scorecardresearch

ചന്ദ്രയാൻ 3 കൗണ്ട്ഡൗൺ ആരംഭിച്ചു: രണ്ട് ചാന്ദ്ര ദൗത്യങ്ങളെയും താരതമ്യം ചെയ്യുമ്പോൾ

കഴിഞ്ഞ ചാന്ദ്ര ദൗത്യത്തിൽ സംഭവിച്ചതെന്ത്? ചന്ദ്രയാൻ-3ൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാം?

കഴിഞ്ഞ ചാന്ദ്ര ദൗത്യത്തിൽ സംഭവിച്ചതെന്ത്? ചന്ദ്രയാൻ-3ൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാം?

author-image
Anonna Dutt
അപ്‌ഡേറ്റ് ചെയ്‌തു
New Update
chandrayan-3| chandrayan mission| moon mission|launch

ഈ മുഴുവൻ പ്രക്രിയയും സംഭവിക്കുന്നതിനു ഏകദേശം 42 ദിവസമെടുക്കും. ഫൊട്ടൊ: ഐഎസ്ആർഒ

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപിക്കും. 2019-ലെ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ തുടർച്ചയാണിത്. ലാൻഡറിനും റോവറിനും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിയാതെ വന്നതിനെത്തുടർന്ന് ഭാഗികമായി പരാജയപ്പെട്ടിരുന്നു. ഇത് മറിക്കടക്കുകയാണ് ചന്ദ്രയാൻ-2ന്റെ ലക്ഷ്യം.

Advertisment

വിജയകരമായ സോഫ്റ്റ് ലാൻഡിങ് അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റും. 2019-ൽ ഇസ്രായേലിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ദൗത്യങ്ങൾ ക്രാഷ്-ലാൻഡ് ചെയ്യുകയായിരുന്നു. ജപ്പാനിൽ നിന്നുള്ള ലാൻഡർ-റോവറും യുഎഇയിൽ നിന്നുള്ള റോവറും വഹിക്കുന്ന ബഹിരാകാശ പേടകം 2022-ൽ പരാജയപ്പെടുകയും ചെയ്തതിനു ശേഷം ഈ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.

ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ അതേപടി തുടരുമ്പോൾ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞർ മുൻ ദൗത്യത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ലാൻഡിങ് സ്ഥലത്ത് എത്താൻ കഴിയാതിരിക്കുക, ഇലക്ട്രോണിക്സിന്റെയോ സെൻസറുകളുടെയോ തകരാർ, ആവശ്യമുള്ളതിലും കൂടുതൽ വേഗത, എന്നിങ്ങനെയുള്ള വിവിധ സാഹചര്യങ്ങളിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന് ലാൻഡറിന്റെ രൂപകൽപ്പന മെച്ചപ്പെടുത്തി.

ദൗത്യം

Advertisment

വെള്ളിയാഴ്ച 179 കിലോമീറ്റർ ഉയരത്തിൽ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച ശേഷം, ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്നും ചന്ദ്രനിലേക്കുള്ള സ്ലിംഗ്ഷോട്ടിൽ നിന്നും എത്തിച്ചേരാൻ ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥം ക്രമേണ വർധിപ്പിക്കും. ചന്ദ്രന്റെ അടുത്തെത്തിയ ശേഷം പേടകത്തെ അതിന്റെ ഗുരുത്വാകർഷണത്താൽ പിടിച്ചെടുക്കേണ്ടതുണ്ട്.

അത് സംഭവിച്ചുകഴിഞ്ഞാൽ, ബഹിരാകാശ പേടകത്തിന്റെ ഭ്രമണപഥത്തെ 100×100 കിലോമീറ്റർ വൃത്താകൃതിയിലേക്ക് ചുരുക്കും. അതിനുശേഷം, ലാൻഡറിന്റെ ഉള്ളിലുള്ള റോവറിനെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുത്തുകയും അതിന്റെ ഇറക്കം ആരംഭിക്കുകയും ചെയ്യും.

ഈ മുഴുവൻ പ്രക്രിയയും സംഭവിക്കുന്നതിനു ഏകദേശം 42 ദിവസമെടുക്കും. ആഗസ്ത് 23ന് ചാന്ദ്ര പ്രഭാതത്തിൽ ലാൻഡിങ് നടത്താനാണ് സാധ്യത. ചാന്ദ്ര ദിനരാത്രങ്ങൾ 14 ഭൗമദിനങ്ങൾ നീണ്ടുനിൽക്കും. ഒരു ചാന്ദ്ര ദിനം മാത്രം നിലനിൽക്കുന്ന രീതിയിലാണ് ലാൻഡറും റോവറും നിർമ്മിച്ചിരിക്കുന്നത്. ചാന്ദ്ര രാത്രികളിലെ താപനിലയിലെ തീവ്രമായ ഇടിവിനെ അതിജീവിക്കാൻ അവയ്ക്ക് കഴിയില്ല. അതിനാൽ പുലർച്ചെ തന്നെ ലാൻഡ് ചെയ്യണം.

ലാൻഡിങ് സൈറ്റിനെ സംബന്ധിച്ചിടത്തോളം, നേരത്തെയുള്ള സ്ഥലത്ത് നിന്നു ഇത് അൽപം മാറിയിട്ടുണ്ട്. രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള സ്ഥലത്തേക്കാണ് ഇത് മാറ്റിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തായി 70 ഡിഗ്രി സെൽഷ്യസിലുള്ള ഈ പ്രദേശം ലാൻഡിങ്ങിന് തിരഞ്ഞെടുത്തതിന് കാരണമുണ്ട്.

ഇവിടെ നിരവധി ഗർത്തങ്ങൾ ഉള്ളതിനാൽ അത് ജല ഹിമത്തിന്റെയും വിലയേറിയ ധാതുക്കളുടെയും കലവറയായിരിക്കാം. ചന്ദ്രന്റെ വളരെ വ്യക്തമായ ഭൂപടം ചന്ദ്രയാൻ -2 ഓർബിറ്റർ പകർത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലെ ലാൻഡിംഗ് സൈറ്റിൽ മാറ്റം വരുത്തിയത്.

നിലവിലെ ദൗത്യം ഓർബിറ്റർ വഹിക്കുന്നില്ലെങ്കിലും - ഇത് ചന്ദ്രയാൻ -2 ഓർബിറ്ററിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കും. പേലോഡിന്റെ ഭാരം മുൻ ദൗത്യത്തേക്കാൾ അൽപ്പം കൂടുതലാണ്, അധിക ഭാരത്തിന്റെ ഭൂരിഭാഗവും ലാൻഡറിന്റേതാണ്. സുരക്ഷിതമായ ലാൻഡിംഗിനായി വരുത്തിയ പരിഷ്കാരങ്ങളായിരിക്കാം ഇതിന് കാരണം.

ദൗത്യത്തിലെ മാറ്റങ്ങൾ, രൂപകൽപ്പന

നിലവിലെ ദൗത്യത്തിലെ മാറ്റങ്ങൾ പരാജയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഐഎസ്ആർഒ ചെയർപേഴ്സൺ എസ് സോമനാഥ് അടുത്തിടെ പറഞ്ഞു. "ചന്ദ്രയാൻ-2-ലെ വിജയാധിഷ്ഠിത രൂപകല്പനയ്ക്ക് പകരം, ചന്ദ്രയാൻ-3-ൽ പരാജയത്തെ അടിസ്ഥാനമാക്കിയുള്ള രൂപകൽപ്പനയാണ് ഞങ്ങൾ ചെയ്യുന്നത്. എന്ത് തെറ്റ് സംഭവിക്കാം, അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഞങ്ങൾ നോക്കുകയാണ്."

ചന്ദ്രയാൻ -2ന്റെ സമയത്ത്, ലാൻഡറും റോവറും ചന്ദ്രനിൽ പതിയെ ലാൻഡ് ചെയ്യുന്നതിനു പകരം, ക്രാഷാക്കുകയായിരുന്നു. ലാൻഡറിലെ അഞ്ച് എഞ്ചിനുകൾ പ്രതീക്ഷിച്ചതിലും അൽപ്പം ഉയർന്ന ത്രസ്റ്റ് വികസിപ്പിച്ചതാണ് പ്രധാന പ്രശ്നമെന്ന് സോമനാഥ് അതിന്റെ കാരണമായി വിശദീകരിച്ചു. ലാൻഡിംഗ് സൈറ്റ് നിർണ്ണയിക്കാൻ ലാൻഡറിന് ചിത്രങ്ങളിൽ ക്ലിക്കുചെയ്യേണ്ടിവന്നു.

ബഹിരാകാശ പേടകം വളരെ വേഗത്തിൽ തിരിയേണ്ടതായിരുന്നു, പക്ഷേ തിരിയാനുള്ള അതിന്റെ കഴിവ് സോഫ്റ്റ്വെയർ പരിമിതപ്പെടുത്തി. കൂടാതെ, ബഹിരാകാശ പേടകം താഴേയ്ക്ക് വരുന്ന വേഗത കുറയ്ക്കുകയും എന്നാൽ ശരിയായ ലാൻഡിംഗ് സൈറ്റിൽ എത്തുന്നതിനായി മുന്നോട്ട് വേഗത്തിലാക്കുകയും ചെയ്യേണ്ട വിരുദ്ധമായ ആവശ്യകതകൾ നേരിടേണ്ടി വന്നു. അതിനാൽ, അത് നിലത്തിറങ്ങിയപ്പോൾ, അത് ഉയർന്ന വേഗതയിൽ നിലത്തു പതിച്ചു.

ഇവ കണക്കിലെടുത്താണ് നിലവിലെ ദൗത്യത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

ഒന്ന്, ലാൻഡിങ് ഏരിയ വിപുലീകരിച്ചു. ചന്ദ്രയാൻ-2 ലക്ഷ്യമിടുന്നതുപോലെ ലാൻഡിംഗിനായി ഒരു നിർദ്ദിഷ്ട 500mx500m ഏരിയയിൽ ഇറങ്ങുന്നതിനു പകരം നിലവിലെ ദൗത്യത്തിന് 4kmx2.4km പ്രദേശത്ത് എവിടെയും സുരക്ഷിതമായി ഇറങ്ങാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

രണ്ടാമതായി, ലാൻഡറിന് കൂടുതൽ ഇന്ധനം നൽകിയിട്ടുണ്ട്. അതിനാൽ ആവശ്യമെങ്കിൽ ലാൻഡിംഗ് സൈറ്റിലേക്കോ ബദൽ ലാൻഡിംഗ് സൈറ്റിലേക്കോ കൂടുതൽ ദൂരം സഞ്ചരിക്കാനാകും.

മൂന്നാമതായി, ലാൻഡിംഗ് സൈറ്റ് നിർണ്ണയിക്കാൻ ലാൻഡർ ഇനി ഇറങ്ങുമ്പോൾ അത് ക്ലിക്കുചെയ്യുന്ന ചിത്രങ്ങളെ മാത്രം ആശ്രയിക്കില്ല. ചന്ദ്രയാൻ-2 ഓർബിറ്ററിൽ നിന്നുള്ള ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ലാൻഡറിലേക്ക് ഫീഡ് ചെയ്തിട്ടുണ്ട്, അത് ശരിയായ സ്ഥലത്ത് എത്തിയെന്ന് സ്ഥിരീകരിക്കാനായി ചിത്രങ്ങൾ പകർത്തും.

ലാൻഡറിന്റെ ഘടനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലാൻഡറിലെ സെൻട്രൽ ത്രസ്റ്റർ നീക്കം ചെയ്തു. ഇത് അഞ്ചിൽ നിന്ന് നാലായി കുറച്ചു. ഉയർന്ന വേഗതയിൽ പോലും ഇറങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കാൻ അവയുടെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. ലാൻഡറിന്റെ ബോഡിയിൽ കൂടുതൽ സോളാർ പാനലുകൾ ചേർത്തിട്ടുണ്ട്.

പരീക്ഷണങ്ങൾ

ലാൻഡറിലെയും റോവറിലെയും പേലോഡുകൾ മുൻ ദൗത്യത്തിന് സമാനമാണ്. ചന്ദ്രനിലെ ഭൂകമ്പങ്ങൾ, ചന്ദ്രോപരിതലത്തിലെ താപഗുണങ്ങൾ, ഉപരിതലത്തിനടുത്തുള്ള പ്ലാസ്മയിലെ മാറ്റങ്ങൾ, ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കൃത്യമായി അളക്കാൻ സഹായിക്കുന്ന നിഷ്ക്രിയ പരീക്ഷണം എന്നിവ പഠിക്കാൻ ലാൻഡറിൽ നാല് ശാസ്ത്രീയ പേലോഡുകൾ ഉണ്ടാകും. നാലാമത്തെ പേലോഡ് നാസയിൽ നിന്നാണ്.

റോവറിൽ രണ്ട് പേലോഡുകൾ ഉണ്ട്. ചന്ദ്രോപരിതലത്തിലെ രാസ, ധാതുക്കളുടെ ഘടന പഠിക്കാനും ചന്ദ്രനിലെ മണ്ണിലെയും പാറകളിലെയും മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ ഘടന നിർണ്ണയിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണിത്.

മൂന്ന് മുതൽ ആറ് മാസം വരെ ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ തുടരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിലേക്ക് പുതിയ പരീക്ഷണം നടത്തി. സ്പെക്ട്രോ പോളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷേപ്പ്) എന്ന് വിളിക്കപ്പെടുന്ന ഇത് പ്രതിഫലിക്കുന്ന പ്രകാശത്തിൽ വാസയോഗ്യമായേക്കാവുന്ന ചെറിയ ഗ്രഹങ്ങളെ അന്വേഷിക്കും.

Explained Chandrayaan 2 Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: