/indian-express-malayalam/media/media_files/uploads/2023/08/film-certification.jpg)
സിബിഎഫ്‌സി സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ കേന്ദ്രത്തിന് റിവിഷൻ അധികാരമില്ലെന്ന് പുതിയ ബിൽ വ്യക്തമാക്കുന്നു.
സിനിമകൾക്ക് സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുന്ന രീതി മാറ്റുന്നതിനൊപ്പം ഫിലിം പൈറസി തടയുന്ന സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ, 2023 രാജ്യസഭ വ്യാഴാഴ്ച (ജൂലൈ 27) പാസാക്കി. പൈറേറ്റഡ് കോപ്പികൾ നിർമ്മിക്കുന്നവർക്ക് മൂന്ന് വർഷത്തെ തടവും ഒരു സിനിമയുടെ നിർമ്മാണ ചെലവിന്റെ അഞ്ച് ശതമാനം വരെ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇത് 'യുഎ' വിഭാഗത്തിന് കീഴിൽ മൂന്ന് സർട്ടിഫിക്കേഷനുകൾ അവതരിപ്പിക്കുന്നു. യുഎ 7+, യുഎ 13+, യുഎ 16+, അതായത് നൽകിയിരിക്കുന്ന പ്രായപരിധിയിൽ താഴെയുള്ള കുട്ടികൾക്ക് രക്ഷാകർതൃ മാർഗ്ഗനിർദ്ദേശത്തോടെ അത്തരം സിനിമകൾ കാണാം.
ടെലിവിഷനിലോ മറ്റ് മാധ്യമങ്ങളിലോ ഒരു സിനിമയുടെ പ്രദർശനത്തിന് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ (സിബിഎഫ്‌സി) ഇത് അധികാരപ്പെടുത്തുന്നു.
പശ്ചാത്തലം
ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, 1952ലെ സിനിമാട്ടോഗ്രാഫ് നിയമം പല കാരണങ്ങളാൽ ഭേദഗതി ചെയ്യേണ്ടതുണ്ട്. വിവിധ എക്സിക്യൂട്ടീവ് ഉത്തരവുകൾ, സുപ്രീം കോടതി വിധികൾ, മറ്റ് നിയമനിർമ്മാണങ്ങൾ എന്നിവയുമായി നിയമം സമന്വയിപ്പിക്കുക, സിബിഎഫ്‌സി പൊതു പ്രദർശനത്തിന് സിനിമകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമം മെച്ചപ്പെടുത്തുന്നക, സർട്ടിഫിക്കേഷനായുള്ള വർഗ്ഗീകരണങ്ങളുടെ വ്യാപ്തി വിപുലീകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും പ്രധാനമായി, സിനിമകളുടെ അനധികൃത റെക്കോർഡിംഗിന്റെയും പ്രദർശനത്തിന്റെയും പ്രശ്നം പരിഹരിക്കാനും തങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുന്ന പൈറസി ഭീഷണി തടയാനും ചലച്ചിത്രമേഖലയിൽ നിന്ന് വലിയ ആവശ്യം ഉയർന്നു.
രണ്ട് പതിപ്പുകൾ
ഫിലിം പൈറസിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്ന സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ, 2019 ഫെബ്രുവരി 12, 2019ന് രാജ്യസഭയിൽ അവതരിപ്പിച്ചു. ഈ ബിൽ 2020 മാർച്ചിൽ റിപ്പോർട്ട് അവതരിപ്പിച്ച ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് റഫർ ചെയ്തു.
പാനലിന്റെ ശുപാർശകളിൽ പ്രായം അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കേഷനും അനാവശ്യ വ്യവസ്ഥകൾ നീക്കം ചെയ്യലും ഉൾപ്പെടുന്നു. അതിനാൽ, പൊതുജനാഭിപ്രായം തേടി പുതുക്കിയ സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ, 2021 ജൂൺ 18, 2021 പുറത്തിറക്കി. 2022 ൽ, വ്യവസായ പങ്കാളികളുമായി കൂടിയാലോചനകൾ നടത്തി. അതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയം 2023 ബിൽ അവതരിപ്പിച്ചു.
സംസ്ഥാനവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങളിലെ എല്ലാ പ്രത്യേക വ്യവസ്ഥകളും ജമ്മു & കശ്മീർ പുനഃസംഘടന നിയമം 2019ൽ, വന്നതോടെ മാറി. അങ്ങനെ, നിയമത്തിലെ ജമ്മു & കശ്മീർ എന്ന പ്രത്യേക പരാമർശം 2023 ബില്ലിൽ ഒഴിവാക്കി.
ടിവിയിൽ സിനിമകൾ കാണിക്കുന്നു
1995-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകൾ (റെഗുലേഷൻ) ആക്‌ട്, യുഎ വിഭാഗത്തിലുള്ള സിനിമകൾ മാത്രമേ ടിവിയിൽ പ്രദർശിപ്പിക്കാൻ പാടുള്ളൂവെന്ന് വ്യവസ്ഥ ചെയ്യുന്നു. അതിനാൽ ഒരു സിനിമയുടെ വിഭാഗത്തെ എ (മുതിർന്നവർക്കുള്ള) അല്ലെങ്കിൽ എസ് (സ്പെഷ്യലൈസ്ഡ് ഗ്രൂപ്പുകൾ) എന്നതിൽ നിന്ന് യുഎയിലേക്ക് മാറ്റാൻ ബിൽ അനുവദിക്കുന്നു, അനുയോജ്യമായ മാറ്റങ്ങളോടെ. സിബിഎഫ്‌സി നൽകുന്ന സർട്ടിഫിക്കറ്റിന് 10 വർഷത്തേക്ക് സാധുതയുണ്ടെന്ന് നേരത്തെയുള്ള നിയമം വ്യവസ്ഥ ചെയ്തിരുന്നെങ്കിൽ, ഇനി അത് ശാശ്വതമായി തുടരും.
സിബിഎഫ്‌സി സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ കേന്ദ്രത്തിന് റിവിഷൻ അധികാരമില്ലെന്ന് പുതിയ ബിൽ വ്യക്തമാക്കുന്നു.
പൈറസി
സിനിമാ തീയറ്ററിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഏതൊരു സിനിമയും ഓഡിയോ-വിഷ്വൽ ഉപകരണങ്ങൾ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നതോ അല്ലെങ്കിൽ റെക്കോർഡ് ചെയ്യാൻ ഒരു വ്യക്തിയെ സഹായിക്കുന്നതോ ബില്ലിന് കീഴിൽ നിരോധിച്ചിരിക്കുന്നു. പൈറസി മൂലം സിനിമാ വ്യവസായത്തിന് പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ പറഞ്ഞു.
പൈറസിക്കായി പുതിയ വ്യവസ്ഥങ്ങൾ ചേർക്കുമ്പോൾ, പൈറസിയെ സ്പർശിക്കുന്ന നിലവിലുള്ള നിയമങ്ങളുമായി സിനിമാട്ടോഗ്രാഫ് നിയമത്തെ സമന്വയിപ്പിക്കാൻ ബിൽ ലക്ഷ്യമിടുന്നു. പകർപ്പവകാശ നിയമം, 1957, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് (ഐടി) 2000, എന്നിവയാണതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.