Latest News

ചൈനീസ് വാക്സിൻ കൊറോണവാക് കുട്ടികളിലും കൗമാരക്കാരിലും ഫലപ്രദം

കുത്തിവയ്പ്പെടുക്കുന്ന ശരീര ഭാഗത്ത് ചെറിയ വേദനയുണ്ടാകുന്നത് മാത്രമാണ് പാര്‍ശ്വഫലമായി കണ്ടെത്തിയിരിക്കുന്നത്

Sinovac, Explained

ന്യൂഡല്‍ഹി. ചൈനീസ് വാക്സിനായ കൊറോണവാക് കുട്ടികളില്‍ ഫലപ്രദമെന്ന് പഠനം. വാക്സിന്റെ ട്രയല്‍ ഫലങ്ങള്‍ ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

കൗമാര വിഭാഗത്തില്‍ 550 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. രണ്ടു ഡോസും സ്വീകരിച്ച 96 ശതമാനം കുട്ടികളിലും, കൗമാരക്കാരിലും കോവിഡിനെതിരായ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തി. ചൈനീസ് കമ്പനിയായ സിനോവാക്കാണ് വാക്സിന്‍ നിര്‍മിക്കുന്നത്.

കുത്തിവയ്പ്പെടുക്കുന്ന ശരീര ഭാഗത്ത് ചെറിയ വേദനയുണ്ടാകുന്നത് മാത്രമാണ് പാര്‍ശ്വഫലമായി കണ്ടെത്തിയിരിക്കുന്നത്.

1.5 മൈക്രൊഗ്രാമും, മൂന്ന് മൈക്രൊഗ്രാമുമായാണ് കുത്തിവയ്പ്പെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ട് അളവിലുള്ള കുത്തിവയ്പ്പെടുത്തവരിലും 100 ശതമാനം ഫലപ്രാപ്തിയുണ്ടായി. രണ്ടാം ഘട്ടത്തില്‍ 1.5 മൈക്രൊഗ്രാം ഗ്രൂപ്പില്‍ 97 ശതമാനവും, മൂന്ന് മൈക്രൊഗ്രാം ഗ്രൂപ്പില്‍ 100 ശതമാനവുമാണ് വാക്സിന്റെ ഫലപ്രാപ്തി.

“കൊറോണവാക് വാക്സിന്‍ വലിയ രീതിയില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. മറ്റ് പ്രദേശങ്ങളിലും വലിയ വിഭാഗം ജനങ്ങളിലും പരീക്ഷണം നടത്തിയാല്‍ കൂടുതല്‍ മികച്ച ഫലം ലഭിച്ചേക്കും. കുട്ടികളിലും കൗമാരക്കാരിലും വാക്സിന്‍ നല്‍കുന്നതിന് പദ്ധതികള്‍ രൂപികരിക്കുന്നതിനും ഇത് സഹായിച്ചേക്കും,” ക്വിയാങ് ഗാവോ (സിനോവാക് ലൈഫ് സയന്‍സെസ് കോ. ലിമിറ്റഡ്) പറഞ്ഞു.

Also Read: How to boost immunity for growing kid: കുട്ടികളിൽ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ എന്തു ചെയ്യണം? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Chinese vaccine coronavac found safe effective in kids adolescents

Next Story
സമ്മതത്തിന്റെ പ്രായത്തെക്കുറിച്ചും പ്രായവ്യത്യാസത്തെക്കുറിച്ചും മദ്രാസ്‌ ഹൈകോടതി പറഞ്ഞത് എന്താണ്?Pocso Act, Madras High Court, age of consent, consensual sex, child abuse
The moderation of comments is automated and not cleared manually by malayalam.indianexpress.com