scorecardresearch

യൂറോപ്പിൽ മാരകമായ വൈറസ് പടരുന്നു, ഇന്ത്യയിലും മരണം: എന്താണ് സിസിഎച്ച്എഫ്?

ഗുജറാത്തിൽ ക്രിമിയൻ-കോംഗോ ഹെമറേജിക് പനി ബാധിച്ച് ഒരാൾ മരണത്തിന് കീഴടങ്ങിയിരുന്നു. ഇതിനെതിരെ ഇതുവരെ വാക്സിൻ ലഭ്യമായിട്ടില്ല

ഗുജറാത്തിൽ ക്രിമിയൻ-കോംഗോ ഹെമറേജിക് പനി ബാധിച്ച് ഒരാൾ മരണത്തിന് കീഴടങ്ങിയിരുന്നു. ഇതിനെതിരെ ഇതുവരെ വാക്സിൻ ലഭ്യമായിട്ടില്ല

author-image
WebDesk
New Update
virus|europe|india|climate change

സ്പെയിൻ, റഷ്യ, തുർക്കി, യുകെ എന്നിവിടങ്ങളിൽ ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

യൂറോപ്പ് ഉഷ്ണ തരംഗത്തിലും കാട്ടുതീയിലും വീർപ്പുമുട്ടുമ്പോൾ, വർധിച്ചുവരുന്ന താപനില തണുത്ത കാലാവസ്ഥയിൽ സാധാരണയായി കാണപ്പെടാത്ത വൈറസുകളുടെ വ്യാപനത്തെക്കുറിച്ചുള്ള ഭയവും ഉയർത്തിയിട്ടുണ്ട്. ടിക്കുകൾ (ചെള്ള്) വഴി പകരുന്ന അണുബാധയായ ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവറിനെ (സിസിഎച്ച്എഫ്) കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഉയർന്ന മരണനിരക്ക് ഉള്ള അണുബാധയാണിത്.

Advertisment

സിസിഎച്ച്എഫ് ആഫ്രിക്ക, ബാൾക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രാദേശികമാണ്. യൂറോപ്പിൽ ഈ രോഗത്തിൽ നിന്നുള്ള ആദ്യത്തെ മരണം 2016-ൽ സ്പെയിനിലായിരുന്നു.

സിസിഎച്ച്എഫിന് “10 ശതമാനം മുതൽ 40 ശതമാനം വരെ രോഗികളെ മരണപ്പെടുത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നതായി" യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെയുള്ള ഗവേഷണത്തെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന ഹൊറൈസൺ പറയുന്നു. വൈറസ് ബാധ യൂറോപ്പിന്റെ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.

സ്പെയിൻ, റഷ്യ, തുർക്കി, യുകെ എന്നിവിടങ്ങളിൽ ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ, ഈ രോഗം ബാധിച്ച ഒരാൾ സിസിഎച്ച്എഫിനു കീഴടങ്ങി. രാജ്യത്തെ ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്ന ഗുജറാത്തിലാണ് ഈ മരണം.

എന്താണ് സിസിഎച്ച്എഫ്?

Advertisment

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ (സിസിഎച്ച്എഫ്) സാധാരണയായി ടിക്കുകൾ (ചെള്ളുകൾ) വഴി പകരുന്ന ഒരു വൈറൽ ഹെമറാജിക് പനിയാണ്. മൃഗങ്ങളെ കശാപ്പ് ചെയ്യുമ്പോഴും വൈറമിക് അനിമൽ ടിഷ്യൂകളുമായുള്ള സമ്പർക്കത്തിലൂടെയും (രക്തപ്രവാഹത്തിൽ വൈറസ് പ്രവേശിച്ച മൃഗങ്ങളുടെ ടിഷ്യു) ഇത് ബാധിക്കാം.

സിസിഎച്ച്ഫ് പൊട്ടിപ്പുറപ്പെടുന്നത് പൊതുജനാരോഗ്യ സേവനങ്ങൾക്ക് ഭീഷണിയാണ്. കാരണം ഈ വൈറസ് പകർച്ചവ്യാധികളിലേക്ക് നയിച്ചേക്കാം. ഉയർന്ന മരണനിരക്ക് (10-40%) കാരണം ആശുപത്രി, ആരോഗ്യ സൗകര്യങ്ങൾ എന്നിവയിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്. ഇവ തടയാനും ചികിത്സിക്കാനും പ്രയാസമാണ്.

പ്രാണികളുടെ ടിക്ക് കുടുംബത്തിൽ ഈ വൈറസ് ഉണ്ട്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച്, കന്നുകാലികൾ, ആട്, ചെമ്മരിയാടുകൾ, മുയലുകൾ തുടങ്ങിയ മൃഗങ്ങൾ “വൈറസ് വർദ്ധിപ്പിക്കുന്ന വാഹകരായി പ്രവർത്തിക്കുന്നു. രോഗം ബാധിച്ച ടിക്കുകളുമായോ മൃഗങ്ങളുടെ രക്തവുമായോ സമ്പർക്കം പുലർത്തുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. വിയർപ്പ്, ഉമിനീർ തുടങ്ങിയ ശരീര സ്രവങ്ങളുമായോ സാംക്രമിക രക്തവുമായോ സമ്പർക്കം പുലർത്തുന്നതിലൂടെ സിസിഎച്ച്എഫ് രോഗബാധിതനായ മനുഷ്യനിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം. ദേശാടന പക്ഷികൾക്കും ടിക്കുകൾ വഹിക്കാൻ കഴിയും. അങ്ങനെ വളരെ ദൂരത്തേക്ക് വൈറസ് പകരുന്നു."

1944ൽ ക്രിമിയൻ പെനിൻസുലയിലെ (കറുത്തകടലിന് സമീപം) സൈനികരിൽ ഈ രോഗം ആദ്യമായി കണ്ടെത്തി. 1969-ൽ, കോംഗോ തടത്തിൽ തിരിച്ചറിഞ്ഞ ഒരു അസുഖം ഇതേ രോഗകാരി മൂലമാണെന്നും കണ്ടെത്തി. അതിനാൽ, ഈ രോഗത്തിന് ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ എന്ന് പേരിട്ടു.

എന്താണ് ലക്ഷണങ്ങൾ? സിസിഎച്ച്എഫിന്റ ചികിത്സ എങ്ങനെയാണ്?

പനി, പേശിവേദന, തലകറക്കം, കഴുത്ത് വേദന, നടുവേദന, തലവേദന, കണ്ണുവേദന, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവ സിസിഎച്ച്എഫിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

“ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, തൊണ്ടവേദന എന്നിവ ആദ്യകാലങ്ങളിൽ ഉണ്ടാകാം. രണ്ടു- മൂന്നു ദിവസത്തിനുശേഷം ലക്ഷണങ്ങളിൽ മാറ്റം വരാം. അത് ഉറക്കം, വിഷാദം, അലസത എന്നിവയിലേക്ക് മാറ്റിസ്ഥാപിക്കപ്പെടാം, ”ഡബ്ല്യുഎച്ച്ഒയുടെ വെബ്സൈറ്റിൽ പറയുന്നു.

മനുഷ്യരിലോ മൃഗങ്ങളിലോ വൈറസിന് വാക്സിൻ ഇല്ല. രോഗലക്ഷണങ്ങളെ കൈകാര്യം ചെയ്യുന്നതാണ് ചികിത്സ. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, "സിസിഎച്ച്എഫ് അണുബാധയെ ചികിത്സിക്കാൻ റിബാവിറിൻ എന്ന ആൻറിവൈറൽ മരുന്ന് ഉപയോഗിച്ചു."

കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളുടെ വ്യാപനവും

താപനില പാറ്റേണുകൾ തകരാറിലായതിനാൽ, പരമ്പരാഗതമായി കാലാവസ്ഥ പ്രതികൂലമായ ഭൂമിശാസ്ത്രത്തിൽ രോഗാണുക്കൾ തഴച്ചുവളരുന്നു. "നീണ്ടതും വരണ്ടതുമായ വേനൽക്കാലം, കാലാവസ്ഥാ വ്യതിയാനം കാരണം ടിക്കുകൾ യൂറോപ്പിൽ പടരുന്നു," സിസിഎച്ച്എഫിനെക്കുറിച്ച്, സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജിസ്റ്റായ പ്രൊഫസർ അലി മിറാസിമി മോഡേൺ ഡിപ്ലോമസിയോട് പറഞ്ഞു.

സിഡിസി പറയുന്നത് കാലാവസ്ഥാ വ്യതിയാനം രോഗങ്ങളുടെ വ്യാപനത്തിന് ഒന്നിലധികം വഴികളിലൂടെ കാരണമാകുന്നുവെന്നാണ്. ചൂടുള്ള താപനില ടിക്കുകളുടെയും മറ്റ് പ്രാണികളുടെയും ആവാസവ്യവസ്ഥയെ വികസിപ്പിക്കുകയും അവയ്ക്ക് പുനരുൽപാദനത്തിന് കൂടുതൽ സമയം നൽകുകയും ചെയ്യുന്നു. വെള്ളത്തിൽ വരുന്ന മാറ്റങ്ങൾ വാഗ്ദാനം ചെയ്യുന്ന ആവാസവ്യവസ്ഥ, പുതിയ പ്രദേശങ്ങളിലേക്ക് നീങ്ങുന്ന മൃഗങ്ങളും അവയുമായി സമ്പർക്കം പുലർത്തുന്ന ആളുകളും.

Virus Explained Europe India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: