/indian-express-malayalam/media/media_files/uploads/2021/03/Alcohol-and-Covid-Vaccination.jpg)
45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ, കുത്തിവയ്‌പെടുത്തു കഴിഞ്ഞാല്‍ മദ്യപിക്കാന്‍ കഴിയില്ലേയെന്ന ചോദ്യം പൊതുവെ ഉയരുന്നുണ്ട്.
വാക്‌സിന്‍ ലഭിച്ച ശേഷം നിങ്ങള്‍ മദ്യം ഒഴിവാക്കണോ?
വാക്‌സിന്‍ എടുത്തതുകൊണ്ട് മാത്രം നിങ്ങള്‍ മദ്യപാനത്തിൽനിന്നു വിട്ടുനിൽക്കേണ്ട ആവശ്യമില്ല. മദ്യത്തിന്റെ ഉപഭോഗം കൊറോണ വൈറസ് അണുബാധയ്ക്കെതിരായ വാക്സിനെ നിഷ്ഫലമാക്കുന്നില്ല.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈ കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളില്‍ <https://www.mohfw.gov.in/covid_vaccination/ vaccination/faqs.html> നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം പരിശോധിക്കാം.
''വിദഗ്ധരുടെ അഭിപ്രായത്തില്‍, മദ്യം വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിച്ചതായി തെളിവുകളില്ല,'' എന്ന് മദ്യത്തെയും വാക്‌സിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പറയുന്നു.
മദ്യപാനത്തെയും വാക്‌സിനേഷനെയും സംബന്ധിച്ച് മറ്റ് നിയന്ത്രണ ഏജന്‍സികള്‍ പറയുന്നത് എന്ത്?
വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നതിനു മുന്‍പോ, അതിനിടയിലോ, അവയ്ക്കു ശേഷമോ മദ്യപിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് യുഎസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനോ (സിഡിസി) സര്‍ക്കാരോ അല്ലെങ്കില്‍ യുകെയിലെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടോ പ്രത്യേക ഔദ്യോഗിക ഉപദേശം നല്‍കിയിട്ടില്ല.
Also Read: വാക്സിനെടുത്താൽ കോവിഡ് വ്യാപന സാധ്യത കുറവാണ്; ഒട്ടും വരില്ലെന്ന് അർത്ഥമാക്കുന്നില്ലെന്ന് പഠനം
''കോവിഡ് -19 വാക്സിനുകളുടെ ഫലപ്രാപ്തിയെ മദ്യപാനം തടസപ്പെടുത്തുന്നുവെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ല. ഇതിനെക്കുറിച്ച് ആശങ്കയുള്ള ആരെയും അവരുടെ ഡോക്ടറുമായി സംസാരിക്കാനാണ് ഞങ്ങള്‍ ഉപദേശിക്കുക,'' യുകെയിലെ സ്വതന്ത്ര നിയന്ത്രണ ഏജന്‍സിയായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) പ്രതികരിച്ചു.
വാക്‌സിനേഷന്‍ അനുഭവത്തില്‍നിന്നുള്ള തെളിവുകള്‍ എന്താണ് കാണിക്കുന്നത്?
ബ്ലൂംബെര്‍ഗ് ശേഖരിച്ച കണക്കുകള്‍ പ്രകാരം വിവിധ കോവിഡ് -19 വാക്‌സിനുകളുടെ 57.4 കോടി ഡോസാണ് 141 രാജ്യങ്ങളിലായി മാര്‍ച്ച് 31 വരെ നല്‍കിയിയിരിക്കുന്നത്. അമേരിക്കക്കാര്‍ക്ക് 14.8 കോടി ഡോസുകള്‍ ലഭിച്ചു. അവിടുത്തെ ജനസംഖ്യയുടെ 23 ശതമാനം വരും ഇത്. യുകെയില്‍ 3.5 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ട്, ഇത് ഏകദേശം ജനസംഖ്യയുടെ 26 ശതമാനം വരും. ഇന്ത്യയില്‍ 6.2 കോടി ഡോസുകള്‍ നല്‍കി.
ഈ വിശാലമായ സംഖ്യകളില്‍, മദ്യപാനത്തിന്റെ ഫലമായി വാക്‌സിന്‍ ഫലപ്രാപ്തി കുറയുന്നതായുള്ള റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല. ആന്റിബോഡികളുടെ രൂപപ്പെടലിനു മദ്യം തടസമാകില്ലെന്ന് ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.