വെര്‍ച്വല്‍ കമ്മ്യൂണിക്കേഷന്‍ ടൂളുകള്‍ സര്‍ഗാത്മക കഴിവുകളെ ഇല്ലാതാക്കിയേക്കുമെന്നാണ് പുതിയ പഠനം. ‘നേച്ചർ’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യക്തിപരമായ ഇടപെടലുകളിൽ നിന്നുള്ള മാറ്റം എങ്ങനെ ഒരു തലമുറയുടെ കഴിവുകളെ ബാധിക്കുന്നുവെന്നാണ് ഇത് പരിശോധിക്കുന്ന്.
ഈ ആശയം പരിശോധിക്കുന്നതിനായി, കൊളംബിയ ബിസിനസ് സ്കൂളിലെയും സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് ബിസിനസിലെയും രണ്ട് ഗവേഷകർ അഞ്ച് രാജ്യങ്ങളിലായി (യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ) പഠനം നടത്തി. വീഡിയോ കോണ്‍ഫെറന്‍സുകള്‍ ക്രിയാത്മക കഴിവുകളുടെ വളര്‍ച്ചയെ തടയുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു.
വീഡിയോ കോണ്‍ഫറന്‍സുകള്‍ ആശയങ്ങള്‍ ഉണ്ടാകുന്നതിനെ തടഞ്ഞേക്കാം. എന്നാല്‍ വ്യക്തിപരമായ കൂടിക്കാഴ്ച പോലെ വീഡിയോ കോണ്‍ഫറന്‍സിങ് ഫലപ്രദമല്ല എന്നതിനുള്ള തെളിവുകള്‍ ഇല്ലെന്നും ഗവേഷകര്‍ പറയുന്നു.
പഠനത്തെക്കുറിച്ച്
ലാബോറട്ടറിയിലും നേരിട്ടുമായാണ് പഠനം നടത്തിയത്. നേരിട്ടുള്ള ചര്‍ച്ചകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ളവയില് മാനസികമായി പോലും വ്യത്യാസങ്ങളുണ്ടാകുന്നു. സൂം പോലെയുള്ളവയിലൂടെ സംസാരിക്കുമ്പോള്‍ സ്ക്രീനിലായിരിക്കും കൂടുതല്‍ ശ്രദ്ധ. ഇതിലൂടെ ഒരാളുടെ കാഴ്ച ചുരുങ്ങുകയാണ്. പ്രസ്ക്തമായ കാഴ്ചകളെ മാത്രമായിരിക്കും സ്വീകരിക്കുക.
ലബോറട്ടറി പരീക്ഷണത്തിന്റെ ഭാഗമായുള്ള ആദ്യ ഘട്ടത്തില്‍, ജോഡികളായി ആകെ 300 പേരാണ് പങ്കെടുത്തത്. ഒരു ഫ്രിസ്ബീയുടെ ക്രിയാത്മകമായുള്ള ഉപയോഗങ്ങള്‍ കണ്ടെത്താനായിരുന്നു നിര്‍ദേശം. പങ്കെടുത്തവരില്‍ പകുതി ജോഡികള്‍ ഒരേ റൂമില്‍ കഴിയുന്നവരും ബാക്കി പകുതി വ്യത്യസ്ഥ ഇടങ്ങളിലായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുന്നവരുമാണ്. ഒരേ റൂമില്‍ കഴിഞ്ഞവര്‍ക്കായിരുന്നു കൂടുതല്‍ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാനുണ്ടായിരുന്നത്.
പഠനമനുസരിച്ച് വീഡിയോ കോൺഫറൻസിങ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ ആശയങ്ങള്‍ കുറഞ്ഞ് പോയതിന്റെ ഒരു കാരണം നേത്രസമ്പർക്കമാണ്. പഠനമനുസരിച്ച്, രണ്ട് വ്യക്തികൾ ഒരു സ്ക്രീനിലൂടെ പരസ്പരം നോക്കുമ്പോൾ, ഒരു പങ്കാളിക്കും മറ്റൊരാളുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയില്ല. ഇത് അവരുടെ ഏകോപനത്തെ ബാധിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.
പഠനഫലം സൂചിപ്പിക്കുന്നതെന്ത്
വ്യക്തിഗതമായ കൂടിക്കാഴ്ചകള്‍ ആശയരൂപീകരണത്തിന് മുന്‍ഗണന നല്‍കുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
Also Read: ഗൂഗിള്‍ പെയില്‍ എങ്ങനെ ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാം? എളുപ്പ വഴി ഇതാ