ലെങ്കിൽ പുതുവത്സര ആഘോഷങ്ങളോ ഒത്തുചേരലുകളോ ഒഴിവാക്കാൻ വിമുഖത കാണിക്കുന്നു.

ഇന്ത്യയിൽ ഇപ്പോൾ അത്തരത്തിലുള്ള ഒരു നിർബന്ധവുമില്ല, ആളുകൾ ഉത്തരവാദിത്തത്തോടെ കോവിഡ്-അനുയോജ്യമായ പെരുമാറ്റം പിന്തുടരുകയാണെങ്കിൽ, കുറഞ്ഞ സാമ്പത്തിക തകർച്ചയോടെ ഈ തരംഗത്തെ നേരിടാൻ രാജ്യത്തിന് സാധ്യമാണ്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Corona r value over 1 in big cities likely start of third wave

Best of Express