Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

എന്താണ് ‘ക്രിസ്മസ് നക്ഷത്രം’ എന്ന വ്യാഴം-ശനി ‘മഹാ സംയോജനം’?

ലോകത്തെ മിക്കവാറും എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഈ രണ്ട് ഭീമൻ ഗ്രഹങ്ങളെ പരസ്പരം വളരെ അടുത്തായി കാണാൻ കഴിയും

jupiter saturn conjunction, What is great conjunction of Saturn and Jupiter, What is great conjunction, great conjunction, great conjunction of saturn and jupiter, jupiter saturn conjunction in india, jupiter saturn conjunction timings, jupiter saturn conjunction live streaming, jupiter and saturn christmas star, jupiter and saturn christmas star 2020, jupiter and saturn christmas star, jupiter and saturn christmas star in india, christmas star, christmas star 2020, ശനി വ്യാഴം, ഗ്രഹങ്ങൾ, മഹാ സംയോജനം, ശനി, വ്യാഴം, IE Malayalam
Saturn, top, and Jupiter, below, are seen after sunset from Shenandoah National Park, Sunday, Dec. 13, 2020, in Luray, Virginia, United Stated. (Credits: NASA/ Bill Ingalls)

Jupiter-Saturn great conjunction: : ഏകദേശം 400 വർഷത്തിനുശേഷം, നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ട് ഗ്രഹങ്ങളായ ശനിയും വ്യാഴവും രാത്രി ആകാശത്ത് ഏറ്റവും അടുത്തു പ്രത്യക്ഷമാവുകയാണ് “ഗ്രേറ്റ് കൺജക്ഷൻ” (മഹാ സംയോജനം) എന്ന ജ്യോതിശാസ്ത്ര പ്രതിഭാസത്തിലൂടെ. “ക്രിസ്മസ് നക്ഷത്രം” എന്ന് ഈ ഗ്രഹങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന കാഴ്ചയെ വിളിക്കപ്പെടുന്നു. ഡിസംബർ 21 ന്, ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഈ രണ്ട് ഭീമൻ ഗ്രഹങ്ങളെ പരസ്പരം വളരെ അടുത്തായി കാണാൻ കഴിയും, അതേസമയം ബഹിരാകാശത്ത് അവർ ദശലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെയായിരിക്കും.

വടക്കൻ അർദ്ധഗോളത്തിലെ ശീതകാല സംക്രമം (വർഷത്തിൽ പകൽ സമയം ഏറ്റവും കുറഞ്ഞ ദിവസം), തെക്കൻ അർദ്ധഗോളത്തിലെ വേനൽക്കാല സംക്രമം എന്നിവയോട് അനുബന്ധിച്ചാണ് ഈ ഗ്രഹ പ്രതിഭാസം ദ-ശ്യമാവുക.

എന്താണ് ‘ഗ്രേറ്റ് കൺജക്ഷൻ’?

ഈ സംയോജനം ശനിക്കും വ്യാഴത്തിനും മാത്രമായുള്ളതല്ല, ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഗ്രഹങ്ങളോ ഛിന്നഗ്രഹങ്ങളോ ആകാശത്ത് വളരെ അടുത്തായി കാണപ്പെടുന്ന ഏതൊരു സംഭവത്തിനെയും ഇത്തരത്തിൽ വിളിക്കാറുണ്ട്. ഉദാഹരണത്തിന്, 2005 ജൂണിൽ, ബുധനും ശുക്രനും ശനിയും ആകാശത്ത് വളരെ അടുത്ത് പ്രത്യക്ഷപ്പെട്ടു. സ്പെക്ടാക്കുലർ കൺജക്ഷൻ അഥവാ അതിശയകരമായ സംയോജനം എന്നായിരുന്നു അതിനെ വിളിച്ചത്. ആകാശത്ത് മൂന്ന് ഗ്രഹങ്ങളും ഉള്ള ഭാഗത്തെ ഒരു തള്ളവിരൽ കൊണ്ട് മറയ്ക്കാനാവുന്നത്രയും അടുത്തായിരുന്നു ആ ഗ്രഹങ്ങളുടെ സ്ഥാനം അന്ന്. ഗ്രഹങ്ങളുടെ വലുപ്പം കാരണമാണ് വ്യാഴവും ശനിയും അടുത്ത് വരുന്ന പ്രതിഭാസത്തിന്റേ പേരിൽ ജ്യോതിശാസ്ത്രജ്ഞർ “ഗ്രേറ്റ്” എന്ന പദം ഉപയോഗിക്കുന്നത്.

“ഗ്രേറ്റ് കൺജങ്ഷൻ” ഏകദേശം 20 വർഷത്തിലൊരിക്കൽ സംഭവിക്കുന്നതാണ്. കാരണം ഓരോ ഗ്രഹങ്ങളും സൂര്യനുചുറ്റും പരിക്രമണം ചെയ്യാൻ എടുക്കുന്ന സമയവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. സൂര്യന് ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാൻ വ്യാഴത്തിന് ഏകദേശം 12 വർഷവും ശനിക്ക് 30 വർഷവും വേണം. (ശനിക്ക് ഒരു വലിയ ഭ്രമണപഥമുണ്ട്. കൂടുതൽ പതുക്കെയാണ് നീങ്ങുക, കാരണം സൂര്യന്റെ ഗുരുത്വാകർഷണബലം സൂര്യനോട് അടുക്കുന്ന മറ്റു ഗ്രഹങ്ങളെപ്പോലെ ശനിയെ ശക്തമായി സ്വാധീനിച്ചിട്ടില്ല).

രണ്ട് ഗ്രഹങ്ങളും അവയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോൾ, രണ്ട് ദശകത്തിലൊരിക്കൽ അടുത്തടുത്തായി കാണപ്പെടുന്നു. അതിനെ ഫലമായി ജ്യോതിശാസ്ത്രജ്ഞർ മഹത്തായ സംയോജനം എന്ന് വിളിക്കുന്നു.

Credit: NASA/JPL-Caltech

നാസ സയൻസ് ലൈവിന്റെ ഒരു എപ്പിസോഡിൽ, ജ്യോതിശാസ്ത്രജ്ഞൻ ഹെൻറി ത്രൂപ്പ് ഗ്രഹങ്ങളുടെ അതാത് ഭ്രമണപഥങ്ങളെ ഓട്ടമത്സരത്തിനുള്ള ട്രാക്കിലെ ഓട്ടക്കാരോട് ഉപമിച്ചു. അതിനാൽ, ഓരോ രണ്ട് പതിറ്റാണ്ടിലും അകത്തെ ട്രാക്കിലെ അതിവേഗ ഓട്ടക്കാരനായി കരുതപ്പെടുന്ന വ്യാഴം ശനിയെ മറികടക്കും.

ഡിസംബർ 21 ന് രാത്രി ഭൂമിയിലെ കാഴ്ചക്കാർ ഇതിന് സാക്ഷ്യം വഹിക്കും, ഗ്രഹങ്ങൾ ആകാശത്ത് വിന്യസിക്കപ്പെടുമ്പോൾ അവ ബഹിരാകാശത്ത് ദശലക്ഷക്കണക്കിന് മൈലുകൾ അകലെയായിരിക്കും.

എന്തുകൊണ്ടാണ് ഈ വർഷത്തെ സംയോജനം അപൂർവമാക്കുന്നത്?

ഈ വർഷം മുഴുവൻ വ്യാഴവും ശനിയും തങ്ങളുടെ ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോൾ, ഡിസംബർ ആദ്യം മുതൽ വ്യാഴം ശനിയോട് കൂടുതൽ അടുക്കുന്നു. ഡിസംബർ 21 ന് സൂര്യനെ ചുറ്റുന്ന സമയത്ത് ശനിയെ വ്യാഴ് മറികടക്കും.

വ്യാഴവും ശനിയും തിളക്കമുള്ള ഗ്രഹങ്ങളാണ്, നഗരങ്ങളിൽ നിന്ന് പോലും നഗ്നനേത്രങ്ങളാൽ കാണാൻ കഴിയും. എന്നാൽ ഒരു കൂടിച്ചേരലിനിടെ, അവർ പരസ്പരം അടുത്തിരിക്കുന്നതായി കാണപ്പെടുന്നു, അതിനാലാണ് ഈ സംഭവം പ്രത്യേകതയുള്ളതാവുന്നത്.

ഈ വർഷം കാണുന്ന ഈ പ്രതിഭാസം വളരെ അപൂർവമാണ്, കാരണം നാല് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഗ്രഹങ്ങൾ പരസ്പരം ഏറ്റവും അടുത്തുവരുന്നത്. ജ്യോതിശാസ്ത്രജ്ഞനായ ഹെൻറി ത്രൂപ്പ് വിവരിച്ച ഗ്രഹങ്ങളുടെ “അപൂർവ വിന്യാസ” ത്തിന്റെ ഫലമാണിത്.

സാധാരണഗതിയിൽ, ഓരോ 20 വർഷത്തിലും, വ്യാഴം ശനിയെ മറികടക്കുമ്പോൾ അത് ആകാശത്ത് ഒരു ഡിഗ്രി വരെ അകലെയായി കടന്നുപോകുന്നു, അതിന്റെ ഫലമായി അവയ്ക്കിടയിൽ ആകാശത്ത് വേർതിരിവ് കാണാം. എന്നാൽ ഈ വർഷത്തെ, അവ തമ്മിലുള്ള വിന്യാസം കാരണം, ഗ്രഹങ്ങൾ ആകാശത്ത് പരസ്പരം വളരെ അടുത്തായി കാണപ്പെടും, ഭൂമിയിലെ കാഴ്ചക്കാർക്ക് ഒരു ഡിഗ്രിയുടെ പത്തിലൊന്ന് മാത്രമാവും ഈ വ്യത്യാസം കാണപ്പെടുക.

കൂടാതെ, ഈ വർഷം, ശനിയുടെയും വ്യാഴത്തിന്റെയും വിന്യാസം രാത്രിയിൽ സംഭവിക്കും, അത് 800 വർഷത്തിലധികമായി അത്തരത്തിൽ സംഭവിച്ചിട്ടില്ല. ഈ വിന്യാസത്തിന്റെ സമയം കാരണം ലോകമെമ്പാടുമുള്ള കാഴ്ചക്കാർക്ക് ഈ സംഭവം കാണാൻ കഴിയും.

എങ്ങനെ കാണാനാവും?

ഈ ദിവസം മുഴുവൻ സൂര്യപ്രകാശമുള്ള അന്റാർട്ടിക്കയിലും ആകാശം മൂടിക്കെട്ടിയ പ്രദേശങ്ങളുമൊഴികെ ലോകത്ത് എല്ലായിടത്തുള്ളവർക്കും ഈ പ്രതിഭാസം കാണാനാവും. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാകും. ഡിസംബർ 21 രാത്രിയിൽ, ഗ്രഹങ്ങൾ ഏറ്റവും അടുത്തായി, ഒരു ഡിഗ്രിയുടെ പത്തിലൊന്ന് അടുപ്പത്തിലായി കാണാം. അതായത് ഗ്രഹങ്ങൾ ഉള്ള ആകാശ ഭാഗത്തെ ഒരു വിരൽ കൊണ്ട് കാഴ്ചയിൽ നിന്ന് മറയ്ക്കാനാവും.

ഒരു മൈതാനം, പാടം, കടപ്പുറം, അല്ലെങ്കിൽ പാർക്ക് പോലുള്ള ആകാശം കാണാൻ തടസ്സമില്ലാത്ത സ്ഥലം കാഴ്ചക്കാർ കണ്ടെത്തണമെന്ന് നാസ ശുപാർശ ചെയ്യുന്നു. സൂര്യാസ്തമയത്തിനുശേഷം ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയുള്ള സമയത്ത് കാഴ്ചക്കാർ തെക്കുപടിഞ്ഞാറൻ ആകാശത്തേക്ക് നോക്കണം. അവിടെ വ്യാഴം തിളക്കമുള്ള നക്ഷത്രം പോലെ പ്രത്യക്ഷപ്പെടുകയും ശനി അല്പം മങ്ങിയപോലെ വ്യാഴത്തിന് മുകളിൽ ഇടതുവശത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യും. വ്യാഴം ശനിയെ മറികടന്നാൽ ഗ്രഹങ്ങൾ അവയുടെ സ്ഥാനം മാറ്റും.

ഗ്രഹങ്ങൾ ഒന്നുകിൽ നീളമേറിയ നക്ഷത്രം പോലെ കാണപ്പെടുമെന്ന് നാസ പറയുന്നു. അതേസമയം ഇരട്ട ഗ്രഹമായി കാണപ്പെടുമെന്ന് ചില ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Christmas star saturn jupiter

Next Story
കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം അർഥമാക്കുന്നതെന്ത്?coronavirus, coronavirus mutation, new coronavirus, new covid 19 mutant, covid 19 mutation, mutated coronavirus, mutation, uk coronavirus mutation, coronavirus in uk
The moderation of comments is automated and not cleared manually by malayalam.indianexpress.com